Islah Monthly » അന്‍വര്‍ അബൂബക്കര്‍

ഗ്വൈബ് : ഇസ്ലാഹി പണ്ഡിതരുടെ വീക്ഷണത്തില്‍
അല്ലാഹു പറഞ്ഞു: “അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍. (ക്വുര്‍ആന്‍ 2:1-5)

അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജീവിതത്തില്‍ സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖീങ്ങളുടെ സ്വഭാവഗുണമായി എടുത്തു പറഞ്ഞ അഞ്ചു കാര്യങ്ങളില്‍ ഒന്നാമതായി എടുത്തുപറഞ്ഞത്, അവര്‍ ഗൈബില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ്. എന്താണ് അതിന്റെ പ്രാധാന്യം എന്നുള്ളത് പ്രബോധന മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന സൂക്ഷ്മാലുക്കളും വേണ്ടത്ര അറിവുമുള്ളവര്‍ സംസാരിക്കട്ടെ:“”ഗൈബില്‍ (അദൃശ്യകാര്യങ്ങള്‍) വിശ്വസിക്കുകയെന്ന വിഷയം ഇസ്ലാമിലെ മൌലിക പ്രധാനമായ സംഗതിയാണ്. അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്നതും ഈ വിശ്വാസത്തിന്റെ മൂലഘടകമാണ്. ഖുര്‍ആന്‍ ആരംഭിക്കുന്നതു തന്നെ “അല്ലദീന യുഅ്മിനൂന ബില്‍ ഗൈബി” എന്ന് അറിയിച്ചു കൊണ്ടാകുന്നു. സൂക്ഷ്മതയുള്ളവര്‍ക്കാണ് ഈ ഗ്രന്ഥം മാര്‍ഗ്ഗദര്‍ശനമാകുന്നത് എന്ന് പറഞ്ഞു കൊണ്ട് തഖ്വയുടെ ഒന്നാമത്തെ ഉപാധിയായി ഗൈബിലുള്ള വിശ്വാസത്തെ വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നു. മതം മതമാകുന്നതു തന്നെ ഗൈബിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ മതങ്ങളും അദൃശ്യമായ വിശ്വാസത്തിലധിഷ്ഠിതമാണ്. ഗൈബിലുള്ള വിശ്വാസത്തിന്റെ വികലതകളാണ് ഇസ്ലാമില്‍ നിന്നും മറ്റു മതങ്ങളെ വേര്‍തിരിക്കുന്നത്. എല്ലാ വിശ്വാസ വൈകല്യങ്ങളെയും തിരുത്തി ഗൈബിയായ വിശ്വാസത്തിന്റെ സംശുദ്ധമായ രൂപമാണ് ഖുര്‍ആനും നബിചര്യയും മനുഷ്യനെ പഠിപ്പിക്കുന്നത്. ഇതിന് ഭൌതികമായ സമാനതകളില്ല, ഉദാഹരണങ്ങളുമില്ല. (ഉമര്‍ മൌലവി (റഹി), ഓര്‍മ്മകളുടെ തീരത്ത്, പേജ്188)

ഗൈബുമായി ബന്ധപ്പെട്ട് ഉമര്‍ മൌലവി(റഹി) കുറിച്ചിട്ട മേല്‍ വരികള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ളതാണ്. അഭൌതികത കടന്നു വരാത്ത സംഗതികളില്‍ ഗൈബ് തിരുകി ക്കയറ്റിയതുമൂലം ഒരു വലിയ സമൂഹത്തെ മുശ്രിക്കുകളായി ചിത്രീകരിക്കാനിടയായ മൌദൂദിയുടെ നടപടിയെ ഖണ്ഡിക്കുകയായിരുന്നു അദ്ദേഹം. ഗൈബിലുള്ള വിശ്വാസം ശരിയാകാതെ വരുമ്പോഴാണല്ലോ ആളുകള്‍ ശിര്‍ക്കിലേക്ക് പോകുന്നതും, ശിര്‍ക്ക് ആരോപകരായി മാറുന്നതും. ഈ രണ്ട് നിലപാടുകളും അപകടകരമാണ് എന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ആദ്യത്തേത് പച്ചയായ ശിര്‍ക്കിന്റെ അപകടമാണെങ്കില്‍, പ്രവാചക വചനപ്രകാരം രണ്ടാമത്തേത് ശിര്‍ക്കാരോപണം വഴി അക്കാര്യം ആരോപിച്ച വ്യക്തിയുടെ അടുക്കലേക്ക് തന്നെ മടങ്ങും എന്നുള്ള‘ഭയാനകമായ സ്ഥിതിവിശേഷമാണ്. അതുകൊണ്ട് തന്നെ ഒരു മുസ്ലിം ഇബാദത്തും ശിര്‍ക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രബോധനത്തിലേര്‍പ്പെടുമ്പോള്‍ വളരെ ഗഹനമായും ഈ വിഷയം അറിഞ്ഞിരിക്കേണ്ടതുണ്ട്. മുസ്ലിം കൈരളിയിലെ പ്രബോധന മേഖലയില്‍ ഇന്ന് അറിയപ്പെടുന്ന വ്യക്തിത്വമായ എം എം  അക്ബര്‍ സാഹിബിന്റെ തുടര്‍ന്നുള്ള വരികള്‍ ഇവ്വിഷയത്തിലേക്ക് വെളിച്ചം നല്‍കുന്നതാണ്:“”ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പര്യവേഷണങ്ങളിലൂടെ അനുഭവിക്കുവാനും ആ അനുഭവങ്ങളില്‍ നിന്ന് അനുമാനിക്കുവാനും പ്രസ്തുത അനുമാനങ്ങളെ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുവാനും അവയെക്കുറിച്ച് യുക്തിപൂര്‍വം ചിന്തിച്ച് നിഗമനങ്ങളില്‍ എത്തുവാനുമെല്ലാമുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട്. ഇവയെല്ലാം തന്നെ കാര്യകാരണബന്ധങ്ങള്‍ക്കകത്ത് നടക്കുന്നവയാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ അറിവാണ് ഗൈബ്. ഓരോ വിഷയത്തിലുമുള്ള ആത്യന്തികമായ അറിവാണത്. ആ അറിവ് നമ്മുടെ ഗവേഷണങ്ങള്‍ക്ക് അതീതമാണ്.‘ഭൌതിക കാര്യങ്ങളില്‍ðപോലും നമുക്ക് അറിയാന്‍ പറ്റുന്നതും അല്ലാത്തതുമായ ജ്ഞാനമേഖലകളുണ്ട്. നാളെ നേരം വെളുക്കുമെങ്കില്‍ അത് എത്ര മണിക്കായിരിക്കുമെന്ന് ഭൂമിയുടെ ഭ്രമണ പരിക്രമണങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാള്‍ക്ക് ഗണിച്ച് പറയുവാന്‍ കഴിഞ്ഞേക്കും; എന്നാല്‍ നാളെ ഈ പ്രപഞ്ചം നില നില്‍ക്കുമോ അതല്ല, നശിക്കുമോ എന്ന് കണക്ക് കൂട്ടി പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കാന്‍ സ്കാനിംഗ് വഴി കഴിഞ്ഞേക്കും; എന്നാല്‍ അവന്‍ ഭാവിയില്‍ ആരായിത്തീരുമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഒരു‘ഭൌതിക പരീക്ഷണങ്ങള്‍ വഴിയും സാധ്യമല്ല. ഭൌതികമായ നിരീക്ഷണങ്ങള്‍ വഴി നമുക്ക് എത്തിച്ചേരാന്‍ കഴിയാത്ത അറിവാണ് അദൃശ്യജ്ഞാനം. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ അറിവാണത്. ഇത് ഭൌതിക പ്രപഞ്ചത്തെക്കുറിച്ച അറിവാകാം. അതല്ലെങ്കില്‍ ആത്മീയ ലോകത്തെക്കുറിച്ച ജ്ഞാനമാകാം. രണ്ടായിരുന്നാലും ഗൈബ് അല്ലാഹുവിന്റെ അധീനതയിലുള്ളതാണ്. (എം എം  അക്ബര്‍. അല്ലാഹുവിനെ അറിയുക. പേജ്. 184)

അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, മറ്റൊരു സൃഷ്ടിക്കും അറിയാന്‍ കഴിയാത്ത, തീര്‍ത്തും കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ ഒന്നാണ് യഥാര്‍ത്ഥത്തിലുള്ള ഗൈബ് എന്ന് മേല്‍ ഖണ്ഡികയില്‍ നിന്ന് സ്പഷ്ടമാകുന്നുണ്ട്. ഇതു തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കം മുതലുള്ള പണ്ഡിതന്‍മാരുടെ ഇവ്വിഷയകമായുള്ള വീക്ഷണം. സൂറഃഅല്‍ ബഖറയുടെ പ്രാരംഭ സൂക്തങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അമാനി മൌലവി (റഹി) രേഖപ്പെടുത്തിയ വിശദീകരണം അതിനെ സത്യപ്പെടുത്തുന്നതാണ്. അതിങ്ങനെ: “”ഗയ്ബ് എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞ കാര്യം’എന്നാണ് വാക്കര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ത്ഥപ്രകാരം ‘ഗയ്ബാകുന്നു. ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി ’’ഹാഫിളാതുന്‍ ലില്‍ ഗൈബ്’ എന്ന് (4:34) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.‘ഗയ്ബില്‍ വിശ്വസിക്കുക എന്നതു കൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗ്ഗം, നരകം, ഖബ്റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ, ആന്തരേന്ദ്രിയങ്ങള്‍ വഴിയോ, അല്ലെങ്കില്‍ ബുദ്ധി കൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ട് മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു…………….ഗയ്ബിനെ (അദൃശ്യകാര്യത്തെ) സാക്ഷാല്‍‘ഗയ്ബ് എന്നും, ആപേക്ഷികമായ‘ഗയ്ബ് എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ ഗയ്ബാകുന്നു. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ‘ഗയ്ബിലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍ പെട്ട‘ഗയ്ബാണ്. ബുദ്ധി കൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും‘ഗയ്ബില്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശ വാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും ഗയ്ബില്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ ഗയ്ബ് എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 3 സൂക്തത്തിന്റെ വ്യാഖ്യാനം)

യഥാര്‍ത്ഥ ഗൈബ്, ആപേക്ഷിക ഗൈബ് എന്നിങ്ങനെ ഗൈബ് രണ്ട് തരമുണ്ടെന്ന വസ്തുതയാണ് ഇവിടെ ബോധ്യപ്പെടുന്നത്. അല്ലാഹുവിനു മാത്രമല്ലാതെ മറ്റു സൃഷ്ടികള്‍ക്ക് കൂടെ അറിയുവാന്‍ കഴിയുന്നു എന്ന കാരണത്താല്‍, അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകളെ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ ആപേക്ഷികമായ ഗൈബിലാണ് ഇസ്ലാഹി പണ്ഡിതര്‍ പരിചയപ്പെടുത്തിയത്. മനുഷ്യനെ സംബന്ധിച്ച് അവരെ കുറിച്ചുള്ള അറിവ് അദൃശ്യമായതിനാല്‍ ചില ഇസ്ലാഹി പണ്ഡിതര്‍ മലക്കുകളെ അഭൌതിക സൃഷ്ടികളായ ആത്മീയ ജീവികളായും പരിചയപ്പെടുത്തിയിട്ടുണ്ട്. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 26:192-195 സൂക്തത്തിന്റെ വ്യാഖ്യാനം)  എന്നാല്‍ കാര്യകാരണബന്ധത്തിന് അതീതമായ, അഭൌതികമായ കഴിവുകളുള്ള ഒരു തരം അദൃശ്യസൃഷിടകളാണ് മലക്കുകള്‍ എന്ന രീതിയിലല്ല അവര്‍ പ്രസ്തുത പദം പ്രയോഗിച്ചത്. അല്ലാഹുവിനെ കൂടാതെ മറ്റാര്‍ക്കും അഭൌതികമായി മനുഷ്യനെ സഹായിക്കാന്‍ കഴിയില്ല എന്നിരിക്കെ അങ്ങനെയുള്ള വിശ്വാസം അപകടം ക്ഷണിച്ചു വരുത്തും. മലക്കുകളാകട്ടെ അല്ലാഹുവിന്റെ അനുമതിയോടെ മനുഷ്യരെ സഹായിക്കുന്നവരാണ്. ഈ വിശ്വാസം ദൃഢമായി മനസ്സിലാക്കുവാന്‍ അമാനി മൌലവി(റഹി)യുടെ തന്നെ വിശദീകരണം ഉപകാരപ്പെടും: “ഓരോ തരത്തിലായി എല്ലായ്പോഴും മലക്കുകള്‍ മനുഷ്യനോടു ബന്ധപ്പെട്ടു വരുന്നുണ്ടെന്നു പല ഹദീസുകളില്‍ നിന്നും അറിയപ്പെട്ടതും, ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതുമാകുന്നു. അത്രയുമല്ല, ഈ ഭൌമികമായ കാര്യങ്ങളില്‍ðതന്നെയും മലക്കുകള്‍ പല തരത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അതു ഭൌതിക ദൃഷ്ടികള്‍ക്കോ മനുഷ്യ ശാസ്ത്രങ്ങള്‍ക്കോ അജ്ഞാതമാണെങ്കിലും ഖുര്‍ആനും ഹദീസും മുഖേന സ്ഥാപിത മായിട്ടുള്ളതാണ്. അല്ലാഹുവിലും, അദൃശ്യ കാര്യങ്ങളിലും വിശ്വാസമുള്ളവര്‍ക്കൊന്നും അതു നിഷേധിക്കേണ്ടുന്ന ഗതികേടും വരുകയില്ല……. ‘അല്ലാഹുവിന്റെ കല്‍പ്പന നിമിത്തം അവര്‍ അവനെ കാക്കുന്നു’ എന്ന വാക്യത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ്(റ)ല്‍ നിന്നു ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘അവര്‍ അവനെ മുമ്പിലൂടെയും പിമ്പിലൂടെയും കാക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ വിധി നിശ്ചയം വരുമ്പോള്‍ അവര്‍ അവനില്‍ നിന്നു ഒഴിഞ്ഞു പോകും.’ മുജാഹിദ്(റ) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “ഒരു അടിയാനും തന്നെ അവന്റെ ഉറക്കിലും, അവന്റെ ഉണര്‍ച്ചയിലും ജിന്ന്, മനുഷ്യന്‍, പ്രാണികള്‍ എന്നിവയില്‍ നിന്നു അവനെ കാക്കുവാന്‍ ഏല്‍പിക്കപ്പെട്ട ഒരു മലക്കു ഇല്ലാത്തവനില്ല. അവയില്‍ പെട്ട വല്ലതും അവനെ ഉദ്ദേശിച്ചു വരുമ്പോള്‍, അല്ലാഹു അനുവാദം നല്‍കിയതൊഴിച്ചു ബാക്കി എല്ലാറ്റിനോടും ആ മലക്ക് ‘പിന്നോക്കം പോകുക’ എന്നു പറയാതിരിക്കുകയില്ല.” അലി(റ) പറഞ്ഞതായി ഇങ്ങിനെയും രിവായത്തു വന്നിരിക്കുന്നു. “ഒരു അടിയാന്റെ കൂടെയും തന്നെ, അവന്റെ മേല്‍ വല്ല മതിലും വീഴുകയോ, അവന്‍ കിണറ്റില്‍ വീഴുകയോ, അവനെ ദുഷ്ടമൃഗം പിടിക്കുകയോ, അവന്‍ മുങ്ങിപ്പോകുകയോ, കരിഞ്ഞു പോകുകയോ ചെയ്യുന്നതില്‍ നിന്ന് കാത്തു കൊണ്ടിരിക്കുന്ന മലക്കുകള്‍ ഇല്ലാതെയില്ല. (അല്ലാഹുവിന്റെ) വിധി വരുമ്പോള്‍ അവന്റെയും വിധിയുടെയുമിടയില്‍ അവര്‍ ഒഴിവാക്കിക്കൊടുക്കും. അഥവാ അതു അല്ലാഹു വിധിച്ച പോലെ വരട്ടെ എന്നുവെച്ച് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നു സാരം.” (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 13: 11 സൂക്തത്തിന്റെ വ്യാഖ്യാനം)

അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിക്കാതെ അവനെ അനുസരിച്ചു മാത്രം ജീവിക്കുവാനുള്ള പ്രകൃതമാണ് മലക്കുകളുടേത്. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്റെ ഏതൊരു നിര്‍ദ്ദേശങ്ങളേയും കൃത്യമായി പാലിച്ചു കൊണ്ടിരിക്കുന്ന അവര്‍ മനുഷ്യ-ജിന്നു വര്‍ഗത്തെ പോലെ പ്രവര്‍ത്തിപഥത്തില്‍ സ്വാതന്ത്യ്രമുള്ളവരല്ല. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളായ ജിന്നു വര്‍ഗ്ഗത്തില്‍പെട്ട ജീവികള്‍ മനുഷ്യരെപ്പോലെ പ്രവര്‍ത്തന സ്വാതന്ത്യ്രമുള്ളവരാണ്. എങ്കിലും അവര്‍ ‘നമ്മുടെ ബാഹ്യദൃഷ്ടിക്ക് അതീതമായ ഒരു തരം അദൃശ്യ സൃഷ്ടികളായിരിക്കെ (അമാനി മൌലവിയുടെ തഫ്സീര്‍, സൂറഃ ഹിജ്റിനു ശേഷമുള്ള ജിന്നും ശൈത്താനും വ്യാഖ്യാനകുറിപ്പ്) അവരെ കുറിച്ചുള്ള അറിവ് അല്ലാഹു അറിയിച്ചു തരുന്നതില്‍ മാത്രം നിക്ഷിപ്തമാണ്. അക്കാര്യം അമാനി മൌലവി(റഹി) തന്നെ പറയുന്നത് കാണുക: “മലക്കുകളെപ്പോലെത്തന്നെ നമ്മുടെ ദൃഷ്ടിക്കു കാണ്‍മാന്‍ കഴിയാത്ത ഒരു തരം ആത്മീയ ജീവികളത്രെ ജിന്നുവര്‍ഗം. മലക്കുകളുടെ ആവാസസ്ഥാനം ആകാശങ്ങളാകുന്നു. എന്നാല്‍ ജിന്നുകളാകട്ടെ ഭൂവാസികളാണ്. മനുഷ്യര്‍ മണ്ണിനാലും, ജിന്നുകള്‍ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിരിക്കുന്നു. മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ഹദീസിലും വന്നിട്ടുണ്ട്. മലക്കുകളെ സംബന്ധിച്ചെന്നപോലെ ജിന്നുകളെക്കുറിച്ചും അല്ലാഹുവും അവന്റെ പ്രവാചകന്‍മാരും അറിയിച്ചു തന്നതല്ലാതെ കൂടുതല്‍ വിവരം നമുക്കു അറിയുവാന്‍ സാദ്ധ്യമല്ല. അല്ലാഹുവും റസൂലും പറഞ്ഞത്-അതു ദൃശ്യമാകട്ടെ, അദൃശ്യമാകട്ടെ-അപ്പടി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യല്‍ നിര്‍ബന്ധവുമാണല്ലോ.” (അമാനി മൌലവിയുടെ തഫ്സീര്‍, സൂറഃ ജിന്ന്, ആമുഖം)

മലക്കുകളെ പോലെതന്നെ അദൃശ്യജീവികളായ ജിന്നുകളുടെ അസ്ഥിത്വത്തെക്കുറിച്ചും അറിയാനുള്ള സ്രോതസ്സ് അല്ലാഹുവിന്റെ ദിവ്യസന്ദേശത്തില്‍ മാത്രം പരിമിതമാണ്, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവ (പ്രസ്തുത അറിവ്) അഭൌതികമാണ്. എന്നാല്‍ ജിന്നുകള്‍ അദൃശ്യജീവികളാണ് എന്ന കാരണത്താല്‍ അവര്‍ക്ക് അദൃശ്യജ്ഞാനമുണ്ട് എന്ന് ധരിക്കുന്നത് പ്രമാണവിരുദ്ധവും മത നിഷേധവുമാണ്. അതിന്റെ കാരണം വിശുദ്ധ ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നുണ്ട്:

“അദൃശ്യത്തെ അറിയുന്നവനത്രെ (അവന്‍). എന്നാല്‍, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവന്‍ ഒരാള്‍ക്കും വെളിവാക്കിക്കൊടുക്കുന്നതല്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്. (ക്വുര്‍ആന്‍ 72:26-27)

മേല്‍സൂക്തത്തിന്റെ വിശദീകരണമായിക്കൊണ്ട് അമാനി മൌലവി(റഹി) എഴുതിയത് ഏറെ പഠനാര്‍ഹമാണ്. അതിപ്രകാരം: “ബുദ്ധികൊണ്ടോ, ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ അറിയുവാന്‍ കഴിയാത്തതും, കാര്യകാരണബന്ധങ്ങള്‍ക്കതീതമായതുമായ കാര്യങ്ങള്‍ക്കാണ് അദൃശ്യകാര്യം (അല്‍ ഗൈബ്) എന്നു പറയുന്നത്. ഊഹിച്ചോ, ഗണിച്ചോ, ലക്ഷണം മഖേനയോ പരിചയത്തെ അടിസ്ഥാനമാക്കിയോ, യന്ത്രസാമഗ്രികള്‍ ഉപയോഗപ്പെടുത്തിയോ അറിഞ്ഞേക്കുന്ന കാര്യങ്ങളൊന്നും അദൃശ്യജ്ഞാനങ്ങളല്ലെന്നു ഇതില്‍ðനിന്നു വ്യക്തമാണ്. അല്ലാഹു തൃപ്തിപ്പെട്ട റസൂലുകള്‍ക്കു മാത്രമേ അദൃശ്യങ്ങളില്‍ðപെട്ട വല്ല കാര്യങ്ങളും അവന്‍ അറിയിച്ചുകൊടുക്കുകയുള്ളുവെന്നു അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. റസൂലുകള്‍ എന്നു പറഞ്ഞതില്‍ പ്രവാചകന്‍മാരായ ദൈവദൂതന്‍മാരും, അവര്‍ക്കു ദൈവിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മലക്കുകളും ഉള്‍പ്പെടുന്നു. അപ്പോള്‍ പ്രശ്നക്കാര്‍, ജോത്സ്യന്‍മാര്‍, പിശാചുക്കള്‍, അവരുടെ സേവകന്‍മാര്‍, മന്ത്രവാദികള്‍ എന്നുവേണ്ട പണ്ഡിതന്‍മാരും ശാസ്ത്രജ്ഞന്‍മാരും, മഹാത്മാക്കളുമായ ആളുകളുമെല്ലാം തന്നെ അദൃശ്യകാര്യം അറിയാന്‍ കഴിയാത്തവരാണെന്നു സ്പഷ്ടം. നബിമാര്‍ക്കുപോലും അല്ലാഹു അറിയിച്ചു കൊടുത്തതു മാത്രമേ അറിയുവാന്‍ കഴിയുകയുള്ളുതാനും. അതെ, അല്ലാഹുവില്‍ðനിന്നുള്ള വഹ്യുകൊണ്ടല്ലാതെ നബിമാര്‍ക്കും, നബിമാരില്‍ðനിന്നു കേട്ടറിഞ്ഞല്ലാതെ മറ്റുള്ളവര്‍ക്കും അദൃശ്യവിവരം അറിയുവാന്‍ മാര്‍ഗമില്ല. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 72:26-27 സൂക്തത്തിന്റെ വ്യാഖ്യാനം)

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, അദൃശ്യജീവികളായ ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനം വകവെച്ചു കൊടുക്കുന്നത് മതഭ്രഷ്ടനാകുന്നതിലേക്ക് മനുഷ്യനെ എത്തിക്കുമെന്ന് സാരം. അതോടൊപ്പം അവരുടെ കഴിവുകള്‍ അഭൌതികമായി പരിചയപ്പെടുത്തുന്നത് തീരെ യുക്തി സഹമാവുകയുമില്ല. കാരണം, പ്രവാചകന്‍(സ്വ)യെ അല്ലാഹു നിയോഗിച്ചത് മനുഷ്യരിലേക്കും ജിന്നുകളിലേക്കും കൂടിയായിരുന്നു. മനുഷ്യ-ജിന്നു വര്‍ഗത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറഞ്ഞു:ö”ജിന്നിനെയും, മനുഷ്യനെയും അവര്‍ എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ക്വുര്‍ആന്‍ 51:56)

ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിന്റെ ലക്ഷ്യം പ്രസ്താവിച്ച മേല്‍സൂക്തത്തിന് അമാനി മൌലവി(റഹി) നല്‍കിയ വിശദീകരണം എന്തുകൊണ്ടും ചിന്തനീയമാണ്. അദ്ദേഹം എഴുതി: “ഈ ലോകത്തു അല്ലാഹു കണക്കറ്റ വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ജീവവസ്തുക്കളും അല്ലാത്തവയും ഉള്‍പ്പെടുന്നു. ഓരോന്നിന്റെ അസ്തിത്വത്തിനും, നിലനില്‍പ്പിനും ആവശ്യമായ ചില പ്രകൃതിനിയമങ്ങളും അവന്‍ തന്നെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ജീവവര്‍ഗ്ഗങ്ങളില്‍ ബുദ്ധിജീവികളായ രണ്ട് വര്‍ഗ്ഗമാണ്‘ജിന്ന് എന്ന ഭൂതവര്‍ഗ്ഗവും, ഇന്‍സ് എന്ന മനുഷ്യവര്‍ഗ്ഗവും. അവരും അവരുടേതായ ചില പ്രകൃതിനിയമങ്ങള്‍ക്കു വിധേയര്‍ തന്നെ. ആ നിയമങ്ങളെ അതിലംഘിക്കുവാന്‍ അവര്‍ക്കും സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിശേഷബുദ്ധി(അല്‍ അഖ്ല്)യും, വേണ്ടതു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്യ്ര(അല്‍ ഇഖ്തിയാര്‍)വും അവരുടെ സവിശേഷതയാണ്. ബുദ്ധിയുടെ പോരായ്മയും, സ്വാതന്ത്യ്രത്തില്‍ വരുന്ന പാകപ്പിഴവുകളും പരിഹരിക്കുന്നതിനായി, നന്‍മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും, തിന്‍മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും പ്രവാചകന്‍മാര്‍ മുഖേന അവര്‍ക്കു അല്ലാഹു വിവരിച്ചു കൊടുത്തിട്ടുമുണ്ട്. ഇക്കാരണത്താല്‍, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് ഇതരജീവികളെപ്പോലെതന്നെ വിധേയരാകുവാന്‍ നിര്‍ബന്ധിതരാണെന്നുള്ളതിനു പുറമെ, പ്രവാചകന്‍മാര്‍ മുഖേനയുള്ള നിയമനിര്‍ദ്ദേശങ്ങള്‍ക്കുകൂടി വിധേയരാകുവാന്‍ ജിന്നും മനുഷ്യനും ബാധ്യസ്ഥമായിത്തീരുന്നു. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 51: 56 സൂക്തത്തിന്റെ വ്യാഖ്യാനം)

അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം എത്തിച്ചു കൊടുക്കാന്‍ ചുമതലയേല്‍പിക്കപ്പെട്ട പ്രവാചകന്‍(സ്വ)യുടെ ദൌത്യം അഭൌതിക കഴിവുകളുള്ള ജിന്നുകളിലേക്കും ഭൌതിക കഴിവുകളുള്ള മനുഷ്യരിലേക്കുമാണ് എന്നത് അല്‍പം നര്‍മം നിറഞ്ഞ വിചിത്രമായ വാദം തന്നെയാണ്. നബി(സ്വ)യില്‍ നിന്ന് ജിന്നുകള്‍ ക്വുര്‍ആന്‍ കേട്ടതിനെ കുറിച്ച് സംസാരിക്കവെ അമാനി മൌലവി(റഹി) രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഇത്തരം കൌതുകവാദങ്ങളുടെ മുനയൊടിക്കാന്‍ പര്യാപ്തമാണ്: 1) മനുഷ്യരിലേക്കു മാത്രമായിരുന്നില്ല നബി(സ) തിരുമേനിയുടെ ദൌത്യം. അഥവാ ജിന്നുകളിലേക്കും കൂടിയുണ്ടായിരുന്നു. ഈ വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ പറയത്തക്ക ഭിന്നാഭിപ്രായം ഇല്ല. 2) അവര്‍ക്കു മനുഷ്യന്റെ സംസാരവും ഭാഷയും മനസ്സിലാക്കുവാന്‍ സാധിക്കും. അവര്‍ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കിയല്ലോ. 3) അവരും മതശാസനകള്‍ക്കു വിധേയരാണ്. അവര്‍ സത്യവിശ്വാസം സ്വീകരിച്ചതില്‍ നിന്നും, തുടര്‍ന്നുള്ള അവരുടെ പ്രസ്താവനകളില്‍ നിന്നും ഇതു വ്യക്തമാകുന്നു. 4) അവരും ഒരു തരം സാമൂഹ്യ ജീവിതം നയിക്കുന്നവരും പരസ്പരം ഉപദേശം നല്‍കുക മുതലായ കൃത്യങ്ങള്‍ നടത്താറുള്ളവരുമാകുന്നു. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 72: 1-2 സൂക്തത്തിന്റെ വ്യാഖ്യാനം)

മേല്‍ðവിവരിച്ച പ്രകാരം ജിന്നുകള്‍ മനുഷ്യന്റെ ഭാഷയും സംസാരവും മനസ്സിലാക്കാന്‍ കഴിയുന്നവരും, മതശാസനകള്‍ക്ക് വിധേയരാവേണ്ടവരും, സാമൂഹിക ജീവിതം നയിക്കുന്നവരുമാണ് എന്നതിനെല്ലാം പുറമെ ജിന്നു വര്‍ഗത്തില്‍ പെട്ട പിശാചുക്കള്‍ മനുഷ്യനെ ബാധിക്കുമെന്നും (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 275 സൂക്തത്തിന്റെ വ്യാഖ്യാനം), ജോത്സ്യന്‍മാരുമായി കോഴി കുറുകുന്ന പോലെ കുറുകി (മന്ത്രിച്ചു) സംഭാഷണം നടത്തുമെന്നും (അമാനി മൌലവി, ഇസ്ലാമിക ജീവിതം, പേജ് 430) അമാനി മൌലവി പ്രമാണങ്ങള്‍ ഉദ്ധരിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത്തരം സൃഷ്ടിപ്രകൃതമുള്ള ജിന്നുകള്‍ക്ക് മനുഷ്യരുമായുള്ള ബന്ധം അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്  അബദ്ധജടിലമായ ഒരു പ്രസ്താവ്യമത്രെ. അല്ലാഹു നിശ്ചയിച്ച പരിധിക്കും പ്രകൃതിക്കും വഴങ്ങിക്കൊണ്ട് മനുഷ്യനുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന അവിശ്വാസികളായ ജിന്നുകളാണ് മനുഷ്യനെ നരകത്തിലേക്ക് നയിക്കുന്ന ഭൌമികമായ പ്രവര്‍ത്തനങ്ങളില്‍ സദാസമയവും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരലോകത്ത് വെച്ച് ഇവരുടെ ചെയ്തികള്‍ വരുത്തി വെച്ച അപകടത്തെയോര്‍ത്ത് നരകാവകാശികളായ മനുഷ്യര്‍ വിലപിക്കും എന്ന് പരിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ആ രംഗം അല്ലാഹു ഇങ്ങനെ അറിയിക്കുന്നു:

“അവരെ മുഴുവനും അവന്‍(റബ്ബ്) ഒരുമിച്ചു കൂട്ടുന്ന ദിവസം! (അന്ന് അല്ലാഹു പറയും:)‘”ജിന്നിന്റെ സമൂഹമേ! തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍ðനിന്നും (ആളുകളെ) അധികരിച്ചു പിഴപ്പിച്ചിരിക്കുന്നു.” മനുഷ്യരില്‍ðനിന്നുള്ള അവരുടെ മിത്രങ്ങള്‍ പറയും: “ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തി; നീ ഞങ്ങള്‍ക്കു നിശ്ചയിച്ചു വെച്ച അവധി ഞങ്ങള്‍ പ്രാപിക്കുകയും ചെയ്തു.’അവന്‍ പറയും: “നരകം നിങ്ങളുടെ പാര്‍പ്പിടമാകുന്നു: അതില്‍ (നിങ്ങള്‍) നിത്യവാസികളായിക്കൊണ്ട്-അല്ലാഹു ഉദ്ദേശിച്ചതൊഴികെ.” നിശ്ചയമായും നിന്റെ റബ്ബ് അഗാധജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.(ക്വുര്‍ആന്‍ 6:128)

ഇനി പ്രസ്തുത ആയത്തിന് അമാനി മൌലവി(റഹി) നല്‍കിയ വിശദീകരണം കൂടെ വായിക്കാം: “സൃഷ്ടികളെയെല്ലാം‘മഹ്ശറില്‍ ഒരുമിച്ചു കൂട്ടിയശേഷം, ദുര്‍മാര്‍ഗ്ഗത്തില്‍ പരസ്പരം മിത്രബന്ധം പുലര്‍ത്തിപ്പോന്ന ജിന്നുകളെയും മനുഷ്യരെയും ആക്ഷേപിച്ച് അല്ലാഹു പറയുന്ന ചില വാക്കുകളും അവരുടെ മറുപടിയും അല്ലാഹു ഉദ്ധരിക്കുകയാണ്. മനുഷ്യരില്‍ നിന്നു വളരെയധികം ആളുകളെ നിങ്ങളുടെ ദുരുപദേശങ്ങള്‍ക്കു വിധേയരാക്കി നിങ്ങള്‍ വഴിപിഴപ്പിച്ചുവല്ലോ എന്നു അല്ലാഹു ജിന്നുകളോട് പറയുന്നു. അവരുടെ സഹകാരികളും അനുയായികളുമായി വര്‍ത്തിച്ചിരുന്ന മനുഷ്യരെ ഇതു വിഭ്രാന്തിയിലാക്കുമല്ലോ. അവര്‍ ദയനീയ സ്വരത്തില്‍ കുറ്റം സമ്മതിച്ചു കൊണ്ടു മറുപടി പറയും: റബ്ബേ, ഞങ്ങള്‍ അന്വോന്യം ഉപയോഗപ്പെടുത്തിയതു ശരിയാണ്. അങ്ങനെ, നീ ഞങ്ങള്‍ക്കു നിശ്ചയിച്ചിരുന്ന ആയുഷ്ക്കാലം ഞങ്ങള്‍ കഴിച്ചുകൂട്ടി ഇതാ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. അഥവാ ഞങ്ങള്‍ ഇരുകൂട്ടരും അബദ്ധം പ്രവര്‍ത്തിച്ചു പോയി. ഞങ്ങള്‍ക്കു പൊറുത്തു തരണേ എന്നു താല്‍പര്യം. ശരി, എനി, നിങ്ങള്‍ ഇരുകൂട്ടര്‍ക്കും താമസിക്കുവാനുള്ള പാര്‍പ്പിടം നരകമാണു…….. ഇതായിരിക്കും അല്ലാഹുവിന്റെ മറുപടി. ജിന്നു വര്‍ഗ്ഗക്കാരായ പിശാചുക്കള്‍ മനുഷ്യഹൃദയങ്ങളില്‍ ദുര്‍മന്ത്രവും, ദുഷ്പ്രേരണയും നടത്തുമെന്നും, ദുര്‍മാര്‍ഗ്ഗങ്ങളും ദുര്‍നടപ്പുകളും അവര്‍ക്കു അലങ്കാരമാക്കി കാണിച്ചു കൊണ്ടിരിക്കുമെന്നും, മനുഷ്യരെ വഴിതെറ്റിക്കല്‍ പിശാചിന്റെ സ്ഥിരം ജോലിയാണെന്നും അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചറിയിക്കാറുള്ളതാണല്ലോ. മനുഷ്യരാകട്ടെ, അവരുടെ ദുരുപദേശങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവരില്‍ അദൃശ്യ ശക്തികളും, ദിവ്യത്വവും കല്‍പിച്ചു കൊണ്ട് അവരെ അനുസരിക്കുകയും, ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് ഞങ്ങള്‍ അന്വോന്യം ഉപയോഗപ്പെടുത്തി എന്നു പറഞ്ഞതിന്റെ സാരം. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 6: 128 സൂക്തത്തിന്റെ വ്യാഖ്യാനം)

ജിന്നുകളുടെ കഴിവ് അഭൌതികമാണെങ്കില്‍ അവരില്‍ðപെട്ട പിശാചുക്കളുടെ ദുര്‍മന്ത്രം മനുഷ്യഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് അഭൌതിക മാര്‍ഗത്തിലൂടെയാണ് എന്ന് നമ്മള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകും. മാത്രമല്ല, അവരുടെ ദുഷ്പ്രേരണക്ക് വഴങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ വിശ്വാസവും തല്‍പ്രവര്‍ത്തനങ്ങളും അമാനി മൌലവി(റഹി) തന്നെ സൂചിപ്പിച്ച  അദൃശ്യ ശക്തിയും, ദിവ്യത്വവും അവര്‍ക്ക് ഉണ്ടെന്ന് അംഗീകരിക്കലുമാകും. അതുകൊണ്ടുതന്നെ ഈ രൂപത്തിലുള്ള വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ വിശ്വാസീസമൂഹത്തിനകത്ത് അപകടം ക്ഷണിച്ചു വരുത്തുകയാണ് എന്നത് തുറന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ജിന്നും മനുഷ്യനും തമ്മിലുള്ള ഉപരിസൂചിത ‘ഇസ്തിംതാഅ്’ അഥവാ പരസ്പരം ഉപയോഗപ്പെടുത്തല്‍ അല്‍പം കൂടി വിജ്ഞാനപ്രദമായി ഡോ: ഉസ്മാന്‍ സാഹിബ് സല്‍സബീലിന്റെ താളുകളിലൂടെ വിശദീകരിച്ചിട്ടുണ്ട്. അതുകൂടി ഇതോടൊപ്പം വായിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. അദ്ദേഹം എഴുതി: “ജിന്നുകളില്‍ðനിന്നുള്ള പിശാചുക്കള്‍ മനുഷ്യരെ വഴിതെറ്റിക്കുവാന്‍ നടത്തുന്ന ഭഗീരഥ ശ്രമങ്ങള്‍ വളരെ അധികം മനുഷ്യരെ വഴിപിഴപ്പിക്കുന്നതില്‍ വിജയിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ‘ലോക ജീവിതത്തിന്റെ ലഹരിയില്‍പ്പെട്ട് തമ്മതമ്മില്‍ ആസ്വദിച്ചു കൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടും അവര്‍ പരലോക ജീവിതത്തെ മറന്നുകൊണ്ട്, പ്രവാചകന്‍മാരുടെ മുന്നറിയിപ്പുകള്‍ മറന്നുകൊണ്ട് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവഗണിച്ചുംകൊണ്ട്, ജീവിച്ചതിന്റെ ഫലമായി പരലോക ജീവിതത്തില്‍ അറ്റമില്ലാത്ത ഖേദത്തില്‍ അകപ്പെടുന്നതാണ്. എന്നാല്‍ ഇവിടെ തമ്മതമ്മില്‍ ഉപയോഗപ്പെടുത്തുക അല്ലെങ്കില്‍ ആസ്വദിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശമെന്താണ്? ഈ ‘ഇസ്തിംതാഅ്’ പലവിധത്തിലുമുണ്ട്. പിശാചിന്റെ മിത്രങ്ങളുടെ (ഔലിയാഉ ശൈതാന്‍’) നിലവാരമനുസരിച്ചാണ് ഈ പരസ്പര ബന്ധത്തിന്റെ നിലവാരവും. സാധാരണ നിലക്ക് പൈശാചിക പ്രേരണക്ക് വശംവദരായി കളവ്, വ്യഭിചാരം, ചൂത്കളി, മദ്യപാനം മുതലായ പാപങ്ങളില്‍ വ്യാപൃതരാകുന്ന പിശാചിന്റെ താഴെ കിടയിലുള്ള മിത്രങ്ങള്‍ക്ക് കിട്ടുന്ന ആസ്വാദനവും ഉപകാരവും ആ പാപങ്ങളില്‍ðനിന്നും കിട്ടുന്ന ആസ്വാദനങ്ങളിലും ഉപകാരങ്ങളിലും പരിമിതമാണ്. ഒരു മുച്ചീട്ടുകളിക്കാരന് അല്ലെങ്കില്‍ð ഒരു മദ്യപാനിക്ക്, അല്ലെങ്കില്‍ ഒരു സ്ഥിരം കള്ളന്, അവന്റെ പിശാചിന്റെ പ്രേരണക്ക് വിധേയനായി അവന്‍ പ്രവര്‍ത്തിക്കുമ്പോള്‍, പിശാച് അതാസ്വദിക്കുന്നു, അവനും ആസ്വദിക്കുന്നു. അവന് ആ പാപത്തില്‍ðനിന്ന് പിന്തിരിയാന്‍ സാധിക്കാത്തവണ്ണം പിശാച് അവനെ പ്രേരിപ്പിച്ചും കൊണ്ടിരിക്കുന്നു. ആ പ്രേരണ ചെലുത്തുന്നതില്‍ പിശാചിന് ആസ്വാദനമുണ്ട്. അതില്‍ അവന്‍ വിജയിക്കുമ്പോള്‍ മനുഷ്യനും ഒരു പൈശാചികാസ്വാദനം ലഭിക്കുന്നു. മുച്ചീട്ടു കളിക്കാരന്റെ‘വാപ്പ മരിച്ചിരിക്കുന്നു എന്ന വാര്‍ത്ത ലഭിച്ചാല്‍ðപോലും കളിയില്‍ നിന്ന് വിരമിക്കാന്‍ സാധ്യമാകാത്തവിധം പിശാച് അവനെ ബന്ധിതനാക്കുന്നു! ‘കളവ്’ ശീലിച്ച മനുഷ്യന്‍ പിശാചിന്റെ പ്രേരണക്ക് വശംവദനായി അത് ചെയ്യുമ്പോള്‍ അവനും അവന്റെ പിശാചും ആസ്വദിക്കുന്നു! വ്യഭിചാരം ശീലിച്ച മനുഷ്യനും അവന്റെ പിശാചും അങ്ങനെത്തന്നെ. പക്ഷെ ഈ കാര്യങ്ങളിലെല്ലാമുള്ള പരസ്പര ആസ്വാദനം ആ പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതമാണ്. പിശാചിന്റെ ഇത്തരം മിത്രങ്ങള്‍ക്ക് പിശാചിന്റെ പ്രത്യേക സഹായങ്ങളൊന്നും ലഭിക്കുന്നില്ല. അവര്‍ക്ക് കറാമത്തുകളൊന്നും കാണുകയില്ല. പക്ഷെ പിശാചിന്റെ ഉയര്‍ന്ന തരം മിത്രങ്ങളുണ്ട്. ആരാധനയുടെ കാര്യത്തില്‍ പിശാചിന്റെ പ്രേരണകള്‍ സ്വീകരിക്കുകയും അതില്‍ മുന്നോട്ട് പോകുകയും പിശാചിനെത്തന്നെ ആരാധിക്കുന്ന നിലയിലെത്തുകയും ചെയ്തിട്ടുള്ള ഇത്തരം ‘ഔലിയാ’ക്കള്‍ക്ക് ചിലപ്പോള്‍ പിശാചിന്റെ ‘കറാമത്തു’കളും ഉണ്ടായേക്കും! ഇത്തരം പൈശാചിക സഹായങ്ങള്‍ ദൈവീകമാണെന്ന് അവരും ജനങ്ങളും തെറ്റിദ്ധരിക്കുകയും ചെയ്തേക്കും! ബിദ്അത്തിന്റെ ആളുകള്‍ക്കും, ത്വരീഖത്ത്കാര്‍ക്കും അല്ലാഹുവും റസൂലും ശറഅ് ആക്കാത്ത നിലയിലുള്ള ആരാധനകളിലും മറ്റും വ്യാപൃതരാകുന്നവര്‍ക്കും, പിശാചിന്റെ ഭാഗത്ത്നിന്നുള്ള ഇത്തരം ‘കറാമത്തുകള്‍’’ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്! ബിംബാരാധകര്‍ക്കും, അദ്വൈത സന്യാസികള്‍ക്കും, വഹ്ദത്തുല്‍ വുജൂദിന്റെ സൂഫികള്‍ക്കും എല്ലാം ജിന്നില്‍ നിന്നുള്ള, ശൈതാനില്‍ നിന്നുള്ള ‘ഉപകാരങ്ങള്‍’’ അവരുടെ ശൈതാനുമായുള്ള മിത്രതയുടെ തോതനുസരിച്ച് ലഭിച്ചേക്കും! മൂര്‍ത്തികളേയും ചാത്തന്‍മാരെയും ചേക്കുട്ടി പ്പാപ്പായേയും എല്ലാം പൂജിക്കുന്ന താഴേ കിടയിലുള്ളവര്‍ക്ക് ചെറിയ തോതിലുള്ള ഉപകാരങ്ങളും ലഭിച്ചേക്കും.! പരിശുദ്ധ ഖുര്‍ആന്‍ ഈ വിഷയത്തിലേക്ക് ചില സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. ഒരു പക്ഷെ ജിന്നില്‍ നിന്നുള്ള പിശാചിനെ ആരാധിക്കുന്നവര്‍ക്ക് കിട്ടിയേക്കാവുന്ന ‘ഉപകാരങ്ങളെ’പ്പറ്റി കൂടുതല്‍ പ്രതിപാദിക്കുന്നത് മൂലം ലൌകിക ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം മനുഷ്യരും ആ ഉപകാരങ്ങള്‍ കിട്ടാന്‍വേണ്ടി പിശാചിനെ ആരാധിക്കുന്നതില്‍ വ്യാപൃതരാകുമെന്ന കാരണം കൊണ്ടായിരിക്കാം, പരിശുദ്ധ ഖുര്‍ആന്‍ ഈ വിഷയത്തില്‍ സൂചനകള്‍മാത്രം നല്‍കി അധികം വിവരങ്ങള്‍ നല്‍കാതിരുന്നത്!” (ഡോ. ഉസ്മാന്‍ സാഹിബ്, 1994 മാര്‍ച്ച് സല്‍സബീല്‍, പേജ് 12-14)

ജിന്ന് വര്‍ഗത്തില്‍ðപെട്ട പിശാചുക്കള്‍ക്ക് മേല്‍വിവരിച്ച രൂപത്തിലുള്ള കഴിവുകള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നതാകട്ടെ അല്ലാഹുവിന്റെ മാത്രം അധീനതയില്‍ പെട്ട ഗൈബ് ജിന്നുപിശാചുക്കള്‍ക്കു വകവെച്ചു കൊടുക്കുകയാണ് എന്ന ആരോപണത്തിന് പ്രാമുഖ്യം നല്‍കലല്ലെ എന്ന ആശങ്കക്കും ഇവിടെ വകയില്ല. ഹദീഥ് നിഷേധത്തിലേക്കുള്ള ഇത്തരം വാതിലുകളും ഇസ്ലാഹീ പണ്ഡിതര്‍ പ്രമാണ പിന്‍ബലത്തോടെ അടച്ചതാണ്. അമാനി മൌലവി(റഹി) തന്നെ അക്കാര്യം പറയട്ടെ: “ജിന്ന്, അഥവാ ഭൂതവര്‍ഗമാകട്ടെ, മനുഷ്യരേക്കാള്‍ രൂക്ഷവും ഗതാഗത വേഗതയുള്ളതുമാണ്. അങ്ങനെ സാധാരണ മനുഷ്യര്‍ക്ക് കഴിയാത്ത പലതും അതിനു കഴിയുന്നു. “നിങ്ങള്‍ അങ്ങോട്ടു കാണാത്ത വിധത്തില്‍ അവര്‍ നിങ്ങളെ കാണുന്നു”വെന്ന് ഖുര്‍ആന്‍(സൂറഃ അഅ്റാഫില്‍) പറയുന്നുണ്ട്. രക്തസഞ്ചാരമുള്ളേടത്തെല്ലാം പിശാച് സഞ്ചരിക്കുമെന്ന് ഒരു നബിവാക്യത്തില്‍ നാം കണ്ടുകഴിഞ്ഞല്ലോ. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ നാനാവിധത്തില്‍ പിശാച് ശ്രമിക്കുമെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ്. ആകയാല്‍, ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി, മറഞ്ഞകാര്യം, ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍, പൈശാചിക സഹായം കിട്ടും. തന്‍മൂലം മറ്റുള്ളവര്‍ക്കറിയാന്‍ പ്രയാസമുള്ള പല അറിവും ഇത്തരം ജോലിയിലേര്‍പ്പെട്ടവര്‍ക്കു ലഭിക്കുകയും ചെയ്യും. ഇതില്‍ യാതൊരസാംഗത്യവും ഇല്ല തന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മ്മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുന്നതിലും അസാംഗത്യമില്ല. എന്നാല്‍ ഇത്തരക്കാര്‍ പറയുന്നത് തെറ്റോ ശരിയോ എന്നതല്ല പ്രശ്നം. അവരുടെയടുക്കല്‍ പോകാമോ, അവര്‍ പറയുന്നത് വിശ്വസിക്കാമോ, അവരെക്കൊണ്ട് വല്ലതും ചെയ്യിക്കാമോ എന്നതാണ്. ഇതെല്ലാം ഇസ്ലാം കര്‍ശനമായി വിരോധിച്ചിരിക്കുന്നു. നിഷിദ്ധമായ വസ്തുക്കളുപയോഗിച്ച് ചികിത്സിക്കുന്നത് വിരോധിച്ച പോലെത്തന്നെ, അതുകൊണ്ട് സുഖം കിട്ടുന്നുണ്ടോ ഇല്ലേ എന്നല്ല നോക്കേണ്ടത്. ഇസ്ലാമിക ശരീഅത്ത് അത് വിരോധിച്ചിട്ടുണ്ടോ അതോ അനുവദിച്ചിട്ടുണ്ടോ എന്നാണ്. മറഞ്ഞ കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ എന്ന വിശ്വാസത്തോട്, പിശാച് മുഖേന അവന്റെ സേവകര്‍ക്ക് ലഭിക്കുന്ന അറിവിനെക്കുറിച്ചുള്ള ഈ ധാരണ എതിരാകുന്നില്ല. പിശാചിനെത്തന്നെ നിഷേധിക്കുന്ന ചിലര്‍ അങ്ങനെയും വാദിച്ചേക്കാം. മറഞ്ഞ കാര്യം അല്ലാഹുവിനേ അറിയൂ എന്നു പറയുന്നതിന്റെ ഉദ്ദേശ്യം, ഏതു കാര്യവും കാല-ദേശമോ, ഏതു തരത്തിലുമുള്ള വകഭേദമോ ഇല്ലാതെ ശരിക്കും കൃത്യമായും അണുഅളവ് പിഴക്കാതെയും ദൃഢമായി അറിയുക അല്ലാഹു മാത്രമാണ് എന്നാണ്. വല്ലതും അവന്‍ അറിയിച്ചു കൊടുത്താല്‍ അത് സൃഷ്ടികള്‍ക്കും അറിയും. മാത്രമല്ല, പൈശാചികമായി ലഭിക്കുന്ന അനുമാനങ്ങളില്‍ പലതും നുണയായിരിക്കും. പലതും ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കാന്‍ വേണ്ടി കല്‍പിച്ചുണ്ടാക്കിയതായിരിക്കുകയും ചെയ്യും. ചിലതൊക്കെ ശരിയുമാകാം.” (അമാനി മൌലവി, ഇസ്ലാമിക ജീവിതം, പേജ് 429)

ജിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു അഭൌതിക സ്യഷ്ടിയാണ് എന്ന രൂപത്തില്‍ ഇസ്ലാഹീ പണ്ഡിതര്‍ മനസ്സിലാക്കിയിട്ടില്ല എന്നത് മുകളിലെ ഏതാനും വിശദീകരണങ്ങള്‍ അറിയിക്കുന്നുണ്ട്. ജിന്ന് അഭൌതികവും കാര്യകാരണബന്ധങ്ങള്‍ക്കപ്പുറവുമായിരുന്നു എങ്കില്‍ പിശാചുമായി ബന്ധപ്പെടുത്തി ഇസ്ലാം പഠിപ്പിച്ച ഒട്ടുമിക്ക സംഗതികളും ശിര്‍ക്കായി പരിഗണിക്കേണ്ടി വരും. കാരണം, അത് കുഞ്ഞീതു മദനി(റഹി) പറയട്ടെ: “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്‍പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)

ഈ സംഗതിയുടെ അതിര്‍വരമ്പുകള്‍ കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ട് ശിര്‍ക്കിലേക്കും കുഫ്റിലേക്കും പോയവര്‍ ഏറെയാണ്, വര്‍ത്തമാനകാലത്ത് ശിര്‍ക്കാരോപണത്തിലേക്കും. വാസ്തവത്തില്‍, അല്ലാഹുവിന്റെ സൃഷ്ടികളായ ജിന്നുവര്‍ഗ്ഗത്തില്‍ðപെട്ടവര്‍ തുടക്കത്തില്‍ അമാനി മൌലവി സൂചിപ്പിച്ച ആപേക്ഷിക ഗൈബിലാണ് ഉള്‍പ്പെടുക. അക്കാര്യം ഡോ. ഉസ്മാന്‍ സാഹിബ് (റഹി) വളരെ സരളമായി ഇങ്ങനെ പഠിപ്പിക്കുന്നുണ്ട്: “ദൃശ്യലോകത്തു തന്നെ നടക്കുന്ന കാര്യങ്ങള്‍ അധികവും മനുഷ്യനെ സംബന്ധിച്ചിടത്തോളം മറഞ്ഞു കിടക്കുന്നു. അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കുവാന്‍ സാധിക്കുന്നു. പരമാണുവും ബാക്ടീരിയായും വൈറസും മറ്റും മൈക്രോസ്കോപ്പിന്റേയും, എലക്ട്രേണിക് മൈക്രേസ്കോപ്പിന്റേയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുമ്പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗയ്ബ് ആയിരിക്കും. അതുപോലെത്തന്നെ ഒരു മുറിയുടെ അകത്തു നടക്കുന്ന കാര്യങ്ങള്‍ പുറത്തിരിക്കുന്നവനും ഗയ്ബ് ആയിരിക്കും. ഈ നിലക്ക് ദൃശ്യലോകത്തു തന്നെ ഒരുത്തനു ഗയ്ബ് ആയത് മറ്റൊരുവന് അറിയുന്നതായിരിക്കും. ഇരുട്ടില്‍ മനുഷ്യന് കാണാത്തത് പൂച്ചക്ക് കാണാന്‍ സാധിച്ചേക്കും. ജിന്നിനു കാണുന്നത് മനുഷ്യന് കണ്ടില്ലെന്നു വരാം. ഇതൊന്നും സാക്ഷാല്‍ ഗയ്ബ് അല്ല. മതത്തിന്റെ അടിസ്ഥാനമായ ഗയ്ബിലുള്ള വിശ്വാസം എന്നു പറയുമ്പോള്‍  നാം ഉദ്ദേശിക്കുന്നത് ദൃശ്യലോകത്തു തന്നെയുള്ള ഈ ആപേക്ഷികമായ ഗയ്ബിനെയല്ല. ദൃശ്യപ്രപഞ്ചത്തിന്റെ പിന്നില്‍ മനുഷ്യന് ഒരു വിധത്തിലും കാണാന്‍ കഴിയാത്ത നിലയില്‍ മറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിന്റെ പിന്നിലുള്ള രഹസ്യമായ ഗയ്ബ് ആണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.” (ഡോ. എം. ഉസ്മാന്‍, ഗയ്ബ്, പേജ് 8,9)

ജിന്ന് അഭൌതിക കഴിവുള്ള സൃഷ്ടിയാണ് എന്ന് തത്വത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിശാചിന്റെ ശാരീരികമായ ഉപദ്രവങ്ങളും മറ്റും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണെന്ന് പറയേണ്ടി വരും എന്ന് സൂചിപ്പിച്ചുവല്ലോ. പ്രസ്തുത വിശ്വാസം ആ മനുഷ്യനെ മുവഹ്ഹിദുകളായ അല്ലാഹുവിന്റെ ദാസന്‍മാരുടെ മേല്‍ ശിര്‍ക്ക് ആരോപിക്കുന്നതിലേക്ക് എത്തിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇസ്ലാഹീ പണ്ഡിതര്‍ക്ക് തീര്‍ത്തും പരിചിതമല്ലാത്ത വീക്ഷണമാണ് ഈ ആരോപണാത്മക അഭൌതിക വാദം. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് സിഹ്റും അനുബന്ധമായ പിശാചിന്റെ പ്രവര്‍ത്തനങ്ങളും. സിഹ്റിനെ കുറിച്ച് അമാനി മൌലവി പറഞ്ഞു: “ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പിടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍. കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായ കൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാം.” (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 102 സൂക്തത്തിന്റെ വ്യാഖ്യാനം)

സിഹ്റിന്റെ കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും പ്രസ്തുത കൃത്യം അല്ലാഹു നിശ്ചയിച്ച ഭൌതിക പ്രതിഭാസങ്ങളുടെ അകത്തു തന്നെയുള്ളതാണ് എന്ന് സുവ്യക്തം. അതുകൊണ്ടാണ് സിഹ്റിലൂടെ ദമ്പതിമാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് വിശദീകരിക്കവെ അമാനി മൌലവി ഇപ്രകാരം അഭിപ്രായപ്പെട്ടത്: “ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട്: ‘ഭാര്യ‘ര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം’ എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവര്‍ത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചില ദുഷ്പ്രവര്‍ത്തികളൊക്കെയുണ്ട്. അവ അവിശ്വാസത്തില്‍ പെട്ടതാണ്; പക്ഷേ, അവമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം; എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതു കൊണ്ടൊന്നുമല്ല; അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്ക് കണ്ടു പിടിക്കുവാന്‍ സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്; അത്കൊണ്ട് അത്തരം വിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത്.” (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 102 സൂക്തത്തിന്റെ വ്യാഖ്യാനം)

പൈശാചിക സഹായങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ മനുഷ്യന് കാര്യകാരണബന്ധം മനസ്സിലാക്കാന്‍ കഴിയാത്ത ഭൌതികമായ വിഷയങ്ങളിലോ വഞ്ചിതരാവേണ്ടതില്ല എന്ന് ഇസ്ലാഹീ പണ്ഡിതര്‍ മുമ്പേ പഠിപ്പിച്ചത്, ഇത്തരം ദുഷ്പ്രവൃത്തികളില്‍ കൂപ്പ്കുത്തി വീഴാതിരിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍, പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന ഇത്തരം കാര്യങ്ങളെ കണ്ണടച്ചെതിര്‍ക്കുകയും, ജിന്നു-പിശാച് വര്‍ഗത്തിന് അവരര്‍ഹിക്കാത്ത അഭൌതികത വകവെച്ചു കൊടുക്കുകയും ചെയ്യുന്നത് പ്രമാണങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കാണ്, മടവൂരിസത്തോടുള്ള മുഹബ്ബത്തുമാണ്. മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും പിശാച് സഹായിക്കുമെന്ന വിശ്വാസം അല്ലാഹു അല്ലാത്തവര്‍ക്ക് അദൃശ്യമറിയും എന്ന് വക വെച്ചുകൊടുക്കലാണെന്നും, സിഹ്റു മുഖാന്തരം മനുഷ്യര്‍ക്ക് ഉപദ്രവം വരുത്താന്‍ പിശാചിന് കഴിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്നുമെല്ലാം മടവൂരിസത്തില്‍ നിന്നും, വിശിഷ്യാ സലാം സുല്ലമിയില്‍ നിന്നും ഇസ്ലാഹീ കേരളം കേട്ടത് ഞെട്ടലോടെയാണ്. ഇക്കാര്യം പ്രചരിപ്പിക്കുവാന്‍ വേണ്ടി മാത്രം ശബാബിലെ എത്രയോ പേജുകള്‍ നെല്ലായും പതിരായും അവര്‍ നീക്കി വെച്ചതുമാണ്. എന്നാല്‍ അതിനെല്ലാം പ്രാമാണികമായി മറുപടി പറഞ്ഞ, നമ്മുടെ സ്വന്തം എന്ന് അഭിമാനിച്ചിരുന്ന വിചിന്തനമാണ്, അതിന്റെ പേര് പോലും അന്വര്‍ത്ഥമാക്കാതെ പൂര്‍വ്വകാല ഇസ്ലാഹി പണ്ഡിതരുടെ തൌഹീദിനെയും വിശ്വാസത്തെയും അവമതിച്ചു കൊണ്ട് മടവൂരിസം ഇറക്കുമതി ചെയ്ത പുതിയ തൌഹീദിന്റെ ആലയത്തിലേക്ക് എത്തിച്ചേരാന്‍ ധൃതികൂട്ടുന്നത്. ഈ വിരോധാഭാസത്തിന്റെയെല്ലാം ഉള്‍കഴമ്പ് കിടക്കുന്നത് ഗൈബ് ശരിയായ നിലക്ക് തിരിയാത്തതും, മനുഷ്യന് സാങ്കേതികമായി കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളെ അഭൌതികമായി ചിത്രീകരിച്ചതുമാണ്. ഈ വസ്തുതകളെയെല്ലാം പ്രമാണങ്ങളുമായി മാറ്റുരച്ച് കൃത്യമായി പരിശോധിച്ചു കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തിരുന്ന ഇസ്ലാഹീ പണ്ഡിതര്‍ ഇതിന് മുമ്പ് ജിന്ന് പിശാച് വിഷയങ്ങളില്‍ ഒരഭിപ്രായം പറഞ്ഞിരുന്നത്. പിശാചിന് അഭൌതിക കഴിവുകളുണ്ടെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ചെറുതല്ല എന്ന് മനസ്സിലാക്കിയതിനാലാണ്, മുജാഹിദുകളുടെ കയ്യിലിരിക്കുന്ന മലയാള ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയവരില്‍ പ്രമുഖനായ ഒരു പണ്ഡിതന് ഈ രൂപത്തിð എഴുതേണ്ടി വന്നത്: “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)

ചെറിയമുണ്ടം മൌലവി കുറിച്ചിട്ട ഉപരിസൂചിത വരികള്‍ തൌഹീദും പ്രാര്‍ത്ഥനയും പഠിപ്പിക്കുമ്പോഴായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അതിന്റെ വിശദീകരണത്തില്‍ അഭൌതിക കഴിവും കാര്യകാരണബന്ധവുമെല്ലാം അതിന്റെ ബാലപാഠത്തില്‍ തന്നെ ചര്‍ച്ചയാകാറുള്ളതാണ്. ഒരു കൂട്ടം ഇസ്ലാഹീ പണ്ഡിതരുടെ കൂട്ടമായ പരിശ്രമത്തിന്റെ ഫലമായി പുറത്തിറങ്ങിയ ഇസ്ലാം വാള്യത്തില്‍ ഇബാദത്തിന്റെ നേര്‍വിപരീതമായ ശിര്‍ക്കിനെകുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടതും അതുകൊണ്ടു മാത്രമാണ്: “അഭൌതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായ രീതിയില്‍ സഹായം തേടുന്നത് അല്ലാഹു അല്ലാത്തവരോടായാല്‍ ശിര്‍ക്കാവുമെന്ന് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ച ആര്‍ക്കും സംശയത്തിന് അവകാശമില്ല.” (ഇസ്ലാം വാള്യം ഒന്ന്, വിശ്വാസ ദര്‍ശനം, പേജ് 565)

അഭൌതികമായി സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായിരിക്കെ, ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് കൊണ്ടുവരാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന സുലൈമാന്‍ നബി(അ)യുടെ ചോദ്യത്തിനെ അഭൌതിക മാര്‍ഗത്തിലുള്ള ചോദ്യമായി ചിത്രീകരിച്ച ക്വുബൂരികള്‍ക്ക് എ പി അബ്ദുല്‍ðഖാദിര്‍ മൌലവി മുമ്പ് കൊടുത്ത മറുപടിയിലും മേല്‍ðസൂചിപ്പിച്ച വാദഗതികള്‍ കാണാന്‍ കഴിയും. സുലൈമാന്‍ നബി(അ)യുടെ ചോദ്യത്തില്‍‘’അഭൌതികതയുടെ യാതൊരു പ്രശ്നവും സുലൈമാന്‍ നബി(അ) ഉന്നയിക്കുന്നില്ല’’എന്നും, ജിന്നില്‍ പെട്ട രാക്ഷസന്‍ പറയപ്പെട്ട സിംഹാസനം കൊണ്ടുവരാന്‍ സന്നദ്ധത കാണിച്ച മറുപടിയില്‍‘’ജിന്നിനനുസൃതമായ ശക്തിയാണ് പ്രവൃത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൌതികതയുടെ പ്രശ്നമില്ല’’എന്നും എ പിയെക്കൊണ്ട് എഴുതാന്‍ പ്രേരിപ്പിച്ചത് (എ പി അബ്ദുല്‍ ഖാദിര്‍ മൌലവി, ചോദ്യങ്ങള്‍ മറുപടികള്‍, പേജ് 7,8) മേല്‍ വിവരിച്ച അതേ സംഗതികള്‍ തന്നെ.

മുകളില്‍ വിശദീകരിച്ച തത്വം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇന്നുവരെയുള്ള ഇസ്ലാഹീ പണ്ഡിതര്‍ മുസ്ലിം സമുദായത്തെ തൌഹീദ് പഠിപ്പിക്കുവാന്‍ ആകുവോളം പരിശ്രമിച്ചിട്ടുള്ളത്. അല്ലാഹു അല്ലാത്തവരോടുള്ള സഹായാര്‍ത്ഥനകള്‍ക്ക് പ്രമാണങ്ങളില്‍ നിന്ന് തെളിവന്വേഷിച്ചു നടക്കുന്ന ക്വുബൂരികള്‍, അവരുടെ ഇംഗിതം സാക്ഷാത്കൃതമായി എന്ന നിലക്ക് കൊണ്ടുവന്ന‘’യാ ഇബാദല്ലാഹി അഈനൂനി’ എന്ന ദുര്‍ബല ഹദീഥിലുള്ള വിളിക്ക് ഉമര്‍ മൌലവി, ചെറിയമുണ്ടം തുടങ്ങിയ പണ്ഡിതന്‍മാര്‍ കൊടുത്ത മറുപടിയിലും മുകളില്‍ വിവരിച്ച ഭൌതിക-അഭൌതിക വ്യത്യാസം കാണാന്‍ കഴിയും. അതുകൊണ്ടാണ് പ്രസ്തുത ഹദീഥ് വിശദീകരിക്കുന്നതിനിടയില്‍ ചെറിയമുണ്ടം മൌലവി ഇങ്ങനെ പറഞ്ഞത്: “വിളിക്കുക, സഹായം ചോദിക്കുക, പ്രാര്‍ത്ഥിക്കുക- ഇവ തമ്മില്‍ മൌലികമായ വ്യത്യാസമുണ്ട്. ‘യാ ഇബാദ്’ (അടിമകളേ) എന്ന വിളി പല ക്വുര്‍ആന്‍ വാക്യങ്ങളിലുമുണ്ട്. ഇത് അടിമകളോടുള്ള പ്രാര്‍ത്ഥനയാണെന്ന് കാര്യബോധമുള്ള ആരും പറയില്ല. പ്രവാചകന്‍മാര്‍ പല കാര്യങ്ങളിലും അനുചരന്‍മാരോട് സഹായസഹകരണങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതും പ്രാര്‍ത്ഥനയല്ല. സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന അല്ലാഹു അല്ലാത്ത ആരിലേക്കും പ്രവാചകന്‍മാര്‍ തിരിച്ചുവിട്ടിട്ടില്ല. തിരിച്ചുവിടാന്‍ നിര്‍ദേശിച്ചിട്ടുമില്ല. ജിന്നുകള്‍ അല്ലാഹുവിന്റെ അടിമകളാണ്. അവരുടെ അസ്തിത്വത്തെയോ കഴിവുകളെയോ സംബന്ധിച്ച് വിശദവിവരങ്ങള്‍ ക്വുര്‍ആനിലോ പ്രാമാണികമായ ഹദീഥിലോ ഇല്ല. സുലൈമാന്‍ നബി(അ) ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നു. അവരോട് പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ജിന്നുകളോട് പ്രാര്‍ത്ഥിച്ചുവെന്ന് ക്വുര്‍ആനിലോ ഹദീഥിലോ പറഞ്ഞിട്ടില്ല. അതുപോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാന്‍ സാധ്യതയുള്ള ജിന്നുകളും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്ടികളോട് അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതും പ്രാര്‍ത്ഥനയാണെന്ന് പറയാവുന്നതല്ല. പക്ഷേ, ഒറ്റപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെയുള്ള സഹായാഭ്യാര്‍ത്ഥന ഇസ്ലാമിലെ ഒരു അംഗീകൃത സമ്പ്രദായമാണെന്ന് പറയാവുന്നതല്ല.” (ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൌലവി, നിത്യജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍: സംശയവും മറുപടിയും, പേജ് 36,37)

“വിജന പ്രദേശത്ത് ഉണ്ടായേക്കാന്‍ സാധ്യതയുള്ള ജിന്നുകളും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്ടികളോട് അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതും പ്രാര്‍ത്ഥനയാണെന്ന് പറയാവുന്നതല്ല” എന്ന മേല്‍ðപ്രസ്താവനയെ കുറിച്ചാണ് മലയാളക്കര യിലേക്ക് ഇറക്കുമതി ചെയ്ത പച്ചയായ ശിര്‍ക്കെന്ന് മടവൂരിസത്തിന്റെ ആദര്‍ശം സ്വീകരിച്ച ചിലര്‍ പ്രചരിപ്പിച്ചത്. എത്ര ഗുരുതരമായ ആരോപണമാണിത്. വാസ്തവത്തില്‍, തൌഹീദ് സ്ഥാപിക്കുകയും ശിര്‍ക്കിനെതിരെ പടപൊരുതുകയും ചെയ്ത അനേകം പണ്ഡിതരുടെ നേര്‍ക്കാണ്  ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങള്‍ വന്നു പതിക്കുന്നത്. ബദരീങ്ങളോടോ, മുഹ്യുദ്ദീന്‍ ശൈഖിനോടോ, അതുമല്ലെങ്കില്‍ മരിച്ചു മണ്‍മറഞ്ഞുപോയ ‘ഔല്യാക്കളോ’ടോ ക്വുബൂരികള്‍ നടത്തുന്ന വിളിയോട് സാമ്യമുള്ളതാണത്രെ ചര്‍ച്ചാവിഷയമായ ഹദീഥില്‍ സൂചിപ്പിച്ച ‘യാ ഇബാദ്’ (അടിമകളേ)’ എന്ന വിളി. എന്തുമാത്രം വിവരക്കേടാണ് ഈ പുതിയ വാദം. പ്രസ്തുത ഹദീഥിന്റെ ഉള്ളടക്കത്തില്‍ പ്രാര്‍ത്ഥനയില്ല എന്ന് ഉമര്‍ മൌലവിയടക്കമുള്ള ഇസ്ലാഹി പണ്ഡിതര്‍ അഭിപ്രായപ്പെട്ടത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ?

മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന തേട്ടം പ്രാര്‍ത്ഥനയല്ല, ആരാധനയുമല്ല, കേവലം സഹായത്തേട്ടമാണ് എന്ന ക്വുബൂരികളുടെ അവകാശവാദത്തിന് ഉമര്‍ മൌലവി(റഹി) കൊടുത്ത മറുപടി ഇതോടൊപ്പം വായിക്കുന്നത് ഉചിതമായിരിക്കും. അദ്ദേഹം പറയുകയാണ്: “ദുആ: വിളിച്ചുതേടല്‍ അഥവാ പ്രാര്‍ത്ഥിക്കല്‍ പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഉണ്ടല്ലോ. രക്ഷതേടലാണെങ്കില്‍ ഇസ്തിഗാസ എന്നും, സഹായം തേടലാണെങ്കില്‍ ഇസ്തിആനത്ത് എന്നും, പൊറുക്കലിനെ തേടലാണെങ്കില്‍ ഇസ്തിഗ്ഫാര്‍ എന്നും മഴതേടലാണെങ്കില്‍ ഇസ്തിസ്ഖാഅ് എന്നും പേരുകള്‍ മാറിമാറി പറയുന്നുണ്ട്. എല്ലാം ദുആഅ് (പ്രാര്‍ത്ഥന) തന്നെ. പ്രാര്‍ത്ഥന ശരിയായ ഇബാദത്താണെന്ന് ഖുര്‍ആനും, ഹദീസും തെളിയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്ന ഏതൊരു കാര്യവും ഇബാദത്ത് തന്നെ, പ്രാര്‍ത്ഥന ഉള്ളിലില്ലെങ്കില്‍ ഇബാദത്താകുകയില്ല. നമസ്കാരം ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണല്ലോ. എന്നാല്‍ അതില്‍ പ്രാര്‍ത്ഥനവേണം. അല്ലാഹുവേ! നരകത്തില്‍ðനിന്ന് എന്നെ രക്ഷിക്കണേ! സ്വര്‍ഗത്തില്‍ ആക്കിത്തരണേ, നിന്റെ പൊരുത്തവും അടുപ്പവും എനിക്ക് നല്‍കണേ ഇങ്ങനെയുള്ള പ്രാര്‍ത്ഥന നമസ്കരിക്കുന്നവന്റെ മനസ്സില്‍ വേണം. എങ്കില്‍ മാത്രമെ നമസ്കാരം ഇബാദത്താകയുള്ളു. ഇനി നമസ്ക്കാരം പതിവില്ലാത്ത ഒരുവന്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ ചെന്ന് പെട്ടപ്പോള്‍ എല്ലാവരും നമസ്കരിക്കുന്ന സമയത്ത്, ഞാന്‍ എങ്ങിനെ വെറുതെയിരിക്കുമെന്നു കരുതി ആളെ കാണിക്കാന്‍ വേണ്ടി നമസ്കരിച്ചാല്‍ ആ നമസ്കാരം ഇബാദത്തല്ല. കാരണം, അവിടെ പ്രാര്‍ത്ഥനയില്ല. എന്നാല്‍ ഖുത്ബിയ്യത്ത് റാത്തീബിന്റെ മുമ്പ് പന്ത്രണ്ട് റക്അത്ത് നമസ്കരിക്കണം എന്ന് പറയുന്നു. മുഹിയിദ്ദീന്‍ ശൈഖിന്റെ പൊരുത്തവും അടുപ്പവും തേടിക്കൊണ്ടാണ് അത് ചെയ്യുന്നത്. പ്രാര്‍ത്ഥന ശൈഖിനോടാണ്, അതിനാല്‍ ആ നമസ്കാരം ശൈഖിന് ഇബാദത്താണ്. ഉള്ഹിയ്യത്തില്‍ മൃഗത്തെ അറുക്കുന്നതും ഹജ്ജില്‍ മൃഗത്തെ അറുക്കുന്നതും അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുക എന്ന പ്രാര്‍ത്ഥനയോട് കൂടിയായതിനാല്‍ ആ അറവ് അല്ലാഹുവിന് ഇബാദത്താണ്, മുഹ്യുദ്ദീന്‍ ശൈഖിന്റെയോ ബദ്രീങ്ങളുടേയോ പേരില്‍ അറവ് നടത്തുമ്പോള്‍ അവരുടെ പൊരുത്തവും അടുപ്പവും ലഭിക്കണമെന്ന പ്രാര്‍ത്ഥന വന്നു. അതുകൊണ്ട് ആ അറവ് അവര്‍ക്ക് ഇബാദത്താണ്, ചുരുക്കത്തില്‍ ഏതൊരു ആരാധനയുടേയും ആത്മാവ് പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയുടെ മഹത്വത്തെപ്പറ്റി വളരെ പറയാനുണ്ട്. അത്രയും പ്രധാനപ്പെട്ട ആരാധനയായ പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവരോട് ചെയ്താല്‍ തനി ശിര്‍ക്കും കുഫ്റുമാണെന്നു വ്യക്തം. അത് ചെയ്തവന്‍ ബിംബത്തിന് സുജൂദ് ചെയ്തവനേക്കാള്‍ കടുത്ത കാഫിറാകുന്നു.” (ഉമര്‍ മൌലവി, ലഘുലേഖ: വ്യത്യാസം, പേജ് 4,5)

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന വളരെ ഗുരുതരമായ കുറ്റമാണെന്നും, അതിനെ ലളിതവും ശക്തവുമായ ഭാഷയിലുടെ ഉമര്‍ മൌലവി(റഹി) ഖണ്ഡിച്ചതും നാം കാണുമ്പോള്‍, അതേ ഉമര്‍ മൌലവി(റഹി)ക്ക് ചര്‍ച്ചയിലിരിക്കുന്ന ഹദീഥില്‍ എന്ത് നിലപാടാണ് ഉണ്ടായിരുന്നത് എന്നറിയല്‍ ഇസ്ലാഹി കേരളത്തിലെ വിശ്വാസികള്‍ക്കിടയില്‍ ശ്രദ്ധ പതിയേണ്ട ഒന്നുതന്നെ. തൌഹീദി പ്രബോധനരംഗത്തെ പടവാള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ സല്‍സബീലില്‍, പുളിക്കല്‍ അറബിക്കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അബ്ദുര്‍റഹ്മാന്‍ പാലത്തിനെ കൊണ്ട് ക്വുബൂരികള്‍ക്ക് മറുപടിയായി തന്റെ ദൌത്യം നിര്‍വ്വഹിക്കാന്‍ ഉമര്‍ മൌലവി(റഹി) തയ്യാറായി. ആ മറുപടി ഇങ്ങനെ: “ഈ ഹദീഥ് ബലഹീനമാണെന്നതില്‍ തര്‍ക്കമില്ല. കാരണം ഇതിന്റെ പരമ്പരയില്‍ സൈദുബ്നു അലിയ്യ് എന്ന ആള്‍ ഉത്ബയെ കണ്ടിട്ടില്ല. അതിനാല്‍ സനദു ഇടമുറിഞ്ഞതു നിമിത്തം തള്ളപ്പെട്ടിരിക്കുന്നു, (മജ്മഉസ്സവാഇദ്) ഇനി ഹദീസ് സഹീഹാണെന്നു വെറുതെ സങ്കല്‍പിച്ചാല്‍ðതന്നെയും വാദവിഷയവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാദം മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചു തേടുന്നതു അനുവദനീയമാണെന്നാണല്ലൊ. അല്ലാഹുവിന്റെ അടിമകളേ, സഹായിക്കണേ എന്നാണല്ലൊ ഹദീസിലുള്ളത്. ഒരു വിജനപ്രദേശത്തു ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരികൊള്ളുമ്പോള്‍ എന്നിങ്ങിനെ സന്ദര്‍ഭം വ്യക്തമായി നിര്‍ണ്ണയപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ജനനിബിഡമായ ഒരു പ്രദേശത്തുവെച്ചു മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ചുതേടാന്‍ എന്തൊരു വെളിച്ചമാണു ഈ ഹദീസില്‍ðനിന്നു ലഭിക്കുന്നത്. സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്തു ‘യാഇബാദല്ലാഹ്’’ എന്നു വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്മിനിനെ സഹായിക്കാന്‍ വന്നെത്തുമെന്നു പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ഈ ഹദീസിനെ അടിസ്ഥാനമാക്കി ആരെങ്കിലും മുഹ്യിദ്ദീന്‍ ശൈഖേ എന്നെ രക്ഷിക്കണേ എന്നു വിളിച്ചു തേടിയാല്‍ അവനെ സഹായിക്കാന്‍ ആരും എത്തുകയില്ലെന്നു മാത്രമല്ല അവന്‍ അതുമൂലം‘കാഫിറായിപ്പോകും.” (സല്‍സബീല്‍, 1971 ഓഗസ്റ്, ലക്കം 3, പേജ് 70)

മേല്‍കൊടുത്ത മറുപടി സല്‍സബീലിന്റെ അഭിപ്രായം തന്നെയാണ് (അഥവാ ഉമര്‍ മൌലവി(റഹി)യുടെ അഭിപ്രായം തന്നെ) എന്ന് ധീരതയോടെ എഴുതാന്‍ (സല്‍സബീല്‍, 1971 ഓഗസ്റ്, ലക്കം 3, പേജ് 67) ധൈര്യം കാണിച്ച അദ്ദേഹത്തിന്റെ തൌഹീദ്, മൂവര്‍സംഘം ചെയ്തതു പോലെ ഖുറാഫികള്‍ക്ക് വരും നാളുകളില്‍ മാന്തിപ്പൊളിക്കുവാന്‍ ഞങ്ങളനുവദിക്കുകയില്ല.  കാരണം, മുജാഹിദുകളുടെ തൌഹീദ്, ഗൈബും അഭൌതികവുമെല്ലാം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞ, പ്രവാചകനില്‍ നിന്നും സലഫുകളില്‍ നിന്നും പൂര്‍വ്വികരായ ഇസ്ലാഹി പണ്ഡിതരില്‍ നിന്നും അനന്തരമെടുത്ത കറകളഞ്ഞ തൌഹീദാണ്. അതില്‍ മടവൂരിസത്തിന്റെ കടത്തിക്കൂട്ടല്‍ കാണാന്‍ സാധ്യമല്ല, വ്യതിയാനത്തിന്റെ ദുര്‍ഗന്ധം ലവലേശമില്ല.

ഇസ്ലാഹി പണ്ഡിതരെ ഉദ്ധരിച്ചു കൊണ്ട് ഇത്രയും എഴുതിയത്, മടവൂരിസത്തില്‍ നിന്നും വ്യതിയാനം സംഭവിച്ച തൌഹീദ് വാരിപ്പുല്‍കി, മുജാഹിദുകളുടെ ആദര്‍ശം കളങ്കപ്പെടുത്താന്‍ ഇന്ന് ചില ഗൂഢസംഘങ്ങള്‍ ശ്രമിക്കുന്നു എന്നത് വിളിച്ചറിയിക്കാനാണ്. വിശുദ്ധ തൌഹീദിന്റെ പ്രബോധന മാര്‍ഗത്തില്‍ വിശ്രമമില്ലാതെ പോരാടാന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിതന്‍മാര്‍ക്കും നേതാക്കള്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും ഊര്‍ജം ലഭിക്കുന്നത് ആദര്‍ശം കയ്യിലുള്ളതു കൊണ്ടാണ്. അതിനെ തച്ചൊടുക്കാന്‍ മടവൂര്‍ വിഭാഗം മുഴുവന്‍ സൈന്യവുമായി രംഗത്തിറങ്ങിയാലും നിരാശരാകുന്നവരല്ല മുജാഹിദുകള്‍ എന്നത് അനുഭവിച്ചറിഞ്ഞവരാണ് മടവൂരികള്‍. അതു തന്നെയാണ് ഇത്തരുണത്തില്‍ അഭിനവ മടവൂരികളും മനസ്സിലാക്കേണ്ടത്.

ഇനി, ഈ ലേഖനത്തിലൂടെ ജിന്നുകളുടെ കഴിവിനെ കുറിച്ച് പറഞ്ഞ അഭൌതികതയും, ഗൈബിനെ കുറിച്ച് പരാമര്‍ശിച്ച ആപേക്ഷികതയും, ദുര്‍ബലമായ ഹദീഥിലെ സഹായതേട്ടവുമെല്ലാം, ദുഷ്ടലാക്കോടെ വായിക്കുന്നവര്‍ ജിന്നുകളോട് മനുഷ്യന് സഹായം ചോദിക്കാന്‍ വേണ്ടി അവസരമുണ്ടാക്കാനാണ് ഇത് എന്ന് ധ്വനിപ്പിക്കുവാന്‍ സാധ്യതയുണ്ട്. മുജാഹിദുകള്‍ ജിന്നിനോട് പ്രാര്‍ത്ഥിക്കുന്നവരാണെന്ന കിംവദന്തി ഇസ്ലാഹീ കേരളത്തില്‍ ആദ്യമായി പ്രചരിപ്പിച്ച മടവൂരികള്‍ക്ക്, വെറും സാധാരണക്കാരായ മുജാഹിദ് പ്രവര്‍ത്തകര്‍ തന്നെ നിരവധി തവണ ഗൈബും അഭൌതികതയും കാര്യകാരണബന്ധവും പഠിപ്പിക്കുകയായിരുന്നു. എന്നാല്‍ കുറുന്തോട്ടിക്കു തന്നെ വാതം പിടിച്ച മട്ടില്‍ നമ്മുടെ പ്രസ്ഥാനത്തിനകത്തുള്ളവര്‍ക്കും ഈ അസുഖം പിടിപെട്ടിരിക്കുന്നു. കഴിഞ്ഞ മുപ്പതോളം വര്‍ഷം ദീനീപ്രബോധന രംഗത്ത്, വിശിഷ്യാ തൌഹീദിന്റെ മാര്‍ഗത്തില്‍ നിലയുറപ്പിച്ച നമുക്കെല്ലാം സുപരിചിതനായ പണ്ഡിതന്‍, ഡോ: കെ കെ  സകരിയ്യാ സ്വലാഹിയും മടവൂരികള്‍ക്ക് ഉചിതമായ മറുപടി പറഞ്ഞിട്ടുണ്ട്. ആ പ്രസക്ത ഭാഗം കൂടി ഇവിടെ കൊടുത്തു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. അദ്ദേഹം എഴുതി: “മറ്റെല്ലാറ്റിലുമെന്ന പോലെ മടവൂരികള്‍ ഇസ്ലാഹിന്റെ പേരില്‍ ആരോപിക്കുന്ന പച്ചക്കള്ളമാണിത്. മരുഭൂമിയില്‍ ഒറ്റപ്പെടുമ്പോഴോ മറ്റോ മലക്കുകളോടോ ജിന്നുകളോടോ സഹായം തേടണമെന്നോ തേടാമെന്നോ ഇസ്ലാഹ് മാസികയില്‍ എഴുതിയിട്ടില്ല. അങ്ങനെ മലക്കുകളോടോ ജിന്നുകളോടോ സഹായം തേടാമെന്ന് എനിക്കോ മറ്റു സലഫികള്‍ക്കോ വാദവുമില്ല. 2008 ജനുവരി ലക്കം ഇസ്ലാഹ് മാസികയില്‍ അത് തുറന്നെഴുതിയിട്ടുമുണ്ട്. അത് ഇങ്ങനെ വായിക്കാം. “നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യത്തിലും ജിന്നിനോട് സഹായം തേടാന്‍ ക്വുര്‍ആനിലും ഹദീസിലും തെളിവില്ല.”’ ഈ ഭാഗം മറച്ചു പിടിച്ചു കൊണ്ടാണ് മലക്കുകളോടും ജിന്നുകളോടും സഹായം തേടാം എന്ന വാദം മടവൂരികള്‍ മുജാഹിദുകളുടെ പേരില്‍ പറഞ്ഞു നടക്കുന്നത്. ജിന്നിനോടും മലക്കുകളോടും സഹായം തേടാമെന്ന വാദം ഇസ്ലാമികമല്ല. മുജാഹിദ് പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഈ വാദവുമില്ല.  ഇത്രയും വ്യക്തമാണ് നമ്മുടെ വീക്ഷണം എന്നിരിക്കെ പിന്നെയും ജിന്നിനോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണ് നമ്മളെന്ന് പ്രചരിപ്പിക്കുന്നവര്‍ നാളെ പരലോകമെന്നൊരു സംഗതിയുണ്ടെന്ന കാര്യം മറക്കരുതെന്നേ പറയാനുള്ളൂ.” (ഡോ: കെ കെ സകരിയ്യാ സ്വലാഹി. മുജാഹിദ് പ്രസ്ഥാനവും പുതിയ വിവാദങ്ങളും. പേജ് 8,9)

ക്രിസ്മസ്സും ജമാഅത്ത് കുഞ്ഞാടുകളും
“ഈസാ(അ) അഥവാ യേശു അല്ലാഹുവിന്റെ മഹാനായ പ്രവാചകനായിരുന്നു. അദ്ദേഹത്തെ മറ്റെല്ലാ പ്രവാചകന്‍മാരെയും പോലെ മുസ്ലിംകള്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍, മുഹമ്മദ്നബി(സ്വ) ഉള്‍പ്പെടെ ഒരു പ്രവാചകന്റെയും ജന്‍മദിനാഘോഷം ഇസ്ലാമിലില്ല. യേശുവിന്റെ ജന്‍മദിനമായി ഡിസംബര്‍ 25 ക്രൈസ്തവലോകം കൊണ്ടാടുന്നുണ്ടെങ്കിലും അത് ചരിത്രപരമായി തെളിയിക്കപ്പെട്ടതല്ലെന്നതും ഒരു വസ്തുതയാണ്. ഈ കാരണങ്ങളാല്‍ ക്രിസ്തുമസുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷപരിപാടികള്‍ മുസ്ലിംകള്‍ നടത്തുന്നത് ശരിയല്ല. അതേയവസരത്തില്‍, ക്രൈസ്തവ സഹോദരന്‍മാരുമായി സൌഹൃദം പുതുക്കുകയും അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നത് നല്ല കാര്യമാണ്; ചെയ്യേണ്ടതാണ്.””(ഒ അബ്ദുറഹ്മാന്‍. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 262)

മുസ്ലിം വീടുകളിലും അവരുടെ കച്ചവടസ്ഥാപനങ്ങളിലും ക്രിസ്മസ് സ്റാര്‍ തൂക്കുന്നത് അനിസ്ലാമികമാണോ എന്ന ചോദ്യത്തിന് ജമാഅത്തുകാരന്‍ നല്‍കിയ പരിതാപകരമായ മറുപടിയാണ് മുകളിലേത്. മുഹമ്മദ് നബി(സ്വ)യുടെ ജന്‍മദിനാഘോഷം ഇസ്ലാം പഠിപ്പിക്കുന്നില്ല എങ്കില്‍, അതിന് വാച്യമോ ലിഖിതമോ ആയ രൂപത്തില്‍ ആശംസകള്‍ നേരുന്നത് പ്രസ്തുത ആഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും ബിദ്അത്തിനെ പ്രോത്സാഹിപ്പിക്കലുമാകും എന്നതില്‍ പക്ഷാന്തരമില്ലല്ലോ. അപ്പോള്‍ പറയപ്പെട്ട ശുഭാശംസ ക്രിസ്മസ് ആഘോഷത്തിനാണെങ്കില്‍ അത് നല്ലതും ചെയ്യേണ്ടതുമായ കാര്യമാണ് എന്ന ഗവേഷണം ജമാഅത്ത് മുഫ്തിക്ക് എവിടെ നിന്നാണ് കിട്ടിയത്? ഏതായാലും ഈ വെളിപാട് അല്ലാഹുവില്‍ നിന്നുള്ളതല്ല, മറിച്ച് പ്രമാണം സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന തകരാറിലായ ഒരു മസ്തിഷ്കത്തിന്റെ സന്താനമാകാനേ വഴിയുള്ളൂ.

അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരാകാതെ, സത്യമാര്‍ഗ്ഗത്തില്‍ നിന്ന് വഴിപിഴച്ച് പോകാതെ, അങ്ങേയറ്റം സൂക്ഷ്മതയോടെ ജീവിക്കാന്‍ ക്വുര്‍ആനും സുന്നത്തുമുപയോഗിച്ച് ഓരോ മുസ്ലിമിനെയും പ്രേരിപ്പിക്കേണ്ടവരാണ് പരലോക‘ഭയമുള്ള പണ്ഡിതര്‍. ഈ ദൌത്യം അവിസ്മരിച്ചു കൊണ്ടാണ് പരിശുദ്ധനായ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന ഗുരുതരമായ ആരോപണവുമായി ബന്ധപ്പെട്ട ഒരു വിശ്വാസത്തില്‍ സന്തോഷം പങ്കുവെക്കാന്‍ ജമാഅത്തെ ഇസ്ലാമി തുറന്ന അനുവാദം നല്‍കുന്നത്. ഈ രൂപത്തിലുള്ള ഇവരുടെ പാണ്ഡിത്യ പ്രകടനം എന്തുകൊണ്ടും ആക്ഷേപാര്‍ഹവും ദീനിന്റെ പ്രമാണങ്ങളെ കേടു വരുത്തുന്നതും തന്നെ. അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന ക്രൈസ്തവ ലോകത്തിന്റെ വാദത്തെ മൌദൂദികള്‍ നിസ്സാരമാക്കുമ്പോള്‍ അതിന്റെ ഗൌരവത്തെ കുറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

കുóóøõ øó ð”പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്യുമാറാകും. പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.” (ക്വുര്‍ആന്‍ 19:88-93)

അല്ലാഹുവിന് ഒരു സന്താനം ഉണ്ടെന്നും, ഡിസംമ്പര്‍ 25 ആ സന്താനം ജനിച്ച ദിവസമാണെന്നുമുള്ള ക്രൈസ്തവരുടെ അവകാശവാദം എത്ര ഗൌരവമേറിയതാണ് എന്ന് മനസ്സിലാക്കാന്‍ മുകളിലുദ്ധരിച്ച അല്ലാഹുവിന്റെ വചനം തന്നെ ധാരാളമാണ്. അല്ലാഹു ഒരു പിതാവ് ആകുക (നഊദുബില്ലാഹ്) എന്ന ആശയം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് അത്യധികമായി പ്രയാസം വരുന്നവരാണ് നാം മുസ്ലിംകള്‍. അങ്ങനെയിരിക്കെ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിട്ടില്ല എന്ന വസ്തുത ക്രൈസ്തവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് പകരം അവരോടൊപ്പം അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് അതീവ ഗുരുതരമായ തെറ്റു തന്നെയാണ്. ജമാഅത്തെ ഇസ്ലാ മിയുടെ പള്ളികളും അവരുടെ മേല്‍നോട്ടത്തില്‍ പ്ര വര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളും വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് പ്രസ്തുത ആഘോഷത്തിന് പ്രോത്സാഹനം നല്‍കുന്നത് ഖേദകരമായ കാഴ്ച തന്നെ. ‘മാനവസന്ദേശവുമായി മസ്ജിദില്‍ ക്രിസ്മസ് സൌഹൃദ സംഗമം എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ വന്ന വാര്‍ത്ത (പ്രബോധനം വാരിക, 2012 ജനുവരി 14, പേജ് 46) ആദര്‍ശസ്നേഹികളായ ആരെയും വേദനപ്പിക്കുന്ന ഒന്നാണ്. മതത്തിന്റെ മേല്‍വിലാസത്തില്‍ ഇവര്‍ പടച്ചുവിടുന്ന വഴിതെറ്റിക്കുന്ന ഫത്വകളും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളും എത്രയോ നിരപരാധികളായ

വിശ്വാസികളെയാണ് ചതിക്കുഴിയിലേക്ക് തള്ളിയിടുന്നത്.  നജ്റാനില്‍ നിന്നും വന്ന ക്രൈസ്തവര്‍ക്ക് അവരുടെ നമസ്കാരം നിര്‍വ്വഹിക്കാന്‍ നബി(സ്വ) പള്ളിയില്‍ സ്ഥ്ലം കൊടുത്ത മാതൃകയുണ്ടെന്ന ഞൊണ്ടിന്യായമാണ് ഈ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യമായ തെളിവ്. വാസ്തവത്തില്‍ അങ്ങേയറ്റം ളഈഫും മുന്‍കത്വിഉമായ (പരമ്പര മുറിഞ്ഞതുമായ) ഒരു റിപ്പോര്‍ട്ടാണ് ഇതെന്ന് ഇബ്നു റജബ് ഹമ്പലിയെ പോലെയുള്ള ഹദീഥ് നിദാന ശാസ്ത്രത്തിലെ നിപുണന്‍മാര്‍ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്. (ഇബ്നു റജബ് ഹമ്പലി, ഫത്ഹുല്‍ബാരി 3/244) അതുകൊണ്ടു തന്നെ ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ നടത്തുവാനായി അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി നിര്‍മ്മിച്ച മസ്ജിദുകള്‍ ഉപയോഗപ്പെടുത്തുന്നത് ദീനിനെ നിന്ദിക്കലും പരിത്യജിക്കലുമാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഇസ്ലാമിനെ ക്രൈസ്തവര്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു മാര്‍ഗമായാണ് ക്രിസ്തു ജനനോത്സവത്തിലെ ജമാഅത്ത് സാന്നിധ്യത്തെ പലപ്പോഴും ഇവര്‍ പരിചയപ്പെടുത്താറ്. വാസ്തവത്തില്‍ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതും അനുകരണീയമല്ലാത്തതുമായ ഒരു വാദമാണ് ഇത്. പ്രബോധനരംഗത്ത് സ്വീകരിക്കേണ്ട മാതൃകയെ സംബന്ധിച്ച് സംസാരിക്കവെ ഒരു പ്രതിവചനമായി ജമാഅത്തുകാരന്‍ എഴുതിവെച്ച താഴെയുള്ള വരികള്‍ സംശയരഹിതമായി അക്കാര്യം തെളിയിക്കുന്നതാണ്:

“… “ഇങ്ങനെ വ്യത്യസ്ഥ മതങ്ങള്‍ ആവിര്‍ഭവിക്കുകയും സത്യമതത്തിന്റെ യഥാര്‍ത്ഥ രൂപം ജനങ്ങള്‍ക്ക് അജ്ഞാതമാവുകയും ചെയ്തപ്പോള്‍, അതിന്റെ തനിരൂപം പൂര്‍ണവും അന്തിമവുമായ രൂപത്തില്‍ കാണിച്ചു കൊടുക്കേണ്ടതിനാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) നിയുക്തനായത്. അദ്ദേഹം തന്റെ ദൌത്യം അന്യൂനമായി നിറവേറ്റി, അത് തനിക്കു ശേഷം തുടര്‍ന്നു നിര്‍വഹിക്കാന്‍ അനുയായികളെ ചുമതലപ്പെടുത്തിക്കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. സത്യപ്രബോധനം എങ്ങനെ നിര്‍വഹിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ മാതൃകകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കിത്തന്നിട്ടുണ്ട്. നബി(സ) തന്റെ ജീവിതത്തിലൂടെ അതിന് സാക്ഷ്യം നല്‍കിയിട്ടുമുണ്ട്. അതിനാല്‍, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മതവിഭാഗത്തെയും അനുകരിക്കേണ്ട ആവശ്യകത മുസ്ലിംകള്‍ക്കില്ല. യുക്തിദീക്ഷയോടും സദുപദേശത്തോടും കൂടി അല്ലാഹുവിന്റെ സന്‍മാര്‍ഗം മുഴുവന്‍ മനുഷ്യര്‍ക്കും എത്തിച്ചു കൊടുക്കുകയും  സംശയങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍ സത്യം ബോധ്യപ്പെടുത്താന്‍ ഉത്തമമായ മാര്‍ഗേണ വാഗ്വാദങ്ങള്‍ നടത്തുകയുമാണ് പ്രബോധന രീതി. പ്രബോധനം ഫലപ്രദമാവാന്‍, പ്രബോധകരുടെ ജീവിതം അതിന് മാതൃകയായിരിക്കുകയും വേണം. നബി(സ)യുടെ മഹാന്‍മാരായ ശിഷ്യന്‍മാരും അവരുടെ പിന്‍തലമുറകളും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചതു കൊണ്ടാണ് അറേബ്യയില്‍ðനിന്ന് ഇസ്ലാം വിശാല വിസ്തൃതമായ മേഖലകളിലേക്ക് പടര്‍ന്നു വ്യാപിച്ചത്. ഇന്നും ഇതുതന്നെയാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അനുകരണീയവും അഭികാമ്യവുമായ രീതി.” (ഒ അബ്ദുറഹ്മാന്‍. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 264)

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമമായ മാതൃക പ്രവാചകനാണെന്നും, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അവിടുത്തെ സ്വഹാബികളും പിന്‍തലമുറകളും പ്രവര്‍ത്തിച്ചു കാണിച്ച മാതൃക അനുകരണീയവും അഭികാമ്യവുമാണെന്ന് ജമാഅത്തെ ഇസ്ലാമി സമ്മതിക്കുമ്പോള്‍, അവരുടെയൊന്നും പ്രവൃത്തിപഥത്തില്‍ കാണാത്ത രീതികളല്ലേ ഇന്ന് ജമാഅത്ത് കുഞ്ഞാടുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ കാണാത്തത് കൊണ്ടാണ് ക്രിസ്മസ് പോലുള്ള ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നത് എന്ന് കരുതാന്‍ ന്യായം കാണുന്നില്ല. കാരണം, മുസ്ലിംകള്‍ക്ക് അനുവദനീയമായ ആഘോഷങ്ങള്‍ രണ്ടെണ്ണമാണെന്ന പ്രവാചകന്റെ ഉത്ബോധനം അറിയപ്പെട്ടതാണ്. അക്കാര്യം നബി(സ്വ) പഠിപ്പിച്ച സന്ദര്‍ഭം കൂടി അറിയുമ്പോള്‍ ഇസ്ലാമില്‍ ഇതരമതസ്ഥരുടെ ആഘോഷങ്ങള്‍ക്കുള്ള സ്ഥാനം എത്രമാത്രമാണ് എന്ന് ബോധ്യപ്പെടും.

“അനസ്(റ) നിവേദനം: നബി(സ്വ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ളവര്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ്വ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ്വ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ഈദുല്‍ അദ്വ്ഹയും, ഈദുല്‍ ഫിത്വ്റുമാണവ.””(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍, ന:1134)

ഇസ്ലാമികേതര ആഘോഷങ്ങള്‍ എല്ലാം തന്നെ ജാഹിലിയ്യാ കാലത്തുള്ള ആഘോഷങ്ങളോട് സമത്വമുള്ളതാണ്. അതെല്ലാം വെടിയുവാനും പകരം അല്ലാഹു നല്‍കിയ രണ്ട് ആഘോഷങ്ങള്‍ സ്വീകരിക്കാനുമാണ് പ്രവാചകന്‍(സ്വ)യുടെ കല്‍പന. അതിനോട് വിമുഖത കാണിക്കുവാന്‍ വിശ്വാസികള്‍ക്ക് പാടുള്ളതല്ല. മാത്രവുമല്ല, പ്രവാചകന്‍(സ്വ)യുടെ ഓരോ ശിക്ഷണവും ആഴത്തില്‍ ഗ്രഹിക്കുവാന്‍ സൌഭാഗ്യം ലഭിച്ച സ്വഹാബിമാര്‍ ഇതു സംബന്ധമായി മനസ്സിലാക്കിയ വീക്ഷണവും നമുക്ക് ദീനില്‍ തെളിവാണ്:

ഉമര്‍(റ) പറഞ്ഞു: “”അല്ലാഹുവിന്റെ ശത്രുക്കളായ ജൂത ക്രൈസ്തവരുടെ ആഘോഷങ്ങളില്‍ നിന്നും നിങ്ങള്‍ അകന്നു നില്‍ക്കുക. അല്ലാഹുവിന്റെ കോപം അവരിലിറങ്ങുമ്പോള്‍ അത് നിങ്ങളേയും ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അവരുടെ സമ്പ്രദായമറിയാത്ത നിങ്ങള്‍ അവരുടെ സ്വഭാവം ക്രമേണ സ്വീകരിക്കുന്നവരാകും.” (ബൈഹഖി)

ക്രൈസ്തവ ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഇതര മത ആഘോഷങ്ങളില്‍ യാതൊരു നിലക്കും ഒരു മുസ്ലിം ബന്ധപ്പെടരുത് എന്ന കണിശത നബി(സ്വ)ക്കും സ്വഹാബികള്‍ക്കും ഉണ്ടായിരുന്നു എന്നത് മേല്‍ വിശദീകരണം അറിയിക്കുന്നുണ്ട്. എത്രമാത്രം പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ് ഇത്. എന്നാല്‍ തെളിവുകള്‍ അവഗണിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ തൂലികാ തൊഴിലാളികള്‍ സാധാരണക്കാരായ വിശ്വാസികളെ തിന്‍മയിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള ഭയവും, പ്രബോധനത്തെ സംബന്ധിച്ച് ഉത്തരവാദിത്ത ബോധവുമുള്ള പണ്ഡിതന്‍മാര്‍ തദ്വിഷയകമായ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ഇത്ര ലാഘവത്തോടെ എടുക്കില്ല എന്നുറപ്പാണ്. അതിനുള്ള ഉദാഹരണമാണ് ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉഥൈമീന്‍(റഹി) ക്രിസ്മസ്സുമായി ബന്ധപ്പെട്ട ചോദ്യത്തിനു നല്‍കിയ  താഴെയുള്ള ഫത്വ:

“ചോ: ക്രിസ്മസ് ആഘോഷത്തിന് ആശംസ നേരുന്നതിന്റെ വിധിയെന്താണ്? നമ്മോട് അവര്‍ ആശംസ പറഞ്ഞാല്‍ നാമെങ്ങനെ പ്രതികരിക്കണം? ആഘോഷവേളകളില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് അനുവദനീയമാണൊ? ഉദ്ദേശ്യത്തോടെയല്ലാതെ ഇത്തരം പരിപാടികള്‍ ചെയ്താല്‍ അത് പാപമാകുമോ? അതായത്, ഒരാള്‍ അത് ചെയ്യുന്നത്, ആഘോഷക്കാരെ തൃപ്തിപ്പെടുത്താനോ, പങ്കെടുക്കാനാവില്ലെന്ന് പറയാനുള്ള ലജ്ജ കാരണത്താലോ, നിര്‍ബന്ധിതാവസ്ഥയിലോ ആണെങ്കില്‍? അമുസ്ലിം ആഘോഷങ്ങളെ അനുകരിക്കുന്നത് അനുവദനീയമാണോ?

ശൈഖിന്റെ മറുപടി: ‘ക്രിസ്മസ് പോലുള്ള സത്യനിഷേധികളുടെ ആഘോഷങ്ങള്‍ക്ക് ആശംസ നേരുന്നത് ഹറാമാണെന്നതില്‍ ഏകാഭിപ്രായമാണുള്ളത്. ഇബ്നുðക്വയ്യിം(റഹി) ‘അഹ്കാമു അഹ്ലിദ്ദിമ്മ’ എന്ന കൃതിയിലെഴുതി: “അവിശ്വാസികളുടെ വിശിഷ്ട മതചിഹ്നങ്ങള്‍ക്ക് ആശംസയര്‍പ്പിക്കുന്നത് ഹറാമാണ്. അഥവാ അവരുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആശംസയര്‍പ്പിക്കുക എന്ന നിലക്ക്, ക്രിസ്മസ് ആശംസകള്‍, സീസണല്‍ ഗ്രീറ്റിംഗ്സ് തുടങ്ങിയ അഭിവാദനങ്ങള്‍ നിഷിദ്ധമാണ്. അവര്‍ കുരിശിനു സുജൂദ് ചെയ്യുന്നതിനെ അംഗീകരിക്കുന്നതിന് തുല്യമാണത്. അല്ലാഹുവിങ്കല്‍ കൊടിയ പാപമാണത്. വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവയേക്കാള്‍ കടുത്ത തെറ്റാണത്. മതബോധം അധികമില്ലാത്തവര്‍ ഇതിലകപ്പെടാന്‍ സാധ്യത കൂടുതലാണ്. താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ മ്ളേഛത അവനറിയുന്നില്ല. പാപം, ബിദ്അത്ത്, കുഫ്ര്‍ തുടങ്ങിയവക്ക് ആര്‍ക്കെങ്കിലും ആശംസ നേരുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ശാപ കോപങ്ങള്‍ക്ക് വിധേയനാകുന്നതാണ്.’

ഇബ്നുðക്വയ്യിം(റഹി) വ്യക്തമാക്കിയതു പോലെ, സത്യനിഷേധികളുടെ ആഘോഷങ്ങള്‍ക്ക് ആശംസ നേരുന്നത് ഹറാമാണ്. എന്തുകൊണ്ടെന്നാല്‍ അത് കുഫ്റിന്റെ ചിഹ്നങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഒരാള്‍ പ്രസ്തുത കുഫ്റിനെ ഇഷ്ടപ്പെടുന്നില്ല എങ്കിലും അങ്ങനെ ചെയ്യുന്നത് അതിനോടുള്ള തൃപ്തിപ്രകടനമാണ്. കുഫ്റിന്റെ ചിഹ്നങ്ങളെ ഒരു മുസ്ലിം ഇഷ്ടപ്പെടാവതല്ല. കാരണം അതിനോട് അല്ലാഹുവിന് തൃപ്തിയല്ല ഉള്ളത്. അല്ലാഹു പറഞ്ഞു:

“നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്റെ ദാസന്‍മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്.” (സുമര്‍: 7)

“ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.”” (മാഇദ: 3)

അതിനാല്‍, ക്രിസ്മസിനെ ആശംസിക്കുന്നത് ഹറാമാണ്, അവരോടൊപ്പം ആഘോഷത്തില്‍ ഭാഗഭാക്കായാലും ഇല്ലെങ്കിലും ശരി.

അമുസ്ലിംകള്‍ നമുക്ക് ആശംസയര്‍പ്പിച്ചാല്‍ അതിന് മറുപടി നല്‍കേണ്ടതില്ല. അത് നമ്മുടെ ആഘോഷമല്ലല്ലൊ. അല്ലാഹുവിന്നിഷ്ടമില്ലാത്ത ആഘോഷമാണത്. അത് അവരുടെ ദീനില്‍ പുതുതായുണ്ടാക്കിയ ആചാരമാകാം അല്ലെങ്കില്‍ അവരുടെ മതനിയമമാകാം. രണ്ടായിരുന്നാലും ശരി മുഹമ്മദ് നബി(സ്വ)യാല്‍ നിയോഗിതമായ ഇസ്ലാമോടെ സകല മതനിയമങ്ങളും അസാധുവാക്കപ്പെട്ടു കഴിഞ്ഞു. അല്ലാഹു പറഞ്ഞു:

“ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.”” (ആലു ഇംറാന്‍: 85)

ക്രിസ്മസ് ആഘോഷത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതും നിഷിദ്ധം തന്നെ. ആശംസ നേരുന്നതിനേക്കാള്‍ ഗൌരവമായതാണ് അതില്‍ പങ്കെടുക്കുന്നത്.

സത്യനിഷേധികളുടെ ആഘോഷങ്ങളെ അനുകരിച്ചു കൊണ്ട്, പരിപാടികള്‍ സംഘടിപ്പിക്കുന്നതും, സമ്മാനങ്ങള്‍ കൈമാറുന്നതും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും,‘ഭക്ഷണമുണ്ടാക്കുന്നതും, ജോലി അവധിയാക്കുന്നതും ഹറാമാണ്. നബി(സ്വ) പറഞ്ഞു:“”ആര് ഒരു ജനതയെ അനുകരിക്കുന്നുവോ അവന്‍ അവരില്‍പ്പെട്ടവനാണ്.””

അമുസ്ലിംകളുടെ ആഘോഷങ്ങളെ അനുകരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ സന്തോഷമുണ്ടാക്കുമെന്ന് ഇബ്നു തൈമിയ(റഹി) ‘ഇഖ്തിളാഉസ്സ്വിറാത്ത്വില്‍ മുസ്തക്വീമില്‍ പ്രസ്താവിച്ചിട്ടുണ്ട്.

മേല്‍ പറയപ്പെട്ടവയില്‍ നിന്ന് വല്ലതും ചെയ്യുന്നവന്‍ പാപം ചെയ്തവനാണ്. അത്, അമുസ്ലിംകളെ തൃപ്തിപ്പെടുത്താനോ, സ്നേഹം പ്രകടിപ്പിക്കാനോ, ലജ്ജയാലോ, മറ്റെന്തു കാരണത്താലോ ആയാലും ശരി. അല്ലാഹുവിന്റെ മതത്തില്‍ മയപ്പെടുത്തലാണ്. അത് സത്യനിഷേധികളുടെ മനസ്സില്‍ തങ്ങളുടെ ദീനിനോട് കൂടുതല്‍ അഭിമാനമുണ്ടാക്കുന്നതാണ്.

അല്ലാഹു മുസ്ലിംകളെ ഇസ്ലാം മുഖേന അന്തസ്സുള്ളവരാക്കട്ടെ. അവരെ അല്ലാഹു അതില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തട്ടെ. തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ അവന്‍ വിജയം നല്‍കട്ടെ. അവനാണ് ശക്തന്‍, പ്രതാപവാനും.” (ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉഥൈമീന്‍(റഹി). ഫതാവാ ഉലമാഇ ബലദില്‍ ഹറാം പേജ്: 100-102)

ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് അറിവ് സ്വീകരിച്ച, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഗൌരവത്തോടെ നോക്കിക്കാണുന്ന, ജനങ്ങളെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ പ്രതിബദ്ധതയുള്ള പണ്ഡിതന്‍മാര്‍ സ്വീകരിക്കേണ്ട രീതിയാണ് മുകളിലെ മാര്‍ഗ്ഗോപദേശം. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമി വിശ്വാസീസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രമാണങ്ങളുടെ മേല്‍ നടത്തുന്ന അട്ടിമറിയും, വിശ്വാസികളോട് ചെയ്യുന്ന ക്രൂരതയുമാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ മുഖേന പ്രസ്തുത ആഘേഷത്തിന് ആശംസ നേരാനുള്ള മൌദൂദികളുടെ തുറന്ന അനുവാദം. ആ ഭാഗം ഇങ്ങിനെ വായിക്കാം:

“മനുഷ്യരുടെ ഊഷ്മളമായ പരസ്പര ബന്ധത്തിനും സ്നേഹത്തിനും അങ്ങേയറ്റം വില കല്‍പിക്കുന്ന മതമാണ് ഇസ്ലാം. സ്വന്തം ഉത്സവങ്ങളായ ഈദുനാളുകളില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ അതു കല്‍പിച്ചിട്ടുണ്ട്. പരസ്പരം കാണാനും നേരിട്ട് ആശംസകള്‍ നേരാനും സാധ്യമല്ലാത്ത വിധം അകന്നു കഴിയുന്നവര്‍ തപാല്‍ വഴി ആശംസകളയക്കുന്നത് പ്രസ്തുത കല്‍പനയുടെ അനുസരണമായി പരഗിണിക്കാവുന്നതാണ്. ഇതര സമുദായങ്ങള്‍ക്കു മാത്രം ബാധകമായ ഉത്സവങ്ങള്‍ പ്രമാണിച്ച് മുസ്ലിംകള്‍ തമ്മില്‍ ആശംസകള്‍ കൈമാറുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അതതു ഉത്സവങ്ങളുമായി ബന്ധപ്പെട്ട സമുദായത്തിലെ അംഗങ്ങള്‍ക്ക് ആശംസകള്‍ നേരാവുന്നതാണ്. എന്നാല്‍ മറ്റു ജനവിഭാഗങ്ങളുമായി കൂടുതല്‍ നല്ല ബന്ധം സൃഷ്ടിക്കാനുള്ള ശ്രമമെന്ന നിലയില്‍ അതഭികാമ്യവുമാണ്.” (ടി കെ ഉബൈദ്. പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍. പേജ് 549)

ക്രിസ്മസ്സുമായി ബന്ധപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണങ്ങള്‍ പ്രമാണബദ്ധമല്ല എന്ന്  അഹ്ലുസ്സുന്നത്തിന്റെ ശരിയായ നിലപാട് വായിച്ചറിഞ്ഞ നമ്മള്‍ ഇതിനകം മനസ്സിലാക്കി കഴിഞ്ഞതാണ്. അല്ലാഹുവിന്റെ ദീനില്‍ നിന്ന് തെറ്റിച്ചു കളയാനും ക്രൈസ്തവരുടെ ചര്യകള്‍ ചാണിനു ചാണും മുഴത്തിനു മുഴവുമായി പകര്‍ത്തുവാനുമുള്ള സമ്പ്രദായത്തിലേക്കാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ കുഞ്ഞാടുകളെ പരിശീലിപ്പിക്കുന്നത്. അവരോട് ഓര്‍മ്മിപ്പിക്കാനുള്ളത് അല്ലാഹുവിന്റെ താഴെയുള്ള വചനമാണ്:

“സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.” (ക്വുര്‍ആന്‍ 3:100)

ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള സത്യവിശ്വാസികള്‍ക്ക് മാത്രം ബാധകമാണ് അല്ലാഹുവിന്റെ മേല്‍കല്‍പന എന്ന് വിശ്വസിക്കാന്‍ പഴുതു കാണുന്നില്ല. പ്രവാചകന്‍(സ്വ)യുടെ കാലം തൊട്ട് ഇന്നോളം മുസ്ലിംകളെ തങ്ങളുടെ വിശ്വാസകര്‍മ്മങ്ങളില്‍ നിന്നും വഴി തെറ്റിക്കുവാന്‍ പ്രയത്നിക്കുന്നവരാണ് ജൂതക്രിസ്ത്യാനികള്‍. അതിനായി കാലത്തിനൊത്ത ആസൂത്രിത പരിപാടികള്‍ പലതും അവര്‍ സ്വീകരിച്ചിരുന്നു എന്നതിന് ഭൂതകാല ചരിത്രവും വര്‍ത്തമാന മിഷ്യനറി പ്രവര്‍ത്തനങ്ങളും മതിയാം വണ്ണം സാക്ഷ്യമാണ്. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ പ്രധാനികള്‍ തങ്ങളുടെ കുഞ്ഞാടുകളെ ഗുരുതരമായ തെറ്റിലേക്ക് തള്ളിയിടുകയാണ്. സ്വന്തം ആദര്‍ശത്തെ കുരുതി കൊടുത്തു കൊണ്ട് ശിര്‍ക്കിന്റെ വാഹകരുമായി ഒരു ധാരണയുണ്ടാക്കുന്നത് ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് തന്നെയാണ്. മതേതര ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന ചില മുസ്ലിംകള്‍ അന്യമതസ്ഥരുടെ ആരാധനാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പോയി പുഷ്പാര്‍ച്ചന നടത്തുന്നതും പ്രദക്ഷിണം വക്കുന്നതുമായ ഏര്‍പ്പാടിന് തുല്യം തന്നെയാണ് ജമാഅത്തിന്റെ ഇത്തരം ചെയ്തികള്‍. എന്നാല്‍ അതിനെ വിമര്‍ശിച്ചു കൊണ്ട് ജമാഅത്ത് നേതാവ് ഒരിക്കല്‍ എഴുതിയത് നൂറുവട്ടം ഓരോ മൌദൂദികള്‍ക്കും ഇടിനാദം പോലെയായിരിക്കും ഇന്ന് അനുഭവപ്പെടുക.  ദാ അതിങ്ങനെ:

“കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ബഹുദൈവ സങ്കല്‍പവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും അത് അനുവദിക്കുന്നില്ല. ക്ഷേത്രങ്ങളിലെ പുഷ്പാര്‍ച്ചന, പ്രദക്ഷിണം പോലുള്ള ആചാരങ്ങള്‍ക്കും ഇത് ബാധകമാണ്. ശിര്‍ക്ക്പരമായ വിശ്വാസങ്ങളുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്ന ആചാരങ്ങള്‍ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ല. മതേതര ഇന്ത്യയില്‍ ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം നിലവിലില്ല. എല്ലാ മതങ്ങളുടെയും അസ്തിത്വം അംഗീകരിക്കുകയും സര്‍ക്കാര്‍ തലത്തില്‍ ഒരു മതത്തോടും ആഭിമുഖ്യം പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ മുസ്ലിം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും വിശ്വാസപരമായി തെറ്റെന്ന് സ്വയം ബോധ്യമുള്ള ചടങ്ങുകളില്‍ നിന്ന് മര്യാദയോടെ വിട്ടു നില്‍ക്കാവുന്നതേയുള്ളൂ. കൂറ് തെളിയിക്കാനും ദേശീയത ഉയര്‍ത്തിക്കാട്ടാനുമുള്ള വ്യഗ്രതയില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ വാസ്തവത്തില്‍ നട്ടെല്ലില്ലായ്മയുടെ ഫലമാണ്. യശശ്ശരീരരായ മൌലാനാ ആസാദിനെയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും പോലുള്ളവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് തന്നെ ജിവിച്ച ധീരദേശാഭിമാനികളായിരുന്നു. അവരെക്കാളൊക്കെ ദേശസ്നേഹി ചമയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരായിത്തീരുകയാണ് ചെയ്യുന്നത്.” (ഒ അബ്ദുറഹ്മാന്‍. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 262)

തെറ്റെന്ന് സ്വയം ബോധ്യമുള്ള ചടങ്ങുകളില്‍ നിന്ന് മര്യാദയോടെ വിട്ടു നില്‍ക്കാവുന്നതേയുള്ളൂ എന്ന് സമ്മതിക്കുന്ന ലേഖകന്‍, അതിന് കഴിയാതിരിക്കാനുള്ള കാരണമായി പറഞ്ഞത് നട്ടെല്ലില്ലായ്മയുടെ ഫലമെന്നാണ്. അല്ലാഹുവിന് ഒരു സന്താനമുണ്ടെന്ന ഗുരുതരമായ വിശ്വാസവുമായി ബന്ധപ്പെട്ട ക്രിസ്മസ് ആഘോഷത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഈ നട്ടെല്ല് എന്തുകൊണ്ട് മൌദൂദികള്‍ക്ക് തടസ്സമാകുന്നു? സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് ജീവിച്ച ധീരദേശാഭിമാനികളായി പരിചയപ്പെടുത്തിയ മൌലാനാ ആസാദും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും മുജാഹിദ് പ്രസ്ഥാനം ഇന്ത്യാരാജ്യത്ത് പ്രചരിപ്പിക്കുന്ന ആദര്‍ശത്തിന്റെ വക്താക്കളായിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്. എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ വക്താക്കളില്‍ പെട്ട ഒരാളുടെ പേര് രാജ്യസ്നേഹികളുടെ പട്ടികയില്‍ ഇടം കണ്ടില്ല? ഈ ചോദ്യത്തിനുള്ള ഉത്തരമായി ഒരാളുടെ പേര് ഇല്ലാത്തത് കൊണ്ടാണ് തീവ്രവാദ പ്രസ്ഥാനത്തിന്റെ ചോരയുടെ ഗന്ധം മാത്രം സംഭാവന ചെയ്ത ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന് ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ പേരും പ്രശസ്തിയും കടമെടുക്കേണ്ടി വന്നത്. ഇവിടെയാണ് ക്രിസ്മസ്സുമായി ബന്ധപ്പെട്ട് ജമാഅത്ത് കുഞ്ഞാടുകള്‍ക്ക് നല്‍കാനുള്ള ഉപദേശം പ്രസക്തമാകുന്നത്. അത് മൌദൂദികളുടെ വാക്കുകളില്‍ നിന്ന് തന്നെ അല്‍പം കടമെടുത്തു കൊണ്ട് പറയാം; “വിശ്വാസപരമായി തെറ്റെന്ന് സ്വയം ബോധ്യമുള്ള ചടങ്ങുകളില്‍ നിന്ന് മര്യാദയോടെ വിട്ടു നില്‍ക്കാവുന്നതേയുള്ളൂ. കൂറ് തെളിയിക്കാനും ദേശീയത ഉയര്‍ത്തിക്കാട്ടാനുമുള്ള വ്യഗ്രതയില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ വാസ്തവത്തില്‍ നട്ടെല്ലില്ലായ്മയുടെ ഫലമാണ്.”’

സഹോദരാ, ഇത്രയും എഴുതിയത് കഴിഞ്ഞുപോയ ഒരു തിന്‍മയെ പൊക്കിപ്പിടിച്ച് ചിലയാളുകളെ മോശമാക്കുവാന്‍ വേണ്ടിയല്ല. മറിച്ച് ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പാലിക്കുവാനും അതുപോലെത്തന്നെ ദീനിനെ പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കി നിലപാട് തിരുത്തുവാനും വേണ്ടിയാണ്. എല്ലാം വിശ്വസിച്ചതു കൊണ്ടുമാത്രം നരകാഗ്നിയില്‍ നിന്നും രക്ഷപ്പെടുവാനാകില്ലല്ലോ. സത്യം വന്നെത്തുമ്പോള്‍ നമ്മുടെ നിലപാട് നന്നാക്കിയാല്‍ മാത്രമേ വിജയികളില്‍ ഉള്‍പ്പെടുവാന്‍ കഴിയുകയുള്ളു. അക്കാര്യം അല്ലാഹു പറയുന്നത് കാണുക:

“സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദുതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.” (ക്വുര്‍ആന്‍ 6:48)

ഇസ്ലാമിലെ ഇബാദത്തും അനുസരണമില്ലാത്ത ജമാഅത്തും
ക്വുര്‍ആനിന്റെ അവതരണവേളയില്‍ð അനിസ്ലാമിക സമൂഹത്തില്‍ ഇബാദത്ത്, ഇലാഹ്, റബ്ബ്, ദീന്‍ എന്നീ പദങ്ങള്‍ക്ക് പ്രചാരത്തിലുണ്ടായിരുന്ന അര്‍ത്ഥങ്ങള്‍, പിന്നീട് ഇസ്ലാമിക സമൂഹത്തില്‍ ജനിച്ചു വളര്‍ന്നവരെ സംബന്ധിച്ചിടത്തത്തോളം അവശേഷിക്കാതിരിക്കുകയും, പില്‍ക്കാലത്തു വന്ന‘ഭാഷാകൃതികളും വ്യാഖ്യാന ഗ്രന്ഥങ്ങളും ഈ ക്വുര്‍ആനിക പദങ്ങളെ അവയുടെ മൌലികമായ‘ഭാഷാര്‍ത്ഥങ്ങള്‍ക്കുപകരം അന്ന് മുസ്ലിംകള്‍ മനസ്സിലാക്കിയിരുന്ന അര്‍ത്ഥങ്ങളില്‍ വിശദീകരിച്ചു തുടങ്ങി (അബുല്‍ അഅ്ലാ മൌദൂദി, ക്വുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, പേജ് 13) എന്നിങ്ങനെയുള്ള മൌദൂദിയുടെ അയഥാര്‍ത്ഥമായ വിശദീകരണങ്ങള്‍ ചിലര്‍ കണ്ണടച്ചു വിഴുങ്ങുകയും പിന്നെ അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതു കൊണ്ടാണ് വാസ്തവത്തില്‍ ഇസ്ലാമിലെ ഇബാദത്തും അതിന്റെ അര്‍ത്ഥവും സംബന്ധിച്ച ഒരു വിവാദം ഇസ്ലാമിക പ്രബോധകര്‍ക്കിടയില്‍ ഉത്ഭവിക്കാനുണ്ടായ കാരണം. അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതര്‍ക്കു നേരെയുള്ള മൌദൂദിയുടെ ഈ ആരോപണം തത്വത്തില്‍ പ്രവാചക പ്രബോധനങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്. ദീനിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അത് നേരെയാക്കുവാനായി ഒരോ നൂറ്റാണ്ടിലും ഒരു പരിഷ്കര്‍ത്താവിനെ അല്ലാഹു നിയോഗിക്കും എന്ന പ്രവാചകന്റെ മുന്നറിയിപ്പിന് വിരുദ്ധമാണ് മൌദൂദിയുടെ പ്രസ്തുത കണ്ടെത്തല്‍. ക്വുര്‍ആനിനോടും തിരുസുന്നത്തിനോടും കലവറയില്ലാത്ത സ്നേഹമുള്ള മുജാഹിദുകള്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഇസ്ലാമിനെ നെഞ്ചോട് ചേര്‍ത്ത, സലഫുകളുടെ ആദര്‍ശത്തെ ജീവനേക്കാള്‍ ഉപരി സ്നേഹിച്ച, വാക്കിലും പ്രവൃത്തിയിലും ലക്ഷ്യത്തിലും സജീവത കൈവരിച്ച സലഫീ പ്രബോധകന്‍മാര്‍ ഇത്തരം അപകടകാരികളെ അതിന്റെ തുടക്കം മുതലേ ഖണ്ഡിച്ചു വന്നതും അതുകൊണ്ടാണ്.

ഇസ്ലാമിന്റെ പേരില്‍ ആഗോളതലത്തില്‍ തന്നെ രൂപം കൊണ്ട, പലപ്പോഴും തീവ്രവാദം എന്നൊക്കെ വിശേഷിപ്പിക്കുന്ന സകല അപശബ്ദങ്ങളുടെയും വേരു തേടി പോയാല്‍ ഒരു യഥാര്‍ത്ഥ അന്വേഷകന്‍ ചെന്നെത്തുന്നത് സാക്ഷാല്‍ അബുല്‍ അഅ്ലാ മൌദൂദി ഇബാദത്ത് എന്ന പദത്തിന് നല്‍കിയ വ്യാഖ്യാനങ്ങളിലേക്കായിരിക്കും. ഇബാദത്തിന് കൊടുത്ത ‘അനുസരണം+അടിമവേല+ആരാധന എന്ന ത്രിയേകാര്‍ത്ഥം മൌദൂദിയന്‍ ദുര്‍വ്യാഖ്യാനമാണ്. അതുവഴി ദീനിനെ രാഷ്ട്രീയവല്‍കരിക്കുക കൂടി ചെയ്ത മൌദൂദിയുടെ നിഗൂഢ ലക്ഷ്യം അത്ര നിസ്സാരമായി എഴുതിത്തള്ളാന്‍ കഴിയുന്ന ഒന്നല്ല. അതിന്റെ അപകടം എത്രമാത്രമാണെന്ന് വിളിച്ച് പറയുന്ന ഒരു പരികല്‍പനയാണ് താഴെയുള്ള വരികള്‍:

“നിങ്ങള്‍ ഏതെങ്കിലുമൊരാളെ വിധികര്‍ത്താവായി സമ്മതിച്ച് അയാളുടെ അടിമത്തം സ്വീകരിക്കുമ്പോള്‍ വാസ്തവത്തില്‍ നിങ്ങളയാളുടെ ‘ദീനില്‍പ്രവേശിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ സമ്മതിച്ച വിധികര്‍ത്താവ് അല്‍ാഹു ആണെങ്കില്‍ അല്ലാഹുവിന്റെ‘ദീനില്‍ പ്രവേശിച്ചു: ഇനി ഒരു രാജാവിനെയാണ് വിധികര്‍ത്താവായി സ്വീകരിച്ചതെങ്കില്‍ രാജാവിന്റെ‘ദീനില്‍ പ്രവേശിച്ചു: ഒരു പ്രത്യേക സമുദായത്തെയാണെങ്കില്‍ ആ സമുദായത്തിന്റെ ദീനിലാണ് നിങ്ങള്‍ പ്രവേശിച്ചത്. ഇനി സ്വന്തം സമുദായത്തിന്റെയോ സ്വദേശക്കാരുടേയോ ഭൂരിപക്ഷത്തെയാണ് വിധികര്‍ത്താവായി സ്വീകരിക്കുന്നതെങ്കില്‍ ആ ഭൂരിപക്ഷത്തിന്റെ‘’ദീനില്‍’ പ്രവേശിച്ചു. ചുരുക്കത്തില്‍, ആരെ ‘അനുസരിക്കുക’ എന്ന‘’മാല’ നിങ്ങള്‍ കഴുത്തിലിടുന്നുവോ യഥാര്‍ത്ഥത്തില്‍ അവരുടെ‘ദീനിലായിരിക്കും നിങ്ങള്‍: ആരുടെ നിയമമനുസരിച്ചു പ്രവര്‍ത്തിക്കുന്നുവോ, അവര്‍ക്കായിരിക്കും വാസ്തവത്തില്‍ നിങ്ങള്‍ ഇബാദത്തു ചെയ്യുന്നത്.” (അബുല്‍അഅ്ലാ മൌദൂദി, ഖുതുബാത്ത്, ജിഹാദ്)

അനിസ്ലാമിക‘ഭരണകൂടത്തിന് കീഴൊതുങ്ങി ജീവിക്കുന്നത് ശിര്‍ക്കാണെന്ന പ്രചാരണം വഴി ഒരു രാഷ്ട്രീയ വിപ്ളവം ഉണ്ടാക്കിയെടുത്ത് നിലവിലുള്ള വ്യവസ്ഥയെ തകര്‍ക്കുകയും, അതുവഴി തീര്‍ത്തും അട്ടിമറിയിലൂടെ ഒരു‘’ഇസ്ലാമിക രാഷ്ട്രം’ സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു മൌദൂദിയുടെ വഴിതെറ്റിക്കുന്ന ഓരോ രചനകളുടെയും മുഖ്യമായ ഉന്നം. അതേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായിട്ടാണ് ഇബാദത്ത് പോലെയുള്ള ഇസ്ലാമിലെ സാങ്കേതിക ശബ്ദങ്ങളെ മൌദൂദി തന്റെ ബുദ്ധിക്കത്തിക്ക് ഇരയാക്കിയതും. എന്നാല്‍, ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ട് അല്ലാഹു നിയോഗിച്ച അവന്റെ പ്രവാചകന്‍(സ്വ)ക്കോ, അല്ലാഹു തൃപ്തിപ്പെട്ടു എന്ന പ്രശംസാപത്രം ഈ ദുനിയാവില്‍ വെച്ചു തന്നെ നേടിയെടുക്കാന്‍ സൌഭാഗ്യം ലഭിച്ച ആ പ്രവാചക(സ്വ)യുടെ അനുചരന്‍മാര്‍ക്കോ പരിചിതമായ മാര്‍ഗ്ഗോപദേശമല്ലായിരുന്നു മൌദൂദിയുടെ ഇത്തരം അധ്യാപനങ്ങള്‍. അതുകൊണ്ടായിരുന്നു, അറബിയില്‍ മതിയാംവണ്ണം ഗ്രാഹ്യമുള്ള പണ്ഡിതന്‍മാര്‍ അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ടതായ ഇബാദത്ത് എന്ന പദത്തിന് അനുസരണം എന്ന അര്‍ത്ഥം കൊടുക്കാവുന്നതല്ല എന്ന് ആവര്‍ത്തിച്ചഭിപ്രായപ്പെട്ടത്. അതേയവസരത്തില്‍ðതന്നെ മൌദൂദികള്‍ പുതുതായി തിരികൊളുത്തിയ ശിര്‍ക്കാരോപണത്തിന്റെ അപകടത്തെ കുറിച്ച് മുജാഹിദുകള്‍ മുസ്ലിം കൈരളിയെ ആകുവോളം ഉത്ബുദ്ധരാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍ മൌദൂദികള്‍ക്ക് പിന്നീട് താഴെ കാണുംവിധം എഴുതേണ്ടതായും വന്നു:

“”ശിര്‍ക്കിന് ചില വകഭേദങ്ങളൊക്കെയുണ്ടെങ്കിലും നിരുപാധികം, സോപാധികം, നിര്‍ബന്ധിതം എന്നൊന്നുമുള്ള വിഭജനമില്ല. എന്നാല്‍, അനുസരണത്തില്‍ നിരുപാധികവും സോപാധികവും നിര്‍ബന്ധിതവും ഒക്കെയുണ്ട്. അനുസരണം ശിര്‍ക്കിന്റെ പര്യായവുമല്ല. ഏതു രീതിയിലുള്ള അനുസരണമാണ് ശിര്‍ക്കുമായി ബന്ധപ്പെടുന്നതെന്ന് മുന്‍ ചോദ്യത്തിന്റെ ഉത്തരത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാഹു ഒന്നിലധികമുണ്ട്, അല്ലെങ്കില്‍ അല്ലാഹുവിന് ചില പങ്കാളികളുണ്ട്, അതുമല്ലെങ്കില്‍ അല്ലാഹുവിന്റേതു മാത്രമായ ചില അധികാരങ്ങളും കഴിവുകളും വേറെ ചിലര്‍ക്കു കൂടിയുണ്ട് എന്ന് വിശ്വസിക്കലും ആ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കലുമാണ് ശിര്‍ക്ക്. ഒരു താഗൂത്തീ വ്യവസ്ഥക്കു കീഴില്‍ ജീവിക്കേണ്ടി വരുന്ന മുസ്ലിംകള്‍ ആ വ്യവസ്ഥയോട് എന്തു സമീപനം സ്വീകരിക്കണമെന്ന് വിശുദ്ധ ക്വുര്‍ആനോ തിരുസുന്നത്തോ ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ല. അതിനാല്‍, അത് ഒരു ഇജ്തിഹാദിയായ പ്രശ്നമാണ്.” (ടി കെ ഉബൈദ്. പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍. പേജ് 107)

അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട ഒരു സംഗതിയാണ് ഇബാദത്ത്, അത് അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിച്ചാല്‍ ശിര്‍ക്കായിട്ടാണ് പരിണമിക്കുക. ക്വുര്‍ആനിലും സുന്നത്തിലും പലയിടങ്ങളിലായി വിശദീകരിക്കപ്പെട്ട ഈ ഇബാദത്ത്-ശിര്‍ക്ക് പോലെയുള്ള ഇസ്ലാമിക സംജ്ഞകള്‍ ഒരിക്കലും തന്നെ ഇജ്തിഹാദിയായ പ്രശ്നമല്ല. മൌദൂദിയുടെ ശിക്ഷണങ്ങളില്‍ എവിടെയും തന്നെ അനുസരണത്തിന് നിരുപാധികം സോപാധികം എന്ന ഒരു ഇലാസ്റിക് പ്രതിച്ഛായ കാണാനും കഴിയുകയില്ല. മാത്രവുമല്ല, അനിസ്ലാമിക രാജ്യത്ത് എങ്ങനെ ജീവിക്കാന്‍ കഴിയുമെന്നും ഏതൊക്കെ രൂപത്തില്‍ അവരുമായി സഹകരിക്കാന്‍ കഴിയും എന്നതിനൊക്കയുള്ള കൃത്യമായ ഉദാഹരണം പരിശുദ്ധ ക്വുര്‍ആന്‍ യൂസുഫ് നബി(അ)യുടെ ചരിത്രത്തിലൂടെ വരച്ചു കാണിക്കുന്നുണ്ട്. ക്വുര്‍ആനിലെ 12-ാം അദ്ധ്യായമായ സൂറഃ യൂസുഫ് അതുകൊണ്ട് തന്നെ മൌദൂദികള്‍ക്ക് വലിയ തലവേദനയാണ്; അതിലെ മിക്ക സൂക്തങ്ങളും മൌദൂദിയുടെ കരങ്ങളാല്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടവയാണ്. ഈ വസ്തുതകളെല്ലാം മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ടി കെ ഉബൈദിന്റെ മേല്‍ വീക്ഷണങ്ങള്‍ പ്രശ്നങ്ങള്‍ തന്നെയാണ്. അതിലെ ഓരോ വരികളും തടി തപ്പലിന്റെയും ഉള്‍വലിയലിന്റെയും ചിത്രമാണ് നമുക്ക് നല്‍കുന്നത്. വാസ്തവത്തില്‍ ജമാഅത്ത് സ്ഥാപകന്‍ പഠിപ്പിച്ചത്; ഇബാദത്തിന് അനുസരണം എന്നര്‍ത്ഥമുണ്ടെന്നും ആയതിനാല്‍ അനിസ്ലാമിക ഗവണ്‍മെന്റുകളെ അനുസരിക്കുമ്പോള്‍ അത് അവര്‍ക്കുള്ള ഇബാദത്താവുകയും അതുവഴി അയാള്‍ മുശ്രിക്കായി മാറുകയും ചെയ്യും എന്നു തന്നെയാണ്. നിരപരാധികളായ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക വിതച്ചുകൊണ്ട് ഇബാദത്ത് എന്ന പദത്തെ വേണ്ടുവോളം തെറ്റുദ്ധരിപ്പിച്ചതിനു ശേഷം മൌദൂദി അക്കാര്യം എഴുതിയത് കാണുക:

“ഇത്രയും നിങ്ങള്‍ ഗ്രഹിച്ചു കഴിഞ്ഞാല്‍, മനുഷ്യന് ഒരേ അവസരത്തില്‍ രണ്ടു‘’ദീന്‍’ ഉണ്ടായിരിക്കുക ഒരു വിധത്തിലും സാദ്ധ്യമല്ലെന്ന് പച്ചപ്പരമാര്‍ത്ഥവും നിങ്ങള്‍ക്കു നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ വിഭിന്ന വിധികര്‍ത്താക്കളില്‍ ഒരാളെ അനുസരിക്കുവാനേ ഏതു വിധത്തിലും നിങ്ങള്‍ക്ക് സാധിക്കയുള്ളൂ. ഭിന്നമായ നിയമങ്ങളില്‍ ഒന്നു മാത്രമേ നിങ്ങളുടെ ജീവിതനിയമമായിത്തീരുക സാദ്ധ്യമാവൂ. വിഭിന്ന ആരാധ്യന്‍മാരില്‍ ഒരുവനെ മാത്രം ആരാധിക്കുവാനേ നിങ്ങള്‍ക്ക് സാധിക്കയുള്ളൂ. എന്നാല്‍‘വിശ്വാസപരമായി ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും, ഫലത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വ്വഹിക്കുക, ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച് ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുകയും ജീവിത ഏര്‍പ്പാടുകളില്‍ മറ്റു നിയമമനുസരിച്ച് നടക്കുകയും ചെയ്യുകയെന്നിതുകളും സാദ്ധ്യമാണെന്നു നിങ്ങള്‍ പറയുന്നóപക്ഷം, അതുശരിയാണ്, സാദ്ധ്യമാണ് എന്നു ഞാനും സമ്മതിക്കുന്നു. സാദ്ധ്യമാണെന്നല്ല, അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ, അതിന്നത്രെ‘ശിര്‍ക്ക് എന്നു പേര്‍ പറയുന്നത്.” (അബുല്‍ðഅഅ്ലാ മൌദൂദി, ഖുതുബാത്ത്, ജിഹാദ്)

മുവഹ്ഹിദുകളായ ഒരു കൂട്ടം ആളുകളില്‍ അകാരണമായി ശിര്‍ക്ക് ആരോപിക്കുന്ന ഗുരുതരമായ പ്രസ്താവനയാണ് ഇത്. ആദര്‍ശം ഒന്നും പ്രത്യക്ഷ സംഭവം അതിന്നു വിരുദ്ധവുമാണെങ്കില്‍ പരിഗണനീയമായിട്ടുള്ളത് പ്രത്യക്ഷ സംഭവം തന്നെയായിരിക്കും എന്നും അപ്പോള്‍ ആദര്‍ശത്തിന് തീരെ സ്ഥാനവും വിലയുമുണ്ടായിരിക്കുകയില്ല എന്നും മൌദൂദി തുടര്‍ന്ന് തന്റെ ഖുതുബാത്തിലൂടെ പറയുന്നുണ്ട്. അനിസ്ലാമിക‘ഭരണകൂടത്തെ ഏതു നിലക്കും ഒരാള്‍ ആശ്രയിച്ചാല്‍ അത് പച്ചയായ ശിര്‍ക്കാണെന്നു പഠിപ്പിക്കുവാനാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഈ അധ്യാപനങ്ങളില്‍ എവിടെയും നിരുപാധികമോ സോപാധികമോ എന്ന വ്യാഖ്യാനത്തിന് പഴുതു കാണുകയില്ല. എന്നിട്ടും രസക്ഷയമുള്ള ഫലിതങ്ങളുമായി മൌദൂദികള്‍ അതേ വര്‍ത്തമാനം ആവര്‍ത്തിക്കുകയാണ്. അത് ഇങ്ങിനെ വായിക്കാം:

“കേവലമായ അനുസരണമല്ല, നിരുപാധികമായ അനുസരണമാണ് ഇബാദത്തിന്റെ വിവക്ഷയില്‍ ഉള്‍പ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ദേഹേച്ഛയെയോ പിശാചിനെയോ അനുസരിച്ചാല്‍ അത് ശിര്‍ക്ക് തന്നെ. എന്നാല്‍, ധിക്കാരപൂര്‍വമല്ലാതെ തെറ്റുകളും അബദ്ധങ്ങളും ചെയ്താല്‍ അത് ശിര്‍ക്കാവില്ല; കുറ്റമേ ആവൂ. തിന്നരുതെന്ന് അല്ലാഹു കല്‍പിച്ച പഴം തിന്നുപോയ ആദം ചെയ്തത് തെറ്റായിരുന്നു; ശിര്‍ക്കായിരുന്നില്ല. സുജൂദ് ചെയ്യാനുള്ള കല്‍പന ധിക്കരിച്ച ഇബ്ലീസിന്റെ നടപടി തെറ്റും ശിര്‍ക്കുമായിരുന്നു. കാരണം, ആദം അല്ലാഹുവിന്റെ കല്‍പന ധിക്കരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇബ്ലീസാകട്ടെ ധിക്കാരം തന്നെയായിരുന്നു ഉദ്ദേശിച്ചത്-അതാണ് വ്യത്യാസം. ഇബ്ലീസിന്റെ മനഃസ്ഥിതിയോടെ ആര്‍ തെറ്റു ചെയ്താലും അത് ശിര്‍ക്കാവും.” (ഒ. അബ്ദുറഹ്മാന്‍, ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി, പേജ്. 372)

ഇസ്ലാമിക പ്രമാണങ്ങളെ തെറ്റായി ഉദ്ധരിച്ച് സമൂഹത്തിന് മുമ്പില്‍ കുടുങ്ങിയപ്പോള്‍, തങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളെ ന്യായീകരിച്ചു ന്യായീകരിച്ചു കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കടക്കുകയാണ് ഇവര്‍ ചെയ്തത്. ആ‘ഭാഗം കൂടി ഇവിടെ ചേര്‍ത്തു വായിക്കാം:

“തൌഹീദും ഇബാദത്തുമൊക്കെ ആയിത്തീരുന്ന അനുസരണം ഏതാണെന്നും ശിര്‍ക്കായിത്തീരുന്ന അനുസരണം ഏതാണെന്നും ആദം ഇബ്ലീസ് കഥയില്‍ നിന്നു തന്നെ വ്യക്തമാകുന്നതാണ്. അല്ലാഹു ആദമിന്ന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചപ്പോള്‍ ഇബ്ലീസ് അനുസരിച്ചില്ല. അതിന്റെ പേരിലാണ് അവന്‍ മുശ്രിക്കും കാഫിറും ഫാസിഖുമായിത്തീരുകയും സ്വര്‍ഗത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തത്. അല്ലാതെ ഇബ്ലീസ് അല്ലാഹു ഒന്നിലധികമുണ്ടെന്നോ അല്ലാഹു ഇല്ലെന്നോ വാദിച്ചതു കൊണ്ടല്ല. അല്ലാഹു അല്ലാത്ത ആരെയെങ്കിലും ആരാധിച്ചതു കൊണ്ടുമല്ല.” (ടി കെ ഉബൈദ്. പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍. പേജ്. 110)

ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം സ്ഥാപിക്കുന്നതിന് വേണ്ടി ജമാഅത്തെ ഇസ്ലാമി മനുഷ്യോല്‍പത്തിയോളം പഴക്കമുള്ള ഒരു ചരിത്രത്തിലാണ് തെറ്റായ നിലക്ക് കൈ വെച്ചിട്ടുള്ളത്. പരിശുദ്ധ ക്വുര്‍ആനിലൂടെയും അല്ലാഹുവിന്റെ പ്രവാചകനിലൂടെയും ആദം-ഇബ്ലീസ് സംഭവം പഠിപ്പിക്കുന്നിടത്ത് അല്ലാഹുവിനെ ധിക്കരിച്ച ഇബ്ലീസിന്റെ ചെയ്തിയെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന പ്രവര്‍ത്തനമായി (അഥവാ ശിര്‍ക്കായി) പ്രാമാണികരായ പണ്ഡിതരാരും ഉദ്ധരിച്ചതായി അറിവില്ല. അടിസ്ഥാനമില്ലാത്ത ഈ രൂപത്തിലുള്ള ഓരോ വിശദീകരണത്തിലേക്കും ജമാഅത്തിനെ എത്തിച്ചത്, ഇസ്ലാമിക പ്രമാണങ്ങളില്‍ വന്ന ഓരോ പദങ്ങളുടെയും വ്യാഖ്യാനവും വ്യാകരണവുമെല്ലാം ശരിയായ സ്രോതസ്സുകളില്‍ നിന്ന് പഠിക്കാന്‍ വിമുഖത കാണിച്ചതിനാലാണ്. ദീനിന്റെ വിഷയങ്ങള്‍ സ്വീകരിക്കുന്നതില്‍ സലഫുകളുടെ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം അബദ്ധം പേറി നടക്കേണ്ടുന്ന ഗതികേട് മൌദൂദികള്‍ക്ക് വരില്ലായിരുന്നു. അനുസരണവുമായി ബന്ധുപ്പെട്ടു കൊണ്ട് അമാനി മൌലവി(റഹി) എഴുതിയ താഴെയുള്ള‘ഭാഗം അതുകൊണ്ടു തന്നെ ഇവിടെ പ്രസക്തമാവുകയാണ്; ഇവ്വിഷയം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടും, തീര്‍ച്ച:

“ഇബാദത്തിന്ന് അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്‍മാര്‍ അറബിയില്‍ അതിന്ന് ത്വാഅത്ത് എന്ന് പറഞ്ഞു കാണും. ഈ വാക്കിന്ന്‘’അനുസരണം’ എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിന് എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്‍പന അനുസരിക്കുക എന്ന അര്‍ത്ഥത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം-അഥവാ സ്വമേധയാ ചെയ്യുന്ന സല്‍ക്കര്‍മ്മം- എന്ന അര്‍ത്ഥത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്‍പന അനുസരിക്കുക- അല്ലെങ്കില്‍ നിയമം അനുസരിക്കുക- എന്ന അര്‍ത്ഥത്തിലാകുമ്പോള്‍ അതിന്റെ ക്രിയാരൂപം  (അത്വാഅ) എന്നായിരിക്കും. പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അര്‍ത്ഥമാകുമ്പോള്‍ ക്രിയ (തത്വവ്വഅ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐച്ഛികമായ (സുന്നത്ത്) നമസ്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മ്മം ചെയ്യുക എന്നാണ് അതിന്റെ സുപരിചിതമായ അര്‍ത്ഥമെന്ന് ഇമാം റാഗിബ്(റഹി) പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏതാണ്ട് അത്പോലെത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദി(റഹി)യും പറഞ്ഞുകാണാം. 2:158ലും, 2:184ലും കാണാവുന്നതു പോലെ  ………..എന്നു പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെ -നല്ലതായ അനുസരണം അനുസരിച്ചു എന്ന്- അര്‍ത്ഥം വരുന്നതല്ല. ആരും അങ്ങിനെ പറയാറുമില്ല.” (അമാനി മൌലവി(റഹി)യുടെ തഫ്സീര്‍, സൂറഃ ഫാതിഹയുടെ വ്യാഖ്യാനം)

ഏതു വിഷയത്തിലായാലും മനുഷ്യന്‍ മനുഷ്യനെ ആരാധിക്കുന്നത് നിഷിദ്ധമാണ്, എന്നാല്‍ ഏതു വിഷയത്തിലായാലും മനുഷ്യന്‍ മനുഷ്യനെ അനുസരിക്കുന്നത് നിഷിദ്ധമാണ് എന്ന് വകതിരിവുള്ള ആരും പറയുകയില്ല. ഇബാദത്തിന് നിലവിലുള്ള അര്‍ത്ഥങ്ങളില്‍ അതിന്റെ ആശയങ്ങളെല്ലാം ഉള്‍കൊള്ളുന്ന അനുയോജ്യമായ ഒരു മലയാള പദമില്ല എന്നും, ഇബാദത്തിന്ന് അനുസരണമെന്ന് അതിന്റെ കേവലാശയത്തില്‍ അര്‍ത്ഥം കൊടുക്കുന്നത് ശരിയല്ല എന്നും ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചിട്ടുള്ളതാണ്. ( പ്രബോധനം. 17. സെപ്തംമ്പര്‍. 1988. പേജ് 31) പക്ഷെ, അപ്രകാരം അര്‍ത്ഥം കൊടുത്ത മൌദൂദിയുടെ ചിന്താഗതിയെ തള്ളിക്കൊണ്ട് അതിന്റെ ശരിയായ വശം എന്താണെന്ന് പഠിപ്പിക്കുവാന്‍ ഇവര്‍ തയ്യാറാകാത്തിടത്തോളം ഇവരുടെ ഇവ്വിഷയകമായുള്ള വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ പ്രയാസമാണ്. മാത്രവുമല്ല, മൌദൂദിയുടെ ത്രിയേകാര്‍ത്ഥത്തിലെ അബദ്ധങ്ങളെ ന്യായീകരിച്ചു കൊണ്ട് പല മൌദൂദികളും വിവിധ മാധ്യമങ്ങളിലൂടെ പലവുരു കലിതുള്ളിയത് നമ്മള്‍ കണ്ടതാണ്. ഇബാദത്തിന് ഏതെങ്കിലും അര്‍ത്ഥം ഉദ്ദേശിക്കപ്പെടുന്നില്ലെങ്കില്‍ അതാണ് സാഹചര്യത്തെളിവുകളിലൂടെയോ പ്രമാണങ്ങളിലൂടെയോ വ്യക്തമാക്കപ്പെടേണ്ടത് എന്ന അനര്‍ത്ഥഭാഷണം ജമാഅത്ത് പാളയത്തിലെ ഒരു‘’ബുദ്ധിജീവി’ മുഴക്കിയതും അതേ കാരണം തന്നെ. ( ശൈഖ് മുഹമ്മദ് കാരക്കുന്ന്. ഫെയ്സ് റ്റു ഫെയ്സ്. പേജ്. 154) നിഘണ്ടുകള്‍ പരിശോധിച്ചാല്‍ ഇബാദത്തിന് നിരവധി ഭാഷാര്‍ത്ഥങ്ങള്‍ കാണാം എന്നും, അതിലെ അനുസരണം, പുണ്യകര്‍മ്മം, കീഴ്പ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്, താഴ്മ പ്രകടിപ്പിക്കല്‍, വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍ തുടങ്ങിയ പതിനൊന്നോളം അര്‍ത്ഥങ്ങള്‍ എടുത്തു പറയുകയും, അനുസരണവും അടിമത്വവുമെല്ലാം ഇബാദത്തിന് യോജിച്ചതല്ലെന്ന് വിശദീകരിക്കുകയും, സാങ്കേതികാര്‍ത്ഥത്തില്‍ ആരാധനയെന്നാണ് ഇബാദത്തിന് വിവര്‍ത്തനം ചെയ്യാന്‍ യോജിച്ചതെന്നും അമാനി മൌലവി(റഹി) മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്റെ പുസ്തകത്തില്‍ ആവശ്യപ്പെട്ടതുപോലെ ഏതെങ്കിലും അര്‍ത്ഥം ഇബാദത്തിന് ഉദ്ദേശിക്കപ്പെടുന്നില്ലെങ്കില്‍ അതാണ് സാഹചര്യത്തെളിവുകളിലൂടെയോ പ്രമാണങ്ങളിലൂടെയോ വ്യക്തമാക്കപ്പെടേണ്ടത് എന്നത് പരിഗണിക്കുകയാണെങ്കില്‍ അമാനി മൌലവി(റഹി) ബാക്കിയുള്ള പത്തോളം അര്‍ത്ഥങ്ങള്‍ ഇബാദത്തിന് കൊടുക്കാന്‍ കഴിയില്ല എന്നതിന് തെളിവുകള്‍ ഉദ്ധരിക്കേണ്ടതായി വരും. മൌദൂദിയെ സംരക്ഷിക്കുന്നതിനു വേണ്ടി രംഗത്തു വന്ന ജമാഅത്തിന്റെ തൂലികാ തൊഴിലാളികളൊന്നും ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചതായി കാണുന്നുമില്ല. എന്നിട്ടും തൂലികാ പോര്‍വിളികളുമായി മൌദൂദിസം നിരുപാധികം മുമ്പോട്ട്!!!

ഇബാദത്തും അനുസരണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി വിശ്വാസികള്‍ക്കിടയില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച സൂക്തങ്ങളില്‍ ഒന്നാണ് താഴെ.

“”തങ്ങളുടെ പണ്ഡിതന്‍മാരെയും, തങ്ങളുടെ പുരോഹിതന്‍മാരെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളാക്കി വെച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും (റബ്ബാക്കി വെച്ചു). ഒരേ ഇലാഹിനെ (ആരാധ്യനെ) ആരാധിക്കുവാനല്ലാതെ അവരോടു കല്‍പ്പിക്കപ്പെട്ടിട്ടില്ല താനും. അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല. അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധന്‍!” (ക്വുര്‍ആന്‍. 9:31)

വേദക്കാര്‍ അവര്‍ക്കു മതനിയമ നിര്‍മ്മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മത നിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്തുവന്ന പ്രവണതയെ വിമര്‍ശിക്കുകയാണ് അല്ലാഹു ഇവിടെ ചെയ്യുന്നത്. എന്നാല്‍, ഈ സൂക്തവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും രാഷ്ട്രീയമായി അവതരിപ്പിക്കാനാണ് മൌദൂദിയും അനുയായികളും നാളിതുവരെ മുതിര്‍ന്നിട്ടുള്ളത്. ദൈവിക ഗ്രന്ഥത്തിന്റെ പിന്‍ബലമില്ലാതെ, മനുഷ്യജീവിതത്തില്‍ പാടുള്ളതിനും പാടില്ലാത്തതിനും പരിധികള്‍ നിശ്ചയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കയാണ് ചെയ്യുന്നതെന്നും അത്തരക്കാര്‍ക്ക് നിയമനിര്‍മ്മാണാവകാശം അംഗീകരിച്ചു കൊടുക്കുന്നത് ഫലത്തില്‍ അവരെ ദൈവമാക്കലാണെന്നും പറഞ്ഞു കൊണ്ട് രാഷ്ട്രീയമായി ഇവര്‍ അതിനെ പല സന്ദര്‍ഭങ്ങളിലും ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്. വേദക്കാര്‍ തങ്ങളുടെ പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കി എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നിയമിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്ഠിക്കുകയും ചെയ്തുവെന്നതാണെന്നും, ഇതവരെ റബ്ബുകളാക്കലാണെന്നും മുജാഹിദ് പണ്ഡിതന്‍മാര്‍ പ്രമാണബദ്ധമായി മുമ്പേ പഠിപ്പിച്ചിട്ടുള്ളതാണ്. തഖ്ലീദുമായി ബന്ധപ്പെട്ടു കൊണ്ട് വിശദീകരിച്ച് ഈ സൂക്തത്തിന്റെ പണ്ഡിതോചിതമായ ചര്‍ച്ച‘തഖ്ലീദ് ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ നിന്നും ഇവിടെ വായനക്കാര്‍ക്കായി പകര്‍ത്തുന്നു:

“ഏതെങ്കിലും ഒരു വ്യക്തി അഭിപ്രായപ്പെടുന്നു എന്ന ഏക കാരണത്താല്‍ ഒരു കാര്യത്തെ മതനിയമമായി സ്വീകരിക്കുന്നതിനാണല്ലോ വ്യക്തികളെ തക്വ്ലീദ് ചെയ്യല്‍ എന്ന് പറയുന്നത്. ഇത് ഒരിക്കലും മതത്തില്‍ അനുവദനീയമല്ല. എന്തുകൊണ്ടെന്നാല്‍ മതനിയമം നിശ്ചയിക്കുവാന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ല. അവന്റെ കല്‍പ്പന മാത്രമേ മനുഷ്യന്‍ മതനിയമമായി അംഗീകരിക്കേണ്ടതുള്ളൂ. അവന്‍ തന്റെ നിയമങ്ങള്‍ പ്രവാചകന്‍ മുഖേനയാണ് ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്നത്. അതുകൊണ്ട് പ്രവാചക വചനങ്ങളും മതനിയമങ്ങള്‍ തന്നെ. അതുകൊണ്ട് ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച മതനിയമം ഇന്നതാണെന്ന് ആര് പറയുകയാണെങ്കിലും അതിന് തെളിവെന്തെന്ന് അറിഞ്ഞശേഷം മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. തക്വ്ലീദുകാരന്‍ ഇതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ തെളിവുകൂടാതെ തന്നെ പ്രസ്തുത വ്യക്തിയുടെ അഭിപ്രായത്തെ മതനിയമമായി സ്വീകരിക്കുന്നു. അതുകൊണ്ടാണ് തക്വ്ലീദ് ഇസ്ലാമികദൃഷ്ട്യാ അനുവദനീയമല്ലാതായിത്തീരുന്നതും. എന്നാല്‍ ജനങ്ങള്‍ ഈ തത്വം പലപ്പോഴും വിസ്മരിച്ചുകളയുകയാണ് പതിവ്. അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരും തങ്ങള്‍ ബഹുമാനിക്കുന്നവരുമായ വ്യക്തികള്‍ എന്തെങ്കിലും പറഞ്ഞാല്‍, മതപരമായ കാര്യത്തിലായാല്‍ðപോലും അതപ്പടി സ്വീകരിക്കുന്നു. മതത്തിന്റെ പ്രമാണങ്ങളില്‍ ഇതിന് വല്ല തെളിവുമുണ്ടോ എന്നവര്‍ ചോദിക്കുന്നത് പോകട്ടെ, അങ്ങനെ ചിന്തിക്കാന്‍കൂടി അവര്‍ ധൈര്യപ്പെടുകയില്ല. മതപ്രമാണങ്ങള്‍ എന്തു തന്നെയായാലും ഇത്തരക്കാര്‍ പറയുന്നതാണ് ശരി, അവര്‍ വലിയ കൂട്ടരാണ്, അതുകൊണ്ട് അവര്‍ പറയുന്നത് സ്വീകരിക്കലാണ് നമ്മുടെ കടമ ഇതാണവരുടെ ചിന്താഗതി. പ്രസ്തുത ചിന്താഗതി പരമാബദ്ധമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല. തികച്ചും അപകടകരമായ പ്രവണതയാകുന്നു അത്. എന്തുകൊണ്ടാണ് ഒരാള്‍ ഒരു വ്യക്തിയുടെ അഭിപ്രായം തെളിവുകൂടാതെ മതനിയമമായി സ്വീകരിക്കുന്നത്? അയാള്‍ക്ക് മതപരമായ നിയമങ്ങള്‍ നിര്‍മിക്കുവാന്‍ അധികാരമുണ്ടെന്ന നിലക്കാണോ? എങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകാധികാരത്തില്‍ പ്രസ്തുത വ്യക്തിക്കു കൂടി പങ്ക് നല്‍കുകയെന്ന മഹാ അപകടത്തിലാണത് ചെന്നെത്തുക. എന്തുകൊണ്ടെന്നാല്‍ മതപരമായ നിയമങ്ങള്‍ നിശ്ചയിക്കുവാന്‍ അല്ലാഹുവിന് മാത്രമാണല്ലോ അധികാരമുള്ളത്.“”അതോ അവര്‍ക്ക് അല്ലാഹു അധികാരം നല്‍കിയിട്ടില്ലാത്ത മതനിയമങ്ങള്‍ നിര്‍മ്മിക്കുന്ന പങ്കുകാരുണ്ടോ?”” (42/21) എന്ന് അല്ലാഹു ചോദിക്കുന്നത് അതുകൊണ്ടു തന്നെയാണ്. അല്ലാഹുവിന് മാത്രമേ മതനിയമങ്ങള്‍ നിശ്ചയിക്കുവാന്‍ അധികാരമുള്ളൂ. എന്നാല്‍ ഒരു വ്യക്തിയെ തക്വ്ലീദ് ചെയ്യുമ്പോള്‍ അത്, ഈ അധികാരം അയാള്‍ക്കു കൂടി വകവെച്ചു കൊടുക്കലായിത്തീരുന്നു. അതായത്, അല്ലാഹുവിന്റെ പ്രത്യേകാധികാരത്തില്‍ പ്രസ്തുത വ്യക്തിക്കു കൂടി പങ്കാളിത്തം വകവെച്ചു കൊടുക്കല്‍ (ശിര്‍ക്ക്) ആകുന്നുവെന്ന് സാരം.

മതപരമായ വിഷയത്തില്‍ വ്യക്തികളെ തക്വ്ലീദ് ചെയ്യുന്നതിന് പ്രേരകമായി വര്‍ത്തിക്കുന്നത് ശിര്‍ക്ക് മനോഭാവമാണെന്നത്രെ മേല്‍വചനം പഠിപ്പിക്കുന്നത്. തക്വ്ലീദില്‍ മൂടുറച്ച് പോകും തോറും ഈ മനോഭാവം കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ കല്‍പ്പനക്ക് വിരുദ്ധമാണെന്ന് വന്നാല്‍ പോലും ചില വ്യക്തിളുടെ അഭിപ്രായങ്ങള്‍ മതനിയമങ്ങളെന്ന നിലക്ക് സ്വീകരിക്കാന്‍ തക്വ്ലീദുകാര്‍ തയ്യാറാകാറുണ്ട്. മനുഷ്യനെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാക്ഷാല്‍ രക്ഷിതാവിനു മാത്രമേ മതനിയമങ്ങള്‍ നിശ്ചയിക്കുവാനുള്ള യഥാര്‍ത്ഥ അധികാരമുള്ളൂ എന്ന് നാം കണ്ടുവല്ലോ. എന്നിരിക്കെ, ഒരാളുടെ അഭിപ്രായം അല്ലാഹുവിന്റെ കല്‍പ്പനക്ക് വിരുദ്ധമായാല്‍ പോലും സ്വീകരിക്കുന്നുവെന്നതിനര്‍ത്ഥം അല്ലാഹുവിന് പകരം അയാളെ റബ്ബ് (രക്ഷിതാവ്) ആയി സ്വീകരിക്കുന്നുവെന്ന് തന്നെയാകുന്നു. ഈ സ്വഭാവം വെച്ചു പുലര്‍ത്തിപ്പോന്ന പൂര്‍വ സമുദായങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക.“”അവര്‍ തങ്ങളുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനെ കൂടാതെയുള്ള‘റബ്ബുക(രക്ഷിതാക്ക)ളാക്കി വെച്ചു.” (9/31) ഇവിടെ അവരെ റബ്ബുകളാക്കുകയെന്ന് പറഞ്ഞത് അവരെ തക്വ്ലീദ് ചെയ്യുന്നതിനെപ്പറ്റിയാകുന്നു. നബി (സ്വ) തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായിരുന്ന അദിയ്യുബ്നുഹാതിം-നബി (സ്വ)യുടെ സദസ്സിലേക്ക് കടന്നു ചെല്ലുമ്പോള്‍ തിരുമേനി(സ്വ)…………………….. എന്ന ആയത്ത് ഓതുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു.“”പ്രവാചകരേ, ഞങ്ങള്‍ അവരെ (പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും) ആരാധിക്കാറില്ല.”“അപ്പോള്‍ തിരുമേനി(സ്വ) ചോദിച്ചു. അല്ലാഹു അനുവദിച്ചതിനെ അവര്‍ നിഷിദ്ധമാക്കുമ്പോള്‍ നിങ്ങളതിനെ നിഷിദ്ധമായി ഗണിക്കുകയും അല്ലാഹു നിഷിദ്ധമാക്കിയതിനെ അവര്‍ അനുവദനീയമായി പ്രഖ്യാപിക്കുമ്പോള്‍ നിങ്ങളതിനെ അനുവദനീയമായി ഗണിക്കുകയും ചെയ്യാറില്ലേ? അദ്ദേഹം അതെയെന്ന് സമ്മതിച്ചു. തിരുമേനി പറഞ്ഞു: അത് അവരെ ആരാധിക്കലാണ്”. മതനിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം മതപുരോഹിതന്‍മാര്‍ക്ക് വകവെച്ചു കൊടുത്തതിനെപ്പറ്റിയാണ് അവരെ റബ്ബുകള്‍ (രക്ഷിതാക്കള്‍) ആക്കുകയെന്ന് പറഞ്ഞിട്ടുള്ളതെന്ന് ഈ ഹദീഥില്‍ നിന്ന് തികച്ചും വ്യക്തമായല്ലോ. മതത്തിന്റെ  യഥാര്‍ത്ഥ പ്രമാണങ്ങള്‍ എന്തുതന്നെ പറയട്ടെ, മതപണ്ഡിതന്‍മാര്‍ പറയുന്നതാണ് സാധാരണക്കാര്‍ക്ക് പ്രമാണം എന്ന ധാരണയാണ്, അല്ലാഹുവിന്റെ കല്പനകള്‍ക്കെതിരായാല്‍ പോലും പണ്ഡിതന്‍മാരുടെ അഭിപ്രായം സ്വീകരിക്കാന്‍ (തക്വ്ലീദ് ചെയ്യാന്‍) പ്രേരണ നല്‍കുന്നത്. അത് മഹാപാപമായ ശിര്‍ക്കായിപ്പോകുമെന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്. മുകളിലുദ്ധരിച്ച ക്വുര്‍ആന്‍ വാക്യത്തിന്റെ അവസാന ഭാഗം പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. “അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ (ശിര്‍ക്കുവെക്കുന്നതില്‍) നിന്ന് അവന്‍ എത്ര പരിശുദ്ധന്‍!” (9/31) എന്ന് പറഞ്ഞു കൊണ്ടത്രെ പ്രസ്തുത വചനം അവസാനിക്കുന്നത്. തക്വ്ലീദ് നിഷിദ്ധമാണെന്നതില്‍ ഇനിയാരെങ്കിലും സംശയിക്കുമെന്ന് തോന്നുന്നില്ല.

മുകളില്‍ സൂചിപ്പിച്ച പോലെ, മതനിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം മതപണ്ഡിതന്‍മാര്‍ക്കുതന്നെയുണ്ടെന്ന അബദ്ധധാരണയില്‍ നിന്നാണ് പലപ്പോഴും തക്വ്ലീദ് ജന്‍മമെടുക്കാറുള്ളത്. ചിലപ്പോള്‍ ചില വ്യക്തികളോടുള്ള അമിതമായ സ്നേഹാദരവുകള്‍ കാരണമായും തക്വ്ലീദ് ഉടലെടുക്കാറുണ്ട്. കാരണമെന്തു തന്നെയായിരുന്നാലും തക്വ്ലീദിനെ സംബന്ധിച്ച ഇസ്ലാമിക വീക്ഷണത്തിന് മാറ്റമൊന്നുമില്ല. അല്ലാഹു പറയുന്നത് കാണുക: “ജനങ്ങളില്‍ ചിലരുണ്ട്, അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ സ്വീകരിക്കുന്നു. അവര്‍ ആ സമന്‍മാരെ അല്ലാഹുവിനെ സ്നേഹിക്കുന്നóപോലെ സ്നേഹിക്കുന്നു. വിശ്വാസികളാകട്ടെ അല്ലാഹുവിനെയാകുന്നു ഏറ്റവും സ്നേഹിക്കുന്നത്.” (2/165) അല്ലാഹുവിനോട് മാത്രം പ്രകടിപ്പിക്കേണ്ട തരത്തിലുള്ള സ്നേഹം മറ്റുള്ളവരോട് പ്രകടിപ്പിക്കുവാന്‍ പാടില്ല. അത് അവന് സമന്‍മാരെ സ്വീകരിക്കലാകും. അത് ശിര്‍ക്കാകുന്നു എന്ന് വിവക്ഷ. മതനിയമങ്ങള്‍ നിശ്ചയിക്കുവാന്‍ അല്ലാഹുവിനേ അധികാരമുള്ളൂ എന്ന് നമുക്കറിയാം. അതിനര്‍ത്ഥം ഒരാളുടെ അഭിപ്രായത്തെ മതനിയമമായി അംഗീകരിക്കത്തക്ക നിലക്കുള്ള സ്നേഹാദരവ് അല്ലാഹുവിനോട് മാത്രമേ പ്രകടിപ്പിക്കുവാന്‍ പാടുള്ളൂവെന്നാണ്. അപ്പോള്‍ ഒരാളോടുള്ള സ്നേഹാദരവ് കാരണമായി അയാളെ തക്വ്ലീദ് ചെയ്യുന്നവന്‍ മുകളില്‍ പറഞ്ഞ വാക്യത്തിന്റെ വെളിച്ചത്തില്‍ അല്ലാഹുവിന് സമന്‍മാരെ സ്വീകരിക്കുകയെന്ന അപകടത്തിലാണ് ചെന്ന് ചാടുന്നത്.” (കെ പി മുഹമ്മദ് മൌലവി, എ പി അബ്ദുല്‍ ക്വാദിര്‍ മൌലവി. തക്വ്ലീദ് ഒരു പഠനം.)

മേല്‍ സൂചിപ്പിച്ച തഖ്ലീദിനെ കുറിച്ച് അമാനി മൌലവി(റഹി) സൂചിപ്പിച്ചതും ഇതിനോടൊപ്പം നമ്മള്‍ ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം എഴുതി:“”അന്ധമായ ഈ അനുകരണ മഹാവ്യാധി പൂര്‍വ്വാധികം പകരുക മാത്രമല്ല സമുദായത്തില്‍ ചെയ്തിരിക്കുന്നത്. ഖുര്‍ആന്റെയും ഹദീസിന്റെയും അദ്ധ്യാപനങ്ങള്‍ക്കു എതിരാണെന്നതിരിക്കട്ടെ, കഴിഞ്ഞുപോയ ഏതെങ്കിലും ഇമാമിന്റെ വാക്കുകളില്‍ðപോലും കാണപ്പെടാത്ത പല പുതിയ മതവിധികളും സ്വാര്‍ത്ഥമതികളായ ചില പണ്ഡിതന്‍മാര്‍ -ഒറ്റക്കായും -കൂട്ടായും നിര്‍മ്മിച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു! ഒരു വിഭാഗം തങ്ങളുടെ ജീവിതമാര്‍ഗ്ഗം നിലനിറുത്തുന്നതിനും, ജനമദ്ധ്യേ തങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണിതു ചെയ്യുന്നതെങ്കില്‍, വേറൊരു വിഭാഗം, കാലത്തിന്റെ ഒഴുക്കനുസരിച്ച് മതസിദ്ധാന്തങ്ങളില്‍ ഒരു പൊളിച്ചെഴുത്തു നടത്തി ജനസമ്മതിയും കീര്‍ത്തിയും ലക്ഷ്യമാക്കിക്കൊണ്ടാണു ചെയ്യുന്നത്.” (അമാനി മൌലവി(റഹി)യുടെ തഫ്സീര്‍. സൂറഃ അത്തൌബഃ 31-ാം ആയത്തിന്റെ വ്യാഖ്യാനം)

അബുല്‍ അഅ്ലാ മൌദൂദി ഒരു പരിഷ്കരണമെന്ന പേരില്‍ ഇബാദത്ത് എന്ന പദത്തെ പൊളിച്ചെഴുതാന്‍ ശ്രമിച്ചതിനു പിന്നിലും, മൌദൂദിയുടെ അനുയായികള്‍ അദ്ദേഹത്തെ ഇവ്വിഷയത്തില്‍ തഖ്ലീദ് ചെയ്യുന്നതിലുമെല്ലാം മേല്‍ വിശദീകരിച്ച അപകടം പ്രകടമാണ്. ഇബാദത്തും അനുസരണവുമെല്ലാം വിശദീകരിക്കുന്ന മൌദൂദികള്‍ പ്രമാണങ്ങള്‍ സ്വീകരിക്കേണ്ട വിഷയങ്ങളില്‍ തീര്‍ത്തും അനുസരണമില്ലാത്തവരാവുകയാണ് ചെയ്യുന്നത്. ജമാഅത്തിന്റെ ഈ ദുര്‍വ്യാഖ്യാനത്തില്‍ ഇവര്‍ അനുസരിക്കുന്നത് പിശാചിനെയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പിശാചിനെയാകട്ടെ, ഇബാദത്ത് ചെയ്യരുതെന്ന് നേര്‍ക്കുനേരെ അല്ലാഹു ക്വുര്‍ആനിലൂടെ ഉണര്‍ത്തിയിട്ടുമുള്ളതാണ്. എന്നാല്‍ അതും ഇബാദത്തിന് അനുസരണം എന്ന അര്‍ത്ഥം സ്ഥാപിക്കാന്‍ ദുരുപയോഗം ചെയ്യുകയാണ് ഇവര്‍ ചെയ്യാറുള്ളത്. പിശാചിനെ ആരും നേര്‍ക്കു നെരെ ആരാധിക്കുന്നില്ല അനുസരിക്കുന്നെയുള്ളൂ എന്നതാണ് അതിനുള്ള ഞൊണ്ടിന്യായം. അതിനുള്ള ഉചിതമായ മറുപടി കൂടി വായിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. ഡോ: ഉസ്മാന്‍ സാഹിബ് അതിനെ കുറിച്ച് എഴുതി:

“മനുഷ്യനെ സൃഷ്ടിച്ചതോടു കൂടി തന്നെ അഹംഭാവം മൂലം ജിന്നില്‍ നിന്ന് അല്ലാഹുവിനെ ധിക്കരിക്കുന്ന വിഭാഗത്തേയും മനുഷ്യരില്‍ നിന്ന് അല്ലാഹുവിനെ ധിക്കരിക്കുന്ന വിഭാഗത്തെയും തമ്മില്‍ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഏറ്റവും വിപുലമായ ഒരു പരീക്ഷണവും ആരംഭിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് മനുഷ്യനെ വഴിപിഴപ്പിക്കുവാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ, അതൊക്കെ ചെയ്യുവാന്‍ ശപഥം ചെയ്തിട്ടുള്ള ഇബ്ലീസും അവന്റെ ഗോത്രക്കാരും ഓരോ മനുഷ്യനേയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാന്‍ അനുനിമിഷം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന് കാണാന്‍ കഴിയാത്ത നിലയില്‍ അവന്റെ മനസില്‍ പ്രേരണകളും ആശകളും മിഥ്യാബോധങ്ങളും ചെലുത്തിക്കൊണ്ടു ബഹുഭൂരിപക്ഷം മനുഷ്യരേയും നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തുകൊണ്ടു പിശാച് രസിക്കുന്നു.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക, വേറെ യാതൊന്നിനേയും ആരാധിക്കാതിരിക്കുക എന്നതാണ്. പ്രഥമവും പ്രധാനവുമായ ഈ കാര്യത്തില്‍ തന്നെ മനുഷ്യനെ തെറ്റിച്ചാല്‍ പിന്നെ ആ മനുഷ്യന്‍ മറ്റു നിലകളില്‍ എത്ര നല്ലവനായിരുന്നാലും രക്ഷ കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് ഇബ്ലീസും കൂട്ടുകാരും അവരുടെ കഴിവുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ആരാധനയുടെ കാര്യത്തില്‍ മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ നിന്നും തെറ്റിക്കുന്നതിനാകുന്നു. ബിംബങ്ങള്‍, മൃഗങ്ങള്‍, കല്ലുകള്‍, മലകള്‍, നദികള്‍, സമുദ്രങ്ങള്‍, സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങള്‍, വൃക്ഷലതാദികള്‍, ദേവീദേവന്‍മാര്‍, പിശാചുക്കള്‍, മൂര്‍ത്തികള്‍ തുടങ്ങിയ വസ്തുക്കളേയും ശക്തികളേയും എല്ലാ കാലത്തുമുള്ള മനുഷ്യരില്‍ ഒരു വലിയ വിഭാഗം ആരാധിച്ചു പോന്നിട്ടുണ്ട്. ഇതിന് അവരെ പ്രേരിപ്പിക്കുവാനും അത്തരം ബഹുദൈവാരാധന ഒരു മഹത്തായ കാര്യമാണെന്നുള്ള മിഥ്യാബോധം അവരുടെ മനസ്സില്‍ വളര്‍ത്താനും ഈ പിശാചുക്കളുടെ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.

പാണ്ഡിത്യം കൊണ്ടും പ്രതിഭ‘കൊണ്ടും ലോകപ്രശസ്തരായ മനുഷ്യര്‍ പോലും അവരുടെ ആരാധനാവിഷയത്തില്‍ ബുദ്ധിയുടേയും വിവേകത്തിന്റേയും ലാഞ്ചന പോലും തീണ്ടിയിട്ടില്ലാത്ത ദുരൂഹമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും നാം കാണുന്നു. അവരുടെ വിജ്ഞാനവും ബുദ്ധിയും അവര്‍ ചെയ്യുന്ന ആരാധനയെ ന്യായീകരിക്കുവാന്‍ ആവശ്യമായ സിദ്ധാന്തങ്ങളും തത്വങ്ങളും ആവിഷ്കരിക്കുവാന്‍ ഉപയോഗിക്കുന്നതല്ലാതെ, അവര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനപരമായി തെറ്റോ ശരിയോ എന്ന് പരിശോധിക്കുവാന്‍ ഉപയോഗപ്പെടുത്തുന്നില്ല. പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഏറ്റവും ബുദ്ധിപൂര്‍വ്വകവും ലളിതവുമായ മാര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യ മനസ്സിനെ തെറ്റിച്ച് വക്രവും ദുരൂഹവുമായ മാര്‍ഗത്തിലൂടെ സഞ്ചരിപ്പിക്കുവാന്‍ പിശാച് അവന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് സ്വാധീനം ചെലുത്തുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന മുസ്ലിംകളുടെ മനസ്സുകളില്‍ പോലും മരണപ്പെട്ട മഹാന്‍മാരായ പൂര്‍വ്വികന്‍മാരെ വിളിച്ച് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും പ്രേരണ നല്‍കുന്നത് പിശാച് തന്നെയാണ്. അത്തരം പ്രാര്‍ത്ഥനകളേയും സഹായഭ്യര്‍ത്ഥനകളേയും ന്യായീകരിക്കാന്‍ കച്ചകെട്ടി നടക്കുന്ന പണ്ഡിതന്‍മാര്‍ക്ക് ഖുര്‍ആനും നബി വചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യാനും ഇസ്ലാം മതത്തെ വളച്ചൊടിക്കാനും പ്രേരണ നല്‍കുന്നതും ഈ പിശാചുക്കളല്ലാതെ മറ്റാരുമല്ല. പൂര്‍വ്വികരും ആധുനികരുമായ മനുഷ്യരെ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സ്വാധീനിച്ചു വഴിതെറ്റിക്കുന്ന ജോലി മുടങ്ങാതെ പിശാചു നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു.

ഖുര്‍ആന്‍ അറിയിക്കുന്നു: “ആദ്, സമൂദു വര്‍ഗക്കാരേയും (നശിപ്പിച്ചു) അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്നു നിങ്ങള്‍ക്കതു വ്യക്തമായിരിക്കുന്നു. ശൈത്വാന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അവര്‍ക്കു സുന്ദരമാക്കി അവരെ നേര്‍മാര്‍ഗത്തില്‍ നിന്നും പിഴപ്പിച്ചു. അവര്‍ വളരെ ബുദ്ധിമാന്‍മാരായിരുന്നു താനും.”(അന്‍കബൂത്ത് 29:38)

നല്ലñകാഴ്ചയും തന്റേടവുമുണ്ടായിരുന്ന‘ആദ് വര്‍ഗവും‘സമൂദ്വര്‍ഗവും പല പദ്ധതികളും നടപ്പിലാക്കി. ലോകകാര്യങ്ങളില്‍ വളരെ കാര്യപ്രാപ്തിയും ബുദ്ധി ശക്തിയുമെല്ലാമുള്ളവരായിരുന്നു അവര്‍. പക്ഷെ പിശാച് അവരെ വഴി തെറ്റിച്ചു. അവരുടെ വഴിപിഴച്ച ആരാധനകളും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളും മഹത്താണെന്ന ധാരണ പിശാച് അവരുടെ മനസ്സുകളിലുണ്ടാക്കി. പ്രവാചകന്‍മാര്‍ അവരെ ഉപദേശിച്ചു. പക്ഷെ അവരെ ഇവര്‍ പരിഹസിച്ചുതള്ളി. സുലൈമാന്‍ നബി(അ)യുടെ കാലത്ത് യമനിലെ രാജ്ഞിയും ജനതയും സൂര്യനെ ആരാധിക്കുന്നവരായിരുന്നു. അത് അവരുടെ മനസ്സുകളില്‍ സുന്ദരവും മഹത്തരവുമായി പിശാചു തോന്നിപ്പിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (നംല് 27:24). എല്ലാ കാലഘട്ടങ്ങളിലും മനുഷ്യരുടെ ഇടയില്ല അല്ലാഹു അല്ലാത്ത എന്തിനേയും ആരാധിക്കുവാനുള്ള പ്രേരണ ചെലുത്തുകയും അത് അവരുടെ മനസ്സില്‍ മഹത്തായി തോന്നിപ്പിക്കുകയും ചെയ്യുന്ന ജോലി അനുസൃുതം ശൈത്വാന്‍ നിര്‍വ്വഹിച്ചു പോരുന്നു. എന്നു മാത്രമല്ല, അത്തരം ആരാധനകള്‍ സ്വീകരിക്കപ്പെടുകയും അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.

“ആദമിന് സുജൂദ് ചെയ്യുവാന്‍ നാം മലക്കുകളോട് കല്‍പ്പിച്ചു. അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളിðപെട്ടവനായിരുന്നു. അങ്ങിനെ അവന്‍ അവന്റെ രക്ഷിതാവിന്റെ കല്‍പ്പന ധിക്കരിച്ചു. നിങ്ങള്‍ എന്നെóവിട്ട് അവനേയും അവന്റെ സന്താനങ്ങളേയും മിത്രങ്ങളായി സ്വീകരിക്കുകയാണോ? അവര്‍ നിങ്ങള്‍ക്കു ശത്രുക്കളാണ്. അക്രമകാരികള്‍ക്കു പകരം ലഭിച്ചത് എത്ര ചീത്ത!” (അല്‍കഹ്ഫ് 18:50)

അക്രമകാരികളായ ബഹുദൈവാരാധകന്‍മാര്‍ക്ക് അല്ലാഹുവിനുപകരം ലഭിക്കുന്നത് പിശാചിനേയാണ്, അവരുടെ ആരാധന സ്വീകരിക്കുവാന്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്നല്ലാത്ത മുഴുവന്‍ ആരാധനകളും പിശാചിനുള്ളതാണ്. എല്ലാ പ്രതിഷ്ഠകള്‍ക്കും, ആരാധന സ്വീകരിക്കുന്ന, ആസ്വദിക്കുന്ന അതില്‍ രസിക്കുന്ന പിശാചുക്കള്‍ മിത്രങ്ങളായിട്ടുണ്ടാകും. ബിംബാരാധന എന്നെന്നേക്കുമായി മക്കാപരിസരങ്ങളില്‍ അവസാനിപ്പിക്കപ്പെട്ടപ്പോള്‍ റസൂല്‍(സ്വ) പ്രഖ്യാപിച്ചു.“”നിങ്ങളുടെ ഈ നാട്ടില്‍ പിശാച് ആരാധിക്കപ്പെടുന്നതിനെക്കുറിച്ചു നിരാശനായിരിക്കുന്നു” എന്ന്.

എന്നാല്‍ പിശാചിനെ തന്നെ നേരിട്ടു ആരാധിക്കുന്ന രീതിയും സുലഭമാണ്. പലതരം മൂര്‍ത്തികളേയും പൂജിക്കുന്നവരുണ്ട്. മുസ്ലിം സമുദായത്തില്‍ തന്നെ ഇത്തരക്കാര്‍ ഉണ്ടെന്നുള്ളത് ഒരു സത്യം മാത്രമാണ്. പൈശാചിക കോമരങ്ങള്‍ക്കു കോഴികളേയും ആടുകളേയും ബലിയര്‍പ്പിക്കുന്ന ഏര്‍പ്പാടും മുസ്ലിം സമുദായത്തില്‍ തന്നെ കാണാം. പല കുലദൈവങ്ങളേയും ദേവതകളേയും ആരാധിക്കുന്ന ബിംബാരാധകന്‍മാരെല്ലാം പിശാചിനെ തന്നെ നേരിട്ടാരാധിക്കുന്നവരാണ്. എല്ലാവരേയും ഒരുമിച്ചു കൂട്ടുന്ന ഘട്ടത്തില്‍ പരലോകത്തു വെച്ച് അല്ലാഹു മലക്കുകളോടു“”ഇവര്‍ നിങ്ങളെയായിരുന്നോ ആരാധിച്ചിരുന്നത്” എന്നു ചോദിക്കുകയും“”അല്ല അവര്‍ ജിന്നുകളെയാണ് ആരാധിച്ചിരുന്നത്”” എന്നു മലക്കുകള്‍ മറുപടി പറയുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്.

ദേവീപൂജ നടത്തുന്നതും പിശാചിനുള്ള ആരാധന തന്നെ. “അവര്‍ സ്ത്രീകളെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നില്ല. അവര്‍ ആട്ടപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല” (അന്നിസാഅ് 4:117). മലക്കുകളെ സ്ത്രീകളാണെന്ന് സങ്കല്‍പ്പിച്ച് വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ഏര്‍പ്പാട് അന്നത്തെ അറബികളുടെ ഇടയിലുണ്ടായിരുന്നു. സ്ത്രീകളെ എന്തെങ്കിലും പറഞ്ഞ് വഞ്ചിക്കാനും സ്വാധീനിക്കാനും എളുപ്പമാണല്ലൊ. കപടാരാധന കൊണ്ട് അവരെ തൃപ്തിപ്പെടുത്തി കാര്യം നേടാമെന്നാണ് ധാരണ. ഇവിടേയും ദേവീപൂജ നടത്തുന്നതിന്റെ പിന്നിലുമുള്ള മനഃശാസ്ത്രം ഇതുതന്നെയാണ്. ഏതായാലും എല്ലാം പിശാചിനുള്ള ആരാധന തന്നെ. മനുഷ്യരുടെ ഇടയില്‍ വളരെ വിപുലമായി പ്രചാരത്തിലുള്ള ഒരു ഏര്‍പ്പാടാണ് പിശാചിനുള്ള ആരാധന എന്നത് വളരെ വ്യക്തമാണ്. അതാണ് ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത്. “ആദം സന്തതികളേ! നിങ്ങള്‍ പിശാചുക്കളെ ആരാധിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചില്ലേ. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. അതാണ് നേര്‍മാര്‍ഗം (എന്നും കല്‍പിച്ചു). നിശ്ചയമായും നിങ്ങളില്‍ നിന്ന് നിരവധി കൂട്ടരെ അവന്‍ വഴി പിഴപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്നവരായിരുന്നില്ലേ” (യാസീന്‍ 36:60-61). ഇത് പരലോകത്ത് വെച്ച് അല്ലാഹു ചോദിക്കുന്നതാണ്. പിശാചിനുള്ള ആരാധന നേരിട്ടുള്ളതും പ്രതിഷ്ഠകള്‍ മുഖേനെയും ഇത്ര വിപുലമായി നടക്കുമ്പോള്‍ ഖുര്‍ആന്‍ ഇവിടെ പറയുന്നത് അത്തരം ആരാധനയെ സംബന്ധിച്ച് തന്നെയാണ് എന്ന് വെക്കുകയാണ് ബുദ്ധിപൂര്‍വ്വകം. വേറെ അര്‍ത്ഥം ഇബാദത്തിന് പരതി നടക്കേണ്ടതില്ല.” (ഡോ: എം ഉസ്മാന്‍സാഹിബ്. മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവിനെപ്പറ്റി. സല്‍സബീല്‍ സ്പെഷ്യല്‍. 1992 ഡിസംമ്പര്‍)

ശിര്‍ക്ക് ശാഖാപരമൊ?! ജമാഅത്തെ ഇസ്ലാമിയെ സൂക്ഷിക്കുക
അല്ലാഹുവിന് അര്‍ഹതപ്പെട്ട ഒന്നാണ് തന്റെ സൃഷ്ടികള്‍ അവന് മാത്രം ഇബാദത്ത് ചെയ്യുക എന്നത്. അത് അല്ലാഹുവിന് പുറമെയുള്ളവര്‍ക്കായാല്‍ ശിര്‍ക്ക് അഥവാ ബഹുദൈവാരാധനയായിത്തീരും. ശിര്‍ക്ക് കലര്‍ന്ന പ്രവര്‍ത്തനം കൊണ്ട് ഒരു മനുഷ്യന്‍ എന്ത് കൃത്യം നിര്‍വ്വഹിച്ചാലും അത് സല്‍കര്‍മ്മമായി അല്ലാഹു സ്വീകരിക്കുകയില്ല. (ക്വുര്‍ആന്‍ 39:65 കാണുക) അതുകൊണ്ട് തന്നെ ലോകത്തിലേക്ക് കടന്നുവന്ന മുഴുവന്‍ പ്രവാചകന്‍മാരും മുഖ്യമായി പ്രബോധനം ചെയ്തത് അല്ലാഹുവിന് മാത്രം ആരാധന അര്‍പ്പിക്കുക എന്നതായിരുന്നു. (ക്വുര്‍ആന്‍ 21:25 കാണുക)

എന്നാല്‍ ഇവ്വിഷയത്തോട് അറിഞ്ഞുകൊണ്ട് തന്നെ മുഖം തിരിച്ചു നില്‍ക്കുന്ന പ്രബോധന പ്രവര്‍ത്തനമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരിക്കുന്നത്. വിവിധ വേദികളിലായുള്ള പ്രഭാഷണങ്ങളിലൂടെയും മറ്റു പ്രബോധന മാധ്യമങ്ങളിലൂടെയും അവര്‍ സമൂഹത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രവാചകന്‍മാര്‍ തന്റെ സമുദായങ്ങളെ സംസ്കരിക്കാന്‍ വേണ്ടി ബഹുദൈവാരാധന മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട തിന്‍മയായി എടുത്തു കാണിച്ചിരുന്നത്. മറിച്ച് അവരുടെ സാമൂഹിക സാമ്പത്തിക മേഖലയിലുള്ള തിന്‍മകളും മുഖ്യ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനു വേണ്ടി ശുഐബ് നബി(അ)യുടെ കാലത്തെ കച്ചവടത്തിലുള്ള അഴിമതിയും, ലൂത്വ് നബി(അ)യുടെ കാലത്തുള്ള സ്വവര്‍ഗാനുരാഗികളായ ജനങ്ങളെയും തെളിവിനായി എടുത്തുപറയാറുണ്ട്. ഇവരോടൊക്കെ, ബഹുദൈവാരാധനയേക്കാള്‍ ആ സമൂഹത്തില്‍ നിലനിന്നിരുന്ന പ്രധാനപ്പെട്ട തിന്‍മകളില്‍ നിന്നു വിട്ടു നില്‍ക്കാനാണത്രെ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാര്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ആവശ്യപ്പെട്ടത്.

ഇത് പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനവുമായി യോജിക്കുന്ന ഒന്നല്ല. കാരണം, അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും ചൊവ്വായ അറിവു ലഭിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ തിന്‍മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയുള്ളൂ. അതു കൊണ്ടാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പ്രഖ്യാപനവുമായി ബഹുദൈവാരാധനയില്‍ നിന്ന് ജനങ്ങളെ ശുദ്ധീകരിക്കാന്‍ മുഴുവന്‍ പ്രവാചകരും രംഗത്തു വന്നത്. ഇതിനോട് ധിക്കാരം കാണിച്ച സമൂഹത്തെയാണ് അല്ലാഹു ഭൂലോകത്ത് വെച്ചു തന്നെ ശിക്ഷിച്ചിട്ടുള്ളതും. അല്ലാഹു പറഞ്ഞു:

“പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധിക പേരും ബഹുദൈവാരാധകരായിരുന്നു (മുശ്രിക്കുകളായിരുന്നു). (ക്വുര്‍ആന്‍ 30:42)

പ്രമാണങ്ങളുടെ പിന്‍ബലമില്ലെങ്കിലും ജമാഅത്തിന്റെ വാദഗതി അംഗീകരിച്ചു കൊടുത്താല്‍ തന്നെ, ഇവര്‍ പറയുന്നത് പോലെ അതാത് കാലഘട്ടത്തിലെ പൊതുവായ തിന്‍മകള്‍ക്ക് പ്രാമുഖ്യം കൊടുത്തിട്ടായിരുന്നു പ്രവാചകന്‍മാര്‍ പ്രബോധന ദൌത്യം നിര്‍വ്വഹിച്ചിരുന്നതെങ്കില്‍, ഏതാണ് സഹോദരങ്ങളെ നമ്മുടെ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന പറയപ്പെട്ട തിന്‍മ. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഇസ്ലാമിന്റെ പേരില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന മക്വ്ബറകളും, പുണ്യവാള പൂജയും, ആള്‍ദൈവങ്ങളും; ഇതിലൂടെ നടക്കുന്ന ചൂഷണങ്ങളുമല്ലെ ഏറ്റവും ജീര്‍ണ്ണിച്ച നിലയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കൊടിയ തിന്‍മ? ആ തിന്‍മക്കെതിരെ ശബ്ദിക്കുന്ന മുജാഹിദുകള്‍ക്കെതിരെ പരിഹസിക്കുകയും; അതോടൊപ്പം മുസ്ലിം സമുദായത്തില്‍ ഭന്നതയുണ്ടാക്കുന്നവരാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ മൌദൂദികള്‍. സാരമില്ല, അതൊക്കെ ക്ഷമിക്കാന്‍ കഴിയുന്നതാണ്. പക്ഷെ, ഇത്തരം ശിര്‍ക്ക് കലര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശാഖാപരമാണ് എന്ന് ജമാഅത്തെ ഇസ്ലാമിയുടെ കൃതികളിലൂടെ എഴുതിവിടുനന്നത് ല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കന്നവര്‍ക്ക് എങ്ങനെ ഉള്‍കൊള്ളാന്‍ സാധിക്കും? ജമാഅത്തിന്റെ ആ അപരാധത്തെ നമുക്കെങ്ങനെ ക്ഷമിക്കാന്‍ കഴിയും? സഹോദരങ്ങളെ, വിഷം കലര്‍ന്ന പ്രസ്തുത വാചകങ്ങള്‍ വായിക്കുക: “അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമിലല്ല. മുഹമ്മദ് നബി(സ്വ)യെയും വിശുദ്ധ ക്വുര്‍ആനിനെയും അപ്പടി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന കാര്യത്തിലും ആര്‍ക്കും ഭന്നാഭിപ്രായമില്ല. നൂറുനൂറായിരം ഇസ്ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളുള്ളതില്‍ ഏതാണ്ട് 95 ശതമാനത്തിലും എല്ലാവര്‍ക്കും

ഏകാഭിപ്രായമാണുള്ളത്. അവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നവ മാത്രമാണ്. അവയിലധികവും താരതമ്യേന ശാഖാപരമാണു താനും. മരിച്ചുപോയ മഹാന്‍മാരെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കുന്നത് തൌഹീദുമായി പൊരുത്തപ്പെടുമോ ഇല്ലേ? നേര്‍ച്ചകളും മാലമൌലിദുകളും കഴിക്കണമോ വേണ്ടയോ? സുബ്ഹി നമസ്കാരത്തില്‍ ഖുനൂത്ത് സുന്നത്തുണ്ടോ ഇല്ലേ? നമസ്കാരത്തില്‍ കൈ മാറത്തോ മാറിനു താഴെയോ കെട്ടേണ്ടത്? ഇതൊക്കെയാണ് മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്നങ്ങള്‍ എന്നത് ലജ്ജാവഹമായ വസ്തുതയത്രെ. മുസ്ലിം സംഘടനകള്‍ തമ്മില്‍ യോജിപ്പുള്ള പ്രശ്നങ്ങളെയും വിയോജിപ്പുള്ള പ്രശ്നങ്ങളെയും ഒരുമിച്ചു മുന്നില്‍ വെച്ചുകൊണ്ട് രണ്ടിനോടും പൊരുത്തപ്പെടുന്ന മിതമായ ഒരു സമീപനം സ്വീകരിക്കുകയാണെങ്കില്‍ സമുദായന്തരീക്ഷം വിദ്വേഷകലുഷിതമാകുമോ എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ചു നോക്കേണ്ടതാണ്.” (സാമുദായിക ഐക്യവും മുസ്ലിം സംഘടനകളും, പേജ് 32)

കേരളത്തില്‍ ഇസ്ലാമിക സംഘടനകളില്‍ ഭിന്നിപ്പുള്ള പ്രശ്നങ്ങള്‍ കേവലം വിരലിലെണ്ണാവുന്ന ശാഖാപരമായതാണത്രെ! മരിച്ചുപോയ മഹാന്‍മാരെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കുന്നത് മൌദൂദികള്‍ക്ക് ശാഖാപരമായ പ്രശ്നങ്ങളാണ് പോലും. സ്വലാത്തുന്നാരിയ്യ, മന്‍ഖൂസ് മൌലീദ്, ഖുത്ത്ബിയ്യത്ത്, ബദ്ര്‍ മാല, മുഹ്യുദ്ദീന്‍ മാല തുടങ്ങിയ അങ്ങേയറ്റത്തെ ശിര്‍ക്ക് കലര്‍ന്ന മാലമൌലീദ് താളുകള്‍ ഭക്തിപുരസ്സരം ചൊല്ലുന്നതും ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ശാഖാപരം! ഇങ്ങനെ ഒരു ചിന്താഗതി ജമാഅത്തിന്റെ അണികളില്‍ വളര്‍ത്തിയെടുത്തതിന്റെ പരിണിത ഫലം ചെറുതല്ല. ഇന്ന് സമുദായത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനങ്ങളിലും ഈ ധ്വനിയുള്ളതായി കാണാന്‍ സാധിക്കും. ഒരിക്കല്‍ ഈയുള്ളവന്‍ അത്തരത്തില്‍ പെട്ട ഒരു സഹോദരനുമായി തൂലികാ സംവാദത്തില്‍ ഏര്‍പ്പെട്ടു; അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലൊ, നിങ്ങള്‍ ചെയ്യുന്ന ‘ജിഹാദി’നിടയില്‍ അങ്ങനെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ അദ്ദേഹം സ്വര്‍ഗാവകാശിയാകുന്നത് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി അവരോട് സഹതാപം തോന്നിപ്പിക്കുന്നതായിരുന്നു. “അല്ലാഹുവിലും റസൂലിലും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലും വിശ്വസിക്കുന്ന അവര്‍, അവരുടെ ഇജ്തിഹാദില്‍ പിഴച്ചുപോയി എന്നു മാത്രമേ പറയാന്‍ പറ്റൂ” എന്ന അദ്ദേഹത്തിന്റെ മറുപടി യഥാര്‍ത്ഥത്തില്‍ ശാഖാപരമായി പ്രസ്തുത വിഷയം എടുത്തതിന്റെ അനന്തരഫലം തന്നെയാകണം.

ഒന്നു ചിന്തിച്ചു നോക്കൂ, ക്വുര്‍ആനിലും സുന്നത്തിലും കൃത്യമായി പറയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരു പ്രശ്നത്തെ സംബന്ധിച്ച വിധി അവ രണ്ടിന്റെയും അടിസ്ഥാനത്തില്‍ തന്നെ ഗവേഷണം ചെയ്ത് നിര്‍ദ്ധരിച്ചെടുക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നതെന്നുള്ള മൌലികമായ വശങ്ങള്‍ അറിയാത്ത കുറച്ചു പേരെയെങ്കിലും ജമാഅത്ത് സാഹിത്യങ്ങള്‍ കൊണ്ട് സൃഷ്ടിക്കാന്‍ സാധിച്ചു എന്നത് നമ്മള്‍ ഗൌരവപൂര്‍വ്വം കാണേണ്ട സംഗതിയല്ലേ? അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്കും അതിനെ നിഷേധിക്കല്‍ കുഫ്റുമാണെന്ന് അറിയാത്തവരാണ് ജമാഅത്ത് നേതാക്കന്‍മാരെങ്കില്‍ ഇവരുടെ ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റത്തെ അജ്ഞതയാല്‍ ഉടലെടുത്തതാണെന്നു കരുതാമായിരുന്നു. എന്നാല്‍ തങ്ങളുടെ ‘ഹുകൂമത്തെ ഇലാഹി’ വാദത്തിന്റെ പ്രായോഗികവത്കരണത്തിന് സാമുദായിക ഭിന്നിപ്പ് തടസ്സമാകുമെന്ന ഒറ്റ കാരണത്താലല്ലേ ഇതെല്ലാം തല്‍കാലം ശാഖാപരമായി വ്യാഖ്യാനിക്കേണ്ടി വന്നത്. അതെ, അതാകാനേ സാധ്യതയുള്ളൂ. കാരണം, അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ ഗൌരവം തിരിയാത്തവരാണ് മൌദൂദികള്‍ എന്ന് കരുതുവാന്‍ ന്യായം കാണുന്നില്ല. ഇന്ന് ജമാഅത്ത് വീടുകളിലെ അലമാരക്കുള്ളില്‍ ഒരു അലങ്കാരമായിക്കൊണ്ട് തൃപ്തിപ്പെട്ട് എടുത്തു വെച്ച തഫ്ഹീമുല്‍ ക്വുര്‍ആന്‍ അതിന് സാക്ഷ്യമാണ്. അതൊന്ന് പരതിയാല്‍ വളരെ ശക്തമായി തന്നെ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ അപകടം സൂചിപ്പിക്കുന്ന വരികള്‍ കാണാന്‍ സാധിക്കും. താഴെയുള്ള സൂക്തവും അതിനു മൌദൂദി നല്‍കിയ വിശദീകരണവും അതിനൊരുദാഹരണമാണ്.

അല്ലാഹു പറയുന്നു: “ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയേയും അവനുണ്ടാക്കി.  അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന് പങ്കുകാരെ ഏര്‍പെടുത്തി. എന്നാല്‍ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.” (ക്വുര്‍ആന്‍  7: 180, 90)

മേല്‍ സൂക്തം വിശദീകരിച്ചു കൊണ്ട് മൌദൂദി എഴുതുകയാണ്: “ഈ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ അധിക്ഷേപത്തിന് പാത്രീഭൂതരായവര്‍ അറേബ്യന്‍ മുശ്രിക്കുകളായിരുന്നു. നല്ല, ലക്ഷണമൊത്ത കുട്ടിക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്ന അവര്‍ കുട്ടി ജനിച്ച ശേഷം അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ മറ്റു പലര്‍ക്കും നന്ദി രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു അവരുടെ കുറ്റം. വളരെ നീചമാണവരുടെ ഈ നിലപാട് എന്നതില്‍ സംശയമില്ല. എന്നാല്‍ ‘തൌഹീദ് വാദി’കളായ നമ്മളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ശിര്‍ക്ക് കൂടുതല്‍ നീചതരമാണെന്ന് ഖേദപൂര്‍വ്വം സമ്മതിക്കേണ്ടിയിരിക്കുന്നു. സന്താനലാഭത്തിനു പ്രാര്‍ത്ഥന നടത്തുന്നതു പോലും അല്ലാഹു ല്ലാത്തവരോട്! ഗര്‍ഭകാലത്ത് വഴിപാടുകള്‍ നേരുന്നതും ദൈവേതരന്‍മാരുടെ പേരല്‍! കുട്ടി ജനിച്ചാലുള്ള നേര്‍ച്ചകളും അര്‍ച്ചനകളും അന്യരുടെ ആസ്ഥാനങ്ങളില്‍! എന്നിട്ട്, ജാഹിലിയ്യാകാലത്തെ അറബികള്‍ മുശ്രിക്കുകള്‍! ഇവരോ തികഞ്ഞ മുവഹ്ഹിദുകള്‍! അവര്‍ക്ക് നരകം; ഇവര്‍ക്ക് സ്വര്‍ഗ്ഗം! അവരുടെ വഴികേടുകളെ അതിനിശിതമായി വിമര്‍ശിക്കാം; ഇവരുടെ മാര്‍ഗഭ്രംശത്തെ ചെറുതായൊന്നു ചോദ്യം ചെയ്തു പോയാല്‍ മതി, മതസഭകളില്‍ ബഹളമായി! കോളിളക്കാമായി! ഈ ദുഃഖ സത്യം കണ്ട് മഹാകവി ഹാലി തന്റെ ‘മുസദ്ദസില്‍’ ഇങ്ങനെ വിലപിക്കുന്നു:

“ഇതരന്‍മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍;

ദൈവത്തിന് പുത്രനെ സങ്കല്‍പിച്ചാല്‍ കാഫിര്‍;

അഗ്നിക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍;

നക്ഷത്രങ്ങളില്‍ ദിവ്യശക്തി ദര്‍ശിച്ചാല്‍ കാഫിര്‍;

എന്നാല്‍ വിശ്വാസികള്‍ക്ക് വിശാലമാണ് മാര്‍ഗങ്ങള്‍!

ആരെ വേണമെങ്കിലും യഥേഷ്ടം ആരാധിക്കാം!

നബിയെ വേണമെങ്കില്‍ ദൈവമായി കാണിക്കാം!

ഇമാമുകളുടെ പദവി നബിയേക്കാള്‍ ഉയര്‍ത്താം!

ജാറത്തിങ്കല്‍ പോയി വഴിപാടുകളര്‍പ്പിക്കാം!

ശുഹദാക്കളോട് പ്രാര്‍ത്ഥനകള്‍ നടത്താം!

തൌഹീദിന് ഒരു കോട്ടവും വരില്ല!

ഇസ്ലാം തകരുകയില്ല! ഈമാന്‍ തെറ്റുകയില്ല.!!

(അബുല്‍ അഅ്ലാ മൌദൂദി, തഫ്ഹീമുല്‍ ക്വുര്‍ആന്‍, രണ്ടാം വാള്യം, പേജ് 98)

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന നീചതരമാണെന്ന് സമ്മതിക്കുന്ന മൌദൂദിയുടെ മേല്‍ ഉദ്ധരണി മുജാഹിദുകളുടേതാണെങ്കില്‍ സമുദായന്തരീക്ഷം വിദ്വേഷ കലുഷിതമാക്കുന്നതും, ഇവര്‍ക്ക് അതെല്ലാം പ്രബോധനത്തിന്റെ ഭാഗവും! പൂര്‍വാപരാബദ്ധമാണ് ജമാഅത്തിന്റെ മുഖമുദ്ര. ദിനംപ്രതി അഭിപ്രായങ്ങള്‍ മാറ്റിയവതരിപ്പിക്കുന്നതില്‍ മിടുക്കരാണിവര്‍. ആദര്‍ശസ്ഥിരതയില്ലാത്ത ഇവരില്‍ നിന്ന് ഇനിയും ‘ശാഖാപരം’ മോഡലിലുള്ള സന്ദേശങ്ങള്‍ നമ്മള്‍ കാണേണ്ടി വരും. കാലത്തിനനുസരിച്ച് മാറേണ്ട ചില ആദര്‍ശങ്ങളാണല്ലോ ഇവര്‍ വഹിച്ചു പോകുന്നത്. എന്നാല്‍ അല്ലാഹു അവന്റെ ദീന്‍ യാതൊരു വൈരുദ്ധ്യവുമില്ലാതെ, മാറ്റത്തിരുത്തലുമില്ലാതെ സംരക്ഷിക്കും, ലോകാവസാനം വരെ. ആ ദീന്‍ സ്വീകരിച്ചു കൊണ്ട് അതില്‍ മരണം വരെ നിലയുറച്ചു നില്‍ക്കാന്‍ സത്യവിശ്വാസികള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകേണ്ടതിനാല്‍ ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള വ്യതിയാന കക്ഷികളെ കരുതിയിരിക്കേണ്ടതുണ്ട്. അല്ലാഹു ഇവരുടെ ഫിത്നകളില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കുമാറാകട്ടെ, ആമീന്‍.

ഇബാദത്തും അടിമത്തവും മൌദൂദികളുടെ വിഢ്ഢിത്തവും
ഒരു മുസ്ലിമിന്റെ അഞ്ചു നേരത്തെ നമസ്കാരത്തില്‍ð ഓരോ റക്അത്തിലും നിര്‍ബന്ധമായും ചൊല്ലുന്നതാണ് താഴെയുള്ള സൂക്തം:

“”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ക്വുര്‍ആന്‍ 1:5)

അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്ന ഒരു മുസ്ലിം ആ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത് എന്ത് എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, പ്രസ്തുത ഇബാദത്ത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകയാല്‍ അത് അല്ലാഹു അല്ലാത്ത മറ്റേതെങ്കിലും സൃഷ്ടികള്‍ക്ക് വക വെച്ചുകൊടുത്താല്‍ അല്ലാഹുവിന്റെ ശാപ കോപത്തിന് വിധേയമാകുന്ന ശിര്‍ക്ക് എന്ന മഹാപാതകം ചെയ്യുന്നവനാവുകയും, അതുവഴി അയാള്‍ ശാശ്വതമായി നരകത്തില്‍ അകപ്പെടാന്‍ ഇടയാവുകയും ചെയ്യും. ആയതിനാല്‍ ഇത്രമാത്രം ഗൌരവമുള്ള ഈ ഒരു പദത്തിന് അര്‍ത്ഥം കല്‍പിക്കേണ്ടത് അതീവ ഗൌരവത്തോടെയായിരിക്കണം. ആ ദൌത്യം പൂര്‍വസൂരികളായ പണ്ഡിതന്‍മാര്‍ പ്രമാണബദ്ധമായി തന്നെ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍, ആ മാര്‍ഗത്തെയെല്ലാം അട്ടിമറിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് മൌദൂദി തങ്ങളുടെ മതരാഷ്ട്ര വാദം സ്ഥാപിക്കുന്നതിനു വേണ്ടി വ്യാഖ്യാനത്തില്‍ ചില ക്രൂരതകള്‍ നടത്തി. ക്വുര്‍ആനിലെ പ്രഥമ അദ്ധ്യായം വ്യാഖ്യാനിച്ചിടത്ത് തന്നെ അക്കാര്യം നമുക്ക് കാണാന്‍ കഴിയും. അത് ഇങ്ങിനെ വായിക്കാം:

“”ഇബാദത്ത് എന്ന പദം അറബിഭാഷയില്‍ മൂന്ന് അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ത്ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. പ്രസ്തുത മൂന്നര്‍ത്ഥങ്ങളില്‍ യാതൊരര്‍ത്ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു ‘മഅ്ബൂദ് (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍) ഇല്ലതന്നെ.” (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറഃ അല്‍ ഫാതിഹ 5-ാം ആയത്തിന്റെ വ്യാഖ്യാനം)

ജമാഅത്തെ ഇസ്ലാമി മുകളില്‍ വെളിപ്പെടുത്തിയ ‘അനുസരണം+അടിമത്തം+ആരാധന=ഇബാദത്ത് എന്ന ത്രിയേകാര്‍ത്ഥ ആശയത്തിന്റെ വിവരക്കേടിന് ആഴം ഏറെയാണ്. അത് തിരിച്ചറിഞ്ഞ ഒട്ടനവധി പണ്ഡിതര്‍ ഈ നൂതനവാദത്തിനു നേരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ ഗൌരവം ഉള്ളില്‍ തട്ടിയതുകൊണ്ടാണ് ഒരു പുരുഷായുസ് മുഴുവന്‍ പ്രബോധനരംഗത്ത് നിറഞ്ഞു നിന്ന മഹാനായ ഉമര്‍ മൌലവി(റഹി), ജമാഅത്തെ ഇസ്ലാമിയുടെ വ്യതിയാനങ്ങള്‍ ലോകത്തിന് മുമ്പില്‍ ധീരതയോടെ വിളിച്ചു പറയാന്‍ വൈമനസ്യം കാണിക്കാതിരുന്നത്. മൌദൂദിയുടെ പ്രസ്തുത കണ്ടുപിടിത്തത്തെ കുറിച്ച് ഉമര്‍ മൌലവി(റഹി) പറഞ്ഞു:

“ഇസ്ലാമിലെ സര്‍വ്വ പ്രധാനമായ ‘ഇബാദത്ത് എന്ന പദത്തിന് അടിമത്തം എന്ന അര്‍ത്ഥം മുഖ്യമാക്കി അവതരിപ്പിച്ചതും അറബിഭാഷയിലുള്ള വിവരക്കേടുതന്നെ. അദ്ദേഹം എഴുതി ‘അബ്ദ് എന്നാല്‍ അടിമ എന്നര്‍ത്ഥം അപ്പോള്‍ ഇബാദത്ത് എന്നാല്‍ അടിമവേല എന്നായി. ലോകത്ത് ഒരു മനുഷ്യനും പറയാത്ത ന്യായം. അറബിഭാഷാ നിയമത്തിലുള്ള ഈ കേവല വിവരക്കേട് ‘അനുരാഗാത്മകമായ ഭ്രമം’ കൊണ്ടുമാത്രം കേരളത്തിലെ അറബി അറിയുന്ന പണ്ഡിതന്‍മാര്‍ പേറി നടന്നു! ദയനീയമായ ഗതികേട്!” (സല്‍സബീല്‍.ð1995. നവമ്പര്‍. 20, പേജ്. 9)

ഈ വിവരക്കേട് പേറി നടന്നതിന്റെ അനന്തരഫലം മുസ്ലിം കൈരളി മാത്രമല്ല, ലോകമൊട്ടുക്കുമുള്ള ജനങ്ങള്‍ അനുഭവിച്ചതാണ്. അറബിയില്‍ വേണ്ടത്ര അവഗാഹം സിദ്ധിച്ചിട്ടില്ലാത്ത മൌദൂദിയുടെ തലച്ചോര്‍ രൂപപ്പെടുത്തിയ ആശയങ്ങള്‍ ഇടം വലം നോക്കാതെ വിഴുങ്ങിക്കൊണ്ട് സയ്യിദ് ഖുതുബ് അറബ് ലോകങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതാണ് ഒട്ടുമിക്ക രാജ്യങ്ങളിലും അതിന് പ്രചാരം വര്‍ദ്ധിക്കാന്‍ കാരണമായത്. അല്ലാഹുവിന് മാത്രം സമര്‍പ്പിക്കേണ്ട ഒരു ഇബാദത്ത്, അല്ലാഹു അല്ലാത്തവര്‍ക്കായാല്‍ അത് ശിര്‍ക്കായി പരിഗണിക്കും. അപ്പോള്‍ അടിമത്തം അല്ലാഹു അല്ലാത്തവര്‍ക്കായാല്‍, ഇബാദത്തിന് അടിമത്തം എന്ന അര്‍ത്ഥം ഉള്ളതിനാല്‍ പ്രസ്തുത നടപടി ശിര്‍ക്കായി തീരുമത്രെ. അങ്ങിനെ ലോകമെമ്പാടുമുള്ള പാവപ്പെട്ട മുസ്ലിം ഹൃദയങ്ങളിലേക്ക് ഈ വിവരക്കേട് സന്നിവേശിപ്പിക്കാന്‍ ഇവര്‍ ആകുവോളം ശ്രമിച്ചു. അതിന്റെ ഒരു സാമ്പിള്‍ കേട്ടോളൂ:

“ഈ ദീന്‍ അറബികളുടെ മാത്രം മോചനമല്ല പ്രഖ്യാപനം ചെയ്യുന്നത്. അത് അവര്‍ക്ക് പ്രത്യേകമായുള്ള സന്ദേശവുമല്ല. അതിലെ വിഷയം‘മനുഷ്യനാണ്. മനുഷ്യവര്‍ഗ്ഗം! ഇസ്ലാമിന്റെ രംഗവേദി ഭൂമിയാണ്. മുഴുവന്‍ ഭൂമിയും! അല്ലാഹു അറബികളുടെ മാത്രം രക്ഷിതാവല്ല. ഇസ്ലാമില്‍ വിശ്വസിച്ചവരുടെ മാത്രവുമല്ല. മറിച്ച് മുഴുവന്‍ ലോകരുടെയും നാഥനാണ്. അതിനാല്‍ അവരെയെല്ലാം തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചുകൊണ്ടു പോവാനും അവന്റേതല്ലാത്ത അടിമത്തത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുമാണ് ഈ ദീന്‍ ആഗ്രഹിക്കുന്നത്. ഇസ്ലാമിക വീക്ഷണത്തില്‍ ഏറ്റവും വലിയ അടിമത്തം മനുഷ്യര്‍ തങ്ങളെ പോലുള്ളവര്‍ നിര്‍മ്മിച്ച നിയമവ്യവസ്ഥകള്‍ക്ക് വിധേയമാകലാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്ത ഇബാദത്താണ് നിയമക്രമങ്ങള്‍ക്ക് വിധേയമാകല്‍. ഈ രംഗത്ത് ദൈവേതര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ ഇസ്ലാമില്‍ðനിന്ന് പുറത്തുപോകുന്നതാണ്. തങ്ങള്‍ മുസ്ലിംകളാണെന്ന് എത്ര തന്നെ വാദിച്ചാലും ശരി!” (സയ്യിദ് ഖുതുബ്, ജിഹാദ്, പേജ്. 75)

ഇബാദത്തിന് അടിമത്തം എന്ന അര്‍ത്ഥം കല്‍പിച്ചതിന്റെ അപകടമാണ് നമ്മള്‍ മുകളില്‍ വായിച്ചത്. നബി(സ്വ) നമുക്ക് പഠിപ്പിച്ചു തരാത്ത അധ്യാപനമാണ് ഇത്. ഇസ്ലാം സ്വീകരിച്ചതിനു ശേഷവും തന്റെ നാട്ടില്‍ നിലനിന്നിരുന്ന‘ഭരണം തുടരുകയും അതേ അവസ്ഥയില്‍ðതന്നെ മരണം വരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു നജ്ജാശി. അദ്ദേഹത്തിനുവേണ്ടി നബി(സ്വ)യും അദ്ദേഹത്തിന്റെ അനുചരന്‍മാരും മയ്യിത്ത് നമസ്കാരം വരെ നിര്‍വഹിച്ചത് പ്രസിദ്ധമാണ്. ഇസ്ലാമികേതര നിയമക്രമങ്ങള്‍ക്ക് വിധേയമാകല്‍ð ദീനില്‍ നിന്നും പുറത്തുപോകുന്ന ഒരു സംഗതിയാണ് എന്ന് അല്ലാഹുവിന്റെ നബി(സ്വ) പഠിപ്പിച്ചതല്ല എന്നത് ഈ സംഭവം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ മതത്തില്‍ പുതുതായി നിയമനിര്‍മ്മാണം നടത്തുന്നത് ഇവര്‍ തന്നെയാണ് എന്നത് ഇനി എന്നാണ് മൌദൂദികള്‍ തിരിച്ചറിയുക!

വാസ്തവത്തില്‍,‘ഭാഷാപരമായി പരിശോധിച്ചാല്‍ ഇബാദത്തിന് അടിമത്തം എന്ന് അര്‍ത്ഥം കൊടുക്കുന്നത് ഹിമാലയന്‍ മണ്ടത്തരമാണ്. അതിനെകുറിച്ച് ആധികാരികമായി ഉമര്‍ മൌലവി(റഹി) വിശദീകരിക്കുന്നത് കാണുക:

“മാന്യ വായനക്കാരേ, മൌദൂദി സാഹിബ് പറയുന്നത് ശരിയല്ല. ഇബാദത്തിന് അടിമവൃത്തി എന്നര്‍ത്ഥമില്ല. അടിമവേല ചെയ്യുന്നത് അടിമകളായ സഹാബികളോട് നബി(സ്വ) വിരോധിച്ചില്ല. അടിമവേല ചെയ്യിക്കുന്നത് യജമാനനമാരോടും വിരോധിച്ചില്ല. എന്നു മാത്രമല്ല നബി(സ്വ)ക്ക് അടിമകളുണ്ടായിരുന്നു, അവരെക്കൊണ്ട് നബി അടിമവേല ചെയ്യിച്ചിരുന്നു. മൌദൂദി സാഹിബ് പറയും പ്രകാരം ഇബാദത്തിന് അടിമവേല എന്നര്‍ത്ഥമുണ്ടായിരിക്കുകയും അത് ഇവിടെ ഉദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ഇതൊക്കെ ഒരിക്കലും സംഭവിക്കുകയില്ലാ യിരുന്നു. അടിമവൃത്തി ആര്‍ക്കുവേണ്ടി ചെയ്യപ്പെടുന്നുവോ ആ യജമാനനെ മഅ്ബൂദ് എന്നാണ് മൌദൂദി സാഹിബ് വിളിക്കുന്നത്. അറബികള്‍ യജമാനനെ സംബന്ധിച്ച്‘മഅ്ബൂദ് എന്നു പറഞ്ഞിട്ടില്ല. സയ്യിദ് എന്നും റബ്ബ് എന്നുമാണ് പറഞ്ഞത്. അടിമ യജമാനനോടു കാണിക്കുന്ന അടിമവൃത്തിക്ക് ഇബാദത്ത് എന്നു മൌദൂദി സാഹിബ് പറയുന്നു. അറബികള്‍ അങ്ങിനെ പറഞ്ഞിട്ടില്ല.‘ഉബൂദിയ്യത്ത് എന്നേ പറഞ്ഞിട്ടുള്ളൂ.‘ഉബൂദിയ്യത്തിന് അടിമവേല എന്നര്‍ത്ഥം.‘ഉബൂദിയ്യത്തിന്റെ ഫിഅ്ല്‘അബുദയാണ്. അടിമയായി എന്നാണ് അതിന്റെ അര്‍ത്ഥം. ഇബാദത്തിന്റെ ഫിഅ്ല് ‘അബദ’ അതിന്റെ അര്‍ത്ഥം ആരാധിച്ചു എന്നുമാണ്. എന്നാല്‍‘അബദയുടെ മസ്ദറായും‘ഉബൂദിയ്യത്ത് വന്നിട്ടുണ്ട്. അപ്പോള്‍ ഉബൂദിയ്യത്തിന് ആരാധന എന്നും അടിമത്തം എന്നും രണ്ടര്‍ത്ഥം പറയാം. ഇബാദത്തിന് ആരാധന എന്നു മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. ഇതാണ് അറബി അറിയുന്ന പണ്ഡിതന്‍മാര്‍ പറഞ്ഞത്.‘അബദയുടെ മസ്ദറായി‘ഇബാദത്ത് എന്നും,‘ഉബൂദിയ്യത്ത് എന്നും കണ്ടപ്പോള്‍ ഉബൂദിയ്യത്തിന്റെ അടിമവേല എന്ന അര്‍ത്ഥം ഇബാദത്തിനും കണക്കു കൂട്ടുകയാണ് മൌദൂദികള്‍ ചെയ്തത്. ഇതാണ് പിഴവിന്റെ മര്‍മ്മം. വാസ്തവത്തില്‍ ഇബാദത്തിന്റെ ആരാധന എന്ന അര്‍ത്ഥം ഉബൂദിയ്യത്തിനും കണക്കു കൂട്ടുകയാണ് ഇവിടെ വേണ്ടത്. മൌദൂദികള്‍ക്ക് വിഷയം കിഴക്കാന്തൂക്കായിപ്പോയി. ഇബാദത്ത്‘അബ്ദില്‍ðനിന്നുത്ഭവിച്ചതാണെന്ന് മൌദൂദി സാഹിബ് പറഞ്ഞത് അറബി ഭാഷയിലുള്ള അജ്ഞത നിമിത്തമാണ്. മറ്റു പദങ്ങളുടെ ഉത്ഭവത്തിനു അടിസ്ഥാനമായ മൂല പദമല്ലñ അബ്ദ്. അടിമയായി എന്നര്‍ത്ഥമുള്ള‘അബുദ എന്ന ഫിഅ്ലില്‍ð നിന്നുള്ള ‡റ്റൂ„ക്കžല ‡ത്തക്കഡ യാണ് അബ്ദ്…… മൌദൂദി സാഹിബ് പറയും പ്രകാരം നിനക്ക് മാത്രമേ ഞങ്ങള്‍ അടിമവേല ചെയ്യുകയുള്ളൂ എന്നു ഈ വാക്കിന് അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ അടിമകളായ സഹാബികള്‍ക്കും മറ്റു മുഅ്മിനുകള്‍ക്കും ഈ ആയത്തോതാന്‍ നിവൃത്തിയില്ലെന്നും ഓതിയതു കേവലം വ്യാജമായിട്ടാണെന്നും വരും. എന്നു മാത്രമല്ല അടിമവേല എന്നുവെച്ചാല്‍ എന്ത്? യജമാനന്റെ വസ്ത്രം അലക്കികൊടുക്കുക, വീടും പരിസരവും വൃത്തിയാക്കുക, കുളിക്കാന്‍ വെള്ളവും അതുപോലെ ഭക്ഷണവും, കിടക്ക തലയിണ മുതലായതും തയ്യാറാക്കിക്കൊടുക്കുക ഇതൊക്കെയാണ് അടിമവേല. അതിപരിശുദ്ധനായ അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഈ പദം ഉപയോഗിക്കാന്‍ തന്നെ പാടില്ല. ഇത്ര ചീത്തയായ വിവരക്കേട് ഈ ബുദ്ധിയുള്ളവരില്‍ðനിന്ന് വന്നത് അത്ഭുതമാകുന്നു. അടിമവൃത്തി എന്നു പറയുമ്പോള്‍ യജമാനന്റെ ആവശ്യം മുഴച്ചുവരുന്നുണ്ട്. എന്നാല്‍ð ഇബാദത്തില്‍ അതില്ല. ഇവരെല്ലാം കൂടി ‘ഇയ്യാക്കനഅ്ബുദു’ എന്ന വചനം കൊണ്ട് എന്തൊക്കെയാണീ കാട്ടിക്കൂട്ടിയത്!” (ഉമര്‍ മൌലവി(റഹി), സല്‍സബീല്‍. 1973. ഡിസംബര്‍. 20. പേജ്. 6-8)

അല്ലാഹുവിന്റെ ഗ്രന്ഥത്തെ വിശദീകരിക്കുമ്പോള്‍ ഗൌരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട സംഗതിയാണ് വളരെ നിസ്സാരമായിക്കൊണ്ട് ഏതാനും ലക്ഷ്യങ്ങളോടെ മൌദൂദികള്‍ പഠിതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. അറബി വിജ്ഞാനത്തിന് പുറമെ ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവിന് വ്യാകരണം, അലങ്കാരം, സാഹിത്യം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളില്‍ വ്യുല്‍പത്തി വേണമെന്നത് അറിയപ്പെട്ട കാര്യമാണ്. അതിന്റെയൊന്നും ഏഴയലത്ത് എത്താന്‍ കഴിയാത്ത ഒരു വ്യക്തി കേവലം നിഘണ്ടുകള്‍ ആധാരമാക്കി ക്വുര്‍ആന്‍ വിശദീകരിക്കാന്‍ ശ്രമിച്ചതിന്റെ അപകടമാണ് ഇബാദത്തിന് അടിമത്തം എന്ന അര്‍ത്ഥം നല്‍കിയ വിഢ്ഢിത്തം.

അല്ലാഹുവിന്റെ ഗ്രന്ഥത്തെ വളച്ചും തിരിച്ചും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണതയുണ്ടാകുന്നത് ചില താത്പര്യങ്ങള്‍ മുമ്പില്‍ ഉള്ളതു കൊണ്ടാണ്. അതില്ലാത്തവരെ സംബന്ധിച്ചിടത്തോളം നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ ഹൃദയമായിട്ടായിരിക്കും ക്വുര്‍ആനിനെ സമീപിക്കുക. അല്ലാഹു ക്വുര്‍ആനിലൂടെ പ്രസ്താവിക്കുന്നതെന്തോ, അത് സ്വന്തം ഇഷ്ടത്തിനോ താല്‍പര്യത്തിനോ നിലനില്‍പിനോ നിരക്കാത്തതായാലും അത് മുഴുവന്‍ സ്വീകരിക്കുവാന്‍ അങ്ങനെയുള്ളവര്‍ തയ്യാറാകും. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അമാനി മൌലവി(റഹി) നല്‍കിയ വ്യാഖ്യാനം ഈ രൂപത്തിലുള്ള ഒന്നാണ്. അത് താഴെ:

“ഖുര്‍ആന്റെ വാക്കര്‍ത്ഥങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ് ഇമാം റാഗിബ്(റ)ന്റെ ‘അല്‍ മുഫ്റദാത്ത്. അതില്‍ അദ്ദേഹം പറയുന്നു. “ഉബൂദിയ്യത്ത് -അടിമത്വം- എന്നാല്‍ താഴ്മ പ്രകടിപ്പിക്കലാണ്. ‘ഇബാദത്ത്’ അതിനേക്കാള്‍ ശക്തിയേറിയതാണ്. കാരണം, അത് അങ്ങേഅറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേഅറ്റം അനുഗ്രഹം ചെയ്യുവാന്‍ കഴിവുള്ളവനല്ലാതെ അതിന് അവകാശമില്ല. അത് അല്ലാഹുവാണ് താനും. അത്കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ പറഞ്ഞിരിക്കുന്നതും.” ഇതില്‍ðനിന്ന് ഇബാദത്തും,‘ഉബൂദിയ്യത്തും’തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായതു, ഉബൂദിയ്യത്തിനേക്കാള്‍ പ്രത്യേകമായതും, ഉബൂദിയ്യത്തിനേക്കാള്‍ ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല ‘അബദ’ എന്ന ക്രിയക്കു മാത്രമേ‘ഇബാദത്ത് എന്ന ധാതുരൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ ‘അബുദ, അബദ’ (മദ്ധ്യത്തിലെ അക്ഷരത്തിന് ‘അ’കാരമായും ‘ഉ’കാരമായും) എന്നീ രണ്ട് ക്രിയാ രൂപങ്ങളുടെയും ധാതുരൂപമായി വരികയും ചെയ്യും. ‘അബദ’ യുടെ ധാതുവാകുമ്പോള്‍ അതിനും‘ഇബാദത്തിന്റെ അര്‍ത്ഥം തന്നെയായിരിക്കും. അപ്പോള്‍ അത് സകര്‍മ്മക രൂപത്തിലുള്ളതും ആയിരിക്കും. ‘അബുദ’ യുടേതാകുമ്പോള്‍ അടിമത്വം എന്നുമായിരിക്കും അര്‍ത്ഥം. ഇപ്പോള്‍ ആ ക്രിയ അകര്‍മ്മക ക്രിയയും ആയിരിക്കും. ചുരിക്കിപ്പറഞ്ഞാല്‍,‘അബദ’എന്ന ക്രിയയും അതില്‍ðനിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു.‘അബുദ എന്ന ക്രിയയും അതില്‍ðനിന്നുള്ള പദങ്ങളും അടിമത്വം -അഥവാ അടിമയായിരിക്കല്‍- എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു.‘ഉബൂദിയ്യത്ത് ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവായി വരുന്നത് കൊണ്ട്‘ആരാധന എന്നും‘അടിമത്വം എന്നുമുള്ള അര്‍ത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിന് ഭാഷാര്‍ത്ഥങ്ങള്‍ പറയുമ്പോള്‍,‘അടിമത്വം, അടിമവേല, അടിമവൃത്തി എന്നുമൊക്കെ അര്‍ത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തില്‍ ഉബൂദിയത്തിന് അങ്ങിനെ ഭാഷയിലും അര്‍ത്ഥമില്ല.” (അമാനി മൌലവിയുടെ തഫ്സീര്‍, സൂറഃ ഫാത്വിഹയുടെ വ്യാഖ്യാനം)

ഇബാദത്തിന് അടിമത്തം എന്ന അര്‍ത്ഥം ഇല്ല എന്ന് മുകളിലെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. മുവഹ്ഹിദുകളായ ഒരു കൂട്ടം ആളുകളെ കാഫിറും മുശ്രിക്കുമായി മുദ്ര കുത്താനാണ് അറബി‘ഭാഷയിലെ അജ്ഞത മൌദൂദികളെ ധൃഷ്ടരാക്കിയത്. ‘മനുഷ്യരിലാര്‍ക്കും തന്നെ ഇഷ്ടാനുസരണം ജനങ്ങളുടെ മേല്‍ ആജ്ഞാനിരോധനങ്ങള്‍ നടത്തുന്ന രാജാവോ അധിപതിയോ ആകാവതല്ല. അത്യുന്നതനായ അധിപതിയില്‍ðനിന്നുള്ള അനുവാദമില്ലാതെ വിധിനിഷേധങ്ങള്‍ നിര്‍വ്വഹിക്കുന്നത് അല്ലാഹുവിന്റെ ഭൂമിയില്‍ അഹന്ത നടിക്കലും അവന്റെ ആജ്ഞ ധിക്കരിക്കലും ദിവ്യത്വം ചമയാന്‍ ശ്രമിക്കലുമാണ്. ഇത്തരം പൈശാചികശക്തികളെ തങ്ങളുടെ രാജാക്കളും ഭരണാധികാരികളുമായി തൃപ്തിപ്പെടുന്നവര്‍ അവരെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ മുഴുവന്‍ കുഴപ്പങ്ങളുടേയും പ്രഭവസ്ഥാനം അതാണ്. തിന്‍മയുടേയും അതിക്രമത്തിന്റെയും സ്രോതസ്സും അതുതന്നെ എന്ന് സയ്യിദ് മൌദൂദിയെക്കൊണ്ട് പറയിപ്പിച്ചതും (സയ്യിദ് മൌദൂദി, ജിഹാദ്, പേജ് 15) അതേ അജ്ഞത തന്നെ. ഏതെങ്കിലും വിധത്തില്‍ മനുഷ്യന് നിയമനിര്‍മ്മാണാവകാശവും ഭരണാധികാരവും നല്‍കുന്ന ഏത് വ്യവസ്ഥിതിയിലും മനുഷ്യര്‍ അടിമകളുടെ അടിമത്വത്തിലായിരിക്കും എന്നും ഇതവസാനിപ്പിച്ച് അവരെ അല്ലാഹുവിന്റെ മാത്രം അടിമത്വത്തിലേക്ക് നയിക്കുന്ന ഏകവ്യവസ്ഥ ഇസ്ലാം മാത്രമാണ് എന്ന് ഈ ഒരു വിഭാഗത്തെ കൊണ്ട് വിളിച്ചു പറയാന്‍ (സയ്യിദ് ഖുതുബ്, ഇസ്ലാം: സവിശേഷതകള്‍, പേജ് 284, വിവര്‍ത്തനം: ശൈഖ് മുഹമ്മദ് കാരക്കുന്ന)് പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. മനുഷ്യനെ ദൈവേതരരുടെ അടിമകളാക്കുന്നóമുഴുവന്‍ രാഷ്ട്രീയശക്തികളേയും നേരിടേണ്ടത് അനിവാര്യമായതിനാല്‍ അല്ലാഹുവിന്റേതല്ലാത്ത നിയമവ്യവസ്ഥ നടപ്പാക്കുന്നവരേയും സത്യപ്രബോധനം കേള്‍ക്കാനും ആദര്‍ശം അംഗീകരിക്കാനും ആളുകളെ അനുവദിക്കാത്തവരേയും പാഠം പഠിപ്പിക്കേണ്ടത് അനുപേക്ഷണീയമാണ് എന്നു കൂടെ ഇതോടൊപ്പം ഇവര്‍ ചേര്‍ത്തു പറഞ്ഞതും (സയ്യിദ് ഖുതുബ്, ജിഹാദ്, പേജ് 76) അതുകൊണ്ടുതന്നെ. ഇപ്രകാരം പാഠം പഠിപ്പിക്കാന്‍ ഇവര്‍ ഇറങ്ങിയതിന്റെ ഫലമോ, കുളിക്കാതെ ഈറന്‍ ചുമക്കേണ്ടി വന്നതു പോലെയുള്ള അവസ്ഥ മുസ്ലിം സമുദായത്തിന് മൊത്തത്തില്‍ അനുവിക്കേണ്ടി വന്നു. അത്രമാത്രം വര്‍ഗ്ഗീയതയും തീവ്രവാദവും മുഴച്ചു നില്‍ക്കുന്നതായിരുന്നു ഇബാദത്തിനു മേല്‍ ഇവര്‍ നടത്തിയ ദുര്‍വ്യാഖ്യാനത്തിന്റെ ഫലം!

മൌദൂദിക്ക് ഇബാദത്തിനുമേല്‍ പറ്റിയ അബദ്ധം തുറന്നു സമ്മതിക്കാന്‍ എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധി രാക്ഷസന്‍മാര്‍ തയ്യാറല്ല. പകരം, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി), ശൈഖ് മുഹമ്മദ് അബ്ദുല്‍ വഹാബ്(റഹി) എന്നിങ്ങനെയുള്ള അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതരിലേക്ക് മൌദൂദിയുടെ ക്രൂരവിനോദം ചേര്‍ത്തു പറയാന്‍ ധൈര്യം കാണിക്കുകയാണ് മൌദൂദികളുടെ പതിവ്. മൌദൂദികളുടെ ഈ ധാര്‍ഷ്ട്യത്തിനും ഇസ്വ്ലാഹീ പണ്ഡിതര്‍ വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ഉമര്‍ മൌലവി(റഹി)യുടെ താഴെയുള്ള വരികള്‍ അതിന് സാക്ഷ്യമാണ്:

“ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ മുശ്രിക്കായിത്തീരും എന്ന് നബി(സ്വ) പറഞ്ഞിട്ടില്ല. നബി(സ്വ) അടിമത്തം അനുവദിച്ചു. ഇബാദത്തിനു അടിമത്തം എന്നര്‍ത്ഥമുണ്ടായിരുന്നുവെങ്കില്‍ ഇത് അനുവദിക്കുമായിരുന്നില്ല. നബിക്ക് അടിമകള്‍ ഉണ്ടായിരുന്നു. അടിമസ്ത്രീയില്‍ നിന്നും നബി(സ്വ)ക്ക് കുട്ടി ജനിച്ചു. സ്വഹാബികളില്‍ പലര്‍ക്കും അടിമകളുണ്ടായിരുന്നു. പല സ്വഹാബികളും മറ്റുള്ളവരുടെ അടിമകളായിരുന്നു. തെളിഞ്ഞു കിടക്കുന്ന ചരിത്ര സത്യമാണിത്. ഈ ചരിത്ര വസ്തുതകള്‍ക്കും പ്രവാചകചര്യക്കും എതിരായി ഇബ്നു തൈമിയ്യ(റഹി)യുടെ പേരില്‍ ചുമത്തിപ്പറയുന്ന ഈ വാര്‍ത്ത പച്ച നുണയാകാനേ നിവൃത്തിയുള്ളൂ. കൈക്രിയകള്‍ ഗ്രന്ഥങ്ങളിലും ചരിത്രത്തിലും ധാരാളം നടന്നിട്ടുണ്ട്. നബി(സ്വ)യുടെ പേരില്‍ തന്നെ എത്രയെത്ര കള്ള ഹദീസുകള്‍ ഉണ്ടായി. ജമാഅത്ത് നേതാവുപോലും കള്ള ഹദീസ് ഉണ്ടാക്കിയല്ലോ? അതിനാല്‍ അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ മുശ്രിക്കാകും എന്നóവാദം അനിസ്ലാമികമാണ്.” (ഉമര്‍ മൌലവി (റഹി), സല്‍സബീല്‍. 1993. ജൂണ്‍. 20. പേജ്. 39-40)

സലഫി പണ്ഡിതന്‍മാരുടെ കൃതികളില്‍ ഉബൂദിയ്യത്ത് എന്ന പദം കണ്ടിടത്തൊക്കെ നേര്‍ക്കുനേരെ ഇബാദത്ത് എന്ന് അര്‍ത്ഥം കൊടുത്തതു കൊണ്ട് സംഭവിച്ച ദുരന്തമാണ് മൌദൂദികള്‍ക്ക് വിനയായത്. ഈ വങ്കത്തം ന്യായീകരിക്കാന്‍ മുജാഹിദ് പ്രസ്ഥാനം പുറത്തിറക്കിയ ക്വുര്‍ആനിന്റെ തഫ്സീറിലും മൌദൂദികള്‍ ഗവേഷണം നടത്തുന്നുണ്ട്. സൂറഃ നിസാഅ്: 172-ാം സൂക്തത്തിനു നല്‍കിയ വ്യാഖ്യാനമാണ് പ്രസ്തുത ഭാഗം. ആയത്ത് ഇങ്ങിനെ:

“”അല്ലാഹുവിനു അടിമയായിരിക്കുവാന്‍ (ഈസാ)‘മസീഹു’വൈമനസ്യം കാണിക്കുകയേ ചെയ്കയില്ല; (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരായ മലക്കുകളും (ചെയ്ക) ഇല്ല. അവനെ ആരാധിക്കുന്നതിനെപ്പറ്റി ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം കാണിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടിയേക്കുന്നതാണ്.””

പ്രസ്തുത ആയത്ത് അമാനി മൌലവി(റഹി) വിശദീകരിച്ചത് ഇപ്രകാരമാണ്:

“”ഈസാ(അ)നെ റബ്ബും ഇലാഹും (രക്ഷാകര്‍ത്താവും ആരാധ്യദൈവവും) ആക്കി വെക്കുകയാണന്നോ ക്രിസ്ത്യാനികള്‍ ചെയ്യുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തം നിലപാട് എന്താണ്? അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ ഒട്ടും അപമാനമോ, വൈമനസ്യമോ, അഹംഭാവമോ ഒരു കാലത്തും ബാധിക്കാത്ത ആളാണദ്ദേഹം. അദ്ദേഹമെന്നു മാത്രമല്ല, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച പരിശുദ്ധരായ മലക്കുകളുടെ സ്ഥിതിയും അങ്ങിനെത്തന്നെ. എനി ഈസാ നബിയും മലക്കുകളും എന്നല്ല, ആര്‍ തന്നെയും അല്ലാഹുവിന്റെ അടിയാന്‍മാരായിക്കൊണ്ട് അവനെ ആരാധിക്കുവാന്‍ വൈമനസ്യം കാണിക്കുകയോ, ഗര്‍വ്വു നടിക്കുകയോ ചെയ്യുന്നóപക്ഷം അല്ലാഹു അവരെ വെറുതെ വിടുമെന്നു കരുതേണ്ട. ഒന്നൊഴിയാതെ അവരെ മുഴുവനും അവന്‍ തന്റെ മുമ്പില്‍ ഹാജരാക്കി നടപടി എടുക്കുക തന്നെ ചെയ്യും. ആ നടപടി എന്തായിരിക്കുമെന്നു അടുത്ത വചനത്തില്‍ വിവരിക്കുന്നുമുണ്ട്. അല്ലാഹുവിന്റെ അടിമ ആയിരിക്കുന്നതിനെ സാക്ഷാല്‍കൃതമാക്കുന്നതു അവനു ആരാധന ചെയ്യുന്നതു മൂലമാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. ഉടമസ്ഥത കൊണ്ടുള്ള അടിമ എന്നും, ആരാധന കൊണ്ടുള്ള അടിമ-അഥവാ അടിയാന്‍- എന്നും രണ്ടു തരം അടിമകള്‍ ഉണ്ടെന്നും, ഒന്നാമത്തേതിന്റെ ബഹുവചനം ~ശ്ള„ഥ എന്നും രണ്ടാമത്തേതിന്റെ ബഹുവചനം ഛƒ„ഥ എന്നുമാണെന്നും ഇമാം റാഗിബ്(റ) പ്രസ്താവിച്ചതു നാം മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.” (സൂറത്തു നിസാഅ്:172. അമാനി മൌലവി തഫ്സീര്‍ വ്യാഖ്യാനം)

അടിമ എന്ന പദവും ആരാധന എന്ന പദവും അമാനി മൌലവി(റഹി) വിശദീകരിച്ചതില്‍ ഒരുമിച്ചു കണ്ടപ്പോള്‍, മുജാഹിദുകളും ഇബാദത്തിന് അടിമത്തം എന്ന അര്‍ത്ഥം സമ്മതിക്കുന്നവരാണെന്ന് ഗവേഷണം ചെയ്ത മൌദൂദികളുടെ ബുദ്ധി അപാരം തന്നെ! ഇതാണ് ഇവര്‍ക്ക് അറബി ഭാഷയുമായുള്ള ബന്ധം!! ലൌകികവും അലൌകികവുമായ അടിമത്തത്തെ കുറിച്ചുള്ള വ്യത്യാസം തിരിയാതെ പോയാലും മൌദൂദികള്‍ക്ക് പറ്റിയ അബദ്ധം സംഭവിക്കാന്‍ ഇടയുണ്ട്. അറബിയില്‍ അവഗാഹമുള്ള ഇസ്വ്ലാഹി പണ്ഡിതര്‍ കൃത്യവും വ്യക്തവുമായി മൌദൂദികളെ ആവര്‍ത്തിച്ച് ഇക്കാര്യം ഉണര്‍ത്തിയിട്ടുള്ളതാണ്. അതിന്റെ ഒരു ഉദാഹരണം നമുക്ക് ഇതോടൊപ്പം ഒന്ന് വായിക്കാം:

“അബ്ദ്(അടിമ) എന്ന പദം അറബിഭാഷയില്‍ അലൌകികമായ ദാസ്യം സ്വീകരിച്ചവനും ലൌകികമായ ദാസ്യവേല ചെയ്യുന്നവനും ഒരു പോലെ പ്രയോഗിക്കാറുള്ളതാണ്. മഹാന്‍മാരായ പണ്ഡിതന്‍മാര്‍ ഇബാദത്തിനെപ്പറിയുള്ള ചര്‍ച്ചക്കിടയില്‍ പ്രയോഗിച്ചിയ്യുള്ള ഉബൂദിയ്യത്ത് എന്ന പദം ആരാധനാഭാവത്തോടെയുള്ള അലൌകികാടിമത്തത്തെയാണ് കുറിക്കുന്നത്. ലൌകികമായ അടിമവൃത്തിയെ അല്ല. ലൌകികമായ അടിമത്തത്തിന് അറബിയില്‍‘രിഖ്ഖ് എന്ന  പദമാണ് പ്രയോഗിക്കുക. അബ്ദുശ്ശംസ്(സൂര്യദാസന്‍) എന്ന പേര് ആരാധനാഭാവമുള്ള അലൌകികാടിമത്തത്തെ കുറിക്കുന്നു. അല്ലാഹുവല്ലാത്ത ആരുടെയെങ്കിലും അടിമത്തം ഈ അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നവന്‍ ബഹുദൈവാരാധകനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍‘അബ്ദു ഉമയ്യഃ(ഉമയ്യയുടെ അടിമ) എന്ന വാക്ക് ലൌകികമായ അടിമത്തത്തെയാണ് കുറിക്കുന്നത്. ഉമയ്യഃ എന്ന മനുഷ്യന് ലൌകികമായി അടിമപ്പെട്ടവന്‍ എന്ന് അര്‍ത്ഥം. പ്രസ്തുത അടിമ അല്ലാഹുവിന്റെ വിധിവിലക്കുകളെ അതിലംഘിക്കാത്തവിധം ഉമയ്യഃ എന്ന യജമാനന് സേവനമര്‍പ്പിക്കുന്നത് അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തിന് എതിരാകുന്ന പ്രശ്നമില്ല. സയ്യിദ് മൌദൂദിക്ക് മുമ്പ് ഈ കാര്യത്തില്‍ ആര്‍ക്കും ഒരു വസ്വാസും ഉണ്ടായിട്ടില്ല. രാഷ്ട്രീയാവശ്യത്തിനു വേണ്ടി ഇബാദത്തിനെ ഭൌതികവത്കരിച്ച സയ്യിദ് മൌദൂദിക്കോ ശിഷ്യന്‍മാര്‍ക്കോ ഈ വസ്വാസില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയുമില്ല. ഗൈബി(അഭൌതിക സത്യങ്ങളി)ലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമാണ് ഇസ്ലാമിലെ ‘ഇബാദത്ത്. അതിനെ സൈനിക പരിശീലനമായും രാഷ്ട്രീയ വിജയത്തിനുള്ള ഉപാധിയായും കാണാതെ അല്ലാഹുവിന്റെ അഭൌതികമായ അനുഗ്രഹം ലഭിക്കുന്നതിനുള്ള മാര്‍ഗമായി വീക്ഷിക്കുന്നവര്‍ക്കേ ഇബാദത്തെന്തെന്നും ശിര്‍ക്കെന്തെന്നും മനസ്സിലാവുകയുള്ളൂ.” (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്. ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം, പേജ് 127)

ഇബാദത്തിന് അടിമത്തവുമായുള്ള ബന്ധവും മൌദൂദികളുടെ വിഢ്ഢിത്തരങ്ങളും ഇതിനകം വായനക്കാര്‍ക്ക് ബോധ്യപ്പെട്ടുകാണും. മുളച്ചു വരുമ്പോള്‍ത്തന്നെ ഒരു ചെടിയുടെ കരുത്ത് മനസ്സിലാക്കി അതിനനുസൃതമായി നട്ടുവളര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്യാറുണ്ട്. അതുപോലെ, ജമാഅത്തെ ഇസ്ലാമി ലോകത്ത് ഇബാദത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്ത് വന്നപ്പോള്‍ അതിന്റെ ആശയത്തിനെ പ്രമാണവുമായി തട്ടിച്ചു നോക്കുമ്പോള്‍ വേണ്ടത്ര കരുത്ത് ദര്‍ശിക്കാന്‍ ഇസ്വ്ലാഹി പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആയതിനാല്‍ðതന്നെóഅതിന്റെ തുടക്കം മുതലേ ഈയൊരു വിഭാഗത്തില്‍ðനിന്ന് സമുദായത്തിനോ രാജ്യത്തിനോ നല്ല വിളവ് പ്രതീക്ഷിക്കുന്നത് അബദ്ധമാണ് എന്ന് മുജാഹിദുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഉമര്‍ മൌലവി(റഹി)യെ പോലെയുള്ള ആദര്‍ശ സ്നേഹികള്‍ സധൈര്യം ഇവരുടെ വ്യതിയാനങ്ങള്‍ ലോകത്തിന് മുമ്പില്‍ അക്കമിട്ടു നിരത്തി. അല്‍ഹംദുലില്ലാഹ്! അതിന്റെ ഫലം നാമെല്ലാവരും ഇന്ന് അനുഭവിക്കുന്നു. നാഥാ, അവരുടെയെല്ലാം പ്രയത്നങ്ങള്‍ നീ സത്കര്‍മ്മമായി സ്വീകരിക്കേണമേ!… ഞങ്ങളെയും അവരെയുമെല്ലാം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ സച്ചരിതരായ നിന്റെ ദാസന്‍മാരുടെ കൂടെ ഒരുമിച്ചു കൂട്ടേണമേ, ആമീന്‍.

മാവേലിയുടെ വരവും, മൌദൂദികളുടെ വര്‍ത്തമാനവും
അല്ലാഹു പറയുന്നു:

“മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മòചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (ക്വുര്‍ആന്‍. 60:8)

ഇന്ത്യയെപോലെയുള്ള ഒരു മതേതര രാജ്യത്ത് താമസിക്കുന്നóസത്യവിശ്വാസികള്‍ക്ക് കൃത്യമായി ദിശാബോധം നല്‍കുന്നóസൂക്തമാണ് മേല്‍ കാണിച്ചത്. ഇസ്ലാം സ്വീകരിക്കാത്ത അവിശ്വാസികളായ ആളുകള്‍ മതകാര്യങ്ങളില്‍മുസ്ലിംകളെ ഉപദ്രവിക്കാതിരിക്കുകയും, അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം അവരോട് നന്മയില്‍  വര്‍ത്തിക്കേണ്ടവരാണ് വിശ്വാസികള്‍. അതുമാത്രം പോരാ, അമുസ്ലിംകളായ അത്തരം ആളുകളോട് ഏറ്റവും ഉത്തമമായ രീതിയിലും നീതിയിലും വര്‍ത്തിക്കേണ്ടത് മേല്‍ സൂക്തത്തിന്റെ താല്‍പര്യത്തില്‍ പെട്ടതാണ്.

മനുഷ്യന്റെ ഇഹപര ജീവിതത്തിന്റെ വിജയത്തിലേക്ക് വെളിച്ചം നല്‍കുന്ന, നീതിയിലും നന്മയിലും മാത്രം അധിഷ്ഠിതമായ കാര്യങ്ങളാണ് ഇസ്ലാമില്‍ കാണാന്‍ കഴിയുക. അതിനാല്‍ തന്നെ, അതിന്റെ നേരെ വിപരീതമായ തിന്‍മകള്‍ പ്രതിനിധാനം ചെയ്യുന്ന, തീര്‍ത്തും അനീതിയിലധിഷ്ഠിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടവരല്ലñ മുസ്ലിംകള്‍. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസ്തുത നന്മയുടെയും നീതിയുടെയും, തിന്‍മയുടെയും അനീതിയുടെയും അളവുകോല്‍ പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ്. മാനവ ജീവിതത്തിന്റെ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായി അറിയുന്നóഅല്ലാഹുവാണ് ഈ പ്രമാണങ്ങള്‍ മനുഷ്യരാശിക്ക് മുമ്പില്‍ പ്രവാചകന്‍(സ്വ)യിലൂടെ അവതരിപ്പിച്ചിട്ടുള്ളത് എന്നóകാരണം അതിന്റെ സ്വീകാര്യതയെ ബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെóനന്മതിന്മകളെ കുറിച്ച് വ്യവച്ഛേദിക്കാന്‍ മുഖ്യമായും മനുഷ്യബുദ്ധി ആശ്രയിക്കേണ്ടത് ഇതേ സ്രോതസ്സുകളായിരിക്കണം എന്നത് യുക്തിഭദ്രമായ സമീപനമാണ്. ഇതിന്റെ ഗൌരവം വകതിരിവോടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരെ സംബന്ധിച്ച് നീതിയുടെയും അനീതിയുടെയും ചൊവ്വായ മാനദണ്ഡം വ്യക്തമായികൊള്ളണമെന്നില്ല. പ്രത്യേകിച്ചും ബഹുസ്വര സമൂഹത്തില്‍ നാനാജാതി വിശ്വാസങ്ങളുമായി ഇടകലര്‍ന്നു ജീവിക്കുന്നóഒരു മുസ്ലിം തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലപാടുകളിലും ആകുവോളം സൂക്ഷ്മത കാണിക്കേണ്ടതുണ്ട്. അതിന് കഴിഞ്ഞില്ലഎങ്കില്‍, ഇസ്ലാം വെറുക്കുകയും തിന്‍മയായി പ്രഖ്യാപിക്കുകയും ചെയ്ത നിലപാടുകള്‍ സ്വീകരിക്കുവാനും, അതുവഴി സ്വയം അപകടത്തിലാവുകയും മറ്റുള്ളവരെ കൂടി അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നóഅതിദയനീയമായ അവസ്ഥ സംജാതമാകും. ഇതര മതസ്ഥരുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ജമാഅത്തെ ഇസ്ലാമി നടത്തിയ താഴെയുള്ള വിശദീകരണം അതിന്റെ വ്യക്തമായ ഉദാഹരണങ്ങളില്‍ ഒന്നാണ്:

“…….സുഹൃദ്ബന്ധത്തിന്റെയും സഹവാസത്തിന്റെയും പേരില്‍ നമ്മുടെ വിശേഷ ദിവസങ്ങളിലും ആഘോഷവേളകളിലും നാം ഇതര മതസ്ഥരായ സുഹൃത്തുക്കളെയും അയല്‍വാസികളെയും ക്ഷണിക്കുകയും അവര്‍ നമ്മെ ക്ഷണിക്കുമ്പോള്‍ നിരസിക്കുകയും ചെയ്യുന്നത് നീതിയല്ല. അനീതി ആരോടും പാടില്ല. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, ഒരേ വിദ്യാലയത്തില്‍ പഠിക്കുന്നവര്‍, ഒരേ പ്രദേശത്ത് ജീവിക്കുന്നവര്‍… പരസ്പരം ആശംസകള്‍ കൈമാറലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലുമെല്ലാം നീതിയുടെ താല്‍പര്യമാണ്. നമ്മുടെ വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുഹൃത്തുക്കള്‍ വരണമെന്നാഗ്രഹിച്ചിട്ടാണല്ലോ നാമവരെ ക്ഷണിക്കുക. അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ നാമവരെ സ്വീകരിക്കുന്നത് പോലെ അവരുടെ പരിപാടികളില്‍ നമ്മെ സല്‍ക്കരിക്കുക എന്നóഅവരുടെ ആഗ്രഹത്തെ നാം വിലവെക്കാതിരിക്കുകയും അവരുടെ ക്ഷണം നിരസിക്കുകയും ചെയ്യുന്നത് നീതിയാണോ?” (പ്രശ്നവും വീക്ഷണവും. ഇല്‍യാസ് മൌലവി. പ്രബോധനം. 2012. മാര്‍ച്ച്. 10)

ഇസ്ലാമില്‍ വളരെ അടിസ്ഥാനപരമായ ഒരു വിഷയമാണ്‘’വലാഉം’ ‘ബറാഉം’. സഹായിക്കുക, സ്നേഹിക്കുക, അടുക്കുക തുടങ്ങിയ വിഷയങ്ങളെ അര്‍ത്ഥമാക്കുന്നóവലാഉം ഒഴിയുക, അകലുക, നിരുത്തരവാദിയാവുക തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നóബറാഉം കൈകാര്യം ചെയ്യേണ്ടത് ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ച് അവബോധമുള്ളവരാണ്. അങ്ങനെയല്ലെങ്കില്‍ ഉണ്ടാകുന്നóവിപത്ത് വളരെ ഗുരുതരമാണ്, അതാണ് ജമാഅത്ത് മുഫ്തി ഇല്‍യാസ് മൌലവിയുടെ മേല്‍ ഫത്വയിലൂടെ നമ്മള്‍ കണ്ടതും.

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചയാകുമ്പോഴൊക്കെ പണ്ഡിതന്‍മാര്‍ വിശ്വാസികളെ ഗൌരവമായി ഓര്‍മ്മപ്പെടുത്താറുള്ള ഒരു നബി വചനമാണ് താഴെ:

അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

“ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (മുസ്ലിം)

പ്രവാചകന്‍(സ്വ)യുടെ താക്കീത് മുമ്പില്‍ വെച്ചുകൊണ്ട് അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാര്‍ അതിനെ വിശദീകരിച്ചത് പരിശോധിക്കുകയാണെങ്കില്‍, ഇതര മതസ്ഥരുടെ ഒട്ടു മിക്ക മേഖലയിലും സാദൃശ്യം പ്രകടിപ്പിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയുടെ വക്താക്കള്‍ എന്ന് കാണാന്‍ കഴിയും. അവിശ്വാസികളോട് അവരുടെ പ്രത്യേകചടങ്ങുകള്‍, ആരാധനകള്‍, ആചാരങ്ങള്‍, അടയാളങ്ങള്‍, എന്നിവയില്‍ സാദൃശ്യപ്പെടല്‍ ഹറാമാണെന്നും താടിവടിക്കല്‍, മീശ നീട്ടിവളര്‍ത്തല്‍, വസ്ത്രരീതി തുടങ്ങിയവയിലെല്ലാം ഈ വിധി ബാധകമാണെന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും ഏകദൈവാരാധനയാകുന്ന തൌഹീദും പരസ്പരവിരുദ്ധങ്ങളായിരിക്കെ ഇവ തമ്മില്‍‘ഭാഗികമോ നാമമാത്രമോ ആയ സന്ധി ഉണ്ടാകുക സാധ്യമല്ലñഎന്നതുകൊണ്ടാണല്ലോ സൂര്യന്റെ ഉദയാസ്തമയ വേളകളില്‍ നമസ്കാരം നിര്‍വഹിക്കുന്നത് പോലും പ്രവാചകന്‍(സ്വ) വിലക്കിയത്.

അംറ് ബിന്‍ അന്‍ബസ(റ)വിനോട് പ്രവാചകന്‍(സ്വ) പറയുകയാണ്:

“നീ സുബ്ഹി നമസ്കരിക്കുക. പിന്നീട് സൂര്യന്‍ ഉദിച്ച് നന്നായി ഉയരും വരെ ഒന്നും നമസ്കരിക്കരുത്. കാരണം അത് ഉദിക്കുന്നത് പിശാചിന്റെ ഇരു കൊമ്പുകള്‍ക്കുമിട യിലായിരിക്കും. അപ്പോഴാണ് സത്യനിഷേധികള്‍ അതിനെ നമിക്കാറുള്ളത്.” (സ്വഹീഹ് മുസ്ലിം)

ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ട് തൌഹീദ് സ്ഥാപിക്കാന്‍ ബാധ്യസ്ഥരായ മുസ്ലിംകളോട് എത്ര സൂക്ഷ്മവും വ്യക്തവുമായാണ് പ്രവാചകന്‍(സ്വ) ഉപദേശിച്ചത്. അവിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ സമയത്തുപോലും നമ്മുടെ ആരാധനകള്‍ ബഹുദൈവാരാധകരോട് സാദൃശ്യമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പഠിപ്പിക്കുമ്പോള്‍ കേവലം സങ്കല്‍പങ്ങളില്‍  ഊട്ടപ്പെട്ട ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഒരു മുസ്ലിം പങ്കെടുക്കുന്നത് പ്രാമാണികമായി എങ്ങനെ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയും. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും അന്യോനം സഹകരിക്കാനും പാപത്തിലും അനീതിയിലും എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് വിട്ടു നില്‍ക്കാനും പഠിപ്പിക്കപ്പെട്ട മുസ്ലിംകളെ, വിശ്വാസാചാരങ്ങളില്‍ പ്രവാചകന്‍(സ്വ) ഏതൊരു കുടുക്കില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നുമാണോ മോചിപ്പിക്കാന്‍ പ്രയത്നിച്ചത്, അതേ ഏര്‍പ്പാടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകുവാനാണ് ജമാഅത്തെ ഇസ്ലാമിയുടെ അഭിനവ ‘മുഫ്തിമാര്‍’ പരിശ്രമിക്കുന്നത്. താഴെയുള്ള പ്രവാചക വചനം അവരുടെ ശ്രദ്ധയിലേക്കായി ഉദ്ധരിക്കുകയാണ്.

അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ്വ) പറഞ്ഞു:

“അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവര്‍ മൂന്ന് കൂട്ടരാണ്; ഹറമില്‍ ഫിത്നയും കലാപങ്ങളും ഉണ്ടാക്കുന്നവര്‍, ജാഹിലിയ്യ ആചാരങ്ങള്‍ ഇസ്ലാമില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, അന്യായമായി മനുഷ്യരുടെ രക്തം ചിന്തുന്നവര്‍.” (സ്വഹീഹുല്‍ ബുഖാരി.)

അമുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മൌദൂദികള്‍ക്ക് ഇങ്ങനെ ഒരു പൊയ്മുഖം എടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ് എന്ന് ജമാഅത്തെ ഇസ്ലാമിയുടെ അകവും പുറവും മനസ്സിലാക്കിയവര്‍ക്ക് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. രാജ്യത്ത് കുഴപ്പമുണ്ടാക്കുകയും ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വര്‍ഗീയ കക്ഷിയായിട്ടാണ് ജമാഅത്ത് രംഗത്തുവന്നത്. ഈ ആരോപണം രാഷ്ട്രീയ-സാംസ്കാരിക വേദികളില്‍ðനിന്നും ഉയര്‍ന്നുകൊണ്ടിരുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് എന്ന കാര്യം ജമാഅത്തിന്റെ പ്രസിദ്ധീകരണം തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണ്.(അവര്‍ഗീയ സംഘടന. പ്രബോധനം. ജമാഅത്തെ ഇസ്ലാമി. അമ്പതാം വാര്‍ഷികപ്പതിപ്പ്) ഈ ചോരക്കറയുടെ ‘ബ്ളാക്ക്മാര്‍ക്ക്’ മായ്ച്ചുകളയാന്‍ വേണ്ടിയല്ലേ ജാഹിലിയ്യ ആചാരങ്ങള്‍ ഇസ്ലാമിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായകരമാകുന്ന തരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്ന അയ്യപ്പ‘ഭക്തര്‍ക്ക് യാത്രയയപ്പ് നല്‍കിയത്? ദരിദ്രരായ ഇതര മത‘ഭക്തര്‍ക്ക് ഓണം ക്രിസ്തുമസ്സ് കിറ്റ് വിതരണം ചെയ്യുന്നത്? എന്തിനേറെ സുനാമിയില്‍ തകര്‍ന്നു പോയ സാക്ഷാല്‍ ബഹുദൈവാരാധനയുടെ കേന്ദ്രം തന്നെ പുതുക്കിപണിയാന്‍ സോളിക്കുട്ടികള്‍ മുന്‍കയ്യെടുത്തത്? ഇസ്ലാമിക പ്രമാണങ്ങള്‍ വകവെക്കാതെ ജമാഅത്തിന്റെ തൂലികാ തൊഴിലാളികള്‍ ഫത്വയുടെ പേരില്‍ പടച്ചുവിടുന്ന ഇത്തരം ഫിത്നകളാണ് മൌദൂദിസ്റുകളുടെ ചെയ്തികള്‍ക്കുള്ള പ്രചോദനം. ഇതെല്ലാം മുസ്ലിം സമുദായത്തെ ആദര്‍ശപരമായി വഴിതെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തുകാരന്റെ താഴെയുള്ള ഫത്വയും ഈ രൂപത്തില്‍ വിശ്വാസികളെ ശരിയായ ദിശയില്‍ðനിന്നും തിരിച്ചുവിടാന്‍ കാരണമാക്കുന്ന ഒന്നില്‍ ഉള്‍പ്പെടുത്താവുന്നതാണ്:

“ഒരു സൌഹൃദവേദി, സാംസ്കാരിക പരിപാടി എന്നീ നിലകളില്‍ ഓണാഘോഷം, ക്രിസ്തുമസ്, ന്യൂ ഇയര്‍, സ്വാതന്ത്യ്രദിനം തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കുന്നതും ബന്ധപ്പെട്ടവര്‍ക്ക് വാച്യമായോ ലിഖിത രൂപത്തിലോ ആശംസകള്‍ കൈമാറുന്നതും ഇസ്ലാം വിലക്കിയിട്ടില്ല. എന്നാല്‍ അത്തരം പരിപാടികളില്‍ ശിര്‍ക്കുപരമായതോ ഇസ്ലാം നിഷിദ്ധമാക്കിയതോ ആയ ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കില്‍, അതില്‍ðനിന്നു മാറിനില്‍ക്കേണ്ടതാണ്. അമുസ്ലിം സുഹൃത്തുക്കളുടെ മത സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന മുസ്ലിംകള്‍ സ്വന്തം വിശേഷ ദിനങ്ങളിലും അമുസ്ലിംകളായ സ്നേഹിതന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് അനുയോജ്യമായ പരിപാടികള്‍ സംഘടിപ്പിക്കുവാനും തദ്വാരാ ഇസ്ലാമിനേയും ഇസ്ലാമിക സംസ്കാരത്തെയും അവര്‍ക്കു പരിചയപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്.” (പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍. ടി.കെ.ഉബൈദ്. പേജ്. 547)

പരമകാരുണികനായ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ട് എന്ന് വാദിക്കുക നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്യുമാറാകുന്ന ഗുരുതരമായ ആക്ഷേപമാണ് എന്നാണ് അല്ലാഹു പറയുന്നത്.(ക്വുര്‍ആന്‍. 19ഃ90,91) അല്ലാഹു ഒരു പിതാവ് ആകുക (നഊദുബില്ലാഹ്) എന്ന ആശയം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് അത്യധികം പ്രയാസം നേരിടുന്നവരാണ് മുസ്ലിംകള്‍. ഈ വികല അഭിപ്രായത്തെ ക്രൈസ്തവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് പകരം അവരോടൊപ്പം അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് അതീവ ഗുരുതരമായ തെറ്റുതന്നെയാണ്. ഇബ്നുല്‍ ഖയ്യിം(റഹി) ‘അഹ്കാമു അഹ്ലിദ്ദിമ്മ’ എന്ന കൃതിയില്‍ എഴുതുന്നു. “അവിശ്വാസികളുടെ വിശിഷ്ട മതചിഹ്നങ്ങള്‍ക്ക് ആശംസയര്‍പ്പിക്കുന്നത് ഹറാമാണ്. അഥവാ, അവരുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആശംസയര്‍പ്പിക്കുക എന്ന നിലക്ക് ക്രിസ്മസ് ആശംസകള്‍, സീസണല്‍ ഗ്രീറ്റിംഗ്സ് തുടങ്ങിയ അഭിവാദനങ്ങള്‍ നിഷിദ്ധമാണ്. അവര്‍ കുരിശിന് സുജൂദ് ചെയ്യുന്നതിനെ അംഗീകരിക്കുന്നതിന് തുല്യമാണത്. അല്ലാഹുവിങ്കല്‍ കൊടിയ പാപമാണത്. വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവയേക്കാള്‍ കടുത്ത തെറ്റാണത്. മതബോധം അധികമില്ലാത്തവര്‍ ഇതില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണ്. താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ മ്ളേച്ഛത അവനറിയുന്നില്ല. പാപം, ബിദ്അത്ത്, കുഫ്ര്‍ തുടങ്ങിയവക്ക് ആര്‍ക്കെങ്കിലും ആശംസ നേരുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയനാകുന്നതാണ്.”

ഇതെല്ലാം പറയുമ്പോള്‍ നബി(സ്വ) നജ്റാനില്‍ നിന്നും വന്ന ക്രൈസ്തവര്‍ക്ക് പള്ളിയില്‍ അവരുടെ നമസ്കാരം നിര്‍വഹിക്കാന്‍ സ്ഥ്ലം കൊടുത്ത മാതൃകയുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വാസികളെ ഇരുട്ടില്‍ തപ്പിക്കുകയാണ് ഈ സാഹിബുമാര്‍ ചെയ്യുന്നത്. വാസ്തവത്തില്‍ അങ്ങേയറ്റം ളഈഫും മുന്‍കത്വിഉമായ ഒരു റിപ്പോര്‍ട്ടാണ് ഇതെന്ന് ഇബ്നു റജബ് ഹമ്പലിയെ പോലെയുള്ള ഹദീഥ് നിദാന ശാസ്ത്രത്തിലെ നിപുണന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഇബ്നു റജബ് ഹമ്പലി. ഫത്ഹുല്‍ബാരി. 3/244)

ഏതായാലും, പൊതുവായി അവിശ്വാസികളുടെ ആഘോഷങ്ങളില്‍ðപങ്കെടുത്തുകൊണ്ട് അതിന് ആശംസ നേരുന്നത് ഇസ്ലാം വിലക്കിയിട്ടുള്ള സംഗതികളില്‍ പെട്ടതാണ്. എന്നിട്ടാണ് മൌദൂദികള്‍ അമുസ്ലിം സുഹൃത്തുക്കളുടെ മത സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ തുറന്ന അനുവാദം പതിച്ചു നല്‍കുന്നത്. ഓണം പോലെയുള്ള ആഘോഷങ്ങളുടെ പിന്നില്‍ നില നില്‍ക്കുന്ന മത സങ്കല്‍പങ്ങള്‍ ഏതു പ്രമാണം വെച്ചുകൊണ്ടാണ് ഒരു മുസ്ലിമിന് അംഗീകരിക്കാന്‍ കഴിയുക.? ഓണത്തിന് പിന്നിലുള്ള ഐതിഹ്യങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നതും വശ്യവുമായത് മഹാബലി രാജാവിന്റെ ഐതിഹ്യമാണ്. അതാകട്ടെ വ്യക്തമായ ബഹുദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായതാണ് താനും.

എന്നിട്ടും ജമാഅത്തെ ഇസ്ലാമി കേരളക്കരയിð അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നത് സങ്കടകരം തന്നെ!

മുസ്ലിംകള്‍ക്ക് അനുവദനീയമായ രണ്ടു ആഘോഷങ്ങളെ കുറിച്ച് നബി(സ്വ) പറഞ്ഞു തന്നിട്ടുണ്ട്. അക്കാര്യം അറിയിച്ചു തന്നóസന്ദര്‍ഭം എപ്രകാരമായിരുന്നു എന്ന് നോക്കൂ:

“അനസ്(റ) നിവേദനം: നബി(സ്വ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ്വ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ്വ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ഈദുല്‍ അദ്വ്ഹയും, ഈദുല്‍ ഫിത്വ്റുമാണവ.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)

ജാഹിലിയ്യാ കാലത്തുള്ള ആഘോഷങ്ങള്‍ക്ക് പകരമായ ആഘോഷം എന്നുള്ളത് സൂചിപ്പിക്കുന്നത് ഇസ്ലാമികേതര ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കല്‍ തന്നെയാണ്. അതിന്റെ കണിശത ഒന്നുകൂടി വ്യക്തമാക്കുന്നതാണ് താഴെയുള്ള സംഭവം:

“ഥാബിത് ബ്നു ദ്വഹ്ഹാക്(റ) നിവേദനം: നബി(സ്വ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി(സ്വ)യെ അറിയിച്ചു. നബി(സ്വ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ്വ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ്വ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

എത്ര കൃത്യമാണ് നബി(സ്വ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ്വ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ð അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. നേര്‍ച്ചയാകുന്ന അല്ലാഹുവിനു മാത്രമുള്ള ഒരു ഇബാദത്ത് നിര്‍വഹിക്കുന്നതില്‍ ഇത്രമാത്രം കണിശത അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) കാണിച്ചിട്ടുണ്ടെങ്കില്‍, ബഹുദൈവാരാധകരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളിലേക്ക് മുസ്ലിംകളെ അടുപ്പിക്കാന്‍ വേണ്ടി തെളിവുകള്‍ അവഗണിച്ചു കൊണ്ട് ഫത്വകള്‍ നല്‍കുന്ന മൌദൂദികളെ നാം കരുതിയിരിക്കേണ്ടതുണ്ട്. വാസ്തവത്തില്‍, ദീനും ദുനിയാവും രണ്ടാക്കി എന്ന ആരോപണം കൊട്ടിഘോഷിച്ചുകൊണ്ട് രംഗത്തു വന്നവരാണ് ഇവര്‍. ഇന്ന് ഇവര്‍ക്ക് ദീന്‍ ഏത് ദുനിയാവ് ഏത് എന്ന് തിരിയാത്ത കോലത്തിലായിരിക്കുന്നു. ജമാഅത്തിന്റെ പ്രസ്തുത കോലം അതീവ വങ്കത്തമായതിനാല്‍അല്‍പം ക്ഷമയോടെ തന്നെ അത് വായിക്കാം:

“ഓണം ദേശീയോത്സവമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ശിര്‍ക്ക്പരമായ ആചാരമാണെന്നതിന് തെളിവുകളില്ല. നീതിമാനായ ഭരണാധികാരിയായിരുന്ന മാവേലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ നല്‍കിയ വരമനുസരിച്ച് അദ്ദേഹം കൊല്ലത്തിലൊരിക്കല്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ ഭൂമിയില്‍ വരുന്നു എന്ന ഐതിഹ്യമാണ് ഓണത്തിന് അടിസ്ഥാനം. ഇത് വെറും കഥയാണെങ്കിലും ശിര്‍ക്കുപരമായ ആചാരങ്ങളൊന്നും അതുമായി ബന്ധപ്പെട്ടുകൊണ്ടില്ല. ഉണ്ടെങ്കില്‍ðതന്നെ ശിര്‍ക്കുപരമായ ആചാരങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ മതി. അമുസ്ലിംകള്‍ കൂടിയുള്ള ഒരു സമൂഹത്തില്‍ അവരുടെ ആഘോഷങ്ങളില്‍ðസന്തോഷം പങ്കിടുന്നതും ദരിദ്രരെ സഹായിക്കുന്നതുമൊക്കെ സാമുദായിക സൌഹാര്‍ദം ശക്തിപ്പെടുത്തുന്ന നടപടികളാണ്. ആഘോഷവേളകളില്‍ ആശംസകള്‍ നേരുന്നതിനെ മതം വിലക്കിയതായും തെളിയുന്നില്ല.” (ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം. ചോദ്യങ്ങള്‍ക്ക് മറുപടി. ഒ. അബ്ദുറഹ്മാന്‍. പേജ്. 271)

ഇവിടെ ദീനും ദുനിയാവും വേര്‍തിരിച്ചുകൊണ്ട് മൌദൂദികള്‍ രംഗത്തു വന്നിരിക്കുന്നത് എന്ത് അടിസ്ഥാനമാക്കിയാണ്?. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ശറഇലുള്ള അടിസ്ഥാനമാണ് ഇത്തരം വിഷയങ്ങളില്‍ പരിഗണിക്കുക. അല്ലാഹുവിന്റെ ശരീഅത്തിനെ മാറ്റി നിറുത്തികൊണ്ട് ഓണം ഒരു ദേശീയോത്സവമാണെന്ന വിളംബരം വാരിപ്പുണരാന്‍ എന്തൊരു ഹരമാണ് ഇന്ന് മൌദൂദികള്‍ക്കുള്ളത്. എന്നാല്‍, പത്ത് ദിവസം ആചരിക്കപ്പെടുന്ന ഓണാഘോഷം ഈ വര്‍ഷം മുതല്‍ ഒരു ദിവസം മാത്രമേ പാടുള്ളൂ എന്നൊ അതല്ല, ഈയൊരു വര്‍ഷം ആരും തന്നെ ഓണം ആഘോഷിക്കരുത് എന്നോ ഒരു പ്രഖ്യാപനം നടത്തിയാല്‍ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ അതിന്റെ ശിര്‍ക്ക്പരമായ ആഴം എത്രത്തൊളമുണ്ടെന്നറിയാന്‍ ഏവര്‍ക്കും കഴിയും. വാസ്തവത്തില്‍ ഓണത്തിന്റെ ഒന്നാം ദിനം മുതല്‍ പത്താം ദിനം വരെയുള്ള ഹൈന്ദവരുടെ കര്‍മ്മങ്ങള്‍ വിശ്വാസത്തിലും ആചാരങ്ങളിലും നിബിഢമാണ്.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒന്നാം ദിനമാണ് അത്തം. ഹൈന്ദവ വിശ്വാസ പ്രകാരം തിരുവോണം എന്ന നക്ഷത്രത്തിന്റെ പത്ത് ദിവസം മുമ്പ് വരുന്നതാണ് അത്തം എന്ന ദിവസം. അതുകൊണ്ട് തന്നെ, ഈ ദിവസം കേരളത്തിലെ പരമ്പരാഗതജനങ്ങള്‍ പരിശുദ്ധവും ശുഭസൂചകവുമായ ദിനമായി കണക്കാക്കുന്നു. അത്തത്തിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജനങ്ങള്‍ നേരത്തെ കുളിക്കുകയും അടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്യും. അന്നത്തെ ഏറ്റവും മുഖ്യമായ കാര്യം, വിശ്വാസികള്‍ അന്ന് മുതല്‍ അത്തപ്പൂ എന്നറിയപ്പെടുന്ന പൂക്കളമുണ്ടാക്കാന്‍ തുടങ്ങും എന്നതാണ്. ഇത് ഓണക്കാലത്ത് കേരളം സന്ദര്‍ശിക്കുന്ന ഇതിഹാസപുരുഷനായ മഹാബലി രാജാവിന്റെ ആത്മാവിനെ വരവേല്‍ക്കുന്നതിനായി ചെയ്യുന്നതാണ്. തുടര്‍ന്നുള്ള ഓരോ ദിവസവും കൂടുതല്‍ പൂക്കളും ആദ്യത്തെ പൂക്കളത്തോടൊപ്പം ചേര്‍ക്കുന്നവരുണ്ട്, അതിലെ ഓരോ പ്രത്യേക പുഷ്പവും പ്രത്യേക ദേവന്‍മാര്‍ക്കായി തിരഞ്ഞെടുക്കുന്നതാണ്. ഓണാഘോഷ പരിപാടികളിലെ രണ്ടാം ദിനമാണ് ചിത്തിരം. അന്നത്തെ ദിവസം ദിവ്യാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഹൈന്ദവ ഭക്തര്‍ പ്രാര്‍ത്ഥനകള്‍ നടത്തും. സ്വന്തം വീട്ടിലേക്ക് മാവേലിയെ ക്ഷണിക്കാന്‍ വിശ്വാസികള്‍ ആഗ്രഹിക്കുന്നതിനാല്‍ വീട്ടുമുറ്റത്ത് ഏറ്റവും നല്ല പൂക്കളം നിര്‍മ്മിക്കാന്‍ ഈ ദിവസവും ശ്രദ്ധിക്കാറുണ്ട്. ഓണാഘോഷ പരിപാടികളുടെ മൂന്നും നാലും ദിവസങ്ങളാണ് ചോതിയും വിശാഖവും. ഈ ദിവസങ്ങള്‍ ശബ്ദ കോലാഹലങ്ങള്‍കൊണ്ട് മുഖരിതമാണ്. ഓണാഘോഷത്തിനു വേണ്ടിയുള്ള പുതുവസ്ത്രങ്ങളും അനുബന്ധവസ്തുക്കളും ജനങ്ങള്‍ വാങ്ങുന്ന ദിവസമായതിനാല്‍ അങ്ങാടികളില്‍ ജനത്തിരക്കു കാണാം. ഓണത്തിന്റെ അഞ്ചാം ദിവസമായ അനിഴത്തിലാണ് വള്ളംകളി മത്സരം നടക്കാറ്. നീണ്ട സര്‍പ്പത്തിന് സമാനമായ ചുണ്ടന്‍വള്ളം എന്നറിയപ്പെടുന്ന ധാരാണം വഞ്ചികള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കും. ആറന്‍മുളയിലെ പമ്പാനദീ തീരത്താണ് ഈ മത്സരം നടക്കാറ്. ഓണത്തിന്റെ ആറാം ദിവസമായ തൃക്കേട്ടയിലാണ് കേരള ജനതക്കിടയില്‍ സാമൂഹിക ഒത്തുകൂടലുകളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടാറ്. ഓണത്തിന്റെ രണ്ടാം ദിവസമായ ചിത്തിര മുതല്‍ ഏഴാം ദിവസമായ മൂലം വരെ പ്രത്യേക ആചാരങ്ങളൊന്നുമില്ല. എന്നാല്‍ ഓണത്തിന്റെ എട്ടാം ദിനമായ പുരാടം ഹൈന്ദവര്‍ക്ക് പ്രത്യേകതയുള്ള ദിവസമാണ്. ഭക്തജനങ്ങള്‍ അന്ന് ‘മ’ എന്നറിയപ്പെടുന്ന ചെറിയ പിരമിഡുകളുടെ ആകൃതിയിð കളിമണ്ണ് കൊണ്ട് ബിംബമുണ്ടാക്കുകയും അതിനെ പൂക്കള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്യും. ബിംബമുണ്ടാക്കുന്നത് പൂരാടത്തിന്റെ ദിവസമായതിനാല്‍ അതിനെ പൂരാട ഉട്ടിഗല്‍ എന്ന് വിളിക്കപ്പെടുന്നു. ഓണാഘോഷ നാളിന്റെ തൊട്ടുമുമ്പുള്ള ദിനമാണ് ഒമ്പതാം ദിവസമായ ഉത്രാടം. ജനങ്ങള്‍ മഹാബലി രാജാവിന്റെ ആത്മാവിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നത് കാരണം ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ð ഹര്‍ഷോദ്വേകമാണ്. ചില പ്രദേശങ്ങളില്‍ ഉത്രാടനാള്‍ മുതല്‍ തന്നെ ഓണാഘോഷം വിപുലമായ രീതിയില്‍ തുടങ്ങും. ആയതിനാല്‍ ചിലര്‍ ഉത്രാടത്തെ ഒന്നാം ഓണമെന്നും തിരുവോണത്തെ രണ്ടാം ഓണമെന്നും വിളിക്കാറുണ്ട്. ഉത്രാടത്തിന്റെ ദിവസത്തിലാണ് നായര്‍ തറവാടുകളിലെ കുടിയാന്‍മാരും ആശ്രിതരും തങ്ങളുടെ കൃഷിയിടങ്ങളില്‍ð നിന്നുള്ള ഫലങ്ങള്‍ ഓണക്കാഴ്ച്ചയായി കാരണവന്‍മാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാറുള്ളത്.

ഓണാഘോഷങ്ങളിലെ പത്താമത്തേതും ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രധാനപ്പെട്ടതുമായ ദിവസമാണ് തിരുവോണം. തങ്ങളുടെ ഇതിഹാസ പുരുഷനായ മഹാബലി രാജാവിന്റെ ആത്മാവ് കേരളം സന്ദര്‍ശിക്കുന്നത് ഈ ദിവസമാണെന്നാണല്ലോ ഇവര്‍ വിശ്വസിക്കുന്നത്. ഭക്തജനങ്ങള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയാക്കുകയും നേരത്തെത്തന്നെóകുളിക്കുകയും പുതുവസ്ത്രം ധരിക്കുകയും വീടുകളിലും ശേഷം പ്രാദേശിക ക്ഷേത്രങ്ങളിലും നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുകയും ചെയ്യും. ഒപ്പം മാവേലിയെ വരവേല്‍ക്കുന്നതിനായി മറ്റേതു ദിവസത്തേക്കാളും വലിയ ഒരു പൂക്കളം ഒരുക്കുന്നു. വിഷ്ണുവിനേയും മഹാബലിയേയും പ്രതിനിധീകരിക്കുന്ന കളിമണ്‍പ്രതിമകള്‍ തയ്യാറാക്കി പൂക്കളത്തിനു മുന്നില്‍ðവെക്കും. അതുകൂടാതെ കളിമണ്ണ് കൊണ്ട് കോണാകൃതിയിലുള്ള വിവിധ രൂപങ്ങളുണ്ടാക്കുകയും ചുകന്ന വര്‍ണ്ണം പൂശുകയും ചെയ്യും. ഇത് അരിമാവും വെള്ളവും ചേര്‍ത്തുകൊണ്ടുള്ള ഒരു തരം ദ്രാവകം കൊണ്ടലങ്കരിക്കുകയും വീട്ടുമുറ്റത്തും വീട്ടിലെ മറ്റു പ്രധാന സ്ഥലങ്ങളിലും വെക്കുകയും ചെയ്യും. അതിലുള്ള ചില കളിമണ്‍രൂപങ്ങള്‍ കോണാകൃതിയിലും മറ്റു ചിലത് ദൈവങ്ങളുടെ രൂപങ്ങളെ പ്രതിനിധീകരിക്കുന്നതുമാണത്രെ. കോണാകൃതിയിലുള്ളവയെ ‘തൃക്കാക്കരപ്പന്‍’ എന്ന് വിളിക്കപ്പെടുന്നു. ഈ ആഘോഷത്തിന്റെ ഉത്ഭവം കൊച്ചിയില്‍ നിന്ന് 10 കി.മീ അകലെയുള്ള തൃക്കാക്കരയില്‍ നിന്നാണ്. മഹാബലി രാജാവിന്റെ തലസ്ഥാനവും ഇതേ സ്ഥലമാണെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. വിപുലമായ പ്രാര്‍ത്ഥനാചടങ്ങുകളും പൂജകളും ഈ ദിവസത്തില്‍ നടത്തപ്പെടും. വീട്ടിലെ മുതിര്‍ന്ന അംഗം പുരോഹിതന്റെ സ്ഥാനമലങ്കരിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്യും. അദ്ദേഹം നേരത്തെ തന്നെ ഉണരുകയും അത്ത തയ്യാറാക്കുകയും ചെയ്യും. അത്ത, അരിമാവില്‍ നിന്നും ശര്‍ക്കരപ്പാവില്‍ðനിന്നും ദൈവത്തിനുള്ള നിവേദ്യത്തിനായി തയ്യാറാക്കുന്നതാണ്. ബിംബങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കത്തിക്കുകയും വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളും ചടങ്ങുകളില്‍ പങ്കുകൊള്ളുകയും ചെയ്യും. പുരോഹിതന്‍ ദൈവത്തിന്റെ പേരുകളില്‍ അത്തയും, പൂക്കളും, വെള്ളവും നല്‍കുന്നു. ഓണം എന്നത് വിളവെടുപ്പ് കൂടിയായതിനാല്‍, ആഘോഷിക്കുന്ന ആളുകള്‍ സമ്പുഷ്ടമായ വിളവെടുപ്പിന് ദൈവത്തോട് നന്ദി പറയുകയും വരും വര്‍ഷങ്ങളിലേക്ക് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. വിചിത്രമായ മറ്റൊരു ആചാരം ഇതിനെത്തുടര്‍ന്നുണ്ട്. പുരുഷന്‍മാരായ അംഗങ്ങള്‍ ഉച്ചത്തില്‍ താളാത്മകമായി, ഉത്സാഹഭരിതമായ ശബ്ദമുണ്ടാക്കും. ഈ ആചാരത്തിന് ‘ആര്‍പ്പുവിളികള്‍’ എന്ന് പറയും. പ്രഭാതചടങ്ങുകള്‍ക്ക് ശേഷം, കുടുംബാംഗങ്ങള്‍ ഓണസദ്യക്ക് ഒരുങ്ങുകയായി. അതിന്റെ മുമ്പായി കുടുംബത്തിലെ തലമുതിര്‍ന്ന അംഗം പിച്ചള കൊണ്ടുള്ള ഒരു വിളക്ക് കത്തിക്കും. വിളക്കിന്റെ പടിഞ്ഞാറ് ഭാഗത്തായി ഒരു ചെറിയ വാഴയില വെക്കും. അതിലാണ് ഭക്ഷണം വിളമ്പുക. ഇത് ഗണപതി ഭഗവാന്റെ പേരിലുള്ള വഴിപാടാണ്. അതിന് ശേഷമാണ് അവിടെ സന്നിഹിതരായവര്‍ക്കെല്ലാം ഊണ് വാഴയിലയില്‍ തന്നെóവിളമ്പാറുള്ളത്. ബൃഹത്തായ ആ സദ്യക്ക് ശേഷമാണ് സംസ്ഥാനമൊട്ടാകെ വിശ്വാസികള്‍ വിവിധ തരത്തിലുള്ള വിനോദപരിപാടികളില്‍ മുഴുകുന്നത്. അവിട്ടം, ചതയം എന്ന് യഥാക്രമം അറിയപ്പെടുന്ന പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളില്‍ മറ്റു ചില ചടങ്ങുകളുമുണ്ട്. എന്നാല്‍ ഹൈന്ദവ വിശ്വാസികള്‍ മഹാബലിയുടെ പ്രീതിക്കു വേണ്ടി ആഹ്ളാദത്തിന്റെ ആത്മാവും ഐശ്വര്യത്തിന്റെ കേദാരവുമായി കേരളനാടിനെ സമര്‍പ്പിക്കുന്നതിന്,ഏറ്റവും വലിയ ആഘോഷപരിപാടികള്‍ തിരുവോണ ദിവസമായ പത്തില്‍ തന്നെയാണ് കൊണ്ടാടാറുള്ളത്.

ഈ ആഘോഷത്തിലെ ഓരോ ദിവസവും ഹൈന്ദവര്‍ക്ക് വിശ്വാസപരവും ആചാരപരവുമായി ഏറെ ബാന്ധവമുള്ളതാണ്. അത് കണ്ടില്ലാ എന്ന് നടിച്ചാണ്, ബഹുദൈവാരാധനയുമായി ഇത്രയും വ്യക്തമായ ബന്ധമുള്ള ഒരു സംഗതിയെയാണ് വാമന ധ്വംസനമേറ്റ രൂപത്തില്‍ ജമാഅത്തെ ഇസ്ലാമി അനുകൂലിക്കുകയും അതിലെ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള വ്യാജങ്ങള്‍ക്ക് സാക്ഷ്യം നില്‍ക്കാന്‍ ക്വുര്‍ആന്‍ അനുശാസരിച്ച് ജീവിക്കുന്ന മുസ്ലിമിന് നിര്‍വ്വാഹമില്ല. അല്ലാഹുവിന്റെ അടിയാറുകളുടെ സ്വഭാവഗുണം എടുത്തുപറയുന്ന കൂട്ടത്തില്‍ അല്ലാഹു അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

“വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.” (ക്വുര്‍ആന്‍. 25:72)

അല്ലാഹുവിന്റെ അടിയാന്‍മാര്‍ അവിശ്വാസികളുടെ ഉത്സവങ്ങളില്‍ സംബന്ധിക്കില്ല എന്നുള്ളത് മേല്‍ സൂചിപ്പിച്ച ആയത്തിന്റെ വിശദീകരണമായി പണ്ഡിതന്‍മാര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കില്‍ പിന്നെ, അതേ ആഘോഷങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന മൌദൂദികള്‍ സമൂഹത്തിനും സമുദായത്തിനും എത്രമാത്രം അപകടമാണ്. മലയാളികളായ ഹൈന്ദവ വിശ്വാസികള്‍ പോലും മാവേലിയുമായി ബന്ധപ്പെട്ട മിഥ്യകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പുറകോട്ട് വലിയുമ്പോള്‍, മാവേലി ഉയര്‍ത്തി പിടിച്ച നന്മയും മൂല്യങ്ങളും വളര്‍ത്താന്‍ കഴിയണമെന്ന ആഹ്വാനം പുറപ്പെടുവിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ (വനിതാ വിഭാഗം) നേതാക്കള്‍ തയ്യാറായി വരുന്ന കാഴ്ചയും ഇന്ന് നമ്മള്‍ കാണുന്നുണ്ട്. അല്ലാഹുവിന്റെ ദീനിനെ പരിചയപ്പെടുത്തികൊടുത്ത് മരണാനന്തരം വരാനിരിക്കുന്ന ന്യായവിധി നാളില്‍ മനുഷ്യനെ മുഴുവന്‍ നരകത്തിന്റെ തീയില്‍ðനിന്നും രക്ഷപ്പെടുത്താന്‍ പരിശ്രമിക്കേണ്ട മുസ്ലിംകളാണ്, പ്രവാചകന്‍(സ്വ) പരിചയപ്പെടുത്തിയ ദീനിനെ അട്ടിമറിച്ചുകൊണ്ട് തന്റെ സ്നേഹം, അസൂയവെക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വിശേഷണത്തെ ദൈവത്തിന് പരിചയപ്പെടുത്തുന്ന തനി വ്യര്‍ത്ഥമായ കെട്ടുകഥകള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നത്. ഒരു മനുഷ്യന്‍ താന്‍ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും അന്ത്യനാളില്‍ðഎന്ന് അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞത് ഇത്തരുണത്തില്‍ ഓരോ വിശ്വാസികളും ഓര്‍ക്കുന്നത് നല്ലതാണ്.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ)വില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

“ഒരു മനുഷ്യന്‍ താന്‍ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും.” (ബുഖാരി)

ഇന്ന് ഒട്ടുമിക്ക ജനങ്ങളുടേയും സ്നേഹവും വെറുപ്പും തങ്ങളുടെ താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരിക്കുന്നു. ബഹുമത സമൂഹത്തില്‍ ഇതര മത വിഭാഗക്കാരുമായുള്ള ബന്ധങ്ങളും സേവന പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥതയില്‍ðനിന്നും ഉടലെടുക്കേണ്ടതാണ്. അതല്ലാതെ, അകത്തൊന്നും പുറത്തൊന്നും എന്ന നിലക്ക് കേവല പ്രകടനാത്മകതയില്‍ ആകേണ്ടതല്ല നമ്മുടെ പ്രവൃത്തികള്‍. വിശ്വാസം, കര്‍മ്മം, ആചാരം, ഇടപാട് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു സത്യവിശ്വാസി ഏതെങ്കിലും ഒരു കാര്യം സ്വീകരിക്കുമ്പോള്‍ ഇസ്ലാമിക ശരീഅത്തിനെയാണ് പ്രിയം വെക്കേണ്ടതും അവലംബിക്കേണ്ടതും. എന്നാല്‍ ഓണാഘോഷം പോലെയുള്ള അനിസ്ലാമികതയെ അനുവദനീയമാക്കുന്നതിനു വേണ്ടി ഇസ്ലാമിക ശരീഅത്തിനെ തന്നെ കത്തി വെക്കുകയാണ് ജമാഅത്തിന്റെ മുഫ്തിമാര്‍ ചെയ്യുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് താഴെ:

“എല്ലാ കാര്യങ്ങളും അനുവദനീയമാണ്, നിരോധിക്കപ്പെട്ടതൊഴികെ എന്നതാണ് ശരീഅത്തിന്റെ മൌലിക കാഴ്ചപ്പാട്. അതായത് ഒരു സംഗതി പാടില്ല എന്ന് പ്രഖ്യാപിക്കണ മെങ്കില്‍ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ തെളിവുകള്‍ വേണം. പാടുണ്ട് എന്നതിന് തെളിവുകള്‍ ആവശ്യമില്ല. അതുപോലെ ഏത് കാര്യത്തിലും തിന്മയേക്കാള്‍ നന്മയാണ് കൂടുതലെങ്കില്‍ അത് ശരിയും നന്മയേക്കാള്‍ തിന്മയാണ് അധികമെങ്കില്‍ അത് തെറ്റും എന്നതാണ് രണ്ടാമത്തെ അടിസ്ഥാനം. മദ്യവും ചൂതാട്ടവും വിലക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തത്തില്‍ രണ്ടിന്റെയും ദോഷമാണ് പ്രയോജനത്തേക്കാള്‍ വലുത് എന്നതാണ് കാരണമായി പറഞ്ഞിട്ടുള്ളത്. മൂന്നാമത്, ദീനിന്റെ പൊതുവായ മസ്ലഹത്ത് (താല്‍പര്യം) കൂടി കണക്കിലെടുത്ത് വേണം ഖണ്ഡിത പ്രമാണങ്ങളിലില്ലാത്ത ആചാരസമ്പ്രദായങ്ങളില്‍ തെറ്റും ശരിയും തീരുമാനിക്കാന്‍. അമുസ്ലിം ആഘോഷവേളകളിലെ നിര്‍ദോഷമായ പങ്കാളിത്തവും അശംസകളര്‍പ്പിക്കലും വിലക്കുന്ന ഖണ്ഡിതമായ രേഖകളില്ല. ബഹുസ്വര സമൂഹത്തില്‍ അതുകൊണ്ട് ദോഷങ്ങളേക്കാള്‍ എത്രയോ കൂടുതല്‍ നന്മയാണുള്ളതും. വിശിഷ്യാ, പ്രബോധനപരമായ കാഴ്ചപ്പാടില്‍.” (പ്രബോധനം. 2011. നവമ്പര്‍. 5)

പ്രവാചകന്‍(സ്വ)യുടെ അധ്യാപനങ്ങളില്‍ വന്ന താക്കീതുകള്‍ക്കു നേരെ കണ്ണുപൊത്തുകയും, ശിര്‍ക്കിലെ‘’നന്മകള്‍’’ കണ്ടെത്താന്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന ഇവരോട് എന്ത് പറയാന്‍! അമുസ്ലിം ആഘോഷം എന്നാല്‍ ഇസ്ലാമികമല്ലാത്ത ആഘോഷം എന്നത് സുവ്യക്തമാണ്. ആയതിനാല്‍ പ്രസ്തുത ആഘോഷം ഇസ്ലാമിക ശരീഅത്ത് ഉദ്ദേശിക്കുന്ന ആചാര സമ്പ്രദായങ്ങളില്‍ പെട്ടതല്ല എന്നത് പകല്‍ പോലെ വ്യക്തവുമാണ്. അക്കാരണത്താല്‍തന്നെ അതിലെ ദോഷവും നിര്‍ദോഷവും അന്വേഷിക്കുന്നത് വിവരക്കേടാണ്. മാത്രമല്ല, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധനാപരമായ ഏതു കാര്യങ്ങളിലും നബി(സ്വ)യെ ഇത്തിബാഅ് ചെയ്യുക എന്നതു മാത്രമാണ് ഏകവഴി. അതുകൊണ്ട് തന്നെ മതപരമായ ആഘോഷങ്ങളില്‍ നബി(സ്വ)യുടെ കൃത്യമായ അധ്യാപനം പിന്‍പറ്റേണ്ടത് അനിവാര്യവുമായിത്തീരുന്നു. പക്ഷെ, മുആമലാത്തുകളില്‍(ഇടപാടുകളില്‍) ജമാഅത്തുകാരന്‍ മേല്‍ സൂചിപ്പിച്ച ഒന്നാമത്തേതും രണ്ടാമത്തേതുമായ കര്‍മ്മശാസ്ത്ര നിയമങ്ങള്‍ ബാധകമാകുന്നതാണ്. ഇതരമത സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ട ഒരു ആഘോഷത്തിന് ഇസ്ലാമികമായ പരിവേഷം നല്‍കുന്നതിനു വേണ്ടി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ മുആമലാത്തുകളുടെ കാര്യത്തില്‍ പഠിപ്പിക്കപ്പെട്ട ഒരു നിയമമാണ് മൌദൂദിസ്റ് ഇവിടെ തെളിവായി കൊടുക്കുന്നത് എന്നത് കൌതുകമുണര്‍ത്തുന്ന സംഗതി തന്നെയാണ്. കാരണം, മൌദൂദികളെ സംബന്ധിച്ചിടത്തോളം ഈ വിഭജനം അവര്‍ അംഗീകരിക്കുന്ന ഒന്നല്ല. ജീവിതം മുഴുവനും ഇബാദത്തായതിനാല്‍ മതത്തില്‍ നിന്നു തന്നെ പുറത്തുപോകുന്ന വലിയ പാതകമായാണ് പ്രസ്തുത വിഭജനത്തെ ഇവര്‍ നോക്കിക്കാണുന്നത്! ശൈഖ് മുഹമ്മദ് കാരക്കുന്ന് ഈജിപ്തിലെ ഇഖ്വാനികളുടെ നേതാവിന്റെ മൊഴികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് പഠിപ്പിച്ച ആ തക്ഫീരിയന്‍ ഡയലോഗ് കേട്ടോളൂ:

“മനുഷ്യകര്‍മ്മങ്ങള്‍ ‘ഇബാദത്തുകളും ‘മുആമലാത്തുകളും’ ആയി വിഭജിക്കപ്പെട്ടത് പില്‍കാലത്തുണ്ടായ കര്‍മ്മ ശാസ്ത്രകാര്യങ്ങളുടെ ക്രോഡീകരണത്തിലൂടെയാണ്. ആദ്യത്തില്‍ അതിന്റെ ഉദ്ദേശ്യം വൈജ്ഞാനിക കൃതികളുടെ സ്വഭാവമനുസരിച്ചുള്ള വിഷയപരമായ വിഭജനം മാത്രമായിരുന്നു. ഖേദകരമെന്ന് പറയട്ടെ കാലം ചെന്നപ്പോള്‍ അത് സങ്കല്‍പത്തിലും ഇസ്ലാമിക ജീവിതത്തിലും ചീത്ത സ്വാധീനങ്ങളുണ്ടാക്കി. കര്‍മ്മശാസ്ത്രം അവതരിപ്പിക്കുന്ന ആരാധനാകര്‍മ്മങ്ങളുടെ ഒന്നാമത്തെ വശം മാത്രമാണ് ഇബാദത്ത് എന്ന ധാരണ ജനങ്ങള്‍ക്കുണ്ടായി. സാമൂഹിക ഇടപാടുകളെക്കുറിച്ചുള്ള വിജ്ഞാനങ്ങള്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇനത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഇതുമായി ബന്ധിപ്പിച്ചില്ല. ഇത് ഇസ്ലാമിക ദര്‍ശനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നതില്‍ സംശയമില്ല. ഇബാദത്തിന്റെ ആശയമുള്‍ക്കൊള്ളാത്ത ഒരു മനുഷ്യകര്‍മ്മവും ഇസ്ലാമിക സങ്കല്‍പത്തിലില്ല. ഇസ്ലാമിക വ്യവസ്ഥിതിയില്‍ ഭരണനിയമങ്ങള്‍ക്കും സാമ്പത്തിക ക്രമത്തിനും സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്കും നാഗരിക ചട്ടങ്ങള്‍ക്കും, കുടുംബ വ്യവസ്ഥക്കും ഇബാദത്തിന്റെ സാക്ഷാല്‍ക്കരണം എന്ന ലക്ഷ്യമേയുള്ളു. ദൈവിക വ്യവസ്ഥിതിക്കനുരൂപമായി മനുഷ്യകര്‍മ്മങ്ങളെ പരിവര്‍ത്തിപ്പിച്ചാലല്ലാതെ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമല്ല. കര്‍മ്മശാസ്ത്രപണ്ഡിതര്‍ ഇബാദത്തുകള്‍ എന്ന് വിഷേശിപ്പിച്ച കര്‍മ്മങ്ങളെ പറ്റിയുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ ‘മുആമലാത്ത് എന്ന പേരില്‍ മാറ്റി വെക്കാന്‍ പറ്റിയ ഒരു മനുഷ്യചലനവുമില്ല എന്ന് സ്പഷ്ടമാവും. ‘രണ്ടും ഒന്നിച്ചവതരിപ്പിക്കുന്ന ശൈലിയാണ് ഖുര്‍ആനുള്ളത്’. മനുഷ്യാസ്തിത്വത്തിന്റെ ലക്ഷ്യമായ ഇബാദത്തുകളുടെ ഭാഗമാണ് രണ്ടാമത്തേതും. എന്നാല്‍ ഈ വിഭജനഫലമായി, ജീവിത ഇടപാടുകളില്‍ ഇതര വ്യവസ്ഥിതികള്‍ പിന്തുടര്‍ന്നാലും ഇസ്ലാമിക വിധിപ്രകാരം ആരാധനാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം മുസ്ലിംകളായിത്തീരുമെന്ന് ചിലര്‍ മനസ്സിലാക്കി. ഇത് ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇസ്ലാം ഒരേകത്വമാണ്. അത് അവിഛേദ്യമാണ്. അതിനെ രണ്ടായി വിഭജിക്കുന്നവന്‍ അതിന്റെ ഏകീഭാവത്തില്‍ നിന്ന് പുറത്തുകടക്കുകയാണ് ചെയ്യുന്നത്. മറ്റൊരു ഭാഷയില്‍ അത് ദീനില്‍ നിന്ന് തന്നെയുള്ള പുറത്തുപോകലാണ്. ഇസ്ലാമിനെ സാര്‍ത്ഥകമാക്കാനും അതുവഴി ജീവിതലക്ഷ്യം സാക്ഷാല്‍കരിക്കാനും അഗ്രഹിക്കുന്ന ഓരോ മുസ്ലിമും മനസ്സിലാക്കേണ്ട വലിയ ഒരു യാഥാര്‍ത്ഥ്യമാണിത്. ഇത് ഗ്രഹിക്കേണ്ടത് വിശ്വാസവിഭാവനയുടെ സംസ്കരണത്തിന് മാത്രമല്ല, ജീവിതാസ്വാദനം പൂര്‍ണ്ണതയുടെ ഉന്നതവിതാനങ്ങളിലെത്താനും കൂടിയാണ്. ജീവിതം മുഴുവന്‍ ഇബാദത്തായിത്തീരുമ്പോള്‍ മാനവജീവിതത്തിന്റെ മൂല്യം സ്വയം ഉയരുന്നു. അല്ലാഹുവിന്റെ മാത്രം ദിവ്യത്വം അംഗീകരിക്കുകയും അടിമത്വം അവനുമാത്രം അര്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് അതുണ്ടാകുന്നത്.” (ഇസ്ലാം: സവിശേഷതകള്‍. സയ്യിദ് ഖുതുബ്. പേജ്. 176)

ഇബാദാത്തുകളുടെയും മുആമലാത്തുകളുടെയും വിഭജനം നല്‍കിയതു വഴി പ്രവാചകനുശേഷം വന്ന പിന്‍തലമുറക്കാരായ പണ്ഡിതന്‍മാര്‍ ദീനില്‍ നിന്നു തന്നെ പുറത്തു പോകാവുന്ന ഒരു സംഗതിയാണ് പ്രവര്‍ത്തിച്ചത് എന്ന് മൌദൂദിയുടെ അതേ ശൈലിയില്‍ ഉറക്കെ വിളിച്ചു പറയുമ്പോള്‍, അതിലെ മുആമലാത്തുമായി ബന്ധപ്പെട്ട ഒരു തത്വം എടുത്തു വിശ്വാസപരവും ആചാരപരവുമായ വിഷയത്തില്‍ കൊണ്ടുപോയി ഫിറ്റു ചെയ്ത ക്രൂരതക്ക് എന്താണ് നാം അവരെ വിളിക്കേണ്ടത്?! വാസ്തവത്തില്‍ വ്യക്തമായ അവബോധത്തോടു കൂടി തന്നെയാണ് അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതര്‍ ഇബാദത്തുകളുടെയും മുആമലാത്തുകളു ടെയും വിഭജനം നിര്‍വ്വഹിച്ചിട്ടുള്ളത്. മുഫസ്സിറുകളും മുഹദ്ദിഥുകളും ഫുഖഹാക്കളും നിറഞ്ഞുനിന്ന വളരെ തിളക്കമാര്‍ന്ന ഒരു കാലഘട്ടം സലഫുകളുടെ ചരിത്രത്തിലേക്ക് ഇറങ്ങി ചെന്നാല്‍ ദര്‍ശിക്കാന്‍ കഴിയും. അതിന് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് പ്രസ്തുത വിഭജനം കൊണ്ടുണ്ടായതല്ല, പ്രത്യുത മദ്ഹബീ പക്ഷപാതത്തിന്റെയും അനുകരണത്തിന്റെയുമെല്ലാം പരിണതിയായി ഉടലെടുത്ത അജ്ഞതയായിരുന്നു.

ഇബാദാത്തും മുആമലാത്തും വേര്‍തിരിക്കുന്നത് ദീനും ദുനിയാവും രണ്ടാക്കലാണെന്നും, ജീവിതമാകട്ടെ മുഴുവനായും ഇബാദത്താണെന്നും കണ്ടുപിടിച്ച ജമാഅത്തെ ഇസ്ലാമി അതുവഴി ഉണ്ടായെന്ന് പറയപ്പെടുന്ന അപകടം പലപ്പോഴായി വിളിച്ചുപറയാറുണ്ട്. ഇബാദത്തിന്റെ പരിധിയില്‍ വെറും ആരാധനാകര്‍മ്മങ്ങള്‍ മാത്രമായി ചുരുങ്ങുകയും മറ്റുള്ള ഇടപാടുകളില്‍ അല്ലാഹുവുമായി ബന്ധം നഷ്ടപ്പെടുത്തലുമാകും എന്നതായിരുന്നു അവരുടെ അതിരുവിട്ട സങ്കടം. എന്നാല്‍ðഇതേ ആളുകള്‍ സാമൂഹിക ഇടപാടുകളെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങള്‍ ഇതര മതസ്ഥരുടെ ഓണം പോലെയുള്ള ആഘോഷത്തിലേക്ക് ബന്ധിപ്പിച്ചതിന്റെ അപകടം നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ. വേണ്ടത്ര വിജ്ഞാനമില്ലാതെ എന്തിനും കയറി ഫത്വ കൊടുക്കുന്ന മൌദൂദികളുടെ ഈ സ്വഭാവം വലിയ അപകടമാണ് വിശ്വാസീവൃത്തത്തിനകത്ത് ഉണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ മൌദൂദികള്‍ പറയും പോലെ ഇബാദാത്തും മുആമലാത്തും വിഭജിക്കുക വഴി ആരാധനയില്‍ മാത്രം ഇസ്ലാം ദീനിനെ പരിമിതപ്പെടുത്തലാണൊ സംഭവിക്കുന്നത്? അല്ല എന്നുള്ളതാണ് ഉത്തരം. പ്രസ്തുത വിഭജനത്തിന്റെ ആഴവും അതിന്റെ ഫലവും ആവശ്യകതും വേണ്ടുവോളം ബോധ്യപ്പെട്ടിട്ടുതന്നെയാണ് മഹാന്‍മാരായ പണ്ഡിതര്‍ അങ്ങനെയൊരു കര്‍ത്തവ്യത്തിന് മുതിര്‍ന്നത്. അതിനെ കുറിച്ച് ആധികാരികമായി മനസ്സിലാക്കുവാന്‍ അബ്ദുല്‍ഹഖ് സുല്ലമി വിവര്‍ത്തനം ചെയ്ത് കെ.എന്‍.എം പ്രസിദ്ധീകരിച്ച ‘’ഇസ്ലാമിക കര്‍മശാസ്ത്ര ചരിത്രം’ എന്ന ഗ്രന്ഥം സത്യാന്വേഷകര്‍ക്ക് ഉപകാരപ്പെടും. അതില്‍ ഇക്കാര്യം ഇപ്രകാരം വിശദീകരിക്കുന്നുണ്ട്:

“പൊതുവെ ഫുഖഹാക്കളെല്ലാം ശറഇയ്യായ വിധികളെ ഇബാദാത്ത് (ആരാധനാകര്‍മ്മങ്ങള്‍) മുആമലാത്ത് (ഇടപാടുകള്‍) എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അങ്ങിനെ വേര്‍തിരിക്കാന്‍ അവര്‍ കണ്ട വ്യത്യാസം ഇവയാണ്. (ഒന്ന്) ഇബാദത്ത്, മുആമലാത്ത് എന്നിവയുടെ അടിസ്ഥാന ലക്ഷ്യങ്ങളുടെ വ്യത്യാസം. ശറഈ വിധികളുടെ പ്രഥമലക്ഷ്യം അല്ലാഹുവിലേക്കുള്ള അടുപ്പം തേടലും അവനു നന്ദിപ്രകടിപ്പിക്കലുമായതിനാല്‍ ആ ഗണത്തില്‍ðപെട്ട വിഷയങ്ങളെ ഇബാദത്തുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമസ്കാരം, സകാത്ത്, വ്രതം, ഹജ്ജ് എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അവ. ഭൌതികമായ നന്മയുടെ സാക്ഷാല്‍ക്കാരമോ, രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ വ്യവസ്ഥയോ ആണ് ലക്ഷ്യമെങ്കില്‍ അത്തരം വിഷയങ്ങളെ ഇടപാടുകള്‍ (മുആമലാത്ത്) എന്നóഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. (രണ്ട്) ഇബാദാത്തുകളുടെ അടിസ്ഥാനം ബുദ്ധിക്ക് ആശയം ഗ്രഹിക്കാന്‍ കഴിയാത്തവയാണെന്ന് ഫുഖഹാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ശറഇല്‍ വിധി രൂപത്തിലോ നിരോധ രൂപത്തിലോ വന്നതിന്റെ താല്‍പര്യം അല്ലാഹുവിനു മാത്രമേ അറിയൂ. അത്തരം വിഷയങ്ങള്‍ ആരാധനയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവ് അവ ബുദ്ധിക്ക് മനസ്സിലാക്കാനോ കണ്ടെത്താനോ കഴിയാത്തവയാണെന്നതു തന്നെയാണ്. ഇനി അത്തരം വിഷയങ്ങളുടെ പൊരുള്‍ നമുക്കറിയാന്‍ കഴിഞ്ഞാല്‍ തന്നെ മൊത്തത്തിലല്ലാതെ വിശദമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ആചാരങ്ങളുടെ സ്ഥിതി അതല്ല; അതിന്റെ അടിസ്ഥാനം അവയുടെ പൊരുള്‍ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിയുമെന്നതാണ്. അതു കൊണ്ടുതന്നെയാണ് അത്തരത്തില്‍ðപെട്ട വിഷയങ്ങളുടെ വിധികള്‍ കണ്ടെത്താന്‍ പ്രവാചകന്‍മാരുടെ ഇടവേളകാലത്ത് ബുദ്ധിമാന്‍മാര്‍ ശ്രമിച്ചത്. അങ്ങനെ അവര്‍ക്ക് ധാരാളം ശരികള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ കണ്ടെത്തിയ പലതിനെയും പിന്നീട് ഇസ്ലാം അംഗീകരിക്കുകയാണ് ചെയ്തത്. തശ്രീഇന്റെ രീതിയും ഈ മാര്‍ഗത്തിലേക്ക് നമുക്ക് വഴികാണിക്കുന്നു. അവര്‍ ഓരൊന്നിന്റെയും വിശദീകരണം പറയാതെ പൊതുവായ ഒരടിത്തറ പാകുകയാണ് ചെയ്തത്. തദടിസ്ഥാനത്തില്‍ ഏതു ചുറ്റുപാടിലും ഏതുകാലത്തും മതവിധികള്‍ ഉണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇബാദാത്തുകളുടെ സ്ഥിതി അതല്ല. ക്വുര്‍ആന്‍ ആ വിഷയങ്ങളില്‍ മൊത്തത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. പ്രവാചകന്‍ ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. (മൂന്ന്) ഇബാദാത്തുകളില്‍ ഇത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള കല്‍പനയാണെന്ന അറിവുണ്ടായിരിക്കല്‍ അതിന്റെ തക്ലീഫിന്റെ നിബന്ധനയാണ്. അതായത് മുകല്ലഫായ അടിമ ആ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രതിഫലവും അവനിലേക്കുള്ള സാമീപ്യവും ലക്ഷ്യം വെക്കേണ്ടതാണ്. താന്‍ ചെയ്യുന്ന അനുഷ്ഠാനകര്‍മ്മങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള കല്‍പനയാണെന്ന ബോധമുണ്ടാകുമ്പോഴേ ഈ നിയ്യത്ത് സാധ്യമാകൂ. എന്നാല്‍ ഇടപാടുകളില്‍ ഈ വിധമുള്ള നിയ്യത്ത് ആ പ്രവൃത്തി ശരിയാകാന്‍ ആവശ്യമില്ല. പക്ഷെ നിയ്യത്തു കൂടാതെ അല്ലാഹുവിന്റെയടുക്കല്‍ അതിനു പ്രതിഫലമില്ല. അമാനത്ത് തിരിച്ചുകൊടുക്കുക, കടം വീട്ടുക, കവര്‍ന്നെടുത്തത് മടക്കിക്കൊടുക്കുക, ഭാര്യക്ക് ചെലവിന് കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദാഹരണം. ഭരണാധികാരിയെ ഭയന്ന് ഇവകള്‍ ഒരാള്‍ ചെയ്താല്‍ ആ പ്രവൃത്തി അംഗീകരിക്കപ്പെടും, അവന്‍ ബാദ്ധ്യതയില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. നിയ്യത്തില്ലാത്തതിനാല്‍ പ്രവര്‍ത്തി ശരിയായിട്ടില്ലെന്ന് പറഞ്ഞു പരലോകത്ത് അവന്‍ കുറ്റകാരനാവുകയുമില്ല. കാരണം അവന്റെ ബാദ്ധ്യത അവന്‍ നിറവേറ്റി. എന്നാല്‍ðസദുദ്ദേശം ഇല്ലാത്തതിനാല്‍ ആ കര്‍മങ്ങള്‍ക്ക് പരലോകത്ത് അവന് പ്രതിഫലം ലഭിക്കുകയില്ല.” (ഇസ്ലാമിക കര്‍മ്മശാസ്ത്ര ചരിത്രം. ഡോ: ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍. വിവര്‍ത്തനം. അബ്ദുല്‍ഹഖ് സുല്ലമി. പേജ്. 28, 29)

ഇത്രമാത്രം വ്യക്തമായ ഒരു സംഗതിയെയാണ് ദീനില്‍ നിന്നും പുറത്തുപോകുന്ന തരത്തിലുള്ള വിഭജനമായി ജമാഅത്തെ ഇസ്ലാമി മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ ഇസ്ലാമിന് നിരക്കാത്ത ബഹുദൈവാരാധനയുമായി അങ്ങേയറ്റം ബന്ധമുള്ള ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ നിര്‍ലോഭം പങ്കെടുക്കാന്‍ ‘ദീനില്‍ നിന്നും പുറത്തുപോകുന്ന ഈ മതനിയമത്തെ അതേ ആളുകള്‍ തന്നെ തെറ്റായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ രൂപത്തിലുള്ള ദ്വിമുഖം ഇവരുടെ ഭാഗത്തുനിന്നും തുടരെ തുടരെ അനുഭവപ്പെടുന്നു? ഉത്തരം ലളിതമാണ്; തങ്ങള്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശം ബുദ്ധിക്കും ഇംഗിതത്തിനുമനുസരിച്ച്, പൂര്‍വ്വസൂരികള്‍ക്ക് പരിചയമില്ലാത്ത പലതും കുത്തിനിറച്ചുകൊണ്ട് കലര്‍പ്പുള്ളതാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ നിലനില്‍പിനു വേണ്ടി തൂലിക ഉപയോഗിക്കുമ്പോള്‍ അബദ്ധങ്ങളായ പലതും കയറിക്കൂടുക സ്വാഭാവികമാണ്. ഒരു കാലത്ത് അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ നിയമം മാത്രം നിലനില്‍ക്കണം, ബാക്കിയുള്ളതെല്ലാം തച്ചു തകര്‍ക്കണം എന്ന‘ഭീകരവാദവുമായി കടന്നു വന്ന മൌദൂദികള്‍ക്ക്, അതിനെതുടര്‍ന്ന് കിട്ടിയ ജയില്‍വാസവും ഗോതമ്പുണ്ടയും ദേഹമാസകലം മാത്രമല്ല മാറ്റം വരുത്തിയത്, മറിച്ച് തങ്ങള്‍ പ്രഖ്യാപിച്ച ആദര്‍ശം മുച്ചൂടും തന്നെ മാറ്റത്തിനു വിധേയമായി. ഇന്ന് ആരുമായും ഏതുതരത്തിലുമുള്ള അനുരഞ്ജനത്തിനും ജമാഅത്തെ ഇസ്ലാമി റെഡിയാണ്. മാവേലിയുടെ വരവിനെ അതീവ ഹരത്തോടെ വരവേല്‍ക്കുന്ന കൌതുകകരമായ കാഴ്ചകള്‍ ഈ അയവിന്റെ സാമ്പിളുകളില്‍ ഒന്നാണ്. ജീവിതം മുഴുവന്‍ ഇബാദത്താണെന്ന് തര്‍ക്കിക്കാന്‍ മൌദൂദികള്‍ നിര്‍ലജ്ജം എന്നിട്ടും ബാക്കി!!

ലേഖനത്തിന്റെ പ്രാരംഭത്തില്‍ സൂചിപ്പിച്ചതുപോലെ അമുസ്ലിംകളുമായി നല്ല രൂപത്തില്‍ വര്‍ത്തിക്കുക എന്നുള്ളത് ദൈവകൃപ കാംക്ഷിക്കുന്ന ഓരോ മുസ്ലിമും അവരുടെ മര്യാദയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം തന്നെയാണ്. അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെമേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യനാളില്‍ അവര്‍ക്കെതിരെ സ്വയംതന്നെ പരാതി ബോധിപ്പിക്കുന്നതാണ് (അബൂദാവൂദ്) എന്ന് പറഞ്ഞ മുഹമ്മദ് നബി(സ്വ)യുടെ അനുയായികള്‍ക്ക് അമുസ്ലിംകളോട് നല്ല നിലയിലല്ലാതെ എങ്ങനെയാണ് വര്‍ത്തിക്കാന്‍ കഴിയുക. എന്നാല്‍, അതിന്റെയര്‍ത്ഥം നമുക്ക് അവരോടുള്ള സമീപനത്തില്‍ ഉള്ളിലൊന്നും നാക്കിലൊന്നും കയ്യിലൊന്നും എന്ന തരത്തില്‍ തീര്‍ത്തും ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങളാണ് വേണ്ടത് എന്നതല്ല. ഏകദൈവാരാധനയില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ച് അല്ലാഹുവിനോട് പാലിക്കേണ്ട അനേകം ബാധ്യതകളുണ്ട്. അതില്‍ðപെട്ടതാണ് അമുസ്ലിം സുഹൃത്തുക്കള്‍ക്ക് അവരുടെ ബഹുദൈവാരാധനയുടെ നിരര്‍ത്ഥകതയെ ബോധ്യപ്പെടുത്തലും മരണാനന്തരമുള്ള ജീവിതത്തെ കുറിച്ച് അറിയിച്ചുകൊടുക്കലും. അതെല്ലാം മറച്ചുവെച്ചുകൊണ്ട് അവരുടെ മതവിശ്വാസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുകയും അതിന് ആശംസകളര്‍പ്പിക്കുകയും ചെയ്യുക എന്നുള്ളത് അതിനോടുള്ള അംഗീകാരമാണെന്നതില്‍ സംശയമില്ല. അവിശ്വാസികള്‍ക്ക് തങ്ങളുടെ മതത്തിലുള്ള പോരായ്മകളും വികല സങ്കല്‍പങ്ങളും അതുവഴി രൂഢമാകുവാനേ ഉപകരിക്കുകയുള്ളൂ. വിശ്വാസപരമായി മൌദൂദികള്‍ അമുസ്ലിംകളോട് ചെയ്യുന്ന അനീതി പ്രകടമാകുന്നത് ഇവിടെയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ പിറവി മുതല്‍ ഇസ്ലാം ദീനിനെ സ്നേഹിക്കുന്നവര്‍ ഈ ഒരു പ്രസ്ഥാനത്തെ എതിര്‍ത്തിട്ടുണ്ട്, വിശിഷ്യാ മൌദൂദിയുടെ കുപ്രസിദ്ധമായ തീവ്രവാദങ്ങളെ ചവറ്റുകൊട്ടയില്‍ എറിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്വുര്‍ആനും സുന്നത്തും പൂര്‍വ്വികരായ സലഫുസ്സ്വാലിഹീങ്ങള്‍ മനസ്സിലാക്കിയതിന് പുറമെയുള്ള മൌദൂദിയുടെ കണ്ടെത്തലുകളെയാണ് പ്രസ്തുത എതിര്‍പ്പുകൊണ്ട് ഗുണകാംക്ഷകര്‍ ഉദ്ദേശിച്ചതും നിരാകരിക്കാന്‍ ആവശ്യപ്പെട്ടതും. പക്ഷെ എന്തുകൊണ്ടോ, മൌദൂദികള്‍ ഇന്ന് ദീനില്‍ ഇല്ലാത്തവയെ കൊള്ളാനും ദീനില്‍ ഉള്ളവയെ തള്ളാനും പാകമായ രൂപത്തിലാണ് ചെന്നെത്തിയിരിക്കുന്നത്. മതകാര്യത്തില്‍ അവിശ്വാസികളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് അവതരിച്ച സൂറഃ അല്‍ കാഫിറൂനിന്റെ തഫ്ഹീമുല്‍ ക്വുര്‍ആനിലെ വിശദീകരണത്തോട് ഇന്നത്തെ മൌദൂദികള്‍ എടുത്ത നിലപാട് അക്കാര്യം നസ്സംശയം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ആയത്തും മൌദൂദിയുടെ വിശദീകരണവും ഇവരുടെ കണ്ണ് തുറപ്പിക്കും എന്ന സദുദ്ദേശ്യത്തോടെ അവസാനമായി ഇവിടെ പകര്‍ത്തുകയാണ്.

“പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.” (ക്വുര്‍ആന്‍. 109:1-6)

ഇനി മൌദൂദി മേല്‍ ആയത്തിന്റെ അവതരണലക്ഷ്യം വിശദീകരിച്ചതു വായിക്കാം: “………ഇന്നു പലരും വിചാരിക്കുന്നതുപോലെ ഈ സൂറഃയുടെ അവതരണലക്ഷ്യം വിശ്വാസികള്‍ അവിശ്വാസികളുടെ മതത്തില്‍ðനിന്നും ദൈവങ്ങളില്‍ðനിന്നും ആരാധനകളില്‍ðനിന്നും ഖണ്ഡിതമായ മുക്തിയും ബന്ധവിഛേദനവും പ്രഖ്യാപിക്കുകയാണെന്ന് മനസ്സിലാകും. അവിശ്വാസികളോട് സൂറഃ പറയുന്നതിതാണ്: ഇസ്ലാമും അവരുടെ മതവും തികച്ചും വ്യത്യസ്തമാണ്. അവ തമ്മില്‍ കൂടിച്ചേരുന്ന പ്രശ്നമേയില്ല. ഇത് ആദ്യം ഖുറൈശികളെ സംബോധന ചെയ്തുകൊണ്ടും അവരുടെ സന്ധി നിര്‍ദേശങ്ങളോടുള്ള പ്രതികരണമായിക്കൊണ്ടും അവതരിച്ചതാണെങ്കിലും അവരില്‍ മാത്രം പരിമിതമല്ല. അതിനെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അന്ത്യനാള്‍ വരെയുള്ള എല്ലാ മുസ്ലിംകളോടും കല്‍പിച്ചിരിക്കുകയാണ്: സത്യനിഷേധത്തിന്റെ മതം എവിടെ ഏതു രൂപത്തിലായിരുന്നാലും അതിനോട് വാചാകര്‍മണാ വിമുക്തി പ്രകടിപ്പിക്കേണ്ടതാണ്. ദീനി കാര്യത്തില്‍ നിങ്ങള്‍ക്ക് സത്യനിഷേധികളുമായി യാതൊരു തരത്തിലുള്ള സന്ധിയും സാധ്യമല്ല. അതുകൊണ്ടാണ് ഈ സൂറഃ ആര്‍ക്ക് മറുപടിയായി അവതരിച്ചുവോ അവര്‍ മരിച്ചു മണ്ണടിഞ്ഞുപോയിട്ടും പാരായണം ചെയ്യപ്പെട്ടത്. ഇത് അവതരിച്ച കാലത്ത് കാഫിറുകളും മുശ്രിക്കുകളും ആയിരുന്നവര്‍ മുസ്ലിംകളായിത്തീര്‍ന്നിട്ടും പാരായണം ചെയ്യപ്പെട്ടിരുന്നതും. അവര്‍ കടന്നുപോയി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇന്നത്തെ മുസ്ലിംകളും പാരായണം ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. കാരണം സത്യനിഷേധത്തില്‍ðനിന്നും സത്യനിഷേധികളില്‍ðനിന്നുമുള്ള വിമുക്തി സത്യവിശ്വാസത്തിന്റെ സ്ഥിരമായ താല്‍പര്യമാകുന്നു.” (തഫ്ഹീമുല്‍ ഖുര്‍ആന്‍. അല്‍ കാഫിറൂന്‍ ആയത്തിന്റെ ഉള്ളടക്കം)

സത്യം മനസ്സിലാക്കി അത് ഉള്‍കൊണ്ട് ജീവിക്കാന്‍ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ, ആമീന്‍.

നവയാഥാസ്ഥികത: ഇരുട്ടില്‍ തപ്പുന്ന മൌദൂദിസ്റുകള്‍
വിശുദ്ധ ക്വുര്‍ആനും ഹദീഥും അനുസരിച്ച് മുസ്ലിം സമുദായത്തെ പരിവര്‍ത്തിപ്പിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഏറെ ത്യാഗങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് സമ്മതിക്കുന്ന ജമാഅത്തിന്റെ തൂലിക തൊഴിലാളി, അതിന്റെ ചരിത്രവും കര്‍മമണ്ഡലവും പൈതൃകവുമെല്ലാം തുറന്നെഴുതുമ്പോള്‍ ഏറ്റി വിട്ടിട്ട് ഏണി വലിക്കുന്ന മൂന്നാംതരമായ പണിയാണെടുക്കുന്നത്. കേരളത്തിലെ ഇസ്വ്ലാഹി പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കിയ വക്കം മൌലവി അതിന് പ്രചോദനം ഉള്‍കൊണ്ടത് റശീദുര്‍റിളയില്‍ നിന്നാണെന്നും, മുജാഹിദ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത കെ.എം.മൌലവി സ്വീകരിച്ച വഴി അവരുടേതല്ലായിരുന്നു എന്നും, മറിച്ച് സഊദി അറേബ്യയിലെ മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനത്തെയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് മുജാഹിദുകള്‍ എന്നവകാശപ്പെടുന്ന മടവൂരികള്‍ തിരികൊളുത്തിയ ‘മുജാഹിദുകള്‍ ഗള്‍ഫ് സലഫിസം ഇറക്കുമതി ചെയ്യുകയാണ്’ എന്ന ആരോപണത്തെ ശരിവെക്കാന്‍ ലേഖകന്‍ ഒരു സലഫി വിരോധ ഓട്ടം തുള്ളല്‍ നടത്തുന്നുണ്ട്. വാസ്തവത്തില്‍ 1897ല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ മജല്ലത്തുല്‍ മനാര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് റശീദുര്‍റിളയും അദ്ദേഹത്തിന്റെ ഇസ്വ്ലാഹീ പ്രവര്‍ത്തനങ്ങളുമെല്ലാം ഈജിപ്തിന് പുറത്തേക്ക് അറിയപ്പെടുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ കേരളത്തില്‍ ഈ ആദര്‍ശ പ്രചാരണത്തിന്റെ തുടക്കം സനാഉല്ലാ മക്തി തങ്ങളിലൂടെ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഈജിപ്തിലെ ഇസ്വ്ലാഹി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കും പോലെ ക്വൂര്‍ആനും സുന്നത്തും സ്വീകരിക്കുന്നതില്‍ അവിടുത്തെ ഇസ്വ്ലാഹി നേതാക്കളെ മാത്രം ആശ്രയിക്കുക എന്നുള്ളതായിരുന്നില്ല കേരളത്തിലെ ഇസ്വ്ലാഹി പണ്ഡിതന്‍മാരുടെ നിലപാട്. ഈജിപ്തിലെ നവോത്ഥാന സംരഭങ്ങള്‍ക്ക് സലഫുകളുടെ വീക്ഷണവുമായി യാതൊരു ബന്ധവുമില്ല എന്ന കുപ്രചരണം നടത്തുന്നവര്‍ ഇന്ന് ഏറി വരുന്നുണ്ട്. സലഫി രീതിശാസ്ത്ര പ്രബോധന മാര്‍ഗത്തില്‍ റശീദുര്‍റിളയ്ക്കുള്ള പങ്ക് വേര്‍പ്പെടുത്താനും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി), ശൈഖ് മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ്(റഹി) തുടങ്ങിയ പരിഷ്കര്‍ത്താക്കളുടെ സ്വാധീനമൊന്നും ഈജിപ്തിലെ ദഅ്വാ സംരഭങ്ങള്‍ക്കില്ലായിരുന്നു എന്നും സ്ഥാപിച്ചുകൊണ്ട് അഖ്ലാനിയ്യത്തിന്റെ കേന്ദ്രമായി മാത്രം ഈജിപ്തിനെ കുടിയിരുത്താനാണ് ഇവരുടെയെല്ലാം പരിശ്രമം. പക്ഷെ, വിമര്‍ശകരുടെ അടിസ്ഥാനമില്ലാത്ത ഒരു വാദം മാത്രമാണിതെന്ന് റശീദുര്‍റിളയുടെയും അതുപോലെ തന്നെ സഊദി അറേബ്യയിലെ പണ്ഡിത സഭയായ ലജ്നയുടെയുമൊക്കെ ചില രചനകള്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് സംസാരിക്കവെ റശീദുര്‍റിള അഭിപ്രായപ്പെടുകയാണ്:

“സലഫുകളുടെ വീക്ഷണം ദുര്‍ബലമാണെന്നും പിന്‍ഗാമികള്‍ വ്യാഖ്യാനിച്ചപോലെ മുന്‍ഗാമികള്‍- വിശേഷിച്ചും അവരിലെ ഹമ്പലി മദ്ഹബുകാരായ പണ്ഡിതന്‍മാര്‍ ഒന്നടങ്കമോ അല്ലെങ്കില്‍ ചിലരോ- വ്യാഖ്യാനിക്കാതിരുന്നത് വിജ്ഞാനത്തിലും ഗ്രാഹ്യതയിലും പിന്‍ഗാമികളുടെ നിലവാരത്തില്‍ അവര്‍ എത്താതിരുന്നതു കൊണ്ടാണ് എന്നായിരുന്നു വിജ്ഞാനസമ്പാദനത്തിന്റെ ആദ്യകാലങ്ങളില്‍ എന്റെ ധാരണ. എന്നാല്‍ ഇല്‍മുല്‍കലാമില്‍ ഞാന്‍ മുഴുകുകയും അശ്അരികളുടെ ഈ വിഷയത്തിലുള്ള തത്വചിന്തകള്‍ പൂര്‍ണ്ണമായും വിവരിക്കുന്ന ഗ്രന്ഥങ്ങളും സലഫുകളുടെ വീക്ഷണങ്ങള്‍ ശരിയായി വിവരിക്കുന്ന മറ്റുഗ്രന്ഥങ്ങളും ഞാന്‍ ചിന്തിച്ച് പഠിക്കുകയും ചെയ്തപ്പോള്‍ സലഫുകളുടെ വീക്ഷണമാണ് അങ്ങേയറ്റത്തെ സത്യമെന്നും അതിനപ്പുറം യാതൊന്നും അന്വേഷിക്കേണ്ടതില്ലെന്നും അതേസമയം സലഫീ വീക്ഷണത്തിനെതിരായ വാദങ്ങളാകട്ടെ അവയെല്ലാം സത്യത്തിനുപകരിക്കാത്ത ചില ഊഹങ്ങളും അനുമാനങ്ങളും മാത്രമാണെന്നും എനിക്ക് ദൃഢജ്ഞാനം ലഭിക്കുകയാണ് ഉണ്ടായത്.” (തഫ്സീറുല്‍ മനാര്‍. 3/163)

സലഫി വീക്ഷണം തന്നെയാണ് ശരിയായിട്ടുള്ളത് എന്ന് അംഗീകരിച്ച റശീദുര്‍റിള പിന്നീട് തന്റെ പഠനങ്ങള്‍ക്കായി ആശ്രയിച്ച മാര്‍ഗം ഏതായിരുന്നു എന്നതുകൂടി ഇതോടൊപ്പം വായിക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു:

“ബുദ്ധിയെയും പ്രമാണങ്ങളെയും സംയോജിപ്പി ക്കുന്ന അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെയും ഇബ്നുല്‍ഖയ്യിമിന്റെയും ഗ്രന്ഥങ്ങ ളേക്കാള്‍ പ്രയോജനപ്രദമായ മറ്റുഗ്രന്ഥങ്ങ ളൊന്നും എനിക്കറിയുകയില്ല. ഞാന്‍ എന്നെക്കുറിച്ചു തന്നെ പറയട്ടെ, സലഫീ വീക്ഷണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് എനിക്ക് മനസ്സമാധാനം ലഭിച്ചത് ഈ ഗ്രന്ഥങ്ങളുമായി പരിചയപ്പെട്ടതുകൊണ്ട് മാത്രമാണ്.” (തഫ്സീറുല്‍ മനാര്‍. 1/211)

അപ്പോള്‍ റശീദുര്‍റിള പൂര്‍ണമായി തന്നെ സലഫിയ്യത്ത് അംഗീകരിച്ചിരുന്നു എന്ന് വ്യക്തമായി. പക്ഷെ, അദ്ദേഹം സലഫീ വീക്ഷണത്തിലേക്ക് എത്തിച്ചേരുന്നതിന് മുമ്പ് മടവൂരി-ജമാഅത്തുകാരെ പോലെ ബുദ്ധിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ചില അബദ്ധങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് ഓരോന്നും തിരുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം സലഫുകളുടെ മാര്‍ഗത്തെ സ്വീകരിച്ചതു വഴി സലഫീ പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ പിന്നീടുള്ള ദഅ്വാ പ്രവര്‍ത്തനങ്ങളെ പരിഗണിക്കുകയും അദ്ദേഹത്തിന് വന്നുപോയ അബദ്ധങ്ങളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സഊദി അറേബ്യയിലെ പണ്ഡിത സഭ (ലജ്ന) പുറത്തിറക്കുന്ന ‘മജല്ലത്തുല്‍ ബുഹൂഥ് അല്‍ ഇസ്ലാമിയ്യ’യില്‍ ഇസ്ലാമിക ലോകത്ത് ശൈഖ് മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ്(റഹി) നടത്തിയ ദഅ്വത്തും ഈജിപ്തില്‍ അതിനുണ്ടായ സ്വാധീനവും വിശദീകരിക്കവെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:

“……..ശേഷം ഹി: 1315 ക്രി: 1897ല്‍ ശാമില്‍ നിന്ന് ഈജിപ്തിലേക്ക് ഹിജ്റ പോയ ശൈഖ് റശീദുര്‍റിള (ഹി:1282 -1354, ക്രി:1865 -1935) പ്രബോധന രംഗത്ത് വന്നു, ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവരുടെ ശിഷ്യന്മാരില്‍ സലഫി വ്യക്തിത്വമുള്ള ആളായിട്ടാണ് അദ്ദേഹത്തെ (ശൈഖ് റശീദുര്‍റിളയെ) പരിഗണിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇസ്ലാമിക ലോകത്ത് പൊതുവെയും, ഈജിപ്തില്‍ പ്രത്യേകിച്ചും സലഫി ആദര്‍ശ ദഅ്വത്തിന് അദ്ദേഹം ഏറ്റവും വലിയ സഹായിയും, പ്രബോധകനുമായിരുന്നു. ശൈഖ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബ്(റഹി)യുടെ ദഅ്വത്തിന് സഹായകമായി ഒരുപാട് ഗ്രന്ഥങ്ങള്‍ വിരചിതമാവുകയും, ഹി: 1315ല്‍ ഈജിപ്തില്‍ ‘അല്‍ മനാര്‍ മാഗസിന്‍’ സ്ഥാപിതമാവുകയും ചെയ്തു. ഹി: 1354 (1935)ല്‍ ശൈഖിന്റെ മരണം വരെ അത് തുടരുകയുണ്ടായി. അവിടെ (ഈജിപ്ത്) ദഅ്വത്തിന് വലിയ ഒരു സഹായകമായിരുന്നു അത്. അതുപോലെ അല്‍മനാര്‍ പ്രസ്സില്‍ നജ്ദിലെ സലഫി പണ്ഡിതന്മാരുടെ ഒരുപാട് രചനകള്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. റശീദുര്‍റിള സലഫിയുടെ പരിശ്രമത്തിന് ഈജിപ്തിലും ഇസ്ലാമിക ലോകത്തെ മറ്റു രാജ്യങ്ങളിലും വലിയ വിജയം തന്നെയുണ്ടായിരുന്നു. അങ്ങിനെ സലഫി ദഅ്വത്തിനെ സഹായിക്കുന്ന എണ്ണമറ്റ അനുയായികള്‍ ഉണ്ടാവുകയും, അതുവഴി ഒരുപാടു സംഘങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അതില്‍ പ്രസിദ്ധമായത് റഷീദുര്‍റിളയുടെ ശിഷ്യനായ ‘മുഹമ്മദ് ഹാമിദ് അല്‍ ഫഖി’ സ്ഥാപിച്ച ഈജിപ്തിലെ ‘ജംഇയ്യത്തു അന്‍സാറുസ്സുന്ന അല്‍ മുഹമ്മദിയ്യ’യാണ്, ഈ സംഘം ഇപ്പോഴും ‘അത്തൌഹീദ്’ എന്ന് പേരുള്ള ഒരു മാസിക പുറത്തിറക്കുന്നുണ്ട്.” (ലജ്ന ദാഇമയുടെ ‘മജല്ലത്തുല്‍ ബുഹൂഥ് അല്‍ ഇസ്ലാമിയ്യയ്യ. ഹിജ്റ 1408 റബീഉല്‍ അവ്വല്‍ മുതല്‍ ജമാദുസ്സാനി വരെ. ‘ശൈഖ് മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ്(റഹി)യുടെ ദഅ്വത്തിന്റെ യാഥാര്‍ത്ഥ്യവും ഇസ്ലാമിക ലോകത്ത് അതിന്റെ സ്വാധീനവും’ എന്ന പ്രബന്ധം. വാള്യം. 21. പേജ്. 147, 148)

റശീദുര്‍റിളയുടെ ഇസ്വ്ലാഹീ മുന്നേറ്റത്തിനും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിനും സലഫിയ്യ ത്തിന്റെ പൈതൃകം അവകാശപ്പെടാന്‍ മേല്‍കണ്ട വിശദീകരണങ്ങള്‍ തന്നെ ധാരാളമാണ്. മുമ്പ് സൂചിപ്പിച്ച പോലെ ചില വിഷയങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിച്ച റശീദുര്‍റിളയെ സലഫി പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് തള്ളുകയും കൊള്ളുകയും ചെയ്തിട്ടുണ്ട്. റശീദുര്‍റിളക്ക് തന്റെ വ്യതിയാനങ്ങള്‍ മുഴുവനായും തിരുത്താന്‍ സമയം ലഭിച്ചില്ല എന്നത് പരിഗണിക്കുമ്പോള്‍ തന്നെ, അഖ്ലാനിയായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ആദര്‍ശത്തില്‍ നിന്നും ശരിയായ ദിശയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് സലഫീ മന്‍ഹജ് എന്ന രക്ഷയുടെ പേടകമാണ് എന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഈ സലഫീ മന്‍ഹജിന്റെ പേടകത്തില്‍ കയറി പരലോകം രക്ഷപ്പെടുത്താനാണ് മുജാഹിദ് പ്രസ്ഥാനവും അതിന്റെ അനുയായികളെ പഠിപ്പിക്കുന്നത്.  എന്നാല്‍ ഈ ഒരു മാര്‍ഗം സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന മടവൂരി-ജമാഅത്ത് സഖ്യത്തിന് മേല്‍ വിശദീകരണം തൃപ്തികരമായി കൊള്ളണമെന്നില്ല. കാരണം, റശീദുര്‍റിള  ആദ്യകാലങ്ങളില്‍ വീണുപോയ അതേ അഖ്ലാനിയത്തിന്റെ ചിന്താസരണിയിലാണ് ഇന്ന് ഇക്കൂട്ടര്‍ ചലിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ശരിയായ പ്രമാണം മുമ്പില്‍ വരെത്തിയിട്ടും, തങ്ങളുടെ നിസ്സാരമായ ബുദ്ധിയെ മാത്രം ആശ്രയിക്കുന്ന ഈ അഖ്ലാനികള്‍ക്ക് സിഹ്ര്‍, പിശാചുബാധ, മന്ത്രം എന്നിങ്ങനെയുള്ള ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുള്ള സംഗതികളെ ഇന്നും ഉള്‍കൊള്ളാന്‍ കഴിയാതെ പോകുന്നത്.

പൈശാചിക ഉപദ്രവങ്ങള്‍ ദൂരികരിക്കാനുള്ള മന്ത്രങ്ങളുടെ ഇസ്ലാമിക മാനം വ്യക്തമാക്കുമ്പോഴൊക്കെ അഖ്ലാനിയ്യത്തിന്റെ കേന്ദ്രങ്ങളില്‍ നിന്നും പരിഹാസ വാക്കുകള്‍ പൊങ്ങിവരാറുണ്ട്. ക്വുര്‍ആനും സുന്നത്തും വ്യക്തമാക്കിത്തരുന്ന ആദര്‍ശങ്ങളെ ബുദ്ധിയുടെ മൂശയിലിട്ട് നോക്കിയല്ല വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. പക്ഷെ, എന്തുകൊണ്ടോ ചിലര്‍ക്ക് അങ്ങനയെ സാധിക്കുന്നുള്ളൂ. അത്തരം ആളുകളിലെ ഒരു പ്രധാന വിഭാഗമായി കേരളത്തിലെ ജമാഅത്തെ ഇസ്ലാമി മാറിയിരിക്കുന്നു. മാത്രമല്ല, ആദര്‍ശം ‘മുക്കുന്ന’തില്‍, അത് സ്വന്തം നേതാവായ മൌദൂദിയുടേതാണെങ്കില്‍ പോലും, ഇത്രമാത്രം പാടവമുള്ള മറ്റൊരു വിഭാഗം ദുനിയാവിലില്ല. മറ്റേതൊരു കാര്യത്തിലുമെന്ന പോലെ, മന്ത്രങ്ങളെ സംബന്ധിച്ച മൌദൂദി അമീറിന്റെ വീക്ഷണവും മുക്കിക്കളഞ്ഞവരാണ് സാക്ഷാല്‍ ജമാഅത്തുകാര്‍. തഫ്ഹീമുല്‍ ക്വുര്‍ആനിന്റെ ഉറുദ്, ഇംഗ്ളീഷ് പതിപ്പുകളില്‍ സൂറത്തുല്‍ ഫലഖിന്റെ വിശദീകരണത്തില്‍ മന്ത്രങ്ങളെ സംബന്ധിച്ച് മൌദൂദി പ്രാധാന്യപൂര്‍വ്വം നല്‍കിയ വിശദീകരണം കാണാം. എന്നാല്‍ കേരളത്തിലെ ജമാഅത്തു മന്നന്‍മാര്‍ മലയാളത്തില്‍ ഇറക്കിയ തഫ്ഹീമിന്റെ പ്രതിയില്‍ ഈ വിശദീകരണ ഭാഗം കാണാനാകുന്നില്ല!!! അതുകൊണ്ടുതന്നെ, മലയാളീ ജമാഅത്തുകാര്‍ക്ക് മന്ത്രങ്ങളുടെ ഇസ്ലാമിക മാനത്തെ സംബന്ധിച്ച് യാതൊരു വകതിരുവുമില്ല. അതിനാല്‍, അക്കാര്യങ്ങള്‍ വിശദീകരിക്കുന്നവരോട് അവര്‍ക്ക് പുച്ഛവും പരിഹാസവുമാണ്. ആ പരിഹാസം അവരുടെ കൃതികളിലും നെറ്റെഴുത്തുകാരുടെ കുറിപ്പുകളിലും ധാരാളം കാണാനാകും. ഈയൊരു പരിസ്ഥിതിയെ കണക്കിലെടുത്ത്, പ്രസ്തുത വിഷയത്തിലുള്ള കേരളത്തിന് പുറത്തുള്ള ജമാഅത്തിന്റെ വീക്ഷണം തഫ്ഹീമില്‍ നിന്നു തന്നെ വായനക്കാരുടെ സമക്ഷം താഴെ സമര്‍പ്പിക്കുകയാണ്. ആധികാരികതക്ക് മൌദൂദിയുടെ ഉറുദു, ഇംഗ്ളീഷ് തഫ്ഹീമുകളെ അവലംബിക്കാവുന്നതാണ്. മൌദൂദി പറയുകയാണ്:

“ഈ സൂറത്തുകളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന മൂന്നാമത്തെ ചോദ്യം മന്ത്രങ്ങള്‍ക്കും ഏലസ്സിനും ഇസ്ലാമില്‍ വല്ല സ്ഥാനവുമുണ്ടോ എന്നതാണ്. അതായത് ആ മന്ത്രത്തിന് സ്വയം ഫലമുണ്ടോ ഇല്ലേ എന്നത്. ഈ ചോദ്യം ഉടലെടുക്കാന്‍ ഒരു കാരണമുണ്ട്. പ്രവാചകന്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍, പ്രത്യേകിച്ചും രോഗാവസ്ഥയില്‍, മുഅവ്വിദതൈനി (മറ്റു ചില റിപ്പോര്‍ട്ടുകളനുസരിച്ച്, മുഅവ്വിദാത്, അതായത്, ഖുല്‍ ഹുവല്ലാഹു അഹദും മുഅവ്വിദതൈനിയും) മൂന്ന് തവണ ഓതി, കൈകളില്‍ ഊതി തല മുതല്‍ പാദം വരെ കൈകള്‍ കൊണ്ട് എത്താവുന്നിടത്തോളം തടവും എന്ന് അനേകം ഹദീഥുകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണകാരണമായ രോഗാവസ്ഥയില്‍, അപ്രകാരം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കാത്ത ഘട്ടമെത്തിയപ്പോള്‍, ഹസ്രത്ത് ആയിശ സ്വയം തന്നെ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കല്‍പനപ്രകാരം അനുഗ്രഹീതമായ അദ്ദേഹത്തിന്റെ ആ കൈകളില്‍ ഊതി അതുകൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തില്‍ തടവുമായിരുന്നു. ഇവ്വിഷയകമായുള്ള റിപ്പോര്‍ട്ടുകള്‍ ബുഖാരി, മുസ്ലിം, നസാഈ, ഇബ്നു മാജ, അബൂ ദാവൂദ്, ഇമാം മാലികിന്റെ മുവത്വ എന്നീ ഗ്രന്ഥങ്ങളില്‍, ഹസ്രത്ത് ആയിശയില്‍ നിന്നും സ്ഥിരപ്പെട്ട പരമ്പരകളിലൂടെ ഉദ്ധരിക്കുന്നുണ്ട്. ആയിശയേക്കാള്‍ കൂടുതല്‍ വിശുദ്ധ പ്രവാചകന്റെ കുടുംബ ജീവിതത്തെ കുറിച്ചറിയുന്നവരായി ആരുമില്ല

ഇത്തരുണത്തില്‍, അതിന്റെ മതപരമായ വശത്തെ കുറിച്ച് ആദ്യം മനസ്സിലാക്കാണം. ഹസ്രത്ത് അബ്ദുല്ലാഹിബ്നു അബ്ബാസില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന സുദീര്‍ഘമായ ഒരു ഹദീഥിന്റെ അവസാനത്തില്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: “എന്റെ സമുദായത്തില്‍ നിന്നും വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആളുകള്‍, ചൂട് വെച്ചുകൊണ്ടുള്ള ചികിത്സക്കായി ആവശ്യപ്പെടുകയോ, മന്ത്രിക്കുവാന്‍ ആവശ്യപ്പെടുകയോ, ശകുനം നോക്കുകയോ ചെയ്യാത്തവരാണ്. അവര്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കും.” (മുസ്ലിം) ഹസ്രത്ത് മുഗീറത്തുബ്നു ശുഅ്ബയിലൂടെ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം പ്രവാചകന്‍(സ്വ) പറഞ്ഞു: “ചികിത്സക്കായി ചൂട് വെക്കാന്‍ ആവശ്യപ്പെടുകയോ, മന്ത്രിക്കാനാവശ്യപ്പെടുകയോ ചെയ്യുന്നവന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവായിരിക്കുന്നു.” (തിര്‍മിദി) പ്രവാചകന്‍(സ്വ) പത്ത് കാര്യങ്ങള്‍ വെറുത്തിരുന്നതായി ഹസ്രത്ത് അബ്ദുല്ലാഹിബ്നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്നാണ് മുഅവ്വിദതൈനിയോ മുഅവ്വിദാതോ ഓതിക്കൊണ്ടുള്ളതല്ലാത്ത മന്ത്രങ്ങളും ഏലസ്സുകളും. (അബൂദാവൂദ്, അഹ്മദ്, നസാഈ, ഇബ്നു ഹിബ്ബാന്‍, ഹാകിം) മറ്റു ചില ഹദീഥുകളില്‍, മുഴുവന്‍ മന്ത്രങ്ങളും ഏലസ്സുകളും (ഏലസ്സുകള്‍ പ്രവാകന്‍ അനുവദിച്ചതായി ഹദീസിന്റെ ഉള്ളടക്കത്തില്‍ വന്നിട്ടില്ല) പ്രവാചകന്‍ ആദ്യകാലത്ത് വിലക്കുകയും, പിന്നീട് ശിര്‍ക്കിന്റെ അംശം കലരരുതെന്ന ഉപാധിയിന്‍മേല്‍ അതിനെ അനുവദിച്ചതായും കാണാം. എന്നാല്‍, അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളും ക്വുര്‍ആനും ചൊല്ലിക്കൊണ്ട് മന്ത്രിക്കണമെന്ന് മാത്രം. ഉപയോഗിക്കുന്ന പദങ്ങള്‍ ഗ്രാഹ്യമാണെന്നും, അതില്‍ ദോഷമൊന്നു മില്ലെന്നും ഉറപ്പ് വരുത്തണം. മന്ത്രങ്ങളില്‍ മാത്രം ആശ്രയിക്കാതെ അത് ഫലപ്രദമാക്കാന്‍ അല്ലാഹുവിന്റെ ഹിതത്തെ ആശ്രയിക്കണം. മതപരമായ വശത്തിന്റെ വിശദീകരണത്തിന് ശേഷം, ഇവ്വിഷയകമായി ഹദീഥുകള്‍ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം.

ഹസ്രത്ത് അലി പറയുന്നതായി ത്വബ്റാനി അസ്സഗീറില്‍ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്: “ഒരിക്കല്‍, നമസ്കാരത്തിനിടയില്‍ പ്രവാചകനെ ഒരു തേള്‍ കുത്തി. നമസ്കാരശേഷം അദ്ദേഹം പറഞ്ഞു, “തേളിനെ അല്ലാഹു ശപിച്ചിരിക്കുന്നു. അത് നമസ്കരിക്കുന്നവനെയോ അല്ലാത്തവരെയോ വെറുതെ വിടുന്നില്ല.” ശേഷം, അദ്ദേഹം വെള്ളവും ഉപ്പും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും എന്നിട്ട് അതിന്‍മേല്‍ തടവിക്കൊണ്ട് കാഫിറൂന്‍, ഫലഖ്, അന്നാസ് സൂറത്തുകള്‍ ഓതുകയും ചെയ്തു.” ഇതേ വിഷയത്തി ഇബ്നു അബ്ബാസും ഒരു ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്: “ഹസ്രത്ത് ഹസന്റെയും ഹുസൈന്റെയും മേല്‍ കാവലിനായി പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ഉഈദുകുമാ ബി കലിമാതില്ലാഹിത്താമത്തി മിന്‍ കുല്ലി ശൈത്വാനിന്‍ വ ഹാമ്മത്തി വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മതി ‘എല്ലാ പിശാചില്‍ നിന്നും, എല്ലാ വിഷ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണമായ വചനങ്ങള്‍ കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് അഭയം തേടുന്നു.” (ബുഖാരി, മുസ്നദ് അഹ്മദ്, തിര്‍മിദി, ഇബ്നു മാജ)

പദങ്ങളില്‍ ചെറിയ വ്യത്യാസങ്ങളോടു കൂടി മുസ്ലിം, മുവത്വ, ത്വബ്റാനി, ഹാകിം എന്നിവയില്‍ ഉഥ്മാനുബ്നു അബില്‍ ആസ്വ്അഥ്ഥഖഫിയെക്കുറിച്ച് ഒരു ഹദീഥ് ഉദ്ധരിക്കന്നുണ്ട്. അതില്‍, അദ്ദേഹം പ്രവാചകനോട് ആവലാതി ബോധിപ്പിച്ചുകൊണ്ട് പറയുകയാണ്: “ഞാന്‍ മുസ്ലിമായത് മുതല്‍, എന്റെ ശരീരത്തില്‍ അനുഭവിക്കുന്ന ഒരു വേദനയെക്കുറിച്ച് പ്രവാചകനോട് സങ്കടപ്പെടുകയു ണ്ടായി. പ്രവാചകന്‍ പറഞ്ഞു: വേദന തോന്നുന്നയിടത്ത് നിന്റെ വലത് കൈവെച്ച് കൊണ്ട് മൂന്ന് തവണ ബിസ്മില്ലാഹ് എന്ന് പറയുക. ശേഷം, ഏഴ് തവണ അഊദു ബില്ലാഹി വ ഖുദ്റതിഹി മിന്‍ ശര്‍റി മാ അജിദു വ ഉഹാദിറു (ഞാന്‍ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്നതിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിലും അവന്റെ ക്വുദ്റത്തിലും ഞാന്‍ അഭയം തേടുന്നു) എന്ന് ചൊല്ലി നിന്റെ കൈ കൊണ്ട് തടവുക. മുവത്വയില്‍ ഇത്രയും കൂടി അധികരിച്ച് വന്നിട്ടുണ്ട്: “ഉഥ്മാനുബ്നു അബില്‍ ആസ്വ് പറഞ്ഞു: അതിന് ശേഷം എന്റെ വേദന അപ്രത്യക്ഷമായി. ഇപ്പോള്‍, ആ പ്രാര്‍ത്ഥന ഞാന്‍ എന്റെ വീട്ടുകാരെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.” തല്‍ഖ് ഇബ്നു അലിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മുസ്നദ് അഹ്മദിലും ത്വഹാവിയിലും കാണാം: “പ്രവാചകന്റെ സന്നിധിയില്‍ വെച്ച് എന്നെ ഒരു തേള്‍ കുത്തി. പ്രവാചകന്‍ എന്തോ ഒന്ന് ചൊല്ലി എന്റെ മേല്‍ മന്ത്രിച്ചു, ശേഷം കുത്തിയ ഭാഗത്ത് അദ്ദേഹത്തിന്റെ കൈ കൊണ്ട് തടവി.”

അബൂ സഈദില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് മുസ്ലിമിലുണ്ട്. അതില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: “ഒരിക്കല്‍ പ്രവാചകന് രോഗം ബാധിച്ചപ്പോള്‍, ജിബ്രീല്‍ വന്നുകൊണ്ട് ചോദിച്ചു; ഓ മുഹമ്മദ്, താങ്കള്‍ രോഗബാധിതനാണോ? പ്രവാചകന്‍ ‘അതെ’യെന്ന് പറഞ്ഞപ്പോള്‍, ജിബ്രീല്‍ പറഞ്ഞു: അല്ലാഹുവിന്റെ നാമം കൊണ്ട് ഞാന്‍ താങ്കളെ മന്ത്രിക്കുന്നു, താങ്കള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന എല്ലാ വസ്തുക്കളില്‍ നിന്നും എല്ലാ മനുഷ്യരുടേയും തിന്‍മകളില്‍ നിന്നും അസൂയാലുവിന്റെ കണ്ണേറില്‍ നിന്നും അല്ലാഹു താങ്കള്‍ക്ക് ശമനം നല്‍കട്ടെ. അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ താങ്കള്‍ക്ക് മന്ത്രിക്കുന്നു.” സമാനമായ ഒരു റിപ്പോര്‍ട്ട് ഹസ്രത്ത് ഉബാദതുബ്നു സാമിതില്‍ നിന്നും മുസ്നദ് അഹ്മദില്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: പ്രവാചകന് അസുഖം ബാധിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം വലിയ പ്രയാസത്തിലായിരുന്നു. എന്നാല്‍, വൈകുന്നേരം വീണ്ടും ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍, രോഗവിമുക്തനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്. ഇത്ര പെട്ടന്ന് എങ്ങനെ രോഗം ഭേദമായി എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു: ജിബ്രീല്‍ വന്ന് ചില വചനങ്ങള്‍ കൊണ്ട് എന്നെ മന്ത്രിച്ചു. ശേഷം, മുകളിലുദ്ധരിച്ച ഹദീഥില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് സമാനമായ വചനങ്ങള്‍ അദ്ദേഹം ഓതി. ഇതിന് സമാനമായ ഒരു റിപ്പോര്‍ട്ട് ഹസ്രത്ത് ആഇശയില്‍ നിന്ന് മുസ്ലിമിലും മുസ്നദ് അഹ്മദിലും ഉദ്ധരിച്ചിട്ടുണ്ട്.

വിശ്വാസികളുടെ മാതാവായ ഹഫ്സയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇമാം അഹ്മദ് തന്റെ മുസ്നദില്‍ ഉദ്ധരിക്കുന്നു: “ഒരു ദിവസം പ്രവാചകന്‍ എന്റെ വീട്ടില്‍ എന്നെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, ശിഫാ എന്ന് പേരുള്ള ഒരു സ്ത്രീ എന്നോടൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ ‘നംല’(‘നംല’ എന്നത് ശരീരത്തിലുണ്ടാകുന്ന പ്രത്യേക തരം കുരുക്കളോ മുഴകളോ ആണ്)ക്ക് മന്ത്രിച്ചുകൊടുക്കാ റുണ്ടായിരുന്നു. പ്രവാചകന്‍ അവളോട് പറഞ്ഞു: ആ മന്ത്രം ഹഫ്സയെയും പഠിപ്പിക്കുക. ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ എന്നിവര്‍ ശിഫാ ബിന്‍ത് അബ്ദില്ലയില്‍ നിന്ന് തന്നെ ഉദ്ധരിക്കുന്നു, അവര്‍ പറഞ്ഞു: “പ്രവാചകന്‍ എന്നോട് പറഞ്ഞു: ഹഫ്സയെ എഴുത്തും വായനയും പഠിപ്പിച്ച പോലെ ‘നംല’ക്കുള്ള മന്ത്രവും പഠിപ്പിക്കുക.” ഇതേ വിഷയത്തില്‍ ഔഫുബ്നു മാലികില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് മുസ്ലിമില്‍ കാണാം: “രോഗം ഭേദമാകുന്നതിനായി ഞങ്ങള്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് പ്രവാചകനോട് അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങള്‍ ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മന്ത്രിക്കുന്ന വചനങ്ങള്‍ എനിക്ക് കാണിച്ചു തരിക. അതില്‍ ശിര്‍ക്ക് കലര്‍ന്നിട്ടില്ലെങ്കില്‍, മന്ത്രിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.”

ഹസ്രത്ത് ജാബിറുബ്നു അബ്ദില്ലയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് മുസ്ലിമിലും, മുസ്നദ് അഹ്മദിലും, ഇബ്നു മാജയിലുമുണ്ട്. അതില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: “മന്ത്രിക്കുന്നതിനെ പ്രവാചകന്‍ ഞങ്ങളോട് വിലക്കിയി രുന്നു. പിന്നീട് അംറുബ്നു ഹസ്മിന്റെ ഗോത്രക്കാര്‍ വന്നുകൊണ്ട് പറഞ്ഞു: തേള് കുത്തിയാല്‍ സുഖപ്പെടുന്ന തിനായി ഒരു മന്ത്രം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ആ സമ്പ്രദായം അങ്ങ് ഞങ്ങള്‍ക്ക് വിലക്കി. ശേഷം അവരുപയോഗിച്ച വചനങ്ങള്‍ അദ്ദേഹത്തിന് മുമ്പാകെ അവര്‍ ഓതിക്കേള്‍പ്പിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. അതിനാല്‍, ആര്‍ക്കെങ്കിലും തന്റെ സഹോദരന് നന്‍മ ചെയ്യാന്‍ സാധിക്കുമെങ്കില്‍, അപ്രകാരം ചെയ്യട്ടെ.” ജാബിറുബ്നു അബ്ദില്ലയില്‍ നിന്നും മുസ്ലിമിലുള്ള മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: “തേള് കുത്തിയാലുള്ള ഒരു മന്ത്രം ഹസ്മ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നു. അതുപയോഗിക്കുന്നതിനെ പ്രവാചകന്‍ അനുവദിക്കുകയും ചെയ്തു. ഹസ്രത്ത് ആഇശയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇതിനെ പിന്താങ്ങുന്നു. അത് മുസ്ലിം, മുസ്നദ് അഹ്മദ്, ഇബ്നുമാജ എന്നിവയിലുദ്ധരിച്ചിട്ടുണ്ട്: “അന്‍സാരികളില്‍ പെട്ട ഒരു കുടുംബത്തിന് എല്ലാ വിഷബാധയില്‍ നിന്നും മന്ത്രിക്കുവാന്‍ പ്രവാചകന്‍ ഇളവ് നല്‍കിയിരിക്കുന്നു.” ഇതിന് സമാനമായ റിപ്പോര്‍ട്ടുകള്‍ ഹസ്രത്ത് അനസില്‍ നിന്നും മുസ്നദ് അഹ്മദ്, തിര്‍മിദി, മുസ്ലിം, ഇബ്നു മാജ എന്നിവയിലുദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിഷബാധയില്‍ നിന്നും, പൊള്ളലിനും, കണ്ണേറിനും മന്ത്രങ്ങളുപയോഗിക്കാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയതായി ആ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അബില്ലഹമിന്റെ മോചിപ്പിക്കപ്പെട്ട അടിമയായ ഹസ്രത്ത് ഉമൈറില്‍ നിന്നും മുസ്നദ് അഹ്മദ്, തിര്‍മിദി, ഇബ്നു മാജ എന്നിവയില്‍ ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു: “ജാഹിലിയ്യാ കാലത്ത് മന്ത്രിച്ചിരുന്ന ഒരു മന്ത്രം എന്റെ പക്കലുണ്ടായിരുന്നു. പ്രവാചകന്റെ മുമ്പാകെ ഞാന്‍ അത് സമര്‍പ്പിച്ചപ്പോള്‍, അതിലെ ഇന്നയിന്ന പദങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ കൊണ്ട് മന്ത്രിക്കുവാന്‍ പ്രവാചകന്‍ എനിക്ക് അനുവാദം നല്‍കി.” മുവത്വയില്‍ ഇപ്രകാരം കാണാം: “ഹസ്രത്ത് അബൂബക്ര്‍ തന്റെ മകളായ ഹസ്രത്ത് ആഇശയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍, അവര്‍ക്ക് അസുഖം ബാധിച്ചതായി കണ്ടു. ഒരു ജൂതവനിത അവരെ മന്ത്രിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥമുപയോഗിച്ച് അവളെ മന്ത്രിക്കുക.” വേദക്കാര്‍ തൌറാത്തിലെയോ ഇഞ്ചീലിലെയോ വചനങ്ങളുപയോഗിച്ച് മന്ത്രിക്കുകയാണെങ്കില്‍ അതും അനുവദനീയമാണെന്ന് ഇത് തെളിയിക്കുന്നു. (ഈ പരമ്പരയിലൂടെ ഇമാം മാലിക് മുവത്വ(3/121)യില്‍, ഇബ്നു അബീശൈബ(8/50/3663), ഖറാഇതീ മകാരിമുല്‍ അഖ്ലാഖ്(2/977/1105)ല്‍, ബൈഹക്വി(9/349) എന്നിവര്‍ ഉദ്ധരിച്ചു. ഇതിന്റെ പരമ്പര മുന്‍ക്വതിഇ് (കണ്ണിമുറിഞ്ഞത്) ആണ്. അംറ(റ) ഒരിക്കലും അബൂബക്കര്‍ സിദ്ദീക്വിനെ കണ്ടിട്ടില്ല. അംറ(റ) ജനിക്കുന്നത് തന്നെ അബൂബകര്‍(റ) മരണമടഞ്ഞ് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇമാം ബൈഹക്വി ഉദ്ധരിക്കുന്ന പരമ്പരയില്‍ അംറയുടെയും അബൂബകറിന്റെയുമിടയില്‍ ആയിശയെ കാണാം. എന്നാല്‍ അത് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ മാത്രമാണുള്ളത്. മുകളിലുദ്ധരിച്ചവരുടെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധവുമാണത്. കൂടാതെ, അബൂബകര്‍(റ) ഒരു ജൂതസ്ത്രീയോട് ആയിശക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുമെന്ന് വിശ്വസിക്കാന്‍ ന്യായമില്ല എന്നത് പോലെത്തന്നെ അദ്ദേഹം ഒരു ജൂതസ്ത്രീയോട് ആയിശക്ക് വേണ്ടി മന്ത്രിക്കാന്‍ ആവശ്യപ്പെടുമെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. കൂടുതല്‍ അറിയാന്‍ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുസ്സ്വഹീഹ (6/1161) കാണുക.

രോഗശമനത്തിന് വേണ്ടി മന്ത്രിക്കുന്നത് ഫലവത്താണോ അല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്: രോഗശമനത്തിനായി ഔഷധമുപയോഗി ക്കുന്നതിനെയും, വൈദ്യചികിത്സ തേടുന്നതിനെയും പ്രവാചകന്‍  വിലക്കിയിട്ടില്ലെന്ന് മാത്രമല്ല, അല്ലാഹു എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധി നിശ്ചയിച്ചിട്ടുണ്ടെന്ന് പഠിപ്പിക്കുകയും ആ പ്രതിവിധികളുപയോഗിക്കാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില രോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍ അദ്ദേഹം തന്നെ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുമുണ്ട്. അതെല്ലാം കിതാബുത്ത്വിബ്ബിലെ (ചികിത്സയുടെ ഗ്രന്ഥം) ഹദീഥുകളില്‍ കാണാവുന്നതാണ്. എന്നാല്‍, ഔഷധം ഫലവത്താകുന്നത് അല്ലാഹുവിന്റെ അനുമതിയോടു കൂടി മാത്രമാണ്. അതല്ല, ഔഷധവും വൈദ്യചികിത്സയും എല്ലായിപ്പോഴും ഫലപ്രദമാകുകയാണെങ്കില്‍ ആശുപത്രികളില്‍ വെച്ച് ആരും മരിക്കുകയില്ലായിരുന്നു. ഇനി, ഔഷധങ്ങള്‍ക്കും വൈദ്യചികിത്സക്കും പുറമെ അല്ലാഹുവിന്റെ വചനങ്ങളും സുന്ദരനാമങ്ങളും ഉപയോഗിക്കുകയോ, വൈദ്യസഹായം ലഭ്യമല്ലാത്തിടത്ത് അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ട് അവന്റെ വചനങ്ങളും, നാമവിശേഷണങ്ങളുമുപയോഗിച്ച് അവനോട് തേടുകയോ ചെയ്താല്‍, യുക്തിവാദികള്‍ക്കല്ലാതെ അത് യുക്തിക്കെതിരായി തോന്നുകയില്ല. എന്നാല്‍, ലഭ്യമായിടങ്ങളില്‍ ഔഷധവും ചികിത്സയും മനഃപൂര്‍വ്വം നിരസിച്ചുകൊണ്ട് മന്ത്രങ്ങളെ മാത്രം ആശ്രയിക്കുന്നതും ശരിയല്ല. അങ്ങനെയായാല്‍, മന്ത്രിക്കുന്നതിനെ ജനങ്ങള്‍ പതിവ് സമ്പ്രദായമാക്കി മാറ്റുകയും തങ്ങളുടെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും.

ബുഖാരി, മുസ്ലിം, തിര്‍മിദി, മുസ്നദ് അഹ്മദ്, അബൂദാവൂദ്, ഇബ്നു മാജ എന്നിവയിലുദ്ധരിച്ച അബൂസഈദില്‍ ഖുദ്രിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും ഇതിനനുകൂലമായി വാദിക്കുന്നത്. ഇബ്നു അബ്ബാസില്‍ നിന്നും ബുഖാരി ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ട് ഇതിനെ പിന്താങ്ങുന്നതാണ്. അതുപ്രകാരം, അബൂ സഈദുല്‍ ഖുദ്രിയും മറ്റു ചില അനുയായികളുമുള്‍പ്പെടുന്ന ഒരു ദൌത്യസംഘത്തെ പ്രവാചകന്‍ നിയോഗിച്ചയച്ചു. വഴിയില്‍, ഒരു അറബി ഗോത്രത്തിന്റെ അധിവാസ കേന്ദ്രത്തിനടുത്ത് അവര്‍ ഇറങ്ങി, ആ ജനതയോട് ആതിഥ്യം ആവശ്യപ്പെട്ടു. എന്നാല്‍, ആതിഥ്യമരുളാന്‍ അവര്‍ തയ്യാറായില്ല. അതേ സമയത്ത് തന്നെ, അതിലെ ഗോത്രനേതാവിനെ ഒരു തേള്‍ കുത്തി. തങ്ങളുടെ നേതാവിനെ ചികിത്സിക്കാനുള്ള വല്ല മരുന്നോ മന്ത്രമോ ഉണ്ടോ എന്നന്വേഷിച്ച് കൊണ്ട് ജനങ്ങള്‍ ഈ ദൌത്യസംഘത്തിനടുക്കലേക്ക് വന്നു. ഹസ്രത്ത് അബൂ സഈദ് പറഞ്ഞു: “അതെ, ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍, നിങ്ങള്‍ ഞങ്ങള്‍ക്ക് ആതിഥ്യം നിഷേധിച്ചതുകൊണ്ട്, ഞങ്ങള്‍ക്ക് വല്ലതും നല്‍കാമെന്ന് നിങ്ങള്‍ സമ്മതിച്ചാലല്ലാതെ ഞങ്ങള്‍ ചികിത്സിക്കുകയില്ല.” ഒരു പറ്റം ആടുകളെ നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, 30 ആടുകള്‍). അങ്ങനെ, അബൂ സഈദ് ചെന്ന് സൂറത്തുല്‍ ഫാതിഹ ഓതി തന്റെ ഉമിനീര്‍ ശേഖരിച്ച് കുത്തേറ്റ ഭാഗത്ത് പുരട്ടി. തത്ഫലമായി, ഗോത്രനേതാവിന് വിഷബാധയില്‍ നിന്നും ആശ്വാസം ലഭിച്ചു. വാഗ്ദാനം ചെയ്തത് പോലെ ആടുകളെ അവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അനുയായികള്‍ പരസ്പരം പറഞ്ഞു, “പ്രവാചകനോട് ഇതിനെ കുറിച്ച് ചോദിച്ചന്വോഷിക്കുന്നത് വരെ നാം ഈ ആടുകളെ ഉപയോഗിക്കാതിരിക്കുക.” എന്തെന്നാല്‍, തങ്ങള്‍ ചെയ്ത ഈ പ്രവൃത്തിക്ക് പ്രതിഫലം സ്വീകരിക്കുന്നത് അനുവദനീയമാണോ എന്ന് അവര്‍ സംശയിച്ചു. അങ്ങനെ അവര്‍ പ്രവാചകന്റെ അടുക്കലെത്തി സംഭവിച്ചതെല്ലാം വിവരിച്ചു. പ്രവാചകന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇത്തരം ഉപദ്രവങ്ങള്‍ ചികിത്സിക്കുന്നതിന് സൂറത്തുല്‍ ഫാതിഹ ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്കെങ്ങനെ മനസിലായി? ആ ആടുകളെ നിങ്ങള്‍ എടുത്തുകൊള്ളുക. എന്റെ ഓഹരി എനിക്ക് നല്‍കുകയും ചെയ്യുക.”

മന്ത്രിക്കുകയും ഏലസ് നല്‍കുകയും (ഏലസ്സുകള്‍ പ്രവാചകന്‍ അനുവദിച്ചതായി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല) ചെയ്യുന്നത് ഒരു സ്ഥിരം തൊഴിലായി സ്വീകരിക്കാനുള്ള അനുവാദത്തിന് ഈ ഹദീഥ് ഉപയോഗിക്കുന്നതിന് മുമ്പായി, ഹസ്രത്ത് അബൂ സഈദുല്‍ ഖുദ്രി ഏത് സാഹചര്യത്തിലാണ് ഈ മാര്‍ഗം അവലംബിച്ചതെന്ന് പരിശോധിക്കണം. പ്രവാചകന്‍ അത് അനുവദിക്കുക മാത്രമല്ല, അത് അനുവദനീയമാണെന്ന കാര്യത്തില്‍ സ്വഹാബികളുടെ മനസ്സില്‍ ഒരു സംശയവും അവശേഷിക്കാതിരിക്കാന്‍ അദ്ദേഹത്തിനുള്ള ഓഹരി നല്‍കാനും ആവശ്യപ്പെടുകയുണ്ടായി. അറേബ്യയുടെ അന്നത്തെ അവസ്ഥ (ഇന്നും അപ്രകാരം തന്നെയാണ്) എങ്ങനെയാണെന്നാല്‍, അധിവാസകേന്ദ്രങ്ങള്‍ തമ്മില്‍ നൂറു കണക്കിന് മൈലുകളുടെ ദൂരമുണ്ടാകും. ദിവസങ്ങളോളം യാത്ര ചെയ്ത് ഇത്തരം കേന്ദ്രങ്ങളിലെത്തിയാല്‍, ഒരു യാത്രക്കാരന് ഭക്ഷണം വാങ്ങാന്‍ ഹോട്ടലുകളൊന്നും ഉണ്ടാകുകയില്ല. അത്തരം സാഹചര്യങ്ങളില്‍, ഒരു യാത്രക്കാരന്‍ ഏതെങ്കിലും ഒരു അധിവാസ കേന്ദ്രത്തിലെത്തിയാല്‍, അവന്ന് ആതിഥ്യമരുളുക എന്നുള്ളത് ഒരു ധാര്‍മിക ബാധ്യതയായി അവര്‍ കണക്കാക്കിയിരുന്നു. അവര്‍ വിസമ്മതിച്ചാല്‍, പൊതുവില്‍, വഴിയാത്രക്കാരുടെ മരണം തന്നെയാണ് ഫലം. അറബികള്‍ക്കിടയില്‍ ഇത് വലിയൊരു അപരാധമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. അത് കാരണമാണ് പ്രവാചകന്‍(സ്വ) തന്റെ അനുചരന്‍മാരുടെ ചെയ്തിയെ അനുവദിച്ചത്. ആ ഗോത്രക്കാര്‍ ആതിഥ്യം നിരസിച്ചത് കൊണ്ട് അവരുടെ നേതാവിനെ ചികിത്സിക്കാന്‍ ഇവരും വിസമ്മതിച്ചു. എന്നാല്‍, വല്ലതും പകരം നല്‍കാമെന്ന ഉറപ്പ് ലഭിച്ചപ്പോള്‍ മാത്രമാണ് അവര്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ തയ്യാറായത്. അനന്തരം, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച അവരിലൊരാള്‍ നേതാവിനു മേല്‍ സൂറത്തുല്‍ ഫാതിഹ ഓതിയപ്പോള്‍, അദ്ദേഹത്തിന് ഭേദമാവുകയും, വാഗ്ദാനം ചെയ്ത പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്തു. ആ പ്രതിഫലം നിയമാനുസൃതവും ശുദ്ധവുമായ നിലക്ക് സ്വീകരിക്കാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി. ഹസ്രത്ത് അബ്ദുല്ലാഹിബ്നു അബ്ബാസില്‍ നിന്നും ബുഖാരി ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍, ഈ സംഭവത്തെ കുറിച്ച് പ്രവാചകന്‍ പറയുന്നു: “നിങ്ങള്‍ ഇപ്രകാരമായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് ഉത്തമം അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിന് പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്നതായിരുന്നു.” മറ്റേത് മന്ത്രത്തേക്കാളും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ വചനമാണെന്ന സത്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്. മാത്രമല്ല, സാന്ദര്‍ഭികമായി ആ അറേബ്യന്‍ ഗോത്രത്തിന് സന്ദേശമെത്തിക്കുകയും, അതിന്റെ ആളുകള്‍ക്ക് നബി തിരുമേനി അല്ലാഹുവില്‍ നിന്നും കാുെവന്ന വചനത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലും നഗരങ്ങളിലും ക്ളീനിക്കുകള്‍ നടത്തുന്നതിനും, ഉപജീവനം തേടുന്നതിനുള്ള ഒരു പതിവ് വ്യവഹാരമായി ഇതിനെ സ്വീകരിക്കുന്നതിനും ഈ സംഭവത്തെ ജനങ്ങള്‍ക്ക് മാതൃകയായി ഉദ്ധരിച്ചു കൂടാ. പ്രവാചകന്റെയോ, അദ്ദേഹത്തിന്റെ അനുചരന്‍മാരുടെയോ, അവരുടെ ശിഷ്യന്‍മാരുടെയോ, ആദ്യകാല ഇമാമുകളുടെയോ ജീവിതത്തിലും അനുഷ്ഠാനങ്ങളിലുമൊന്നും ഇതിന് മാതൃക കണ്ടെത്താന്‍ സാധ്യമല്ല.” (തഫ്ഹീമുല്‍ ക്വുര്‍ആന്‍: അല്‍ മുഅവ്വിദതൈനിയുടെ ആമുഖത്തില്‍ നിന്ന്)

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദി മന്ത്രവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ സുദീര്‍ഘമായ വിശദീകരണമാണ് മുകളില്‍ നമ്മള്‍ വായിച്ചത്. സത്യവിശ്വാസികളുടെ ഹൃദയത്തെ ബാധിക്കാനിടയുള്ള രോഗങ്ങള്‍ക്ക് ക്വുര്‍ആന്‍ ശമനമാകുന്നത് പോലെ ശാരീരിക രോഗങ്ങളും ക്വുര്‍ആന്‍ കൊണ്ട് മന്ത്രിച്ചാല്‍ ശമനം ലഭിക്കുമെന്നത് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നതാണ്. മൌദൂദിയാകട്ടെ അസ്വീകാര്യമായ ഹദീഥ് ഉദ്ധരിച്ചു കുറച്ചുകൂടി മുമ്പില്‍ കടന്നുകൊണ്ട് തൌറാത്തും ഇഞ്ചീലും ഉപയോഗിച്ചു പ്രസ്തുത ചികിത്സ നടത്താമെന്ന് അഭിപ്രായപ്പെടുന്നു. അതുകൂടാതെ, നബി(സ്വ) ഏലസ്സുപയോഗിക്കുന്നതിനെ പൊതുവായി വിരോധിച്ച പ്രബലമായ ഹദീസുകള്‍ ഉണ്ടായിരിക്കെ ക്വുര്‍ആന്‍ ഏലസ്സിലെഴുതി ശരീരത്തില്‍ കെട്ടുന്നതിനെയും അദ്ദേഹം അനുകൂലിക്കുന്നു. ഇത്തരം ഉപദേശങ്ങള്‍ നല്‍കിയ മൌദൂദിയുടെ അനുയായികള്‍ക്ക് അതിലെ കതിരും പതിരും വേര്‍തിരിക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടും പ്രമാണങ്ങളില്‍ വന്നതിനെ സത്യപ്പെടുത്താനുളള ആര്‍ജവമില്ലാത്തതു കൊണ്ടും തഫ്ഹീമില്‍ നിന്ന് പ്രസ്തുത ഭാഗം മുക്കിക്കളയുകയാണ് ഇവര്‍ ചെയ്തത്. ഇത്തരത്തില്‍ കൃത്രിമം ചെയ്യുന്ന ഇവരാണ് മുജാഹിദുകളുടെ പൈതൃകമന്വേഷിച്ച് നടക്കുന്നത്! മൌദൂദികള്‍ ഇനിയെങ്കിലും അറിയുക, കേരളത്തിലെ ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ പാരമ്പര്യമന്വേഷിച്ചാല്‍ അത് അഹ്ലുസ്സുന്നയുടെ ഇമാമുകള്‍ വഴി നബി(സ്വ)യുടെ യഥാര്‍ത്ഥ ദീനിലായിരിക്കും എത്തുക, കാരണം അതിന് പരിചയപ്പെടുത്താനുള്ളത് ക്വുര്‍ആനും സുന്നത്തും അത് സ്വീകരിക്കാനുള്ള മാനദണ്ഡമായ സലഫീ മന്‍ഹജുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ പാരമ്പര്യം പരിശോധനക്ക് വിധേയമാക്കിയാല്‍ ഖവാരിജുകളുടെ മന്‍ഹജിലേക്കും, ജൂതപാരമ്പര്യമുള്ള അബ്ദുല്ലാഹിബ്നു സബഇലേക്കോ നബി(സ്വ)യുടെ നാവിനാല്‍ വിമര്‍ശിക്കപ്പെട്ട ദുല്‍ഖുവൈസിറയിലേക്കൊ ആയിരിക്കും ചെന്നെത്തുക.

ക്വുര്‍ആനിലേക്ക് ക്ഷണിച്ചാല്‍ വ്യതിയാന കക്ഷികള്‍ പ്രകടിപ്പിക്കുന്ന അതേ അന്ധതയാണ് ജമാഅത്തെ ഇസ്ലാമിയും ഇക്കാലമത്രെയും പ്രകടമാക്കിയിട്ടുള്ളത്. അല്ലാഹു പറഞ്ഞില്ലേ:

“നീ പറയുക: അത് (ക്വുര്‍ആന്‍) സത്യവിശ്വാസി കള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധ വുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്. അത് (ക്വുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം). (ക്വുര്‍ആന്‍. 41:44)

അവസാനമായി ഒന്ന് ചോദിക്കട്ടെ, ക്വുര്‍ആനിലേക്കും സുന്നത്തിലേക്കുമുള്ള മുജാഹിദുകളുടെ വിളിയാണോ മൌദൂദികള്‍ക്ക് ഇന്ന് നവയാഥാസ്തികതയായി തോന്നുന്നത്? ഈ വിളി ഏതോ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ സംഗതി വളരെ അപകടമാണ്. അതിന്റെ കാരണം മൌദൂദി തന്നെ പറയട്ടെ: “ദൂരെനിന്ന് ഒരാളോട് വിളിച്ചുപറഞ്ഞാല്‍ ശബ്ദം കാതില്‍ പതിക്കുമെങ്കിലും പറയുന്നവന്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കുന്നവന് മനസ്സിലാവില്ല. നിസ്തുലമായ ഈ ഉപമയിലൂടെ നിഷേധികളായ പ്രതിയോഗികളുടെ മാനസികാവസ്ഥ പൂര്‍ണ രൂപത്തില്‍ വരച്ചുകാണിച്ചിരിക്കുകയാണിവിടെ. ബഹളത്തിലൊന്നും പെട്ടിട്ടില്ലാത്ത ഒരാളോട് നിങ്ങള്‍ സംസാരിച്ചാല്‍ അതയാള്‍ കേള്‍ക്കുക എന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതും സ്വാഭാവികമാണ്. യുക്തിസഹമായ കാര്യമാണെങ്കില്‍ അതയാള്‍ അംഗീകരിക്കുകയും ചെയ്യും. നേരെമറിച്ച്, ഒരാള്‍ നിങ്ങളെ എതിര്‍ക്കുക മാത്രമല്ല, ശത്രുതയും വിദ്വേഷവും വെച്ചു പുലര്‍ത്തുകകൂടി ചെയ്യുന്നുണ്ടെങ്കില്‍, അയാള്‍ക്ക് നിങ്ങളുടെ വാദം മനസ്സിലാക്കിക്കൊടുക്കാന്‍ എത്ര ശ്രമിച്ചാലും അയാള്‍ അതൊട്ടും മനസ്സിലാക്കുകയില്ല. നിങ്ങളുടെ വാക്കുകള്‍ അയാളുടെ ചെവിയുടെ മുടിയില്‍ തട്ടി കടന്നുപോവുകയാണെന്നും മനസ്സിലേക്കോ മസ്തിഷ്കത്തിലേക്കോ അത് പ്രവേശിക്കുന്നില്ലെന്നും നിങ്ങള്‍ക്കുതന്നെ തോന്നും.” (തഫ്ഹീമുല്‍ ക്വുര്‍ആന്‍. സൂറഃ ഹാമീം സജദ 44-ാം ആയത്തിന്റെ വ്യാഖ്യാനം)

അല്ലാഹു കാക്കട്ടെ.

നവയാഥാസ്ഥികത: ഇരുട്ടില്‍ തപ്പുന്ന മൌദൂദിസ്റുകള്‍
ഇസ്ലാമില്‍ അനുവദനീയമായ പരമാവധി മാര്‍ഗങ്ങളും ഉപയോഗിച്ച് ഒറ്റക്കും സംഘടിതമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ കൂട്ടായ്മയാണ് മുജാഹിദ് പ്രസ്ഥാനം. തൌഹീദിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രബോധനവീഥിയില്‍ മുജാഹിദുകള്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ കേരളക്കരയില്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് അതിന്റെ ശത്രുക്കള്‍ക്കു പോലും സമ്മതിക്കേണ്ടി വന്നത്, ഈ പ്രസ്ഥാനത്തിന്റെ മാനവികമായ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ രൂപത്തിലേക്ക് മുജാഹിദ് പ്രസ്ഥാനം എത്തി നില്‍ക്കുന്നതിന്റെ പിന്നില്‍ അത് മുറുകെ പിടിക്കുന്ന മനുഷ്യോല്‍പത്തിയോളം പഴക്കമുള്ള ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദര്‍ശത്തിന്റെ ബലവും സ്ഥൈര്യവുമാണ്. ഇതിന്റെ അടിത്തറയില്‍ നിന്ന് കൊണ്ടുള്ള വൈയക്തികവും സാമൂഹികവുമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സുഭദ്രമായി നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ സുസംഘടിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലുള്ള സജീവത അനിവാര്യമാണ്. ഇതാണ് കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം നിര്‍വഹിച്ചു പോരുന്നത്. അതിന്റെ ഭാഗമായാണ് വ്യവസ്ഥാപിതമായ നിലക്കുള്ള പൊതുപരിപാടികളും മറ്റും ഗ്രാമങ്ങള്‍ മുതല്‍ സംസ്ഥാന തലം വരെ മുജാഹിദുകള്‍ നടത്തിവരുന്നത്. ഈ പരിപാടികളിലെല്ലാം പൊതുജനങ്ങളുടെ ശ്രദ്ധ ലഭിക്കുവാനും അതുവഴി ഇസ്ലാമിനെ കുറിച്ച് ആദ്യവായനയില്‍ തന്നെ ചിലത് മനസ്സിലാക്കി കൊടുക്കാനും ഉതകുന്ന രൂപത്തിലുള്ള പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതിന്റെ നേതാക്കന്‍മാര്‍ തുടക്കം മുതലേ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ‘മതം ഗുണകാംക്ഷയാണ്, മാനവ മോചനത്തിന് സ്രഷ്ടാവിന്റെ സന്ദേശം’ എന്നിത്യാദിയുള്ള പ്രമേയങ്ങള്‍ അതിനുള്ള ഏറ്റവും  ഉദാഹരണങ്ങളാണ്. പക്ഷെ ഖേദകരമെന്നു പറയട്ടെ, ഇത്തരം തലക്കെട്ടുകള്‍ ഏറെ അലോസരപ്പെടുത്തുന്നത് മുസ്ലിം സമുദായത്തിന് പുറത്തുള്ളവരെയല്ല, മറിച്ച് അതിനകത്തുള്ളവരെയാണ്. അതുകൊണ്ടു തന്നെ കഴിയുന്ന രൂപത്തില്‍ പല്ലും നഖവും ഉപയോഗിച്ച് ആ എതിര്‍പ്പ് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത അസഹിഷ്ണുത വിവിധ തലങ്ങളില്‍ ഞെരങ്ങിയും മൂളിയും പ്രകടിപ്പിക്കുന്നതില്‍ പുറകിലല്ലാത്ത ഒരു റോള്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ മെഗഫോണുകളും നിര്‍വ്വഹിക്കുന്നുണ്ട്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് 2012 ഡിസംബറില്‍ നടക്കാനിരിക്കുന്ന മുജാഹിദ് സമ്മേളന പ്രമേയത്തെ വാഴക്കാട്ടെ ‘അഭിനവ ചരിത്രകാരന്‍’ പ്രബോധനത്തിന്റെ പേരില്‍ പ്രകോപന ശൈലിയില്‍ വിമര്‍ശനവിധേയമാക്കിയത്. ‘നവോത്ഥാന ത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന മുജാഹിദുകളുടെ പ്രമേയത്തെ ആവും വിധം വികൃതമാക്കാന്‍ ‘മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥികതയിലേക്ക്’ എന്ന ലേഖനത്തിലൂടെ ഇയാള്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കായ്ച മരമേ കല്ലേറു കൊള്ളൂ എന്നു തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന ഇത്തരം വാക്കേറുകള്‍ എന്തിനു വേണ്ടിയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സമുദായത്തിനും പൊതുസമൂഹത്തിനും വേണ്ടത്ര കായ്കനികള്‍ നല്‍കാതെ വെറും ഇത്തിള്‍ പിടിച്ച മരം പോലെ ഊതി വീര്‍പ്പിക്കപ്പെട്ട രൂപത്തില്‍ നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമെന്ന വടവൃക്ഷത്തെ നശിപ്പിക്കാനുള്ള ശ്രമമല്ലാതെ ഇന്നോളം മറ്റെന്തിനാണ് കഴിഞ്ഞിട്ടുള്ളത്?!

കേരളക്കരയില്‍ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് തീരെ പരിഗണന നല്‍കാതെ കണ്ടതും കേട്ടതും മാത്രം ദീന്‍ ആക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു വന്നിരുന്ന ഖുറാഫികള്‍, അവരുടെ ഈ ഉദരപൂരണ മാര്‍ഗങ്ങള്‍ക്ക് യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ലാതെ ബാപ്പ കാരണവന്‍മാരുടെ വിശ്വാസത്തില്‍ മാത്രം ഉറച്ചു നിന്നപ്പോള്‍ അതിനെ അര്‍ത്ഥമാക്കിക്കൊണ്ട് മുജാഹിദുകള്‍ അവര്‍ക്കു നേരെ പ്രയോഗിച്ച പദമായിരുന്നു ഇത്. അല്ലാഹുവിന്റെ ക്വുര്‍ആനിലും അവന്റെ ദൂതന്റെ ചര്യയിലും പഠിപ്പിച്ചിട്ടില്ലാത്ത, നബി(സ്വ)യുടെ പോരിശയാക്കപ്പെട്ട നാവിലൂടെ ഉത്തമ നൂറ്റാണ്ട് എന്ന് വിശേഷിപ്പിച്ച ആദ്യത്തെ മൂന്ന്് തലമുറക്ക് പോലും പരിചയമില്ലാത്ത പല കാര്യങ്ങളും  സമൂഹത്തില്‍ പ്രചരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രചാരകര്‍ക്കു നേരെ ശക്തമായി ഉപയോഗിച്ച ഒരു പദം കൂടിയായിരുന്നു ഈ ‘യാഥാസ്ഥികത’. അതുകൊണ്ട് തന്നെ ക്വുര്‍ആനും സുന്നത്തും മുറുകെ പിടിക്കേണ്ടതിന്റെയും, സച്ചരിതരായ മുന്‍ഗാമികളുടെ പാത അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം പ്രസ്തുത വിമര്‍ശനാത്മകമായ ഈ പദം കേരള പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ അര്‍ത്ഥമാക്കുന്നുണ്ട്. എന്നാല്‍ ഈ പറഞ്ഞ സ്രോതസ്സുകളില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുകയും പ്രമാണങ്ങളുടെ വിഷയത്തില്‍ ഇന്നും ഇരുട്ടില്‍ തപ്പുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം പ്രബോധന വിഷയത്തില്‍ യാഥാസ്ഥികത എന്ന പദം തന്നെ ഉപയോഗിക്കുവാന്‍ അര്‍ഹരല്ല എന്നതാണ് വാസ്തവം. കാരണം, പ്രമാണങ്ങളില്‍ ആധികാരികമായി വന്ന പല വിഷയങ്ങളും ഇവരുടെ പത്താന്‍കോട്-വെള്ളിമാടന്‍ ബുദ്ധിയുടെ അളവുകോലില്‍ അളന്നാല്‍ അവയൊക്കെ പൊട്ടന്‍ കഥകളും യുക്തിഭദ്രതയില്ലാത്തതും, പ്രാദേശികമായി അംഗീകരിക്കാന്‍ കഴിയാത്തതും സംസ്ഥാനാതിര്‍ത്തി കടന്നാല്‍ മാത്രം അംഗീകരിക്കാന്‍ കഴിയുന്നതു മൊക്കെയാണ്. അങ്ങനെ തത്വത്തില്‍ പ്രവാചകന്റെയും സ്വഹാബിമാരുടെയും അവരുടെ ശ്രേണി പിന്തുടരുന്ന അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതരുടെയും നേര്‍ക്കാണ് ഇവരുടെ വിഷം പുരണ്ട പരിഹാസവും വിമര്‍ശനവും നിഷേധവുമൊക്കെ പ്രകടമാകുന്നത്. എന്നിരിക്കെ, പ്രമാണങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ഏത് അളവുകോലാണ് യാഥാസ്ഥികത എന്ന് വിളിച്ചുപറയാന്‍ ജമാഅത്തെ ഇസ്ലാമിയെ ദൃഷ്ടരാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

പ്രമാണവിരുദ്ധമായ സമീപനം ആരില്‍ പ്രകടമായാലും അതിനെ പ്രമാണബദ്ധമായി തന്നെ നേരിടണം എന്നുള്ളത് മുജാഹിദുകള്‍ സലഫുകളില്‍ നിന്ന് അനന്തരമെടുത്ത സവിശേഷതയാണ്. ഇതുവരെയുള്ള മുജാഹിദുകളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തന്നെ അതിന് മതിയായ സാക്ഷ്യമാണ്. പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിയാനത്തിന്റെ എണ്ണമോ വണ്ണമോ നോക്കിയല്ല അതിനെ പ്രതിരോധിക്കേ ആവശ്യകതയിലേക്ക് എത്തിച്ചേരുന്നത്. ദീനില്‍ നിസ്സാരമെന്നോ ഗൌരവമെന്നോ തോന്നാവുന്ന ഒരു സ്ഥിരപ്പെട്ട സംഗതി നിഷേധിക്കുകയോ ദുര്‍വ്യാഖ്യാനത്തിനിരയാക്കുകയോ ചെയ്യുമ്പോള്‍ സജീവ ഇടപെടലുകള്‍ നിര്‍വ്വഹിക്കേണ്ടവരാണ് സത്യവിശ്വാ സികള്‍. വളരെ കര്‍ക്കശമായിത്തന്നെ പൂര്‍വ്വസൂരികള്‍ ഈ ദൌത്യം നിര്‍വഹിച്ചിട്ടുണ്ട്. അതിന്റെ മതിയായ തെളിവാണ് വുളു എടുക്കുമ്പോള്‍ ഖുഫ്ഫയിന്‍മേല്‍ തടവുന്ന വിഷയത്തോട് അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതര്‍ സ്വീകരിച്ച നിലപാട്. ചില വ്യതിചലിച്ച കക്ഷികള്‍ ഖുഫ്ഫയില്‍ തടവുന്ന രീതി ഇസ്ലാമികമല്ല എന്ന് പ്രചരിപ്പിച്ചപ്പോള്‍ ഇമാം ബര്‍ബഹാരി(റഹി) (329 ഹി), ലാലികാഇ(റഹി) (418 ഹി.) എന്നിവരെപോലെയുള്ള അഹ്ലുസ്സുന്നയുടെ പണ്ഡിതകേസരികള്‍ ഈ വിഷയത്തെ ഗൌരവമായി നോക്കിക്കാണുകയും അവരുടെ പുസ്തകങ്ങളില്‍ പ്രത്യേക ശീര്‍ഷകമായി ഇക്കാര്യം പഠിപ്പിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അക്വീദാപരമായ വിഷയമായി സുഫ്യാന്‍ അഥൌരി(റഹി) (161 ഹി.) പഠിപ്പിച്ചതായി ലാലികാഇ (റഹി) എടുത്തുദ്ധരിക്കുമ്പോള്‍, ‘ശാഖാപര’മെന്ന് അട്ടിമറിക്കപ്പെടാമായിരുന്ന ഒരു വിഷയം എന്തുമാത്രം ഗൌരവമുള്ളതായി സലഫുകള്‍ പരിഗണിച്ചിരുന്നു എന്നത് ഈ സംഭവം വ്യക്തമാക്കുന്നു.

ഇസ്ലാമിലെ ഏതൊരു പ്രമാണത്തെയും സമൂഹത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമ്പോള്‍ അതിലിടപെടാതെ മൌനം ഭജിക്കുക എന്നത് സലഫുകളുടെ പാത പിന്തുടരുന്ന മുജാഹിദുകള്‍ക്ക് ആത്മഹത്യാപരമാണ്. അതുകൊണ്ടാണ് തറാവീഹ് റക്അത്തിലെ എണ്ണം, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കല്‍, ഇബാദത്തിന്റെ അര്‍ത്ഥം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ കേരളക്കരയില്‍ ചര്‍ച്ചാവിഷയമായത്. ഇന്നിതാ ഒരു കൂട്ടം മടവൂരികള്‍ ജിന്നും ശൈത്വാനുമൊക്കെയായി ജനസമൂഹത്തില്‍ ഇറങ്ങിയിരിക്കുന്നു; അവര്‍ ഹദീഥുകളെ പച്ചയായി നിഷേധിക്കുകയും പ്രമാണങ്ങളെ ദുര്‍വ്യാഖാനം ചെയ്തു കൊണ്ടുമിരിക്കുന്നു. പ്രബോധന രംഗത്ത് മേല്‍ സൂചിപ്പിച്ച സലഫുകളുടെ പാരമ്പര്യമുള്ള മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അതിന്റെ ഇസ്ലാമികമായ വീക്ഷണം പഠിപ്പിച്ചുകൊടുക്കുന്നതില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കുക എന്നുള്ളത് നാളിതുവരെയുള്ള കീഴ്വഴക്കമല്‍. അതിനാല്‍ ഈ വിഷയത്തിലും പ്രമാണങ്ങളുദ്ധരിച്ച് വ്യതിയാനക്കാരെ നേരിടേണ്ടത് ഏറെ അനിവാര്യമാണ്. അക്കാരണത്താല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജിന്ന്-പിശാച് വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായിട്ടുണ്ട് എന്നതു വാസ്തവം തന്നെ. ഇതിനിടയിലാണ് വ്യതിയാനക്കാരായ മടവൂരികള്‍ പൊടിപ്പും തൊങ്ങലും മേമ്പൊടിയാക്കി ആരോപിച്ച പല കാര്യങ്ങളും, വസ്തുതാപരമായ ഒരു അന്വേഷണത്തിന് പോലും മിനക്കെടാതെ ആരോ ഓതിക്കൊടുത്തത് അതേപടി എഴുതിപ്പിടിപ്പിച്ച കേരളശബ്ദത്തിലെ വിസര്‍ജ്യവുമായി മൌദൂദിസ്റുകള്‍ രംഗത്തുവരുന്നത്. ജിന്നുബാധയും അതിനുള്ള ചികിത്സയുമൊക്കെ മുമ്പ് മുജാഹിദുകള്‍ ഉപേക്ഷിച്ചതും ഇന്ന് അതെല്ലാം തിരികെ കൊണ്ടുവരി കയാണെന്ന് പറഞ്ഞ് മുജാഹിദുകള്‍ പഴയകാലത്തേക്ക് അഥവാ യാഥാസ്ഥികതയിലേക്ക് മടങ്ങി പ്പോവുകയാ ണന്ന് അതിലൂടെ ഒരു വിലാപവും…!! ‘ഇമക്കുറ്റം കണ്ണറിയുകയില്ല’ എന്നുപറഞ്ഞതു പോലെ ജമാഅത്തിന്റെ ഇവ്വിഷയകമായ ദോഷങ്ങള്‍ സ്വയം അറിയാഞ്ഞിട്ടാണോ അതോ മടവൂരികളിലൂടെ വന്ന കൂത്ത് ആടിത്തന്നെ തീര്‍ക്കാനുള്ള പുറപ്പാടിലാണോ ആവോ! ഏതായാലും മുജാഹിദുകള്‍ക്കെതിരില്‍ കുതന്ത്രം മെനയുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇതില്‍ സന്തോഷിക്കാന്‍ വകയില്ല എന്നതു തന്നെയാണ് നേര്. കാരണം, മടവൂരികളും ജമാഅത്ത് യുക്തിവാദികളും പ്രചരിപ്പിക്കുന്ന ത് പോലെ ഇത് ഒരു പുതിയ വിഷയമോ മുജാഹിദുകള്‍ മുമ്പ് പഠിപ്പിക്കാത്ത കാര്യമോ അല്ല.

ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള അഭിനവ മോഡേണിസ്റുകള്‍ ജിന്ന്-ശൈത്വാന്‍-സിഹ്ര്‍ മുതലായ വിഷയങ്ങള്‍ അപകര്‍ഷത മൂലം പഴഞ്ചനും യുക്തിഹീനവുമാണെന്ന് ധരിച്ചവരാണ്. അതിനാല്‍ പ്രമാണങ്ങള്‍ കൈവശമിരിക്കെ ഇവര്‍ക്ക് ഇരുട്ടില്‍ തപ്പേണ്ടുന്ന ഗതികേടാണ്. കേരള നവോത്ഥാനത്തില്‍ മുഖ്യമായ പങ്കു വഹിച്ചത് മുജാഹിദ് പ്രസ്ഥാനമാണ് എന്ന് വാഴക്കാട്ടുകാരന്‍ സൂചിപ്പിച്ച ഈ പ്രസ്ഥാനത്തിന് ജിന്ന്-പിശാച് വിഷയത്തില്‍ അതിന്റെ ഭൂതകാലത്തുണ്ടായി രുന്ന അതേ വിശ്വാസം തന്നെയാണ് വര്‍ത്തമാനകാലത്തും. കേരളത്തിലെ ചില പ്രദേശങ്ങളെ ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കാന്‍ പണിയെടുത്ത, എന്തിനേറെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് എന്ന് വിമര്‍ശകന്‍ തന്നെ തുറന്ന് സമ്മതിച്ച മഹാനായ കെ.എം. മൌലവി(റഹി) പഠിപ്പിച്ച താഴെയുള്ള ഉദ്ധരണി തന്നെ അതിന് മതിയായ തെളിവാണ്:

“റസൂല്‍(സ്വ)യോട് ‘നുശ്റത്തിനെ’ കുറിച്ച് ചോദിക്കപ്പെട്ടു. അത് പിശാചിന്റെ പ്രവര്‍ത്തിയില്‍ പെട്ടതാണെന്ന് അവിടുന്ന് മറുപടി പറഞ്ഞു. നുശ്റത്ത് എന്ന് പറഞ്ഞാല്‍ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്നവരെ സുഖപ്പെടുത്തുവാനായുള്ളതും മന്ത്രം ഉള്‍പ്പെട്ടതുമായ ഒരുതരം ചികിത്സയാകുന്നു……. അത് പിശാചിന്റെ വഴിയില്‍ പെട്ടതാണെന്ന് നബി(സ്വ) പറഞ്ഞിട്ടുള്ളതിന്റ സാരം: അത് അജ്ഞാനകാലക്കാര്‍ ചികിത്സ ചെയ്തു വരികയും അവര്‍ വിശ്വസിച്ചു വരികയും ചെയ്തിട്ടുള്ളവയില്‍ പെട്ടതാണ് എന്നതാകുന്നു. എന്നാല്‍ ക്വുര്‍ആനിലെ ആയത്തുകള്‍, അല്ലാഹുവിന്റെ നാമഗുണങ്ങള്‍ നബി(സ്വ)യില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രാര്‍ത്ഥനകള്‍ എന്നിവ കൊണ്ട് മേല്‍പറഞ്ഞ അവസരങ്ങളില്‍ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളില്‍ ചികിത്സ നടത്തുന്നത് കൊണ്ട് ദോഷമില്ല.” (കെ.എം.മൌലവിയുടെ ഫത്വകള്‍. യുവത പ്രസിദ്ധീകരണം. പേജ്. 18)

നോക്കൂ! പിശാച് ബാധയേറ്റവര്‍ക്ക് ക്വുര്‍ആനിലെ ആയത്തുകള്‍, നബി(സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ എന്നിവ കൊണ്ടുള്ള ചികിത്സയുണ്ടെന്ന് കേരള നവോത്ഥാന നായകന്‍മാര്‍ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റും അമരക്കാരനുമായിരുന്ന ഡോ. എം ഉസ്മാന്‍ സാഹിബ്(റഹി) സല്‍സബീല്‍ മാസികയിലൂടെ ഇത്തരം വിഷയങ്ങള്‍ വിശദമായി കൈകാര്യം ചെയ്തത് സല്‍സബീല്‍ വായനക്കാര്‍ക്കിടയില്‍ മുമ്പ് ചര്‍ച്ചയായിട്ടുള്ളതാണ്. മാത്രമല്ല, അതിന്റെ പത്രാധിപരായിരുന്ന കെ. ഉമര്‍ മൌലവി(റഹി) ഈ വിഷയത്തില്‍ ഡോ. ഉസ്മാന്‍ സാഹിബി(റഹി)നെ ധാരാളം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളതായി അറിയാത്തവരല്ല മുജാഹിദുകള്‍. എന്നാല്‍ ഇതെല്ലാം അവഗണിക്കുന്ന ഒരു കൂട്ടം ‘കു’ബുദ്ധിപൂജകര്‍ കൂട് വിട്ട് കൂട് മാറിയപ്പോള്‍ അവര്‍ക്ക് കൊടുത്ത മറുപടികളാണ് മൌദൂദികളെയും പ്രകോപിതരാക്കുന്നത്. വിചിത്രമെന്ന ല്ലാതെ എന്തുപറയാന്‍!! പ്രമാണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്വന്തം പ്രസ്ഥാനത്തിന്റെ കണ്ണിലിരിക്കു ന്നത് കോലാണ്, എന്നിട്ടും ആരാന്റെ കണ്ണിലെ കരടു പരതുകയാണ് ഇന്നും മൌദൂദിസ്റുകള്‍. പിശാചുബാധയെ പണ്ടു മുതല്‍ക്കേ നിഷേധിച്ചു പോന്നിട്ടുള്ളത് മുഅ്തസിലത്ത്, ക്വദ്രിയ്യത്ത് തുടങ്ങിയ അഹ്ലുസ്സുന്നത്തില്‍ നിന്നും പുറത്തുപോയ വിഭാഗങ്ങളാണ്. ഇസ്ലാമിന്റെ ആദിമ വിശുദ്ധിയും അഹ്ലുസ്സുന്നയുടെ സജീവ പാരമ്പര്യവും അട്ടിമറിച്ചു കൊണ്ട് ‘കാലത്തിന്റെ ഗതിയറിഞ്ഞ് തുഴ പിടിക്കാന്‍’ ശ്രമിച്ചതു കാരണമാണ് ഈ വ്യതിയാന ക്കാരുടെ പാരമ്പര്യത്തിന്റെ തണലില്‍ ചാരിയിരുക്കേണ്ട ഗതികേട് ജമാഅത്തെ ഇസ്ലാമിയെ തേടി വന്നത്. ആ വ്യതിയാനക്കാരുമായുള്ള ജമാഅത്തിന്റെ ബന്ധം കേട്ടോളൂ:

“അല്ലാഹു അഗ്നിയില്‍ നിന്ന് സൃഷ്ടിച്ച അദൃശ്യജീവികളാണ് ജിന്നുകള്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘ജിന്ന്’ എന്ന പദം തന്നെ സൂചിപ്പിക്കുന്നതു പോലെ അവര്‍ മനുഷ്യദൃഷ്ടികള്‍ക്ക് അപ്രാപ്യരാണ്. അവര്‍ ദൃശ്യജീവികളുടെ രൂപം സ്വീകരിച്ചാല്‍ തന്നെ, ജിന്ന് വേഷം മാറിയതാണെന്ന് മനസ്സിലാക്കാന്‍ മനുഷ്യരുടെ പക്കല്‍ മാധ്യമങ്ങളൊന്നുമില്ല. ജിന്നുകളില്‍ പെട്ടവരാണ് പിശാചുക്കള്‍. പിശാചുക്കള്‍ക്ക് മനുഷ്യരെ ദുര്‍ബോധനങ്ങ ളിലൂടെ വഴിതെറ്റിക്കാനാവും. അതിലപ്പുറം, മനുഷ്യരില്‍ കടന്നുകയറാനോ കൂടാനോ ജിന്നുകള്‍ക്ക് കഴിവില്ല. അതിനാല്‍, ജിന്നുബാധയെക്കുറിച്ച എല്ലാ വര്‍ത്തമാന ങ്ങളും കെട്ടുകഥകളാണ്.”

മുസ്ലിം സമൂഹത്തെ ആദര്‍ശ വിശുദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിലകൊണ്ട മുജാഹിദ് പ്രസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല മുകളിലെ വ്യതിചലിച്ച വരികള്‍. കാരണം, അത് അല്ലാഹുവിന്റെ ദീനിനെ വെട്ടിമുറിക്കലാണ്, അവന്റെ പ്രവാചകനോടുള്ള ധിക്കാരവുമാണ്. ഇവ്വിഷയകമായി കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേരില്‍ തന്നെ പുറത്തിറക്കിയ ഗ്രന്ഥത്തില്‍  അതിന്റെ ഗൌരവം സൂചിപ്പിക്കുന്നുണ്ട്:

“പിശാചിന്റെ ഉപദ്രവങ്ങള്‍ കേവലം തോന്നലുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ചവരോ അപ്രകാരം തെറ്റിദ്ധരിപ്പിക്കുന്നവരോ ഇന്ന് സമൂഹത്തിലുണ്ട്. എന്നാല്‍ ഭൌതികമായിത്തന്നെ പൈശാചിക ഉപദ്രവങ്ങളുടെ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്നാണ് ക്വുര്‍ആനും ഹദീഥും നമ്മെ പഠിപ്പിച്ചിട്ടുള്ളത്………..പിശാച് മനുഷ്യനിലുണ്ടാക്കുന്ന ഭൌതികമായ പ്രതിഫലനങ്ങളെക്കുറിച്ച് ക്വുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം ഇതിനെ നിഷേധിക്കുമ്പോള്‍ മറുവിഭാഗം എല്ലാ രോഗങ്ങളുടെയും മാനസിക പ്രശ്നങ്ങളുടെയും പിന്നില്‍ ജിന്നിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് നിലപാടുകള്‍ക്കും മധ്യേയാണ് നാം അംഗീകരിക്കുന്ന പ്രമാണങ്ങള്‍ നിലകൊള്ളുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള അഹ്ലുസ്സുന്നയുടെ വീക്ഷണങ്ങളും ജിന്ന് മനുഷ്യശരീരത്തില്‍ ഭൌതികമായ സ്വാധീനം ചെലുത്തുമെന്ന് പഠിപ്പിക്കുന്നു. കേവല ബുദ്ധിയുടെ പേരില്‍ ഈ വസ്തുതകളെ നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയുന്നതല്ല. ക്വുര്‍ആന്‍ പറയുന്നത് നോക്കുക:

“പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല.” (2:275)

മനുഷ്യനെ പിശാച് ബാധിക്കുമെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം ത്വബ്രി(റഹി), ഇമാം ക്വുര്‍ത്തുബി(റഹി), ഇമാം ഇബ്നു കഥീര്‍(റഹി) മുതലായ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയത് നമുക്ക് കാണാം.” (ജിന്ന്, പിശാച്, റുക്വ്യഃശര്‍ഇയ്യ: പ്രമാണങ്ങളുടെ വെളിച്ചത്തില്‍. പേജ്. 30,31)

ജിന്നുബാധയെക്കുറിച്ച് സൂചിപ്പിച്ച മേല്‍ ഉദ്ധരണി മുജാഹിദുകള്‍ പുതുതായി വെളിപ്പെടുത്തിയ ഒന്നല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമാനി മൌലവി(റഹി) മുകളില്‍ കൊടുത്ത ആയത്തിന് നല്‍കിയ വിശദീകരണം വായിച്ചാല്‍ അക്കാര്യം ബോധ്യമാകും. അത് ഇപ്രകാരമാണ്:

“പലിശ തിന്നുന്നവരെപ്പറ്റി …………….ബാധ നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ അവര്‍ എഴുന്നേല്‍ക്കുകയില്ല എന്നത്രെ അല്ലാഹു പറഞ്ഞത്. ഭ്രാന്തിനെ ഉദ്ദേശിച്ച്  (മസ്സ്) എന്ന് അറബികള്‍ പറയാറുായിരുന്നു. ‘ബാധ, സ്പര്‍ശനം’ എന്നൊക്കെയാണ് അതിന് വാക്കര്‍ത്ഥം. പിശാചിന്റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ ധാരണയില്‍ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആ വാക്ക് പ്രയോഗത്തില്‍ വന്നത്. ആ ധാരണ അനുസരിച്ചുള്ള പ്രയോഗം മാത്രമാണ് ‘പിശാച് മറിച്ചു വീഴ്ത്തുക’  എന്ന വാക്ക്-അഥവാ, പിശാച് ആരെയും മറിച്ച് വീഴ്ത്തുന്നില്ല-എന്ന് ചിലര്‍ പറയുന്നു. പല കാരണങ്ങളാല്‍ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല.” (അമാനി മൌലവിയുടെ തഫ്സീര്‍. സൂറഃഅല്‍ ബഖറ 275-ാം ആയത്തിന്റെ വ്യാഖ്യാനം)

വസ്തുതകള്‍ ഇങ്ങനെയൊക്കെയായിരിക്കെ, വളരെ കൃത്യവും സുഭദ്രവുമായ ഒരു ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്ന മുജാഹിദുകളെ കുറിച്ച് ആശയപരമായി അറ്റമില്ലാത്ത അവ്യക്തതകളില്‍ ഉഴലുന്നവരായി ചിത്രീകരിക്കുകയാണ് ലേഖകന്‍. അതിലെ വിമര്‍ശനത്തെ സത്യപ്പെടുത്താന്‍ പ്രാമാണികമായ ഒരു തെളിവ് പോലും അവതരിപ്പിക്കുവാന്‍ ലേഖകന് കഴിഞ്ഞിട്ടില്ല എന്നത് അയാളുടെ ആദര്‍ശ പാപ്പരത്തെ വ്യക്തമാക്കുന്നു. ഇതിനിടയില്‍ വസ്തുത മനസ്സിലാക്കാതെ ‘എന്താണ് മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ചത്’ എന്ന ഒരു ചോദ്യം വഴി ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ ചോദിച്ചു വാങ്ങുന്ന അവിവേകികളുടെ അവസ്ഥയിലേക്ക് തരംതാഴുകയാണ് ഈ വിമര്‍ശകന്‍.

കേരളത്തില്‍ ശിര്‍ക്കിന്റെ പ്രചാരകരും പ്രയോക്താക്കളുമായി നില്‍ക്കുന്ന സമസ്ത പൌരോഹിത്യത്തിന്റെ ചൂഷണത്തെ അനാവരണം ചെയ്തുകൊണ്ട് ആളുകളെ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുത്താനായി പിശാചിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുജാഹിദുകള്‍ പഠിപ്പിച്ചു. ദിവ്യത്വവാദികള്‍ക്കും ശിര്‍ക്ക് പ്രചാരകര്‍ക്കും പിശാചിന്റെ സഹായമുണ്ടെന്ന് പറഞ്ഞുകൊണ്ട് അവരുടെ തട്ടിപ്പിന്റെ മുഖം തുറന്നു കാട്ടാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇതേ സമയം ഹദീഥ് നിഷേധികള്‍ പിശാചിന്റെ ഉപദ്രവവും പിശാച് പൂജകര്‍ക്ക് ലഭിക്കുന്ന സഹായവുമെല്ലാം ദുര്‍വ്യഖ്യാനിച്ചു ബാക്ടീരിയയും വൈറസുമാക്കി മാറ്റിയ കാഴ്ച ജമാഅത്തുകാരന്റെ ഭൂതകണ്ണാടി ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്? ഈ ഹദീഥ്നിഷേധികളെ പ്രമാണങ്ങളുദ്ധര ിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ മുജാഹിദുകള്‍ നന്നായി യത്നിച്ചിട്ടുണ്ട്. എന്നാല്‍, ജിന്ന് അദൃശ്യവും അഭൌതികവുമായ സൃഷ്ടിയാണെന്നും അവര്‍ ഭൌതികമായ തരത്തില്‍ മനുഷ്യനില്‍ പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സഹായിക്കുമെന്നുമെല്ലാം വിശ്വസിച്ചാല്‍ അയാള്‍ ശിര്‍ക്കന്‍ വിശ്വാസിയാകും എന്നാണ് മടവൂരി മതം. പ്രസ്തുത പ്രചാരണം ക്വുര്‍ആനിനും സുന്നത്തിനും എതിരാണ്. മണ്‍മറഞ്ഞവരും ജീവിക്കുന്നവരുമായ സകല വിശ്വാസികളെയും അകാരണമായി മുശ്രിക്കാക്കുന്ന പ്രവണതയുമാണ്. ഇത് അനുവദിച്ചുകൂടാത്തതാണെന്നത് അതേ തക്ഫീറിന്റെ പാരമ്പര്യം ഉള്‍കൊള്ളുന്ന മൌദൂദികള്‍ക്ക് ബോധ്യമായിക്കൊള്ളണമെന്നില്ല. മടവൂരികളുടെ ഈ ആരോപണത്തിന്റെ അപകടം മനസ്സിലാകണമെങ്കില്‍ സൂറഃ അശ്ശുഅറാഇലെ 221 മുതല്‍ 223 വരെയുള്ള ആയത്തും അതിന്റെ വിശദീകരണവും വായിച്ചാല്‍ മതിയാകും. അല്ലാഹു പറയുകയാണ്:

“ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വര്‍ത്തമാനം അറിയിച്ചു തരട്ടെയോ?! പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നതാണ് അവരില്‍ അധിക പേരും കള്ളം പറയുന്നവരാകുന്നു.” (വിശുദ്ധ ക്വുര്‍ആന്‍: 26: 221-223)

ജോത്സ്യന്‍മാരാണ് ഈ ആയത്തില്‍ പ്രധാനമായും  ഉദ്ദേശിക്കപ്പെടുന്നത് എന്ന് പൌരാണികരും ആധുനികരുമായ എല്ലാ മുഫസ്സിറുകളും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യര്‍ക്ക് അറിയാന്‍ സാധ്യമല്ലാത്ത ചില കാര്യങ്ങള്‍ പിശാചുക്കള്‍ക്ക് അറിയാന്‍ സാധിച്ചേക്കുമെന്നും അത്തരം കാര്യങ്ങള്‍ പിശാചുക്കള്‍ ജോത്സ്യന്‍മാരെ പോലെയുള്ളവരുടെ പൂജകന്‍മാര്‍ക്കോ സേവകന്‍മാര്‍ക്കോ മറ്റോ കൈമാറുമെന്നും ഇവിടെ പഠിപ്പിക്കുകയാണ്. എന്നാല്‍ ജോത്സ്യന്‍മാരെ പിശാച് സഹായിക്കുമെന്ന് പറഞ്ഞാല്‍ തൌഹീദ് പൊളിഞ്ഞുപോകുമെന്ന് ഒരു കൂട്ടര്‍ പ്രചരിപ്പിച്ചാല്‍, അല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കുന്ന മുജാഹിദുകള്‍ അതിനോട് നിസ്സംഗത പുലര്‍ത്തുകയാണോ വേണ്ടത്. പൊതുസമൂഹ ത്തിന് മുമ്പില്‍ അതിന്റെ വസ്തുത വ്യക്തമാക്കി കൊടുക്കേണ്ട ബാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ ആനുകാലികമായി കൂടുതല്‍ ചര്‍ച്ചയില്‍ കടന്നുകൂടിയത്. അതെല്ലാം സത്യസന്ധമായി മുജാഹിദുകള്‍ വിളിച്ചു പറയുന്നതില്‍ ജമാഅത്തെ ഇസ്ലാമിക്ക് ദഹനക്കേടുണ്ടാകുന്നുവെങ്കില്‍ ആ അസുഖമാണ് എളുപ്പം ചികിത്സിക്കേണ്ടത്. അതല്ല, ഈ വിഷയത്തില്‍ മടവൂരികളുടെ ആദര്‍ശത്തോടാണ് ജമാഅത്തെ ഇസ്ലാമിയുടെ കൂറ് എങ്കില്‍ അറിയുക, രാഷ്ട്രീയമായ വിഷയങ്ങള്‍ കോട്ടിമാറ്റാന്‍ ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ ആത്മീയ നേതാവ് മൌദൂദിയും പ്രസ്തുത ആയത്തിന് വ്യാഖ്യാനം നല്‍കിയത് പൂര്‍വികരുടെ വിശദീകരണം പോലെ തന്നെയാണ്. ‘അവരില്‍ അധിക പേരും കള്ളം പറയുന്നവരാകുന്നു’ എന്നതിനെ കുറിച്ച് മൌദൂദി വിശദീകരിച്ചതു കേട്ടോളൂ:

“ഇതിന്നു രണ്ടു വിവക്ഷകളുണ്ടാകാം: ഒന്ന്, ചെകുത്താന്‍മാര്‍ ചിലതൊക്കെ കട്ടുകേട്ടു തങ്ങളുടെ മിത്രങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്നുണ്ട്. അതില്‍ തുഛമായ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഏറെ കള്ളങ്ങള്‍ കലര്‍ത്തുന്നു. രണ്ട്, ഈ വ്യാജന്‍മാരായ മന്ത്രവാദികള്‍ ചെകുത്താന്‍മാരില്‍ നിന്ന് ചിലതെല്ലാം കേട്ടിട്ട് അതില്‍ സ്വന്തം വകയായി ധാരാളം കളവുകള്‍ കലര്‍ത്തി ജനത്തിന്റെ ചെവികളില്‍ ഊതുന്നു. ഇതിന്റെ വിവരണം ഹസ്രത്ത് ആയിശ(റ)യില്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അവര്‍ പറഞ്ഞു: ചിലര്‍ നബി(സ്വ)യോട് മന്ത്രവാദികളെക്കുറിച്ച് ചോദിക്കു കയുണ്ടായി. അവിടന്നു പ്രസ്താവിച്ചു: അവര്‍ ഒന്നുമേയല്ല.  ചോദ്യകര്‍ത്താക്കള്‍ ബോധിപ്പിച്ചു: തിരുദൂതരേ, ചില സമയങ്ങളില്‍ അവര്‍ പറയുന്നതു ശരിയാകുന്നുണ്ടല്ലോ. അവിടന്നു പറഞ്ഞു; ജിന്നുകള്‍ തട്ടിയെടുത്തു കൊണ്ടുവന്ന് അവരുടെ കൂട്ടുകാരുടെ കാതുകളില്‍ ഊതിക്കൊടുക്ക ുന്നതാണ് ശരിയാകുന്നത്. പിന്നീട് അവര്‍ അതിന്റെ കൂടെ അനേകം കള്ളങ്ങള്‍ കൂട്ടിക്കലര്‍ത്തി കഥ ചമയ്ക്കുന്നു.” (തഫ്ഹീമുല്‍ ഖുര്‍ആന്‍. സൂറഃഅശ്ശുഅറാഅ് 223-ാം ആയത്തിന്റെ വ്യാഖ്യാനം)

മുകളില്‍ വിവരിച്ച സംഗതികള്‍ വിശ്വസിക്കുക വഴി അഭൌതിക മാര്‍ഗത്തിലൂടെയുള്ള സഹായം മനുഷ്യന് അഭൌതിക സൃഷ്ടിയായ ജിന്നിലൂടെ ലഭിക്കുകയാണെന്നും മറ്റും പ്രചരിപ്പിച്ച് വിവരക്കേടിന്റെ അങ്ങേയറ്റത്തു നില്‍ക്കുകയാണ് മടവൂരികള്‍. ഇതിന്റെ ഗൌരവം അവരെ ഉണര്‍ത്താന്‍ തന്റേടമുണ്ടോ നിങ്ങള്‍ക്ക്?. അതില്ലെങ്കില്‍ പിന്നെ പ്രസ്തുത ദൌത്യം ആര്‍ജവത്തോടെ നിര്‍വഹിക്കുന്ന മുജാഹിദുകളെ അതിന്റെ പേരില്‍ അതിരുകടന്ന ആത്മീയ വാദികളായി പുഛിക്കുന്നതിന്റെ വ്യാധി മനസ്സിലാകുന്നില്ല. വാസ്തവത്തില്‍ ഇതുപോലെയുള്ള വിഷയങ്ങള്‍ മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നത് ഇതാദ്യമായല്ല. എന്നാല്‍ പിശാച് അവന്റെ മിത്രങ്ങളെ സഹായിക്കുമെന്നത് വിശ്വസിച്ചാല്‍ അയാള്‍ മുശ്രിക്കായി പോകും എന്ന മൂന്നാംലോക വാദം കേരളത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടത് നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായിട്ടാണെന്ന് മടവൂരികളും അവരില്‍ നിന്നും ഊര്‍ജ്ജം കടമെടുത്ത മൌദൂദികളും തിരിച്ചറിയണം.

കേരളത്തിലെ ജമാഅത്തുകാര്‍ മടവൂരികളെ പോലെ തന്നെ ബുഖാരിയിലും മുസ്ലിമിലും, ക്വുര്‍ആനിനും ബുദ്ധിക്കുമെതിരായ ധാരാളം ദുര്‍ബ്ബല ഹദീസുകളുണ്ടെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്. അതിന്റെ ഉദാഹരണമാണ് സിഹ്ര്‍ ഫലിക്കില്ല എന്ന രണ്ടു കൂട്ടരുടെയും സങ്കരവിശ്വാസം. നബി(സ്വ)ക്ക് സിഹ്ര്‍ ബാധിച്ചുവെന്ന ഹദീസ് ക്വുര്‍ആനിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്ന കേരളത്തിലെ മൌദൂദികള്‍ ഈ വിഷയത്തില്‍ ഒരു കൌതുകമാണ്. കാരണം, സംസ്ഥാനാതി ര്‍ത്തി കടന്നാല്‍ ഇതെല്ലാം അംഗീകരിക്കുന്നവരാണ് കേരളേതര മൌദൂദികള്‍. മാത്രവുമല്ല, തഫ്ഹീമുല്‍ ക്വുര്‍ആനിലൂടെ ഈ ഹദീഥ് നിഷേധ പ്രവണതക്ക് തക്കതായ മറുപടി നല്‍കിയ വ്യക്തി കൂടിയാണ് ഇവരുടെ സയ്യിദ് സാക്ഷാല്‍ മൌദൂദി. പക്ഷെ, ഇതൊന്നും കേരള മൌദൂദികളുടെ ശക്തിയില്ലാത്ത യുക്തിക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ ആ പരാമര്‍ശങ്ങള്‍ മൂലഗ്രന്ഥത്തില്‍ നിന്നു തന്നെ കട്ടുമുറിക്കുകയായിരുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ നിഷ്കരുണ ‘ഭ്രൂണഹത്യ’ ഒരു കെടാവിളക്കായി അണികള്‍ സംരക്ഷിച്ചു വരുന്നു. ഒസ്സാന്റെ മൂശാന്‍ കല്ല് പോലെ അനുദിനം ലോപിച്ചു കൊണ്ടിരിക്കുന്ന ഖുതുബാത് ഉള്‍പ്പടെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഈ അതിക്രമത്തിന്റെ ഇരകളാണ്. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥവും അതിന്റെ യഥാര്‍ത്ഥ വിശദീകരണവുമെല്ലാം അല്ലാഹു സര്‍വ കുതന്ത്രക്കാരില്‍ നിന്നും സംരക്ഷിക്കും. സിഹ്ര്‍ ഫലിക്കുമെന്നത് അല്ലാഹു ക്വുര്‍ആനിലൂടെ അറിയിച്ച കാര്യമാണ്. അല്ലാഹു പറഞ്ഞില്ലേ:

“സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞു കൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കു വാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!” (ക്വുര്‍ആന്‍: 2ഃ102)

ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാ ക്കുവാനായി സിഹ്ര്‍ സുലൈമാന്‍ നബി(അ)യുടെ കാലത്ത് ഉപയോഗിച്ചിരുന്നു എന്നും അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് ഒരു ഉപദ്രവവും ചെയ്യാന്‍ കഴിയില്ല എന്നും അല്ലാഹു വ്യക്തമാക്കുമ്പോള്‍, സിഹ്റ് ഫലിക്കില്ല എന്നു പറഞ്ഞുകൊണ്ട് അല്ലാഹുവിനെ ദീന്‍ പഠിപ്പിക്കു വാനാണ് മടവൂരികളുടെയും കേരള മൌദൂദികളുടെയും പുറപ്പാട്. ജമാഅത്തുകാരന്റെ പത്തായത്തിനു ള്ളിലിരിക്കുന്ന തഫ്ഹീമുല്‍ ക്വുര്‍ആനില്‍ മൌദൂദി മേല്‍സൂക്തത്തിന് നല്‍കിയ വ്യാഖ്യാനം പൊടിപിടിച്ചുപേ ായിട്ടില്ല എങ്കില്‍ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാന്‍ സിഹ്ര്‍ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് മൌദൂദി എഴുതുകയാണ്:

“അന്യരുടെ ഭാര്യമാരെ ഭര്‍ത്താക്കളില്‍ നിന്ന് തെറ്റിച്ച്, തങ്ങളില്‍ അനുരക്തകളാക്കുവാന്‍ പറ്റുന്ന ആഭിചാരത്തിനും മാന്ത്രികവിദ്യകള്‍ക്കും ഉറുക്കുകള്‍ ക്കുമാണ് ആ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാര ുണ്ടായിരുന്നത്. ഇതത്രെ, അന്നവര്‍ അകപ്പെട്ടുകഴിഞ്ഞിരുന്ന ധാര്‍മ്മികാധഃപതനത്തിന്റെ പാരമ്യം! ഒരു സമുദായത്തിലെ വ്യക്തികളുടെ ഏറ്റവും രസകരമായ ജോലി പരസ്ത്രീകളില്‍ കണ്ണുവെക്കുകയെന്നതായിത്തീരുകയും അന്യരുടെ വിവാഹത്തിലിരിക്കുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളില്‍ നിന്നും വേര്‍പ്പെടുത്തി സ്വന്തമാക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ വിജയമായി ഗണിക്കുകയും ചെയ്കയെന്നതിനേക്കാള്‍ താണപടിയിലുള്ള ധാര്‍മ്മികാധഃപതനം വിഭാവനം ചെയ്കപോലും സാധ്യമല്ല. ഭാര്യാഭര്‍ത്തൃബന്ധം മാനുഷിക നാഗരികതയുടെ അടിവേരാണ്. മനുഷ്യന്റെ നാഗരികതയുടെ നന്‍മ സ്ത്രീപുരുഷബന്ധം നന്നാകുന്നതിനെയും, നാഗരികതയുടെ നാശം സ്ത്രീപുരുഷബന്ധം ദുശിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍, തന്റെയും താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെയും നിലനില്പ് ഏതൊന്നിന്റെ നിലനില്‍പിനെ ആശ്രയിച്ചിരിക്കുന്നുവോ അതിന്റെ അടിവേരിനുതന്നെ കോടാലിവെക്കുന്ന വ്യക്തി മനുഷ്യവംശത്തിലെ ഏറ്റവും ദുഷിച്ച നാശകാരിയാണ്. ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ഇബ്ലീസ് തന്റെ കേന്ദ്രത്തില്‍ നിന്ന് ഭൂമിയുടെ നാനാഭാഗത്തേക്കും ഏജന്റുമാരെ അയക്കുന്നു; ഓരോ ഏജന്റും മടങ്ങി വന്ന് അവരവരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഇബ്ലീസിനെ കേള്‍പ്പിക്കുന്നു. ഒരുത്തന്‍ പറയും, ഞാന്‍ ഇന്ന കുഴപ്പം സൃഷ്ടിച്ചു. മറ്റൊരുവന്‍ പറയും ഞാന്‍ ഇന്ന തിന്‍മ പ്രചരിപ്പിച്ചു. പക്ഷേ, ഇബ്ലീസ് ഓരോരുത്തരോടും മറുപടി പറയും, ‘നീ ഒന്നും പ്രവര്‍ത്തിച്ചില്ല’ എന്ന്. പിന്നീട് വേറൊരുത്തന്‍ വന്ന് ഇങ്ങനെ അറിയിക്കും: ‘ഞാന്‍ ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവില്‍ നിന്നും വേര്‍പ്പെടുത്തിയിട്ടാണ് വന്നത്.’ ഇതുകേട്ട മാത്രയില്‍ ഇബ്ലീസ് ചാടി എണീറ്റ് അവനെ ആലിംഗനം ചെയ്കയും ‘നീയാണ് കൃത്യം നിര്‍വ്വഹിച്ച് വന്നിട്ടുള്ള’തെന്ന് പറയുകയും ചെയ്യും. ഈ നബിവചനത്തെക്കുറിച്ച് ചിന്തിക്കുന്ന പക്ഷം, ഇസ്രായീല്യരുടെ പരീക്ഷണത്തിന്നായി നിയോഗിക്കപ്പെട്ട മലക്കുകളോട്, ഭാര്യഭര്‍ത്താക്കളെ തെറ്റിക്കുന്ന മാരണവിദ്യ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്തിനാണെന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. അവരുടെ ധാര്‍മ്മികാധഃപതനം ശരിക്കും അളന്നു പരിശോധിക്കാന്‍ കഴിയുന്ന ഏകമാനദണ്ഡം ഇതൊന്നുമാത്രമായിരുന്നു.” (തഫ്ഹീമുല്‍ ഖുര്‍ആന്‍. സൂറഃ അല്‍ ബഖറ. 102-ാം ആയത്തിന്റെ വ്യാഖ്യാനം)

മോഡേണ്‍ സംസ്കാരത്തിന്റെ മുമ്പില്‍ ചില പരിഷ്കാരങ്ങളോടെ ഒരു സ്ക്രിപ്റ്റ് അവതരിപ്പിക്കാനും മുകളിലെ വിശദീകരണം നല്‍കുന്നതോടൊപ്പം അദ്ദേഹം മറന്നിട്ടില്ല എന്നത് മൌദൂദികളെ സന്തോഷിപ്പിക്കാതിരിക്കില്ല. ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകളെ കുറിച്ച്  അല്ലാഹുവിന്റെ ക്വുര്‍ആനില്‍ പ്രസ്താവിച്ചതിനെ മൌദൂദി തന്റെ ബുദ്ധിക്കത്തിക്ക് ഇരയാക്കിക്കൊണ്ടാണ് അദ്ദേഹം ആ ദൌത്യം നിര്‍വ്വഹിച്ചത്. ദാ അത് ഇങ്ങനെ:

“ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിന്റെ ചുരുക്കമിതാണ്: ഇസ്രായീല്‍ സമുദായം മുഴുവനും ബാബിലോണില്‍ ബന്ധനസ്ഥരും അടിമകളുമായി കഴിഞ്ഞിരുന്ന കാലത്ത്, അവരെ പരീക്ഷിക്കുവാനായി അല്ലാഹു രണ്ടു മലക്കുകളെ മനുഷ്യരൂപത്തില്‍ അവരിലേക്ക് അയച്ചിരിക്കാം. ലൂത്തി(അ)ന്റെ ജനതയുടെ അടുക്കല്‍ മലക്കുകള്‍ അഴകുള്ള ആണ്‍കുട്ടികളുടെ രൂപത്തില്‍ ചെന്നിരുന്ന പോലെ, ഇസ്രായീല്യരുടെ അടുത്ത് ഭിക്ഷുക്കളുടെയും സന്യാസിമാരുടെയും വേഷത്തില്‍ പോയിരിക്കണം, അവര്‍ അവിടെ ചെന്നു, ഒരു വശത്ത്, ആഭിചാരചന്തയില്‍ തങ്ങളുടെ വകയായും ഒരു കട തുറന്നിരിക്കാം. മറുവശത്ത്, ഇസ്രായീല്യരുടെ മേല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനായി, ‘ഞങ്ങള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമാണ്; അതുകൊണ്ട് നിങ്ങളുടെ ഭാവിയെ നിങ്ങള്‍ അപകടപ്പെടുത്തരുത്’ എന്ന് ഓരോരുത്തര്‍ക്കും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കാം. എന്നിട്ടും, അവര്‍ പഠിപ്പിച്ചിരുന്ന ഇന്ദ്രജാലങ്ങളും മന്ത്രവിദ്യകളും ഉറുക്കുപണികളും പഠിക്കാന്‍ തന്നെ ആ ജനത തുനിഞ്ഞിറങ്ങിയിരിക്കാം. മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആരും വിസ്മയിക്കേണ്ടതില്ല. ഈ മഹാപ്രപഞ്ചമാകുന്ന ദൈവികഭരണകൂടത്തിലെ പ്രവര്‍ത്തകരാണ് മലക്കുകള്‍. ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന വിഷയത്തില്‍, ഏതവസരത്തില്‍ ഏതു രൂപം കൈക്കൊള്ളേണ്ടത് ആവശ്യമായിവരി കയാണെങ്കിലും അതവര്‍ക്ക് സ്വീകരിക്കാം. നാമിതു പറയുമ്പോഴും ഏത്രയോ മലക്കുകള്‍ മനുഷ്യവേഷത്തില്‍ വന്ന് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാരറിഞ്ഞു! സ്വതേ നിഷിദ്ധമായ ഒരു സംഗതി മലക്കുകള്‍ പഠിപ്പിക്കുകയെന്ന പ്രശ്നമാണെങ്കില്‍, ഒരുദാഹരണത്തി ലൂടെ അത് മനസ്സിലാക്കാം: കൈക്കൂലി വാങ്ങുന്ന ഒരു ഗവണ്‍മെന്റുദ്യോഗസ്ഥനെ കുറ്റം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ തൊണ്ടിസഹിതം പിടികൂടുവാനും താന്‍ നിരപരാധിയാണെന്നു ഒഴികഴിവു പറഞ്ഞു രക്ഷപ്പെടുവാന്‍ തീരെ പഴുതില്ലാതിരിക്കുവാനും വേണ്ടി, അവന്ന് അടയാളം വെച്ച നാണ്യങ്ങളോ നോട്ടുകളോ പോലീസ് വകുപ്പിലെ യൂനിഫോറം ധരിക്കാത്ത ഒരു കോണ്‍സ്റബിള്‍ കൈക്കൂലിയായി കൊടുക്കുന്നതു പോലെയാണിത്.” (തഫ്ഹീമുല്‍ ഖുര്‍ആന്‍. സൂറഃ അല്‍ ബഖറ. 102-ാം ആയത്തിന്റെ വ്യാഖ്യാനം)

സിഹ്റ് ജിന്നുബാധ തുടങ്ങിയ മനുഷ്യന്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ വായനക്കാരില്‍ ഏറെ അതിശയോക്തി ജനിപ്പിക്കുന്നതാണ് മൌദൂദിയുടെ മേല്‍ വിശദീകരണം. എന്നിട്ടാണ് സിഹ്റിനെ കുറിച്ച് ‘തോക്കിനുള്ളില്‍ നിന്നും വരുന്ന വെടിയുണ്ടയും വിമാനത്തില്‍ നിന്നും വീഴുന്ന ബോംബും അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ ഫലം ചെയ്യുകയില്ലെന്ന പോലെത്തന്നെ മാരണവും അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ ഫലിക്കുകയില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, അതുകൊണ്ട് മാത്രം ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു കാര്യത്തെ നിഷേധിക്കുന്നത് ശുദ്ധമായ പിടിവാശി മാത്രമാണ്’ എന്ന് അഭിപ്രായപ്പെട്ട മൌദൂദിയുടെ (തഫ്ഹീമുല്‍ ഖുര്‍ആന്‍: അല്‍ മുഅവ്വദതൈനിയുടെ ആമുഖത്തില്‍ നിന്ന്) അനുയായികള്‍ സ്വന്തം കൈയ്യിന്റെ വേദനയെക്കുറിച്ച് ചിന്തിക്കാതെ നിഴലിനെ കണ്ട് മണ്ണിലടിച്ചു കൊണ്ടിരിക്കുന്നത്. മലക്കുകള്‍ മാത്രമല്ല, ജിന്നുകളും മനുഷ്യരൂപം പ്രാപിക്കാന്‍ കഴിയുന്നവരാണെന്ന് ജമാഅത്തെ ഇസ്ലാമി പഠിപ്പിച്ചിട്ടുണ്ട്. ജിന്നിനു മനുഷ്യരൂപം സ്വീകരിക്കാമെന്നും അതുവഴി മനുഷ്യനെ സ്വാധീനിക്കാമെന്നും വഴിപിഴപ്പിക്കാമെന്നൊക്കയുള്ള വിശ്വാസം ക്വുര്‍ആനികവിരുദ്ധമാണെന്ന അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് പ്രബോധനത്തിലെ മുജീബ് പ്രസ്തുത വിശ്വാസം രേഖപ്പെടുത്തിയത്. അത് ഇങ്ങനെ:

“ഒന്ന്, ജിന്നുവര്‍ഗത്തെ മനുഷ്യന് സ്വാധീനിക്കാന്‍ കഴിയുമോ എന്നറിയില്ല എന്ന് ചോദ്യകര്‍ത്താവ് പറയുന്നു. അതേസമയം മനുഷ്യനായ പ്രവാചകന്‍(സ്വ) മനുഷ്യരിലേക്കും ജിന്നുകളിലേക്കുമുള്ള തിരുദൂതനാ ണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ജിന്നുകളെ പ്രവാചകന് സ്വാധീനിക്കാന്‍ സാധ്യമല്ലെങ്കില്‍ അദ്ദേഹത്തെ അവരിലേക്കുകൂടി നിയോഗിച്ചതിന് എന്തര്‍ത്ഥം?. രണ്ട്, ഇബ്ലീസ് അഥവാ ശൈത്വാന്‍ ജിന്നു വര്‍ഗത്തില്‍ പെട്ടവനാണ് (ഖുര്‍ആന്‍ 7:12, 18:50). അയാള്‍ നാനാവിധത്തില്‍ മനുഷ്യനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെന്നും അല്ലാഹുവിന്റെ ഭക്തരായ ദാസന്‍മാരൊഴിച്ച് മറ്റുള്ളവരൊക്കെയും അയാളുടെ വലയില്‍ വീഴുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യമനസ്സുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ദുര്‍ബോധനം നടത്തുകയും ചെയ്ത് പിന്‍മാറിക്കളയുന്ന ജിന്നുകളിലും മനുഷ്യരിലും പെട്ട ദുര്‍ബോധകരില്‍ നിന്ന് രക്ഷതേടാനും ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു (114:4-6). അദൃശ്യ ജീവികളായ പിശാചുക്കള്‍ക്ക് മനുഷ്യരൂപം പ്രാപിക്കാതെ എങ്ങനെ മനുഷ്യരുമായി സൌഹൃദം സ്ഥാപിക്കാനും അവരെ വഴിതെറ്റിക്കാനും കഴിയും എന്നതാണ് ചോദ്യം. സൌഹൃദഭാവത്തില്‍ മനുഷ്യനെ സമീപിച്ച് അയാളുടെ മനസ്സിനെ സ്വാധീനിക്കാന്‍ മനുഷ്യരൂപിക്കു മാത്രമേ കഴിയൂ. അബൂഹുറയ്റയില്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥ് ഇബ്ലീസ് മനുഷ്യരൂപത്തില്‍ വരാനുള്ള സാധ്യത വ്യക്തമാക്കുന്നതാണ്. റമളാനില്‍ സകാത്ത് ശേഖരത്തിന് കാവല്‍ നില്‍ക്കാന്‍ നബി(സ്വ) അബൂഹുറയ്റയെ ചുമതലപ്പെടുത്തിയിരുന്നു. രാത്രി സകാത്തില്‍ നിന്ന് വാരിയെടുക്കാന്‍ ശ്രമിച്ചയാളെ അദ്ദേഹം തടയാന്‍ ശ്രമിച്ചപ്പോള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതാന്‍ അയാള്‍ ഉപദേശിച്ചതും പിറ്റേന്ന് സംഭവം നബിയോട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് പിശാചായിരുന്നു എന്ന് വെളിപ്പെടുത്തിയതും പ്രസ്തുത ഹദീഥിലുണ്ട്.” (പ്രബോധനം. 2007. ജനുവരി. 20)

ജിന്ന് മനുഷ്യ സംസാരം കേള്‍ക്കുന്നുണ്ടെന്ന് മാത്രമല്ല, മനുഷ്യഭാഷ അവര്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്നും എല്ലാ ജിന്നുകള്‍ക്കും എല്ലാ മനുഷ്യഭാഷകളും അിറഞ്ഞു കൊള്ളണമെന്നില്ല; എങ്കിലും അവരില്‍ ഏതു വിഭാഗം ഭൂമിയുടെ ഏതു പ്രദേശത്ത് വസിക്കുന്നുവോ, ആ വിഭാഗത്തിന് അവരുടെ പ്രദേശത്തുള്ള മനുഷ്യരുടെ ഭാഷ അറിയാം എന്നു കൂടി മൌദൂദി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ രൂപത്തിലുള്ള അധ്യാപനങ്ങള്‍ മാലോകര്‍ക്ക് മുമ്പില്‍ വിളിച്ചു പറയുന്നവരാണ് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചുകൊണ്ട് ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത്. സമസ്തക്കാരുടെ മുടി പള്ളിക്കെതിരില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ സ്വന്തം ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന നവപൌരോഹിത്യത്തിന്റെ പേറ്റുനോവനുഭവിക്കുന്നവരായി ജമാഅത്തിന്റെ പ്രബോധനം മുജാഹിദുകളെ ചിത്രീകരിച്ചത് അതിന്റെ ഭാഗമായാണ്. എന്തുമാത്രം നുണയാണ് ഇവരുടെ പ്രസ്താവന. അനവസരത്തില്‍ കയറിവന്ന് അവാസ്തവമായത് സംസാരിക്കുക എന്നത് ജമാഅത്തിന്റെ പ്രകൃതിയില്‍ പെട്ടതാണ്. കേരളത്തിലെ ഓരോ മുക്കിലും മൂലയിലും മുജാഹിദ് പ്രഭാഷകള്‍ ‘തിരുകേശ’മെന്ന പേരില്‍ കാന്തപുരം വിഭാഗം കൊണ്ട് നടക്കുന്ന തരികിടകേശ ചൂഷണത്തിനെതിരില്‍ അതീവ ശക്തിയോടെ രംഗത്ത് വന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കെ.എന്‍.എമ്മും അതിന്റെ പോഷക സംഘടനകളും ഈ തട്ടിപ്പിനെ തുറന്നെതിര്‍ത്തിട്ടുണ്ട് എന്ന് പ്രബോധനത്തിലെ മുജീബ് തന്നെ തുറന്നെഴുതിയിട്ടുള്ളതാണ്. (പ്രബോധനം. 2011. മാര്‍ച്ച്. 26) ഇന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഇക്കാര്യം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്; അതിന്റെ റെഫറന്‍സുകള്‍ എടുത്തുപറയുകയാണെങ്കില്‍ പേജുകള്‍ തന്നെ നിറയും. അതിന്റെ ഒരു പത്തുശതമാനം എതിര്‍പ്പ് പോലും ക്രിയാത്മകവും താത്വികവുമായി പ്രകടിപ്പിക്കുവാന്‍ കഴിയാത്ത ഒരു വര്‍ഗമാണ് മേലും കീഴും നോക്കാതെ ശരിപുരളാത്ത ഓരോ പ്രസ്താവനകള്‍ ഇറക്കുന്നത്. ശിര്‍ക്ക് ബിദ്അത്തുകളുടെ പിറവി ഏതെങ്കിലും ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്നുണ്ടെങ്കില്‍ അതിനെ പ്രാമാണികമായി തന്നെ ഇല്ലാതാക്കാനുള്ള മരുന്ന് കൈവശമുള്ളവരാണ് മുജാഹിദുകള്‍; അതിന്റെ പേറ്റുനോവും പേറ്റുകാരിയുടെ ലാഭവും കാത്തിരിക്കുന്നത് മൂഢത്വമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയെ ഓര്‍മിപ്പിക്കാനുള്ളത്.

(തുടരും)

മൌദൂദി കൃതികളിലെ അബദ്ധങ്ങള്‍: രണ്ട് വിമര്‍ശനങ്ങള്‍
സാധാരണക്കാരായ ജനങ്ങള്‍ ഇസ്ലാമി നെക്കുറിച്ച് പഠിക്കുവാന്‍ വേണ്ടി പഠന ക്ളാസുകളില്‍ ചെന്നാല്‍ അവര്‍ക്ക് ദീനിനെ പരിചയപ്പെടുത്തുവാന്‍ ജമാഅത്തെ ഇസ്ലാമി കൊടുക്കുന്ന ഒരു ഗ്രന്ഥമാണ് ‘ഖുത്തുബാത്ത്’. അബുല്‍ അഅ്ലാ മൌദൂദി രചിച്ച പ്രസ്തുത പുസ്തകത്തെ ആധാരമാക്കിക്കൊണ്ട് പരീക്ഷ കള്‍ വരെ ഇവര്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പറയപ്പെട്ട ഗ്രന്ഥത്തിലെ പ്രസാധകക്കുറിപ്പില്‍ എഴുതിയിട്ടുള്ള കാര്യം നമ്മള്‍ ഗൌരവമായി എടുക്കേണ്ട ഒന്നാണ്. അത് ഇപ്രകാരമാണ്: “മൌദൂദിയുടെ ചിന്തകളിലും കൃതികളിലും യോജിക്കേണ്ടതും വിയോജിക്കേണ്ടതുമുണ്ട,് പിന്താങ്ങേണ്ടതും വിമര്‍ശിക്കേണ്ടതും ഉണ്ട്. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠന മാണത് തെളിയിക്കേണ്ടത്.” (ഖുതുബാത്ത്. 12-ാം പതിപ്പ്. പേജ്. 10)

ഏതൊക്കെയാണ് യോജിക്കേണ്ട കാര്യങ്ങള്‍, വിയോജിക്കേണ്ട കാര്യങ്ങള്‍ എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ പഠിതാക്കള്‍ക്ക് വിവരിച്ച് കൊടുക്കുവാന്‍ മുതിരാറില്ല. അതുകൊണ്ടു തന്നെ മൌദൂദി സാഹിബിന്റെ കൃതികളിലെ വിയോജിപ്പുകള്‍ “പ്രമാണങ്ങളുടെ അടിസ്ഥാന ത്തിലുള്ള പഠനമാണ് തെളിയ ിക്കേണ്ടത്” എന്ന അര്‍ത്ഥവത്തായ വരികള്‍ ആത്മാര്‍ ത്ഥമായിട്ടാണ് ഇവര്‍ എഴുതിയത് എന്ന് വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. മൌദൂദിയുടെ ആശയങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഉള്‍പ്പെടെയുള്ളവരുടെ കരണംമറിച്ചില്‍ പത്രമാധ്യമങ്ങളിലൂടെയും മറ്റും പലതവണ കാണാന്‍ കഴിഞ്ഞെങ്കിലും കര്‍ക്കശമായ ഒരു വിമര്‍ശനം ഇവരില്‍ നിന്നും പ്രമാണബദ്ധമായി കാണാന്‍ ഇടയായിട്ടില്ല എന്നതു തന്നെ ഇവരോടുള്ള വിശ്വാസക്കുറവിന്റെ അടിസ്ഥാനമാണ്. മൌദൂദി സാഹിബിനോടുള്ള അനുരാഗഭ്രമത്തില്‍പ്പെട്ട ഇവര്‍ ആ കര്‍ത്തവ്യം നിര്‍വ്വഹിക്കാത്തതിനാലാണ് മുജാഹിദുകള്‍ അത് ഏറ്റെടുത്ത് നിര്‍വ്വഹിച്ചു പോരുന്നത്.

കേവലം രാഷ്ട്രീയപ്രേക്ഷണത്തിലൂടെ ഇസ്ലാമിനെ വ്യാഖ്യാനിക്കുവാന്‍ ബദ്ധ പ്പടുന്നതിനിടയില്‍ അല്ലാഹുവിന്റെ പേരിലും നബി(സ)യുടെ പേരിലുമൊക്കെ പച്ചക്കളവുകള്‍ അദ്ദേഹം എഴുതി വിട്ടിട്ടുണ്ട്. ഖുതുബാത്തില്‍ പറയുന്നതു പോലെ, അദ്ദേഹത്തിന്റെ കൃതികളിലെ പ്രസ്താവനകള്‍ക്കുള്ള രണ്ട് വിമര്‍ശനങ്ങളാണ് തീര്‍ത്തും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍, ഇവിടെ എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നത്. ഒരുപാട് പിഴവുപറ്റിയ ആശയങ്ങള്‍ കുത്തിനിറച്ചിട്ടുള്ള ഖുതുബാത്തില്‍ നിന്നല്ല, പ്രസ്തുത ഗ്രന്ഥരചയിതാവിന്റെ മറ്റു രണ്ട് പുസ്തകങ്ങളില്‍ നിന്നുമാണ് ഗൌരവതരമായ ആ രണ്ട് വിമര്‍ശനങ്ങള്‍.

വിമര്‍ശനം ഒന്ന്: ദീന്‍ എന്ന പദത്തിന് ഭരണത്തിന്റെ മേല്‍വിലാസം കൊടുക്കാന്‍ വേണ്ടിയുള്ള തീവ്രശ്രമത്തിനിടയില്‍ അദ്ദേഹം അല്ലാഹുവിന്റെ പേരില്‍ പച്ചക്കള്ളം എഴുതിവിട്ടിരിക്കുന്നു. അല്ലാഹു പറയാത്ത കാര്യം അല്ലാഹുവിന്റെ മേല്‍ ആരോപിച്ചിരിക്കുന്നു. ഹിന്ദുസ്ഥാന്‍ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ ‘ജിഹാദ്’ എന്ന പുസ്തകത്തിലെ 16-ാം പേജിലാണ് പ്രസ്തുത കളവ് രേഖപ്പെട്ടു കിടക്കുന്നത്. ഇസ്ലാമിനെ വിപ്ളവസിദ്ധാന്തമായി വിശദീകരിച്ചു കൊണ്ടും, അല്ലാഹുവിനു മാത്രം അവകാശമുള്ള നിയമനിര്‍മ്മാണാധികാരത്തില്‍ ലൌകികമായ രാജ്യതന്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ലോകത്തെ വിമര്‍ശിച്ചു കൊണ്ടും, രാജാധിപത്യ വ്യവസ്ഥയെ ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല എന്ന് മൌദൂദി വ്യാഖ്യാനിക്കുന്നുണ്ട്. അതിനുവേണ്ടി അദ്ദേഹം എടുത്തുദ്ധരിച്ച തെളിവ് സൂറഃ അന്നംലിലെ 34-ാം ആയത്താണ്. പറയപ്പെട്ട ഭാഗത്തിന്റെ പകര്‍പ്പ് കാണുക:

“മനുഷ്യര്‍ ഏകദൈവത്തിന്റെ അടിമത്തം നിരാകരിച്ചാല്‍ തങ്ങളുടെ മേല്‍ അതിക്രമം കാണിക്കുകയും ഭൂമിയില്‍ ഔന്നത്യം നടിക്കുകയും ചെയ്യുന്ന ധിക്കാരികള്‍ക്ക് മുമ്പില്‍ തല കുനിക്കുന്നവരായിത്തീരും. അങ്ങിനെ അവര്‍ അല്ലാഹുവിനെ കൂടാതെ തങ്ങളില്‍ നിന്ന് തന്നെയുള്ള രക്ഷാധികാരികളേയും ദൈവങ്ങളെയും ഉണ്ടാക്കിവെക്കുന്നു. അതിന ാലവര്‍ ഒരിക്കലും അടിമത്തത്തിന്റെ നുക ത്തില്‍ നിന്ന് മോചിതരാവുകയില്ല. ആ ഭര ണാധി കാരികള്‍ ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യും. അത്തരം മുഴുവന്‍ അധിപതികളുടെയും സ്വഭാവം അതാണ്. അല്ലാഹു പറയുന്നു: “നിശ്ചയമായും രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരതിനെ നശിപ്പിക്കുകയും അന്നാട്ടിലെ പ്രതാപശാലികളെ നിന്ദ്യരാക്കുകയും ചെയ്യുന്നതാണ്. അങ്ങിനെയാണവര്‍ പ്രവര്‍ ത്തിക്കുക.” (ജിഹാദ്. പേജ്. 16)

സഹോദരന്‍മാരെ, “അല്ലാഹു പറയുന്നു” എന്ന് പറഞ്ഞു കൊണ്ടാണ് ക്വുര്‍ആനിലെ ഒരു വചനം മൌദൂദി ഇവിടെ എടുത്തുദ്ധരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ വാചകം അല്ലാഹുവിന്റെ പ്രസ്താവനയല്ല, മറിച്ച് സബഅ് എന്ന പ്രദേശത്തെ രാജ്ഞിയായിരുന്ന ബില്‍ക്കീ സിന്റേതാണ്.  സംഭവം ഇങ്ങനെ: സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു കൊടുത്ത ഒരനുഗ്രഹമായ പ ക്ഷികളുടെ സേനയെ പരിശോധിച്ചപ്പോള്‍ അതില്‍ മരംകൊത്തി പക്ഷിയെ കാണുന്നില്ല. അതില്‍ ക്ഷുഭിതനായ സുലൈമാന്‍ നബി(അ) നിയമം ലംഘിച്ചതിന് പക്ഷിയെ കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് ചെയ്തു. അതേ സമയം തനിക്ക് മതിയായ കാരണങ്ങള്‍ കൊ ണ്ടുവരികയാണെങ്കില്‍ ശിക്ഷയില്‍ ഇളവും നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ മരംകൊത്തി പക്ഷി സുലൈമാന്‍ നബി(അ)ക്ക് അജ്ഞാതമായ ഒരു വാര്‍ത്തയുമായാണ് വന്നത്. സബഅ് സാമ്രാജ്യത്തിലെ രാജ്ഞിക്ക് ഒരു മഹാരാജാവിനുണ്ടായിരിക്കേണ്ട സൈന്യങ്ങളും വിഭവങ്ങളും നല്‍കപെട്ടിട്ടുണ്ടെന്നും, ഏകദൈ വാരാധനയില്‍ നിന്നും അത്യധികം അകന്നുകൊണ്ട് സൂര്യനെ ആരാധിക്കുന്ന സമ്പ്രദായമാണ് അവിടെ ഉള്ളതെന്നുമായിരുന്നു ആ വാര്‍ത്ത. പിന്നീട് തൌഹീദിന്റെ സന്ദേശമുള്ള ഒരെഴുത്തുമായി പക്ഷിയെ ബില്‍ഖീസ് രാജ്ഞിയുടെ അടുത്തേക്ക് സുലൈമാന്‍ നബി(അ) പറഞ്ഞയക്കുന്നു. അത് രാജ്ഞിക്ക് ഇട്ടുകൊടുത്തതിനു ശേഷം അവരില്‍ നിന്നും മാറിനിന്നു കൊണ്ട് എന്താണ് അവരുടെ പ്രതികരണം എന്ന് അറിഞ്ഞുവരുവാനും സുലൈമാന്‍ നബി(അ) മരംകൊത്തി പക്ഷിയെ ചുമതലപ്പെടുത്തി. അങ്ങനെ പക്ഷി കൊട്ടാരത്തിലെത്തി രാജ്ഞിയുടെ മുമ്പില്‍ കത്തിട്ടു. കത്തു വായിച്ച ശേഷം അവര്‍ പ്രമുഖരെ വിളിച്ചുകൂട്ടി അവരോട് കത്തിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്തു. അല്‍ാഹുവിന് കീഴ്പെട്ടുകൊണ്ട് സുലൈമാന്‍ നബി(അ)യുടെ അടുക്കലേക്കു ചെല്ലുവാനുള്ള ആവശ്യത്തെ അവിടത്തെ പ്രധാനികളില്‍ ചിലര്‍ എതിര്‍ത്തു, സുലൈമാന്‍ നബി(അ)യുമായി ഒരു യുദ്ധം ചെയ്യുവാനുള്ള ആയുധങ്ങളും ആള്‍ക്കാരും നമുക്കുണ്ടെന്നും അവര്‍ രാജ്ഞിയെ ഓര്‍മിപ്പിച്ചു. ഈ അവസരത്തില്‍ രാജ്ഞി പറഞ്ഞ മറുപടിയാണ് മൌദൂദി അല്ലാഹുവിന്റെ പേരില്‍ ചേര്‍ത്ത് എഴുതിയത്. ജമാഅത്തെ ഇസ്ലാമിയുടെ ക്വുര്‍ആന്‍ ഭാഷ്യത്തിലൂടെ തന്നെ പ്രസ്തുത വചനങ്ങള്‍ വായിച്ചു നോക്കിയാല്‍ മൌദൂദിയുടെ കൃത്രിമം ബോധ്യപ്പെടും.

“സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: ‘മരംകൊത്തിയെ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ? ഞാനതിനെ കഠിനമായി ശിക്ഷിക്കും. അല്ലെങ്കില്‍ അറുത്തുകളയും. അല്ലെങ്കില്‍ അത് എന്റെ മുമ്പില്‍ വ്യക്തമായ കാ രണം ബോധിപ്പിക്കേണം.’ ഏറെ താമസിയാതെ മരംകൊത്തി ഹാജരായിട്ടു ബോധിപ്പിച്ചു: “ഞാന്‍ അങ്ങയുടെ അറിവില്‍ പെടാത്ത ചില വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നു. സബഇനെ സംബന്ധിച്ച് ഉറപ്പുള്ള ചില വാര്‍ത്തകളുമായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്. അവിടെ ഒരു വനിതയെ കണ്ടു. അവരാണ് ആ ജനത്തെ ഭരിക്കുന്നത്. അവര്‍ക്ക് സകലവിധ വിഭവങ്ങളും ലഭിച്ചിരിക്കുന്നു. അവര്‍ക്ക് ഒരു ഗംഭീരമായ സിംഹാസനമുണ്ട്. അവരും അവരുടെ ജനവും അല്ലാഹുവിന് പകരം സൂര്യനു പ്രണാമം ചെയ്യുന്നതായും ഞാന്‍ കണ്ടു.” അവരുടെ ആചാരങ്ങള്‍ ചെകുത്താന്‍ അവര്‍ക്ക് ആകര്‍ഷകമാക്കിയിരിക്കുന്നു. അവനവരെ രാജവീഥിയില്‍ നിന്ന് തടഞ്ഞു. അതിനാല്‍ അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നില്ല. അതായത്, വാനലോകത്തും ഭൂമിയിലും മറഞ്ഞുകിടക്കുന്ന വസ്തുക്കള്‍ പുറത്തു കൊണ്ടുവരുന്നവനും നിങ്ങള്‍ ഒളിച്ചു വെക്കുന്നതും വെളിപ്പെടുത്തുന്നതുമായ സകല സംഗതികളും അറിയുന്നവനുമായ അല്ലാഹുവിനെ പ്രണമിക്കുന്നില്ല. അല്ലാഹുവോ, അവനല്ലാതെ ആരാധനക്കര്‍ഹനായിട്ടാരുമില്ല. അവന്‍ മഹത്തായ സിംഹാസ നത്തിനുടയവ നാകുന്നു. സുലൈമാന്‍ പറഞ്ഞു: ‘നീ സത്യം പറഞ്ഞുവോ, അതല്ല കളവ് പറയു ന്നവരില്‍ പെട്ടവനോ എന്ന് നാം ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്നുണ്ട്. എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവര്‍ക്ക് എറിഞ്ഞു കൊടുക്കുക. അനന്തരം മാറിനിന്നിട്ട്, അവരെന്തു പ്രതികരിക്കുന്നുവെന്ന് നോക്കുക.’ രാജ്ഞി പറഞ്ഞു: ‘അല്ലയോ പ്രമാണികളേ, ഗൌരവമേറിയ ഒരു സന്ദേശം എന്നിലേക്കെറിയപ്പെട്ടിരിക്കുന്നു. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിച്ച ിട്ടുള്ളതാകുന്നു. അനുസരണമുള്ള വരായി എന്റെ സന്നിധിയില്‍ ഹാജരാകേണം.’ (കത്ത് കേള്‍പ്പിച്ചുകൊണ്ട്) രാജ്ഞി പറഞ്ഞു: ‘അല്ലയോ നാട്ടുമുഖ്യന്‍മാരേ, ഈ പ്രശ്നത്തില്‍ എന്നെ ഉപദേശിക്കുവിന്‍. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ.’ മുഖ്യന്‍മാര്‍ പറഞ്ഞു: ‘നമ്മള്‍ പ്രബലന്‍മാരും പരാക്രമശാലികളുമായ ജനതയാകുന്നു. ഇനി തീരുമാനം അവിടത്തേക്കു തന്നെ വിടുന്നു. എന്തു കല്‍പിക്കണമെന്ന് അവിടുന്ന് തന്നെ ആലോചിച്ചാലും.’ രാജ്ഞി പറഞ്ഞു: ‘രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ ആ നാടിനെ നശിപ്പിച്ചതു തന്നെ. അതിലെ പ്രതാപികളായ പൌരന്‍മാരെ നിന്ദിക്കുകയും ചെയ്യും. അങ്ങനെത്തന്നെയാണ് അവര്‍ ചെയ്യാറുള്ളത്. ഞാന്‍ ആ ജനത്തിന് ഒരു കാഴ്ച കൊടുത്തയക്കാം. എന്നിട്ട് എന്റെ ദൂതന്‍മാര്‍ എന്തു മറുപടിയുമായി മടങ്ങിവരുന്നുവെന്ന് നോക്കാം.” (ഖുര്‍ആന്‍ഭാഷ്യം. സൂറഃ അന്നംല്.20-35)

ലൌകികമായ രാജ്യതന്ത്ര വിഷയങ്ങള്‍ അടിമത്വവുമായി ബന്ധപ്പെടുത്തുകയും അതുവഴി ഏകദൈവത്തിന്റെ അടിമത്തം നിരാകരിച്ചാലുണ്ടാകുന്ന വിപത്തുകള്‍ വലുതാണെന്ന് ചൂണ്ടിക്കാണിക്കാനും വേണ്ടി സബഇലെ രാജ്ഞി  പറഞ്ഞ പ്രസ്താവന അല്ലാഹു പറഞ്ഞു എന്ന രൂപത്തിലാക്കി പ്രമാണത്തില്‍ കൃത്രിമം കാണിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണ്? ഇബാദത്തിന്റെയും ദീനിന്റെയുമെല്ലാം അര്‍ത്ഥം വളച്ചൊടിച്ചത് കൊണ്ടല്ലേ? അല്ലാഹുവിന്റെ കലാമിനെപ്പോലും യാതൊരു സൂക്ഷ്മതയുമില്ലാതെ വളച്ചൊടിക്കാന്‍ മൌദൂദി സാഹിബിനെ ധൃഷ്ടനാക്കിയത്? അല്ലാഹുവിന്റെ അഭിപ്രായമായിരുന്നു പ്രസ്തുത വാചകമെങ്കില്‍ സുലൈമാന്‍ നബി(അ)ക്ക് എതിരായിട്ടല്ലേ അല്ലാഹുവിന്റെ പ്രസ്താവന ഭവിക്കുക? ഇത്തങ്ങനെ ലാഘവത്തോടെ ഇസ്ലാം ദീനിനെ കൈകാര്യം ചെയ്യുന്നവരുടെ ആദര്‍ശം പഠിക്കുമ്പോള്‍ സാധാരണക്കാരായ സഹോദരങ്ങള്‍ അപകടത്തില്‍ അകപ്പെടാനുള്ള സാധ്യത കൂടുതലല്ലേ ഉള്ളത്? ഇതേ വ്യക്തിയുടെ ഒരുപാട് അബദ്ധങ്ങള്‍ നിറഞ്ഞ പുസ്തകമാണ് എന്നിട്ടും “മൌദൂദിയുടെ ചിന്തകളിലും കൃതികളിലും യോജിക്കേണ്ടതും വിയോജിക്കേണ്ടതുമുണ്ട്, പിന്താങ്ങേണ്ടതും വിമര്‍ശിക്കേണ്ടതുമുണ്ട്” എന്ന മുദ്രായോടു കൂടി സാധാരണക്കാര്‍ക്ക് പഠിക്കാനായി ജമാഅത്തെ ഇസ്ലാമി കൊടുക്കുന്നത്? ഇസ്ലാംദീനിനോട് ചെയ്യുന്ന എത്ര വലിയ പാതകമാണിത്?!!

വിമര്‍ശനം രണ്ട്: അല്ലാഹുവിന്റെ പേരില്‍ മാത്രമല്ല, നബി(സ്വ)യുടെ പേരിലും മൌദൂദി അസത്യം എഴുതി വിട്ടിട്ടുണ്ട്. ഇസ്ലാം ദീനിനെ ഭരണത്തിന്റെ മേല്‍വിലാസത്തോടെ പരിചയപ്പെടുത്താന്‍ ശ്രമിച്ച സാഹസികതയില്‍ നിന്നുണ്ടായതാണ് ഇവിടത്തെയും അബദ്ധം. മൌദൂദിയുടെ ‘ഇസ്ലാം മതം’ എന്ന പുസ്തകത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിനുള്ള തെളിവുകള്‍ വിശദീകരിക്കവേ, നബി(സ്വ) സ്വയം ആശിച്ച് കൊണ്ട് കിട്ടിയ ഒന്നായിട്ടാണ് നുബുവ്വത്തിനെ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ അനിസ്ലാമികത തുറന്ന് കാട്ടുമ്പോള്‍ ധീരമുജാഹിദായി കേരളത്തില്‍ അറിയപ്പെട്ട കെ. ഉമര്‍ മൌലവി(റഹി) ഈ അബദ്ധം നിരവധി തവണ തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയുമായി ജമാഅത്ത് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇതുവരെ അതൊരബദ്ധമായിരുന്നു എന്ന് പ്രഖ്യാപിക്കാന്‍ ജമാഅത്തുകാര്‍ മാന്യത കാണിച്ചിട്ടില്ല. മാത്രമല്ല, മൌദൂദികള്‍ അതിനെ ന്യായീകരിച്ച് വരുന്നതാണ് ശേഷം കാണുന്നതും. അതുകൊണ്ട് തന്നെ “മൌദൂദിയുടെ ചിന്തകളിലും കൃതികളിലും യോജിക്കേണ്ടതും വിയോജിക്കേണ്ടതുമുണ്ട്, പിന്താങ്ങേണ്ടതും വിമര്‍ശിക്കേണ്ടതുമുണ്ട്” എന്നത് ഒരു ഭംഗിവാക്കായി മാത്രമേ നമുക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. നബി(സ്വ)യുടെ മേല്‍ എഴുതിപ്പിടിപ്പിച്ച ആ പച്ചയായ കളവ് ഇപ്രകാരമാണ്:

“നാല്‍പത് വയസ്സ് വരെ ഇത്രയും വിശിഷ്ടവും പരിശുദ്ധവും പരിപാവനവും മാന്യവുമായ ഉന്നത ജീവിതം നയിച്ചതിന് ശേഷം തന്റെ ചുറ്റുപാടും വ്യാപിച്ച് കിടക്കുന്ന അന്ധകാരത്താല്‍ അദ്ദേഹം പരിഭ്രാന്തചിത്തനായി ഭവിക്കുന്നു. നാനാഭാഗത്ത് നിന്നും തന്നെ വലയം ചെയ്തിരിക്കുന്ന അജ്ഞത, ദുസ്വഭാവം, ദുഷ്കര്‍മ്മം, അവ്യസ്ഥിതാവസ്ഥ, ശിര്‍ക്ക്, ബിംബാരാധന എന്നിവകളുടെ അന്ധകാരമയമായ സമുദ്രത്തില്‍ നിന്ന് അദ്ദേഹം രക്ഷ നേടാനാശിക്കുന്നു. കാരണം, തന്റെ പ്രകൃതിക്കനുയോജ്യമായി യാതൊന്നും അവിടെയില്ല. അവസാനം ജനവാസ സ്ഥലങ്ങളില്‍ നിന്നും ദൂരെ ഒരു പര്‍വ്വത ഗുഹയിലെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ അദ്ദേഹം പല ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു. പട്ടിണി കിടന്നു ആത്മാവിനെയും ഹൃദയ മസ്തിഷ്കങ്ങളെയും കൂടുതല്‍ നിര്‍മ്മലവും പരിശുദ്ധവുമാക്കുന്നു. അവിടെ ഇരുന്നു ആലോചിക്കുന്നു. ചിന്താമഗ്നനായി പല രാത്രികള്‍ കഴിച്ചു കൂട്ടുന്നു. ചുറ്റുപാട് വ്യാപിച്ച് കിടക്കുന്ന അന്ധകാരത്തെ നീക്കം ചെയ്യാനുതകുന്ന ഒരു വെളിച്ചത്തെ അദ്ദേഹം അക്ഷമയോടെ പരതുന്നു. അതെ നാശഗര്‍ത്തത്തില്‍ ആണ്ടു കിടക്കുന്ന ആ ദുഷിച്ച ലോകത്തെ അപ്പാടെ മാറ്റി പരിശുദ്ധവും സമാധാനപരവുമായ ഒരു നവലോകം കെട്ടിപ്പടുക്കാനുതകുന്ന ശക്തി തനിക്ക് കരഗതമായെങ്കില്‍ എന്നദ്ദേഹം ആശിക്കുന്നു.” (സയ്യിദ് മൌദൂദി. ഇസ്ലാം മതം. പേജ്. 66. പഴയ പതിപ്പ്)

സഹോദരന്‍മാരെ, എത്ര ഗുരുതരമായ നുണയാണ് നബി(സ്വ)യുടെ പേരില്‍ ഇവിടെ ആരോപിച്ചിരിക്കുന്നത്. നബി(സ്വ)ക്ക് യാതൊരു നിലക്കും ആശിച്ചു കിട്ടിയ ഒന്നല്ല നുബുവ്വത്ത്, അഥവാ മൌദൂദിയുടെ ഭാഷയില്‍ പറഞ്ഞ ‘നവലോകം കെട്ടിപ്പടുക്കാനുതകുന്ന ശക്തി’. നബി(സ്വ) ഒരിക്കലും അത് ആശിച്ചിരുന്നില്ല എന്ന് പരിശുദ്ധ ക്വുര്‍ആന്‍ യാതൊരു മറയും കൂടാതെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞു: “നിനക്ക് വേദഗ്രന്ഥം നല്‍കപപ്പെടണമെന്ന് നീ അഗ്രഹിച്ചിരുന്നില്ല, പക്ഷെ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു).” (ഖസസ്:86)

ചുറ്റുപാടും വ്യാപിച്ചു കിടക്കുന്ന അന്ധകാരത്തെ ഒരു ശക്തി ഉപയോഗിച്ചാണ് മാറ്റിയെടുക്കേണ്ടത് എന്നത് ക്വുര്‍ആനിന് പോലും അന്യമായ സിദ്ധാന്തമാണ്. ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കിയത് കാണുക:

“അതിനാല്‍ (നബിയേ), നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.” (ഗാശിയ: 21-22)

ഭരണം ഒരമാനത്തായതിനാല്‍ ദുര്‍ബലരായ ആളുകള്‍ അത് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത് പ്രവാചകന്‍(സ്വ) ഇഷ്ടപ്പെട്ടിരുന്നില്ല. അതുമു മ്പില്‍ കണ്ട പ്രവാചകന്‍(സ്വ)യുടെ ഉപദേശം നോക്കൂ:

അബൂദര്‍റ്(റ) നിവേദനം: “നബി(സ്വ) പറഞ്ഞു: ‘അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ബലനായി കാണുന്നു. എന്റെ സ്വന്തം കാര്യത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. നീ രണ്ടാളുടെ ഭരണാധികാരി പോ ലും ആകരുത്.” (മുസ്ലിം.)

ഇതുപറഞ്ഞ ഒരു മഹത് വ്യക്തിയുടെ പേരിലാണ് ഭരണം കെട്ടിപ്പടുക്കാനുള്ള അധികാര ശക്തി അദ്ദേഹം ഹിറാ ഗുഹയിലിരുന്നു ആശിച്ചു എന്ന പച്ചക്കള്ളം എഴുതിവിട്ടത്.

ബുഹുമാന്യ വായനക്കാര്‍ ചിന്തിക്കുന്നതിനു വേണ്ടി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. ഇസ്ലാം ദീനിനെ കേവലം രാഷ്ട്രീയ വീക്ഷണ കോണിലൂടെ നോക്കിക്കണ്ട് തന്റെ ഇംഗിത ത്തിനനുസരിച്ച് വ്യാഖ്യാനിക്കുമ്പോള്‍ ഉണ്ടായി ത്തീര്‍ന്ന ഗൌരവമേറിയ അബദ്ധങ്ങളാണ് ഇവ യാക്കെ. നബി(സ്വ) പഠിപ്പിച്ചു തന്ന ദീനിനെ, സ്വഹാബത്ത് മനസ്സിലാക്കിയ രീതിയിലൂ ടെയായിരുന്നു മൌദൂദിയും കൂട്ടരും മനസ്സ ിലാക്കിയിരുന്നത് എങ്കില്‍ ഇത്തരം അബദ്ധ ങ്ങളില്‍ ചെന്ന് ഇക്കൂട്ടര്‍ ചാടുകയില്ലായിരുന്നു.

ഇതുപോലെയുള്ള ഒട്ടനവധി അബദ്ധങ്ങള്‍ വിളമ്പിയ ഒരു ഗ്രന്ഥമാണ് ‘ഖുതുബാത്ത്’. അതുകൊണ്ടു തന്നെ അതിനെതിരെ പ്രസംഗ ങ്ങള്‍ കൊണ്ടും തൂലികകള്‍ കൊണ്ടും മുജാഹി ദുകള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചു വരുന്നു. അതിനു മറുപടിയെന്നോണം ഖുതുബാ ത്തില്‍ ‘മൌദൂദിയുടെ ചിന്തകളിലും കൃതികളിലും യോജിക്കേണ്ടതും വിയോജിക്കേണ്ട തുമുണ്ട്. പിന്താങ്ങേണ്ടതും വിമര്‍ശിക്കേണ്ട തുമുണ്ട്’ എന്ന് എഴുതി വിട്ടതുകൊണ്ട ുമാത്രമായില്ല, മറിച്ച് അത് ഏതൊക്കെയാണെന്നും ഏതൊക്കെയല്ലയെന്നും കൃത്യമായി സമുദാ യത്തെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം മൌദൂദിക ള്‍ക്കുണ്ട്. ഇല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി സമുദായത്തോട് ചെയ്യുന്ന മറ്റൊരു കടുത്ത വഞ്ചനയായിരിക്കും അത്. അല്ലാഹു ഇക്കൂട്ടരുടെ ശര്‍റുകളില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കുമാറാകട്ടെ, ആമീന്‍.

അല്ലാഹുവിന്റെ അനുഗ്രഹം ശിര്‍ക്കാക്കി മാറ്റുന്ന ജമാഅത്തെ ഇസ്ലാമി
അറേബ്യയിലെ വളരെ പ്രാചീനമായ ഒരു സമുദായമായിരുന്നു ഥമൂദ്. മലമ്പാറകള്‍ വെട്ടിത്തുരന്ന് അവയില്‍ വീടുണ്ടാക്കാനും, പരപ്പായി കിടക്കുന്ന സമതലങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കാനും സവിശേഷമായ പാടവമുള്ളവരായിരുന്നു അവര്‍. ബഹുദൈവാരാധനയില്‍ ആണ്ടുപോയ, സ്രഷ്ടാവിനോടുള്ള ബാധ്യതയില്‍ അജ്ഞരായി ജീവിച്ചുപോന്ന ആ ജനതയെ മാനവീകമായി പിഴയറ്റ ജനതയാക്കാനും അല്ലാഹുവിനെ കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചുമെല്ലാം മുന്നറിയിപ്പ് നല്‍കാനുമായി അവരിലേക്ക് സ്വാലിഹ് നബി(അ)യെ അല്ലാഹു നിയോഗിച്ചു. ദൃഡഗാത്രരും ഊര്‍ജ്ജസ്വലരുമായ അവരെ തൌഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ വളരെ ധിക്കാരത്തോടെയാണ് അവര്‍ സ്വാലിഹ് നബി(അ)യോട് പ്രതികരിച്ചത്. പകരം വെക്കാനില്ലാത്തതായ തങ്ങളുടെ അഭിവൃദ്ധിയില്‍ നിഗളിച്ചിരുന്ന അവര്‍ ദൈവനിഷേധികളായി മാറിയ ചരിത്രമാണ് പരിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്.

എന്നാല്‍, ഈ ഒരു ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കുള്ള പ്രാമാണികമായ തെളിവായി വളച്ചൊടിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളായ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുതിര്‍ന്നു. അതിനുവേണ്ടി അദ്ദേഹം അല്ലാഹുവിന്റെ പേരിലും പ്രവാചകന്‍മാരുടെ പേരിലും പച്ചക്കള്ളം ബഹുജനസമക്ഷത്തില്‍ വിളിച്ചു പറഞ്ഞു. “ഇസ്ലാമിക പ്രബോധന രംഗത്ത് ഒരൊറ്റ പ്രവാചകനും അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയാണ് ഇവിടുത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിടുന്നത്”(ജമാഅത്തെ ഇസ്ലാമി ഒരു ലഘുപരിചയം. ശൈഖ് മുഹമ്മദ് കാരക്കുന്ന്. പേജ്. 84) എന്ന് എഴുതിയ വ്യക്തിക്ക് പ്രവാചകന്‍മാരുടെ ദൌത്യത്തെകുറിച്ച് കോട്ടിമാട്ടാനാണോ പ്രയാസം? പുനര്‍വായനക്കും, പുനരാലോചനക്കുമായി അദ്ദേഹത്തിന്റെ പ്രസ്തുത പ്രഭാഷണം പകര്‍ത്തിയെഴുതിയതാണ് ചുവടെ:

“ഥമൂദ് ഗോത്രത്തിലേക്ക് പ്രവാചകനായ സ്വാലിഹ്(അ) വന്നു. സ്വാലിഹ്(അ) വന്നപ്പോള്‍ ആ സമൂഹത്തില്‍ വിഗ്രഹാരാധകര്‍ ഉണ്ടായിരുന്നു. ബഹുദൈവാരാധകര്‍ ഉണ്ടായിരുന്നു. ആ ബഹുദൈവാരാധനയെ പ്രവാചകനായ സ്വാലിഹ് എതിര്‍ത്തു. അതേപോലെ തന്നെ മലമുകളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കുന്നവരായിരുന്നു അവര്‍. പൊങ്ങച്ചം നടിക്കുന്നവരായിരുന്നു. അതിനേയും എതിര്‍ത്തു. രണ്ടും ഒരുപോലെ എതിര്‍ത്തു. ഒന്നിനേയും അവഗണിച്ചില്ല. അവരിലുണ്ടായ തൌഹീദിനു വിരുദ്ധമായ രണ്ടിനേയും ഒരുപോലെ എതിര്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രവാചകനായ സ്വാലിഹ്(അ) അവരോട് ചോദിച്ചതായി വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നു;   “നിങ്ങള്‍ പര്‍വതങ്ങളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കി പൊങ്ങച്ചം നടിച്ചു കൊണ്ട് നിങ്ങള്‍ അഹങ്കരിക്കുകയാണോ” എന്നവരോട് ചോദിച്ചു. അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സ്വീകരിച്ചില്ല. അവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ ശാപകോപങ്ങള്‍ക്ക് വിധേയമാക്കി ശിക്ഷിച്ചു. ഇന്നും ചരിത്രത്തില്‍ പാഠമെന്ന നിലക്ക് മദീനയില്‍ നിന്ന്……… റിയാദിന്റെയും മദീനയുടെയും ഇടയിലുള്ള ഏകദേശം മദീനയില്‍ നിന്ന്.. ഏകദേശം അഞ്ച് മണിക്കൂര്‍ നേരത്തെ യാത്ര ചെയ്താല്‍ എത്തുന്ന പ്രദേശമുണ്ട്. മദാഇന്‍ സ്വാലിഹ് എന്ന സ്ഥലം. അവിടെ നിങ്ങള്‍…… നിങ്ങളില്‍ ചെലരെങ്കിലും ക്വുര്‍ആന്റെ ചരിത്രഭൂമിയിലൂടെ എന്ന കാസറ്റ് കണ്ടിട്ടുണ്ടായിരിക്കും. അതില്‍ ഈ ഥമൂദ് ഗോത്രത്തിന്റെ ചരിത്രാവിശിഷ്ടങ്ങള്‍, പാറ തുരന്ന് വീടുണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. അഥവാ ആ സമൂഹത്തിന്റെ തിന്‍മയും അതായിരുന്നു. അതുകൊണ്ട് അവരിലേക്ക് നിയോഗിതനായ പ്രവാചകനായ സ്വാലിഹ് നബി(അ) അത് അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ സ്വീകരിച്ചില്ല. അവരെ ശിക്ഷിച്ചു. അവരെ പരിചയപ്പെടുത്തിയപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു; “വ സമൂദല്ലദീന ജാബുസ്സ്വഖ്റ ബില്‍ വാദ്”  താഴ്വാരങ്ങളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കിയിരുന്ന ഥമൂദ് ഗോത്രത്തില്‍ നിന്റെ നാഥന്‍ ചെയ്തതെന്താണെന്നറിയാമൊ? “ഫ സ്വബ്ബ അലൈഹിം റബ്ബുക സൌത അദാബ്”  അവരെ ശിക്ഷിച്ച കഥ ക്വുര്‍ആന്‍ വിശദമായി പറയുകയാണ് ചെയ്യുന്നത്.”

പ്രിയപ്പെട്ട സഹോദരങ്ങളെ, ജീവിച്ചിരിക്കുമ്പോള്‍ തിരുത്തിയില്ലെങ്കില്‍ പരലോകത്ത് അത്യധികം ഖേദിക്കേണ്ടിവരുന്ന ഗുരുതരമായ കളവാണ് അല്ലാഹുവിന്റെ പേരില്‍ ഈ പ്രാസംഗികന്‍ ആരോപിച്ചിട്ടുള്ളത്. ക്വുര്‍ആനിലെവിടെയും പാറ തുരന്ന് വീടുണ്ടാക്കിയതിനെ ഒരു തിന്‍മയായി അല്ലാഹുവോ അവന്റെ ദൂതനായ സ്വാലിഹ് നബി(അ)യോ വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ ശൈഖ് അവര്‍കള്‍ പറയുന്നത് പാറ തുരന്ന് വീടുണ്ടാക്കിയത് തൌഹീദിന് വിരുദ്ധവും (ശിര്‍ക്കും), സ്വാലിഹ് നബി(അ)യുടെ സമൂഹത്തിന്റെ മുഖ്യ തിന്‍മയുമാണ് എന്നതായിരുന്നു. എന്തുമാത്രം ഖേദകരമാണ് ശൈഖിന്റെ പ്രസ്താവന! സത്യത്തില്‍, പാറ തുരന്ന് വീടുണ്ടാക്കാനുള്ള കഴിവ് അവര്‍ക്ക് നല്‍കപ്പെട്ട അല്ലാഹുവിന്റെ ഒരനുഗ്രഹമായിരുന്നു. ആ നിലക്കാണ് അല്ലാഹു ക്വുര്‍ആനില്‍ അതിനെ സംബന്ധിച്ച് വ്യക്തമാക്കിയതും. അതിനെയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ശിര്‍ക്കാക്കി മാറ്റിയത്!

അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനല്ലാതെ വേറെയൊരു ദൈവവുമില്ല എന്നും പറഞ്ഞതിനുശേഷം അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ എടുത്തു പറയുന്നുണ്ട്:

“ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരുകയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോര്‍ത്തു നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.” (അഅ്റാഫ്. 74)

വാസ്തവത്തില്‍, പാറ തുരന്ന്  വീടുണ്ടാക്കാനുള്ള കഴിവ് നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനായിരുന്നു സ്വാലിഹ് നബി(അ) ഥമൂദ് ജനതയെ ഉപദേശിച്ചത്. അല്ലാഹു നല്‍കിയ ഈയൊരനുഗ്രഹത്തെയാണ് ശൈഖ് അവര്‍കള്‍ തൌഹീദിനു വിരുദ്ധമായ അഥവാ ശിര്‍ക്കായ പ്രവൃത്തിയായി എടുത്തു കാണിച്ചത്. ബഹുദൈവാരാധനയോട് തുല്യപ്പെടുത്തികൊണ്ട് പാറ തുരന്ന് വീടുണ്ടാക്കുന്നത് മഹാപാപമായി കാണിക്കാന്‍ ശ്രമിച്ചത്, രാഷ്ട്രീയ തിമിരത്തോടെ ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചത് കൊണ്ട് മാത്രമാണ്. അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകയും ചെയ്യുന്ന യാഥാസ്ഥിക വിഭാഗത്തോട് വിട്ടുവീഴ്ച്ചയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്വ്ലാഹീ മുന്നേറ്റത്തെ നിസാരവത്കരിക്കാനും, തങ്ങള്‍ ചെയ്യുന്നതാണ് യഥാര്‍ത്ഥ തൌഹീദി പ്രബോധനമെന്ന് പ്രകടിപ്പിക്കാനും സ്വീകരിച്ച മാര്‍ഗം ആശാസ്യമല്ലാത്ത ബുദ്ധിമോശത്തിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഒരു കൂട്ടര്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്വുര്‍ആനിനെ തെറ്റായി എടുത്തുദ്ധരിക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ തങ്ങളുടെ രാഷ്ട്രീയമായ ‘ആധികാരികത’ കാണിക്കാന്‍ അതേ പാത തന്നെ പിന്തുടരുന്നു. കഷ്ടം!

ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഇത്തരം കുരുട്ടുവിദ്യകളെ തടുത്തു നിര്‍ത്താന്‍ അല്ലാഹുവില്‍ ഭയമുള്ള, പരലോകത്തെ പേടിക്കുന്ന ആരും തന്നെയില്ലെ ജമാഅത്തുകാരുടെ കൂട്ടത്തില്‍? ഇത്തരം തട്ടിപ്പുകളുമായി ജമാഅത്തെ ഇസ്ലാമി ജനങ്ങള്‍ക്കിടയില്‍ വന്നാല്‍ അതിന്റെ വാസ്തവികത മനസിലാക്കികൊടുക്കേണ്ട ഉത്തരവാദിത്വം അല്ലാഹുവിന്റെ ദീന്‍ ഇഷ്ടപ്പെടുന്ന സത്യവിശ്വാസികള്‍ക്കുണ്ട്. ആ കര്‍ത്തവ്യം ഞങ്ങള്‍ ഇവിടെ നിര്‍വ്വഹിക്കുന്നതോടൊപ്പം തീര്‍ത്തും ഗുണകാംക്ഷയോടെ ജമാഅത്ത്കാരോട് ഒരപേക്ഷ, പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ നിലകൊള്ളുന്ന വക്രമായ പ്രസ്ഥാനത്തെ വെടിഞ്ഞ് ഇനിയെങ്കിലും അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിച്ചു തന്ന അവക്രമായ മാര്‍ഗത്തിലേക്ക് കടന്നു വരിക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.