Islah Monthly

പുസ്തകം - 1ലക്കം -7May 2015


നവചേകനൂരികള്‍ മലിനമാക്കിയ മതാന്തരീക്ഷം

ഒരു കാലഘട്ടത്തിന്റെ ദുരന്തമായിരുന്ന ചേകനൂര്‍ അബുല്‍ ഹസന്‍ മൌലവി ഇട്ടേച്ച് പോയ ആശയമാലിന്യങ്ങളുടെ കൂമ്പാരത്തിലേക്ക് ആളുകളെ കൂട്ടുകയോ അല്ലെങ്കില്‍ ആ മാലിന്യമെടുത്ത് ഭക്ഷിച്ച് മസിലിന് പവറ് കൂട്ടുകയോ ചെയ്യുന്ന കേരളത്തിലെ ഏക പ്രസ്ഥാനമാണ് മടവൂരീ പ്രസ്ഥാനം. ‘മടവൂരികള്‍’ എന്ന വിളിപ്പേരില്‍ നിന്നും ‘നവചേകനൂരികള്‍’ എന്ന സ്വഭാവഗുണനാമത്തിലേക്ക് അവരെ മാറ്റി വിളിക്കുമാറ് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ദിനേനയെന്നോണം അവര്‍ പരിവര്‍ത്തനപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇനിയങ്ങോട്ട് അവരെ ‘മടവൂരികള്‍’ എന്ന് വിളിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. ആ സംശയത്തിന് കാരണം രണ്ടാണ്. ഒന്ന്, ഇന്ന് അബ്ദുസ്സലാം സുല്ലമി, കരുമ്പുലാക്കല്‍, അലിമദനി തുടങ്ങിയ ‘പണ്ഡിത കേസരി’കളെയും അവരെയൊക്കെ താങ്ങിയും പേറിയും നടക്കുന്ന ഏതാനും അനുയായികളെയും ആശയരംഗത്ത് അവരുടെ നേതാവായിരുന്ന ഹുസൈന്‍ മടവൂരിന്റെ ഏഴയലത്ത് പോലും നിര്‍ത്താനാവില്ല എന്നതാണ്. ജിന്ന്-സിഹ്ര്‍-പിശാച് വിഷയങ്ങളില്‍ പണ്ട് മുതലേ ഇവരുടെ നിലപാടല്ല ഹുസൈന്‍ മടവൂരിനുള്ളത് എന്നതാണ് അടുത്ത് പരിചയമുള്ളവര്‍ പറയുന്നത്. ജിന്ന്ബാധയും സിഹ്ര്‍ബാധയുമെല്ലാം അംഗീകരിക്കുന്ന വ്യക്തിയാണ് മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയില്‍ പഠിച്ച ഹുസൈന്‍ മടവൂര്‍. ഇതെല്ലാം ഉണ്ടെന്നും ഇതിനെല്ലാം ഇസ്ലാമികമായ ചികിത്സയുണ്ടെന്നും സംഘടനാ പിളര്‍പ്പിന് മുമ്പ് തന്നെ സാക്ഷാല്‍ ഹുസൈന്‍ മടവൂര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സകരിയ്യാ സ്വലാഹി അല്‍ ഇസ്വ്ലാഹിലെ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതിനെക്കുറിച്ച് നമ്മുടെ ഒരു പ്രവര്‍ത്തകന്‍ ഹുസൈന്‍ മടവൂരിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അത് നിഷേധിക്കുകയുണ്ടായില്ല എന്നത് ഇവിടെ എടുത്ത് പറയട്ടെ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു വിമാനയാത്രയില്‍ ഹുസൈന്‍ മടവൂരിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന് മണിക്കൂറുകളോളം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം കണ്ണൂരിലെ ഒരു സലഫീ സുഹൃത്ത് പറയുകയുണ്ടായി. ആ യാത്രയിലുടനീളം കേരളത്തില്‍ ഇന്ന് കത്തി നില്‍ക്കുന്ന വിവാദങ്ങളെക്കുറിച്ചായിരുന്നുവത്രെ രണ്ട് പേരും സംസാരിച്ചത്. പ്രമാണങ്ങളില്‍ നിന്നും തെന്നിത്തെറിച്ച് സ്വന്തം ബുദ്ധിയും യുക്തിയും പ്രമാണമാക്കി പ്രബോധനം നടത്തുന്ന തന്റെ ചില അനുയായികളുടെ വഴിവിട്ട പോക്കില്‍ അദ്ദേഹം മനം നൊന്ത് സംസാരിച്ചുവത്രെ.
രണ്ട്, ഹുസൈന്‍ മടവൂരിന്റെ നായകത്വത്തിലേക്ക് ചേര്‍ത്തിയാണ് നാമവരെ ‘മടവൂരികള്‍’ എന്ന് വിളിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ക്ക് സാക്ഷാല്‍ ചേകനൂര്‍ മൌലവിയുടെ ആശയവുമായാണ് കൂടുതല്‍ ബന്ധം. ചേകനൂര്‍ മൌലവി തന്റെ പിഴച്ച വാദങ്ങളുമായി കേരളത്തില്‍ കൃഷിയിറക്കാനാരംഭിച്ച് വരവറിയിച്ച കാലത്ത് ഹദീസുകള്‍ക്കെതിരില്‍ എന്തൊക്കെയായിരുന്നുവോ പറഞ്ഞിരുന്നത്, അതേ കാര്യങ്ങള്‍ വള്ളിപുള്ളി വിസര്‍ഗ്ഗ വ്യത്യാസമില്ലാതെയാണ് ഇന്ന് ഈ നവചേകനൂരികളും പറയുന്നത്. ‘മടവൂരിസം ചേകനൂരിസത്തിന്റെ ഉമ്മറപ്പടിയില്‍’ എന്ന പേരില്‍ ആ രണ്ട് കൂട്ടരും തമ്മിലുള്ള ആദര്‍ശബന്ധത്തിനെക്കുറിച്ചുള്ള ഒരു പഠനം അല്‍ ഇസ്വ്ലാഹ് മാസികയില്‍ അബ്ദുല്‍ മലിക് സലഫി ആരംഭിച്ചിട്ടുണ്ട്. ഒരു പടികൂടി കടന്ന്, ‘മടവൂരികള്‍ ചേകനൂരിസത്തിന്റെ ദല്ലാളുമാര്‍’ എന്നു പറയാനാണ് എനിക്കിഷ്ടം. അവരോടുള്ള അരിശം കൊണ്ടോ സ്വന്തം സംഘടനയോടുള്ള പിരിശം മൂത്തോ ഉണ്ടായ അഭിപ്രായമല്ല ഇത്. ‘ആലിമുല്‍ അല്ലാമാ’ അലിമദനിയടക്കമുള്ള ‘പണ്ഡിതന്‍മാരുടെ’ ഹദീസ് നിഷേധ ഗീര്‍വ്വാണങ്ങള്‍ കേട്ടും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടും ഇന്ന് ചേകനൂരീ പാളയത്തില്‍ എത്തിപ്പെട്ട ഒരു വ്യക്തിയെ എനിക്കറിയാം. കൃസ്ത്യാനിയായി ജനിച്ച് ജീവിക്കുന്നതിനിടയില്‍ ഇസ്ലാം പഠിക്കാന്‍ അവസരം ലഭിച്ച് ഇസ്ലാം സ്വീകരിച്ചയാളായായിരുന്നു ആ വ്യക്തി. നീണ്ട താടിയും ഞെരിയാണിക്ക് മുകളില്‍ വസ്ത്രവും ധരിച്ച് സലഫിയായി ജീവിച്ചിരുന്ന ആ വ്യക്തി ഇന്ന് ചേകൂരീ പാളയത്തിലാണ് ഉള്ളതെന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെയാണ് കേട്ടത്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, അയാളുടെ മനസ്സിലേക്ക് ഹദീസ് നിഷേധത്തിന്റെ ആദ്യ വിത്ത് ഇട്ട് കൊടുത്തത് അലി മദനിയാണെന്നാണ്. മുസ്ലിംലോകം ഐക്യകണ്ഠേന അംഗീകരിക്കുന്നതാണ് സ്വഹീഹുല്‍ ബുഖാരി എന്ന് തന്നെയായിരുന്നു ആ സഹോദരന്‍ മനസ്സിലാക്കിയിരുന്നത്. ആ ബുഖാരിയില്‍ പോലും നിരവധി ഹദീസുകള്‍ ബുദ്ധിക്കും യുക്തിക്കും ഉള്‍കൊള്ളാന്‍ പറ്റാത്തതായുണ്ട് എന്ന പുതിയ ‘അറിവ്’ അയാള്‍ക്ക് ലഭിച്ച ആദ്യ സ്രോതസ്സ് മടവൂരീ മൊല്ലമാരായിരുന്നു. പിന്നീടയാള്‍ ഒരു ചേകനൂരിയുമായി ബന്ധം സ്ഥാപിക്കുകയും ഇപ്പോള്‍ കൃത്യമായി ആ പാളയത്തില്‍ എത്തുകയും ചെയ്തു. പക്ഷെ ഹദീസ് നിഷേധത്തിന്റെ ആദ്യ മിന്നാട്ടം അയാളുടെ മനസ്സിലേക്ക് ഇട്ട് കൊടുത്തത് അലിമദനിയായിരുന്നു. അലിമദനി കാണിച്ച് കൊടുത്ത വഴിയിലൂടെയാണ് ഇയാള്‍ ചേകനൂരീ പാളയത്തില്‍ എത്തിപ്പെട്ടത് എന്ന് ചുരുക്കം. അലിമദനി നിഷേധിച്ചാല്‍ പേരും വിവരവും വിലാസവും ഞാന്‍ പുറത്ത് വിടും. ഇനി പറയൂ വായനക്കാരേ! ‘മടവൂരികള്‍’ എന്ന പേരില്‍ നിന്നും ‘നവചേകനൂരികള്‍’ എന്ന പേരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ഇവര്‍ അര്‍ഹരല്ലേ? ഇവനൊക്കെ ഈ പരിശുദ്ധ ദീനിന് ചെയ്യുന്ന സേവനത്തിന്റെ രൂപമാണിതൊക്കെ. ഇവന്റെയൊക്കെ പ്രസംഗം കേട്ട് ദീനിന്റെ ശത്രുക്കള്‍ക്ക് മാത്രമേ ഇന്ന് വരെ ഗുണം കിട്ടിയിട്ടുള്ളൂ. ഇസ്ലാമിക ചിഹ്നങ്ങളെയും ഹദീസുകളെയും നിഷേധിച്ച് താന്തോന്നികളായി ജീവിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനേ ഇവരുടെ പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. അതല്ലാതെ, ഇവരുടെ ഈ ഉല്‍ബോധനം കേട്ട് ഏതെങ്കിലുമൊരുത്തന്‍ രൂപത്തിലും ഭാവത്തിലും സംസ്കാരത്തിലും സ്വഭാവത്തിലും ഒരു നല്ല സലഫിയായി ജീവിക്കാന്‍ തുടങ്ങിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. ഞാനേതായാലും കേട്ടിട്ടില്ല. മലപ്പുറം ജില്ലയിലെ മടവൂരികളുടെ ശക്തികേന്ദ്രമാണ് എന്റെ മഹല്ല് എന്നത് കൊണ്ട് അത്രയെങ്കിലും ഉറപ്പിച്ച് പറയാന്‍ എനിക്ക് കഴിയും.
ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ എന്റെ പേനക്ക് മൂര്‍ച്ച കൂടുന്നു എന്നാണ് ചിലരുടെ പരാതി. ‘ഒതുക്കുങ്ങല്‍ സാഹിത്യം’ എന്നാണ് നവചേകനൂരികള്‍ എന്റെ ലേഖനങ്ങളെ കുറിച്ച് പരിഹസിച്ച് എഴുതിയത്. എനിക്കതില്‍ പ്രതിഷേധമൊന്നുമില്ല. കിടക്കട്ടെ എന്റെ ജന്‍മനാടിന്റെ പേരിലും ഒരു സാഹിത്യം. ‘വിമര്‍ശനം നിങ്ങളെ പ്രകോപിതനാക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങളത് അര്‍ഹിക്കുന്നുവെന്നാണ്’ എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. നവചേകനൂരികളുടെ ഈ വിഴുപ്പലക്കലില്‍ ഇവിടെ വികൃതമാക്കപ്പെടുന്നത് ഇസ്ലാമിന്റെ ആധാരശിലകളായി പഠിപ്പിക്കപ്പെട്ട പ്രമാണങ്ങളാണ് എന്ന തിരിച്ചറിവാണ് അവര്‍ക്ക് നേരെ മൂര്‍ച്ചയേറിയ ഭാഷയില്‍ എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ചേര്‍ത്ത് പിടിച്ചും തൊട്ട് തലോടിയും മൂര്‍ദ്ദാവില്‍ ചുംബിച്ചും ഗുണദോഷിക്കാന്‍ അംഗനവാടിയില്‍ പഠിക്കുന്ന കുട്ടികളൊന്നുമല്ലല്ലോ സലാം സുല്ലമിയും കരുമ്പുലാക്കലും അലിമദനിയും. അംഗനവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം പോലും അവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കാറില്ല എന്നത് ഒരു വസ്തുതയാണെങ്കിലും. സലഫികളെ ‘നവയാഥാസ്ഥിതികര്‍’ എന്ന് വിളിച്ച് സലാം സുല്ലമിയും ശിഷ്യഗണങ്ങളും കളിയാക്കുമ്പോള്‍ അതിനര്‍ത്ഥം തങ്ങളാണ് യഥാര്‍ത്ഥ സലഫികള്‍ എന്നായിരിക്കുമല്ലോ? യഥാര്‍ത്ഥ സലഫികളില്‍ നിന്നും ഉണ്ടാവേണ്ട എന്തെങ്കിലും ഒന്ന് അവരുടെ ആശയത്തിലോ പെരുമാറ്റത്തിലോ രൂപത്തിലോ പ്രസംഗത്തിലോ ഉണ്ടായിട്ടുണ്ടോ എന്ന ചിന്ത വായനക്കാര്‍ക്ക് വിട്ട് തരുന്നു. യഥാര്‍ത്ഥ സലഫികള്‍ ആരെങ്കിലും ഓരോരുത്തരുടേയും ബുദ്ധിക്കും യുക്തിക്കും ഉള്‍കൊള്ളാന്‍ പറ്റിയതായിരിക്കണം പ്രമാണം എന്ന് പറഞ്ഞിട്ടുണ്ടോ?
ഈ നവചേകനൂരികള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും അതില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നും ഇനിയും എടുത്തെഴുതേണ്ടതില്ലാത്ത വിധം ഏവര്‍ക്കും വ്യക്തമാണ്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു കള്ളമുടി കൊണ്ട് വന്ന് അതിനെ തിരുകേശമെന്ന് വിളിച്ചപ്പോഴും അതിന് വേണ്ടി ഒരു കേശാരാധനാ മന്ദിരം ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും കേരളത്തിലെ മുഴുവന്‍ ഇസ്ലാമിക സംഘടനകളും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അതിനെതിരില്‍ പ്രതികരിച്ചിരുന്നു. അതിനെതിരില്‍ പ്രാമാണികമായും ആധികാരികമായും പ്രതികരിക്കാന്‍ അവകാശമുള്ള ഏക സംഘം സലഫികള്‍ മാത്രമാണ്. ‘നവയാഥാസ്ഥിതികര്‍’ എന്ന് വിളിക്കപ്പെടുന്ന ഞങ്ങള്‍ കാന്തകേശത്തിന്റെ തട്ടിപ്പുകളും വെട്ടിപ്പകളും കേരളത്തില്‍ തുറന്ന് കാട്ടിയിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഞങ്ങളാരും കണ്ടിട്ടില്ല ഈ ‘ഒറിജിനല്‍ സലഫി’കളെ. കാരണം, അവിടെ ജിന്നും സിഹ്റും പിശാചുമില്ലല്ലോ. അതുള്ളേടത്തേ ഈ നവചേകനൂരികള്‍ക്ക് ജീവിക്കാന്‍ കഴിയൂ. ജിന്നും സിഹ്റും പിശാചും പറഞ്ഞ് മാത്രമാണ് രൂപീകരണകാലം തൊട്ടേ ഇവര്‍ കേരളത്തില്‍ ഓടി നടന്നത്. എന്നുവെച്ചാല്‍, ജിന്ന്-സിഹ്ര്‍-പിശാച് വിഷയത്തില്‍ പ്രമാണങ്ങളിലുള്ളത് പറഞ്ഞ് കൊണ്ടല്ല. മറിച്ച്, പ്രമാണങ്ങളെ പച്ചയായി നിഷേധിച്ച് കൊണ്ടായിരുന്നു ഇവരുടെ പോക്ക്.
സത്യത്തില്‍ കാര്യങ്ങള്‍ മൊത്തം തലതിരിഞ്ഞാണ് ഇരിക്കുന്നതും അവതരിപ്പിക്കപ്പെടുന്നതും. ജിന്ന്പൂജകരായ ശിര്‍ക്കന്‍മാരുടെ അടുക്കല്‍ പോകരുതെന്നും ശിര്‍ക്കിന്റെ വിദൂരസാധ്യതയുള്ളതായ വിഷയങ്ങളില്‍ പോലും അടുക്കരുതെന്നും ജിന്ന്ബാധയേറ്റാല്‍ ഇസ്ലാം പഠിപ്പിച്ച പ്രാമാണികമായ രക്ഷാകവചമാണ് സ്വീകരിക്കേണ്ടതെന്നും പറയുന്ന സലഫികളെ ഈ നവചേകനൂരികള്‍ വിളിക്കുന്നത് ‘ജിന്ന്പൂജകര്‍’ എന്നാണ്. പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവനോട് നിതാന്തശത്രുത പുലര്‍ത്തണമെന്നും അവനില്‍ നിന്നും എപ്പോഴും അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടിരിക്കണമെന്നും പഠിപ്പിക്കുന്ന സലഫികളെ ഇക്കൂട്ടര്‍ വിളിക്കുന്നത് ‘പിശാച് സേവകര്‍’ എന്നാണ്. സത്യത്തില്‍ പിശാചിനെയും അവന്റെ കുതന്ത്രങ്ങളെയും ചെറുതാക്കിക്കാണിച്ച് അവനെ പേടിക്കേണ്ടതില്ല എന്ന് പഠിപ്പിച്ച് അവന് മിത്രങ്ങളെയുണ്ടാക്കിക്കൊടുക്കുന്നവരല്ലേ യഥാര്‍ത്ഥ പിശാച് സേവകര്‍? ഒരു നിത്യശത്രുവിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അല്ലെങ്കില്‍ അവന്‍ നമ്മെ അപകടത്തിലാക്കുമെന്നും പറയുന്നവരാണോ അതോ അവന്റെ ചതികളെ ലഘൂകരിച്ച് ആളുകളെ അവനെ തൊട്ട് നിര്‍ഭയത്വം സൃഷ്ടിക്കുന്നവരാണോ പിശാച് സേവകര്‍? യഥാര്‍ത്ഥത്തില്‍ ജിന്ന് പൂജകരും പിശാച് സേവകരും ഈ നവചേകനൂരികളാണ്. സലഫികളാകട്ടെ, ജിന്നിനെയും പിശാചിനെയും സേവിക്കരുതെന്നും അവന്‍ മഹാ അപകടകാരിയാണെന്നും ജനങ്ങളെ പഠിപ്പിക്കുന്നവരാണ്. എന്നാല്‍ പിശാചിന് ഏറ്റവും ഇഷ്ടമുള്ള പണിയാണ് നവചേകനൂരികള്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ നിയമസംഹിതകളും വിശ്വാസാചാരങ്ങളും നില നില്‍ക്കുന്നത് പ്രമാണങ്ങളിലാണ്. ആ പ്രമാണങ്ങളോട് പുച്ഛമനോഭാവമുണ്ടാക്കിത്തീര്‍ത്ത് ജനങ്ങളെ പ്രമാണവിരോധികളാക്കി മാറ്റുക എന്നത് പിശാചിനെ മാത്രമാണ് തൃപ്തിപ്പെടുത്തുക. പ്രമാണങ്ങളോടുള്ള പുച്ഛമനോഭാവം നിമിത്തം ഇസ്ലാമിന്റെ ശത്രുക്കളായ ചേകനൂരിസത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ സന്തോഷിപ്പിക്കുന്നത് പിശാചിനെയല്ലാതെ മറ്റാരെയാണ്. മ്യൂസിക്കിനെക്കുറിച്ച് ഹദീസുകളില്‍ വന്ന പരാമര്‍ശം ‘പൈശാചികരാഗം’ എന്നാണ്. ആ പൈശാചികരാഗം അനുവദനീയമാക്കി ഫത്വ കൊടുക്കുന്നവര്‍ തൃപ്തിപ്പെടുത്തുന്നത് അല്ലാഹുവിനെയാണോ അതോ പിശാചിനെയാണോ? താടി നീട്ടി വളര്‍ത്തുന്നത് നബി(സ്വ)യുടെ ചര്യയില്‍ പെട്ടതും അത് വടിക്കുന്നത് നബി(സ്വ) വിരോധിച്ചതുമാണ്. താടി വെക്കുന്നവരെ പരിഹസിക്കുകയും അത് വടിക്കാന്‍ ഫത്വ കൊടുക്കുകയും ചെയ്യുന്നവര്‍ ആരുടെ ആഗ്രഹമാണ് സഫലീകരിക്കുന്നത്? റസൂലിന്റെയോ അതോ പിശാചിന്റെയോ? ഞെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിക്കുന്നത് നബിയുടെ സുന്നത്തും ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നത് നരകശിക്ഷക്ക് കാരണവുമാണ്. നബിയുടെ സുന്നത്ത് പിന്‍പറ്റി ഞെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിക്കുന്നവനെ പരിഹസിക്കുകയും ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാന്‍ ഫത്വ കൊടുക്കുകയും ചെയ്യുന്നവന്‍ ആരുടെ മതമാണ് പ്രബോധനം ചെയ്യുന്നത്? അല്ലാഹുവിന്റെ മതമോ അതോ പിശാചിന്റെ മതമോ? ഇനി പറയൂ! ആരാണിവിടെ പിശാച് സേവകര്‍? സലഫികളോ അതോ നവചേകനൂരികളോ?
ഈ പിശാച് സേവകരായ നവചേകനൂരികള്‍ പല അടിസ്ഥാന വിഷയങ്ങളും വിട്ട് ജിന്ന്-സിഹ്ര്‍-പിശാച് വിഷയങ്ങളില്‍ മാത്രം കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വാചകക്കസര്‍ത്തുകള്‍ക്കും പ്രവര്‍ത്തന പ്രഹസനങ്ങള്‍ക്കും എത്ര മറുപടി എഴുതിയിട്ടും യാതൊരു അനക്കവും കുലുക്കവുമില്ലാതെ പിന്നെയും പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് സലഫികളുടെ പിന്നാലെത്തന്നെ കൂടിയിരിക്കുകയാണ്. ‘കൊടിച്ചിപ്പട്ടിയെ ഉണക്കസ്രാവ് കൊണ്ട് അടിച്ചത് പോലെ’ എന്നൊരു നാടന്‍ ചൊല്ലുണ്ട്. എത്ര അടി കിട്ടിയാലും പിന്നെയും ആ ഉണക്കസ്രാവിന്റെ മണവും പിടിച്ച് പിന്നാലെത്തന്നെയുണ്ടാകും അത്. ഇത്പോലെ എത്ര അടി കിട്ടിയാലും പിന്നെയും പിന്നെയും ജിന്നിന്റെയും പിശാചിന്റെയും മണം പിടിച്ച് സലഫികളുടെ പിന്നാലെ കുരച്ച് കൂടിയിരിക്കുകയാണ് നവചേകനൂരികള്‍. ഈ ഫിത്നക്ക് വൈജ്ഞാനികമായ നേതൃത്വം നല്‍കുന്നതാകട്ടെ എടവണ്ണ സുല്ലമിയും. എത്ര മറുപടി കൊടുത്താലും അത് പരിഗണിക്കാതെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അലോസരം സൃഷ്ടിക്കുന്ന ഒരു തരം മതവൈറസുകളാണ് ഇവര്‍. ജിന്നിനോടും മലക്കിനോടും പ്രാര്‍ത്ഥിക്കാമെന്ന് പറയുന്നവരാണ് മുജാഹിദുകള്‍ എന്ന ഇയാളുടെ ആരോപണം തുടങ്ങിയിട്ട് വര്‍ഷം അഞ്ചായി. അതിനും അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു ജിന്ന് സേവ-പിശാച്ബാധ തുടങ്ങിയ ആരോപണങ്ങള്‍. അന്നുമുതല്‍ ഇന്ന് വരെ എത്ര പ്രാവശ്യം മുജാഹിദുകള്‍ ഇയാള്‍ക്ക് മറുപടി എഴുതി? ഈ വിഷയത്തില്‍ ഈ നവചേകനൂരികള്‍ക്ക് മറുപടി എഴുതാന്‍ ഉപയോഗിച്ച മഷി സംഭരിച്ച് വെച്ചിരുന്നെങ്കില്‍ സലാം സുല്ലമിയുടെ വീടിന് പെയിന്റടിക്കാമായിരുന്നു. അത്രത്തോളം മറുപടി മുജാഹിദുകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. പിന്നെയും പിന്നെയും ഉണക്കസ്രാവിന്റെ മണം പിടിച്ച് പിന്നാലെ കൂടിയിരിക്കുകയാണ് ഈ സുല്ലമിയും കൂട്ടാളികളും. ഇടക്കാലത്ത് എടവണ്ണ സുല്ലമിയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നത് ശബാബ് നിര്‍ത്തി വെച്ചിരുന്നു. ഇതിനെക്കുറിച്ച് ഇയാള്‍ പറഞ്ഞത് “ശബാബില്‍ ഇപ്പോള്‍ ബഡായി ലേഖനങ്ങള്‍ മാത്രമേ കൊടുക്കൂ” എന്നായിരുന്നു. ഇപ്പോള്‍ വീണ്ടും ഇയാള്‍ എഴുതിത്തുടങ്ങിയ ലേഖനങ്ങളൊക്കെ ബഡായി ലേഖനങ്ങളുടെ കാറ്റഗറിയിലാണോ ശബാബുകാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയില്ല. കുറച്ച് കാലമായി സുല്ലമി ശബാബില്‍ ‘നെല്ലും പതിരും’ പെറുക്കാന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കുറെയേറെ സാങ്കല്‍പ്പികാശയങ്ങള്‍ കുത്തിനിറച്ച് അത് എതിരാളികളുടെ മേല്‍ വെച്ച് കെട്ടി അതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് ഇയാളുടെ സ്ഥിരം ശൈലി. അപകടകരമായ വല്ലാത്തൊരുതരം മാനസികരോഗമാണിത്. നന്നായൊന്ന് റുക്വ്യ്യ നടത്തിയാല്‍ ചിലപ്പോള്‍ ഇതിന് ശമനം വന്നേക്കും. മലക്കുകള്‍ക്ക് അല്ലാഹു നല്‍കിയ നിരവധി കഴിവുകള്‍ എടുത്ത് കൊടുത്തതിന് ശേഷം ആ കാര്യങ്ങളൊക്കെ മലക്കുകളോട് ചോദിക്കാമോ എന്നാണ് സുല്ലമിയുടെ ബഡായിലേഖനത്തിലെ ചോദ്യങ്ങള്‍. തിരിച്ച് സുല്ലമിയോടും നമുക്ക് ചോദിക്കാവുന്ന കുറെ ചോദ്യങ്ങളുണ്ട്. അതിനു മുമ്പ് സുല്ലമിയുടെ പാളയത്തിലെ മുഹദ്ദിസും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും മറ്റ് പണ്ഡിതന്‍മാരും എഴുതിയ ചില വാചകങ്ങള്‍ കാണുക:
“ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന, തൌഹീദ്, ചോദ്യങ്ങള്‍ക്ക് മറുപടി. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. യുവത പ്രസിദ്ധീകരണം. പേജ്. 78)
“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (നിത്യജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍: സംശയവും മറുപടിയും. യുവത ബുക് ഹൌസ്. പേജ്. 36)
“അതുപോലെ വിജനപ്രദേശത്ത് ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നുകളും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്ടികളോട് അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതും പ്രാര്‍ത്ഥനയാണെന്ന് പറയാവതല്ല.” (പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്. 103. യുവത പ്രസിദ്ധീകരണം.)
“സത്യവിശ്വാസികളുമായി പ്രത്യേക ബന്ധം വെച്ച് പുലര്‍ത്തുന്നവരാണ് വിശുദ്ധരായ മലക്കുകള്‍. വിവിധ തരം സഹായങ്ങളും പ്രാര്‍ത്ഥനകളും സത്യവിശ്വാസികള്‍ക്ക് വേണ്ടി ഇവര്‍ നടത്തുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രതിരോധിക്കുകയും സഹായഹസ്തം നീട്ടുകയും കൂടി ചെയ്യുന്നു.” (മലക്കുകളിലുള്ള വിശ്വാസം. സി. മുഹമ്മദ് സലീം സുല്ലമി. പേജ്. 34)
ഇനി ചോദിക്കട്ടെ! മലക്കുകള്‍ക്ക് കൊടുത്ത കഴിവില്‍ നിന്നും ചോദിച്ചാല്‍ അത് പ്രാര്‍ത്ഥനയാവില്ല എന്ന് ചെറിയമുണ്ടം പറയുന്നു. സത്യവിശ്വാസികള്‍ക്ക് വേണ്ടി മലക്കുകള്‍ പ്രതിരോധിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്നു എന്ന് സലീം സുല്ലമിയും പറയുന്നു. അങ്ങനെയാണെങ്കില്‍ ‘മലക്കുകളേ എനിക്ക് വേണ്ടി പ്രതിരോധിക്കണേ, മലക്കുകളേ എനിക്ക് സഹായഹസ്തം നീട്ടിത്തരണേ’ എന്നൊക്കെ ചോദിക്കാന്‍ പറ്റുമോ? ‘കൊടുത്ത കഴിവില്‍ നിന്നും ചോദിക്കാം എന്നാണ് ചെറിയമുണ്ടം പറഞ്ഞത്’ എന്ന് പറഞ്ഞ് അലിമദനി ചെറിയമുണ്ടത്തിനെ ന്യായീകരിച്ചിരുന്നു (ക്ളിപ്പ് ലഭ്യം). അതല്ല, ഈ നവചേകനൂരികളെപ്പോലെ വിശ്വാസിക്ക് യാതൊരു ഉപകാരവുമില്ലാത്ത വര്‍ഗ്ഗമാണ് മലക്കുകളും എന്നെങ്ങാനും ഈ സുല്ലമി പറയുമോ? ഇത്തരം കാര്യങ്ങള്‍ തങ്ങളുടെ പാളയത്തിലുള്ളവര്‍ എഴുതിയാല്‍ അത് ശുദ്ധ തൌഹീദും മുജാഹിദുകള്‍ എഴുതിയാല്‍ അത് പച്ചയായ ശിര്‍ക്കും. ഇത് ഏത് ഇസ്ലാമാണ് നവചേകനൂരികളേ? ഒന്നുകില്‍ രണ്ടും തൌഹീദാണെന്ന് പ്രഖ്യാപിക്കുക. അല്ലെങ്കില്‍ രണ്ടും ശിര്‍ക്കാണെന്ന് പറയുക.
ജിന്നുകളോടും മലക്കുകളോടും തേടാമെന്ന് ചെറിയമുണ്ടം ഉദ്ദേശിച്ചിട്ടില്ല എന്നാണ് ഇവരുടെ ഇപ്പോഴത്തെ വ്യാഖ്യാനം. പിന്നെ ജബ്ബാര്‍ മൌലവി ഉദ്ദേശിച്ചിരുന്നുവോ?
ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ജിന്നും പിശാചും സിഹ്റും പറഞ്ഞ് കേരളത്തില്‍ മുക്രയിട്ട് നടന്നിട്ട് എന്ത് നേടി ഈ നവചേകനൂരികള്‍? അവരുടെ പ്രസ്ഥാനത്തിലേക്ക് ഇതിന്റെ പേരില്‍ ആരെയെങ്കിലും കിട്ടിയോ? ഈ ചോദ്യത്തിനുത്തരമായി ‘കുഴിപ്പുറം മൊയ്തീന്‍ സുല്ലമി’ എന്ന് ആരും മറപടി പറയേണ്ടതില്ല. അദ്ദേഹം മടവൂരീ പാളയത്തിലെത്തിയത് ആദര്‍ശപരമായ അഭിപ്രായ വ്യത്യാസം കൊണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കും കുഴിപ്പുറത്തെ മടവൂരികള്‍ക്കും അറിയാം. അവിടെ എത്തിപ്പെട്ടതിന് ശേഷമാണ് ജിന്നും സിഹ്റും അദ്ദേഹം പറയാന്‍ തുടങ്ങിയത്. വ്യക്തിപരമായി ഇപ്പോഴും കുഴിപ്പുറം മൊയ്തീന്‍ സുല്ലമിയും ഈയുള്ളവനും നല്ല ബന്ധമാണുള്ളത്. എങ്കിലും ചിലത് പറയാതിരിക്കാന്‍ വയ്യ. നവചേകനൂരികള്‍ ഈയിടെ പുറത്തിറക്കിയ ‘മുജാഹിദ് വോയ്സ്’ എന്ന പേരുള്ള അഖ്ലാനീ വോയ്സില്‍ കുഴിപ്പുറം സുല്ലമി എഴുതിയത്, “അദൃശ്യശക്തികളായ ജിന്നിനോടും മലക്കിനോടും പ്രാര്‍ത്ഥിക്കാം എന്ന് വാദിക്കുന്നവരായി” മുജാഹിദുകള്‍ മാറി എന്നാണ്. ഗ്രൂപ്പ് മാറി എന്ന് വെച്ച് യാതൊരു അറപ്പുമില്ലാതെ ഇങ്ങനെ കളവ് പറയാന്‍ സാധിക്കുമോ? ജിന്നിനോടും മലക്കിനോടും പ്രാര്‍ത്ഥിക്കാം എന്ന് എവിടെയാണ് മുജാഹിദുകള്‍ എഴുതിയത്. ഇസ്വ്ലാഹ് മാസികയിലെ ഉദ്ധരണിയാണ് ഇദ്ദേഹത്തിനും ഉദ്ധരിക്കാനുള്ളതെങ്കില്‍ അതേ വിഷയം അതിലും മൂര്‍ച്ചയോടെ എഴുതിയ ചെറിയമുണ്ടത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? അതും പോകട്ടെ, “വിജനമായ മരുഭൂമിയില്‍ ഒറ്റപ്പെട്ടാല്‍ ഉറക്കെ വിളിച്ചന്വേഷിക്കുക, മലക്കുകള്‍ രക്ഷക്കെത്തും” എന്ന് അത്തൌഹീദ് മാസികയില്‍ കെ. കെ. മുഹമ്മദലി സുല്ലമി എഴുതിയത് ഈ സുല്ലമി കണ്ടിട്ടില്ലേ? ‘ഉറക്കെ വിളിച്ചന്വേഷിക്കുക’ എന്ന് കല്‍പ്പനാരൂപത്തിലാണ് അത്തൌഹീദില്‍ എഴുതിയിട്ടുള്ളത്. ഇത്തരത്തില്‍ ശരീരം മൊത്തം കുഷ്ഠം വന്ന് ചീഞ്ഞളിഞ്ഞവരാണ് മറ്റുള്ളവന്റെ കാലിനടിയില്‍ വട്ടച്ചൊറി വന്നതിന്റെ പാടുണ്ടോ എന്ന് നോക്കി നടക്കുന്നത്!! എന്തൊരു വിരോധാഭാസമാണിത്? ഉളുപ്പില്ലാത്ത മനസ്സും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് എന്തും വിളിച്ച് പറയാം. പക്ഷെ ഒരു പ്രസ്ഥാനത്തിന് അത് ഭൂഷണമായിരിക്കില്ല. പ്രത്യേകിച്ചും ഒരു ദീനീ പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക്.
മുസ്ലിംലോകം ഐക്യകണ്ഠേന അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയില്‍ പോലും നിരവധി ളഈഫായ ഹദീസുകള്‍ ഉണ്ടെന്ന് വിടുവായിത്തം മുഴക്കി നടക്കുന്ന നവചേകനൂരികള്‍ കളം വാഴുന്ന നാടാണ് ഈ മുസ്ലിംകൈരളി. സ്വഹീഹായ ഹദീസുകള്‍ കണ്ടാല്‍ പോലും ആ ഹദീസ് തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും യോജിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ തള്ളിക്കളയുന്ന ഇത്തരക്കാരെ നാം ‘ഹദീസ് നിഷേധി’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ഒരു സുല്ലമി ഈയിടെ പറഞ്ഞത്, “ലോകത്തെ ഏറ്റവും വലിയ ഹദീസ് നിഷേധി ഇമാം ബുഖാരിയാണ്’ എന്നാണ്. അതിന് തെളിവായി ഈ മഹാന്‍ പറഞ്ഞ കാര്യമായിരുന്നു ബഹുരസം. ലക്ഷക്കണക്കിന് ഹദീസുകള്‍ കിട്ടിയിട്ടും വെറും എട്ടായിരിത്തില്‍ ചില്ല്വാനം ഹദീസുകളാണ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയത്, ബാക്കി പതിനായിരക്കണക്കിന് ഹദീസുകള്‍ അദ്ദേഹവും തള്ളിയില്ലേ? എന്നായിരുന്നു ടിയാന്റെ ചോദ്യം. അത് സത്യത്തില്‍ ഇമാം ബുഖാരിക്കുള്ള ഗുഡ്സര്‍ട്ടിഫിക്കറ്റാണെന്ന് ഗ്രൂപ്പ് വൈരം തലയില്‍ കയറിയ ഇവര്‍ക്ക് മനസ്സിലായില്ല. ലക്ഷക്കണക്കിന് ഹദീസുകള്‍ കിട്ടിയിട്ടും വെറും എട്ടായിരത്തില്‍ ചില്വാനം ഹദീസുകള്‍ മാത്രം തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തി എന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം? ആ സ്വീകരിച്ച ഹദീസുകള്‍ കടഞ്ഞെടുത്ത് ശുദ്ധി വരുത്തിയതാണ് എന്നല്ലേ? അതാണ് സ്വഹീഹുല്‍ ബുഖാരി എന്ന അമൂല്യഗ്രന്ഥം. അതില്‍ നിന്നാണ് എടവണ്ണ സുല്ലമി അറുപതോളം ഹദീസുകള്‍ തള്ളിയത്. ഈ അറുപതാണോ കരിമ്പുലാക്കലും തള്ളുന്നത് എന്നറിയില്ല. അതല്ല, അയാളുടെ മഹാബുദ്ധിക്ക് യോജിക്കാത്ത ഹദീസുകള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ വേറെയുണ്ടോ ആവോ. മൊറയൂര്‍മൊല്ലയുടെ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പറ്റാത്തത് ചിലപ്പോള്‍ വേറെയായിരിക്കാം. അങ്ങനെ എല്ലാവരും അവനവന്റെ ബുദ്ധിയിലിട്ട് കറക്കിക്കുത്തി അവസാനം ഉള്ളി തോല് പൊളിച്ചത് പോലെ സ്വഹീഹുല്‍ ബുഖാരിയുടെ ചട്ട മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. ഇസ്ലാമിന്റെ ശത്രുക്കളുടെ ഉദ്ദേശ്യവും അത് തന്നെയായിരിക്കും. ഇസ്ലാമിന്റെ ഒന്നാമത്തെ ശത്രുവായ ജൂതന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന കൂലിപ്പട്ടാളമായി ചില പുരോഹിതന്‍മാര്‍ മാറിയിട്ടുണ്ടോ എന്ന് നാം ഗൌരവമായി ആലോചിക്കേണ്ടുന്ന വിഷയമാണ്. അത്തരക്കാരാണ് ഇന്നീ തൌഹീദീ പ്രസ്ഥാനത്തെ തെരുവിലിട്ട് അപഹസിക്കുന്നത്.
മുജാഹിദ് വോയ്സ് എന്ന മടവൂരീവോയ്സ്
മുജാഹിദ് വോയ്സ് എന്ന പേരില്‍ പുറത്തിറക്കിയ മടവൂരീ വോയ്സില്‍ മുഴുവനും അനുമാനങ്ങളും ഊഹങ്ങളും കളവുകളും ആരോപണങ്ങളും കുത്തിനിറച്ചതാണ്. അത്തരത്തിലുള്ള ഒരു ഗുരുതര ആരോപണം കാണുക:
“സകരിയ്യയുടെയും മുജാഹിദ് ബാലുശ്ശേരിയുടെയും നേതൃത്വത്തിലുള്ള ശിര്‍ക്കന്‍ വിശ്വാസപ്രചാരണത്തിന്റെ പേരില്‍ 2009 സെപ്റ്റംബറില്‍ ഇരുവരെയും സംഘടനക്ക് പടിക്ക് നിര്‍ത്താന്‍ തീരുമാനമുണ്ടായി. എന്നാല്‍ എ.പി.യെ പോലുള്ള ഉന്നത നേതാക്കളെ വധഭീഷണി വരെ മുഴക്കിയാണ് സകരിയ്യാക്കള്‍ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിച്ചത്.” (മുജാഹിദ് വോയ്സ്. പേജ്. 7)
‘സകരിയ്യാ സ്വലാഹിയെയും മുജാഹിദ് ബാലുശ്ശേരിയെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു” എന്നൊരു വാര്‍ത്ത ഒരു ദിനപ്പത്രത്തില്‍ അന്ന് വന്നു എന്നത് ശരിയാണ്. പക്ഷെ ആ വാര്‍ത്ത നിഷേധിച്ച് കൊണ്ട് ബഹുമാന്യരായ എ.പി, ടി.പി മുതലായവര്‍ തന്നെ പത്രക്കുറിപ്പിറക്കിയതും ജനങ്ങള്‍ വായിച്ചതാണ്. അതാണ് സംഘടനാപരമായി മുജാഹിദുകള്‍ വിശ്വസിക്കേണ്ട ആധികാരിക ശബ്ദം. അതിനു വിരുദ്ധമായി ഏതെങ്കിലും മടവൂരീ ചാരന്‍മാര്‍ ഏതെങ്കിലും പത്രത്തിന് കള്ളവാര്‍ത്ത കൊടുത്താല്‍ അതിന് പ്രസ്ഥാനത്തിന് ഉത്തരവാദിത്തമില്ല.
പിന്നെ, എ.പി.യെ വധഭീഷണി മുഴക്കി പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഈ നവചേകനൂരീ കുട്ടികളെ മാത്രമേ കിട്ടൂ. സംഘടനാസംവിധാനങ്ങള്‍ വിപുലമല്ലാതിരുന്ന, ആളും അര്‍ത്ഥവും അധികാരവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ആരെയും പേടിക്കാതെ വാദപ്രതിവാദത്തിനും ഖണ്ഡനത്തിനും ഓടി നടന്ന ആളായിരുന്നു ബഹമാന്യനായ എ.പി. ആ എ.പി യെ വധഭീഷണി മുഴക്കി പേടിപ്പിച്ച് ഒരു തീരുമാനം പിന്‍വലിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വിശ്വസിക്കാനും വേണമല്ലോ ആളുകള്‍? മാത്രവുമല്ല, ഈ വധഭീഷണി എന്നൊക്കെ പറയുന്നത് സകരിയ്യാ സ്വലാഹിയും മുജാഹിദ് ബാലുശ്ശേരിയുമടക്കമുള്ള പണ്ഡിതന്‍മാര്‍ ഖുറാഫികളില്‍ നിന്നും നിരന്തരം കേട്ട് തഴമ്പിച്ചവരാണ്. അവര്‍ക്കത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിച്ച് ശീലമില്ല. ഈ നവചേകനൂരികള്‍ സംഘടനാ പിളര്‍പ്പിന് മുമ്പ് ഇത്തരത്തില്‍ നേതാക്കന്മാര്‍ക്കെതിരില്‍ വധഭീഷണി മുഴക്കിയിട്ടുണ്ടോ എന്നറിയില്ല. അങ്ങിനെ വധഭീഷണി മുഴക്കിയാണോ ചെറിയമുണ്ടത്തിനെ തങ്ങളുടെ കൂടെ നിര്‍ത്തിയത്? സി.പി ഉമര്‍സുല്ലമിയെ കൂടെ നിര്‍ത്തിയത്? കെ.എന്‍.എമ്മിന് അവകാശപ്പെട്ട പല സ്ഥാപനങ്ങളും പിടിച്ചെടുത്തത്? ആയിരിക്കണം. തങ്ങള്‍ ചെയ്ത് ശീലിച്ച കാര്യങ്ങള്‍ തന്നെ മറ്റുള്ളവരും ചെയ്യും എന്ന് ചിന്തിക്കുന്നതും അല്ലെങ്കില്‍ ഒരു ശത്രുവിനെ സൃഷ്ടിച്ചുണ്ടാക്കി അവന്റെ മേല്‍ ഇല്ലാത്തത് ആരോപിക്കലും ഒരുതരം മാനസികരോഗമാണ്. സൈക്യാട്രിയില്‍ ‘സ്കിസോഫ്രീനിയ’ എന്നാണ് ഈ അസുഖത്തിന് പറയുക. മാനസികവൈകല്യങ്ങളില്‍ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന അവസ്ഥയാണിത്. മറ്റുള്ളവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ കണ്ടെത്തുകയും അവരില്‍ ആരോപിക്കുകയും ചെയ്യുക എന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് അതിനെക്കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അസുഖം മൂത്താല്‍ പിന്നെ രക്ഷയില്ല. അത് അക്രമസ്വഭാവം സ്വീകരിക്കും. പിന്നെ മറ്റുള്ളവര്‍ക്ക് സ്വസ്ഥമായി ജീവിക്കണമെങ്കില്‍ ഇവന്‍മാരെ ചങ്ങലക്കിടേണ്ടി വരും.

ലേഖകന്‍
Jul-2012
 
  • Designs_view

    //  പൊട്ടൻ അമീർ ഒതുക്കുങ്ങൽ ചർദിച്ചതെടുത്ത് മുഖത്ത് വാരിത്തേച്ച് അകത്തുവളപ്പിൽ നിൽക്കുന്നത് കാണാൻ നല്ല ചേലുണ്ട്. ഇവയൊന്നും മറുപടി അർഹിക്കുന്നില്ല. സ്വന്തം പാളയത്തിലെ സുനാമിയെ മറച്ച് വെക്കാൻ ഇത്തരം പൊട്ടത്തരങ്ങൾ എഴുന്നള്ളിച്ചാൽ കഴിയുകയുമില്ല.അലിമദനി ചേകനൂരിയാക്കിയ ആളെ ഹാജരാക്കൂ..എന്തിനാ ഇൺഗിനെ ഒരായുധം കിട്ടിയിട്ട് ഒളിയമ്പെയ്ത് കളിക്കുന്നത്? മടവൂർ പണ്ട് ശൈഖ് സകരിയ്യയോട് മൊഴിഞ്ഞ കാര്യങ്ങൾ ഇത്രയൊക്കെ വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടായിട്ടും ഇത്രയും കാലം സകരിയ മറച്ച് വെച്ചത്രെ!! എന്തിന് മടവൂരിനെ രക്ഷിക്കാൻ!!! ഹഹഹ…ബുദ്ധി ഉപയോഗിക്കാത്ത അനുയായികളുണ്ടായാൽ എന്തും പറയാമല്ലോ.ഖുർ‌ആനെ പച്ചയായി അവഹേളിക്കുന്ന സക്കരിയ വഴി ആരെങ്കിലും ഇസ്ലാമിനോട് വിടപറഞ്ഞിട്ടുണ്ടോ എന്നൊന്നന്വേഷിക്ക്. ഹൊ, ഈ മടവൂരിന്റെ ഒരു കാര്യം!! ഇക്കണ്ട് കാണപ്പെട്ട ‘മടവൂരി’കളൊക്കെ ഉണ്ടായിട്ടും ഒരു ജിന്നൂരിയോട്, അതും ആകാശത്ത് വെച്ച് അദ്ദേഹം വിലപിച്ചത്രെ!!!ചെക്കാ എന്താണാ സംഭവമെന്ന് ഒന്ന് മടവൂരിനോട് അന്വേഷിക്ക്. സക്കരിയ്യാക്കൾ പ്രമാണങ്ങളെ അമ്മാനമാടുന്നതിന്റെ വിമർശനമല്ലേ ആ ജിന്നൂരിയോട് മടവൂർ പറഞ്ഞതെന്ന്. അവൻ കുറെ മടവൂരിനെ കൊണ്ട് ചിലതൊക്കെ പറയിപ്പിക്കാൻ ശ്രമിച്ചില്ലേ. അതെ, അവനത് റിക്കാർഡ് ചെയ്തിട്ടുണ്ടാവാം. അതൊന്ന് വാങ്ങി വാ.ഇപ്പോൾ അൽ -ഇസ്‌ലാഹ് എന്ന പേരിൽ ഇറങ്ങുന്ന ചവറ് ഒതുക്കുങ്ങലിൽ നിന്നാണ് ഇറങ്ങുന്നത് എന്നാണതിന്റെ ആദ്യപേജ് നോക്കിയാൽ മനസ്സിലാവുക. ആ അർത്ഥത്തിൽ ആ വാറോലയെ ഒതുക്കുങ്ങൽ സാഹിത്യം എന്ന് വിശേഷിപ്പിച്ചപ്പോഴേക്കും അമീറിന് രോമാഞ്ചമുണ്ടായി. ബഹുമാനപ്പെട്ട ഞാനവർകളെ പറ്റിയാണി വിശേഷണമെന്നും അതുകൊണ്ട് ഞാനവർകൾ ചില്ലറക്കാരനല്ലെന്നും ഉളുപ്പില്ലാത്ത ആ മനുഷ്യൻ തീരുമാനിച്ചു. അതും അച്ചു നിരത്തി ഈ വാറോലയിൽ തന്നെ. മുൻ‌ഗാമികൾ ആരും വിമർശിക്കാത്ത ഒരു ഹദീസിനെയും മുജാഹിദുകളും (അലിമദനിയും സലാം സുല്ലമിയുമുൾപ്പെടെ) വിമർശിച്ചിട്ടില്ല. ബുഖാരിയിലെ ഹദീസുകളെ വിമർശിച്ച മുൻ‌ഗാമികൾ ഹദീസ് നിഷേധികളാണോ എന്ന് പറയാൻ അകത്തു വ്അളപ്പിൽ ധൈര്യപ്പെടുമോ? //

    • kaazhakkaran

       നുണയും വഞ്ചനയും മാത്രം കൈമുതലാക്കി നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് മടവൂരികളുടെത് .വര്‍ത്തമാന പത്രത്തിലെ അമുസ്ലിം ആയ ജീവനക്കാര്‍ക്ക് ഇസ്ലാമിനെ കുറിച്ച്  ഉണ്ടായിരുന്ന മതിപ്പ് തല്ലിത്തകര്‍ത്തു എന്നതാണ് ഈ ചതിയന്കൂട്ടം നടത്തിയ  ഇസ്ലാമിക സേവനം .നീലപുസ്തകം ഇറക്കി വഷലായവര്‍ ഇപ്പോള്‍ ജിന്നിന്റെ പുറകെ കൂടിയിരിക്കുകയാണ് .ഐസ് കട്ട പോലെ അലിഞ്ഞില്ലാതായികൊണ്ടിരിക്കുന്ന ഈ ജൂത ചാരക്കൂട്ടങ്ങള്‍ അവസാന്‍ ശ്വാസത്തിന് വീണ്ടികാട്ടികൂട്ടുന്ന കൊപ്രായങ്ങലാണ് ഇപ്പോള്‍ നടക്കുന്നത്.ഇവറ്റകള്‍ സ്വന്തം ഇണകളെ പോലും സിനിമയില്‍ അഭിനയിപ്പിച്ചു പണം പിടുങ്ങി ജീവിക്കുന്ന നപുംസകങ്ങള്‍ ആയിമാറുന്ന കാല വിദൂരമല്ല